തിരുവനന്തപുരം : ശമ്പള വിതരണ ത്തിലെ അനി ശ്ചിത ത്വത്തില്‍ പ്രതി ഷേധി ച്ച് കെ. എസ്. ആര്‍. ടി. സി യില്‍ ഒരു വിഭാഗം ജീവനക്കാര്‍ പണി മുടക്ക് നടത്തു ന്നതിനെ തുടര്‍ന്ന് യാത്ര ക്ലേശം രൂക്ഷമായി. സമരാനുകൂലികള്‍ പല യിടങ്ങ ളിലും സര്‍വ്വീസുകള്‍ തടഞ്ഞു.
തുടർച്ച യായ ശമ്പള നിഷേധം അവ സാനിപ്പി ക്കുക, ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുക, ഡി. എ. കുടിശ്ശിക അനുവദിക്കുക, പുതിയ ബസ്സുകൾ ഇറക്കുക തുടങ്ങിയ ആവശ്യ ങ്ങൾ ഉന്നയിച്ചാണു പണിമുടക്ക് എന്ന് പ്രതി പക്ഷ സംഘടന യായ ട്രാൻസ്പോർട്ട് ഡെമോ ക്രാറ്റിക് ഫെഡ റേഷൻ (ടി. ഡി. എഫ്.– ഐ. എൻ. ടി. യു. സി) നേതാക്കള്‍ അറിയിച്ചു.
പ്രതിപക്ഷ സംഘടന യിലെ ഒരു വിഭാഗം ജീവനക്കാര്‍ മാത്രം സമരത്തിനു ഇറങ്ങി യതി നാല്‍ കാര് മായി ബാധിക്കുക യില്ല എന്ന നില പാടില്‍ ആയിരുന്നു മാനേജ്‌മെന്റ്.
എന്നാല്‍ സംസ്ഥാന വ്യാപക മായി തൊഴി ലാളികള്‍ സമര ത്തില്‍ ഉറച്ചു നിന്നതോടെ പ്രധാന പ്പെട്ട പല സര്‍വ്വീ സുകളും നിലക്കുകയും അതോടെ യാത്രാ ക്ലേശം രൂക്ഷ മാവു കയും ചെയ്തു.
എല്ലാ വിഭാഗം ജീവന ക്കാരും സമര ത്തിന് പിന്തുണ നല്‍കുന്നുണ്ട് എന്നും സമര നേതാ ക്കള്‍ അറിയിച്ചു.