തിരുവനന്തപുരം : മെയ് 31 : ലോക പുകയില വിരുദ്ധ ദിനം. പുകയിലക്ക് എതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തി പ്പെടുത്തുവാന്‍, സംസ്ഥാനത്തെ ജനകീയ ആരോഗ്യ കേന്ദ്ര ങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥാപന ങ്ങളില്‍ ‘നോ ടുബാക്കോ ക്ലിനിക്കുകള്‍’ ആരംഭിക്കും എന്ന് ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജ്ജ്.
പുകയിലയുടെ ഉപയോഗം നിര്‍ത്തുന്നതിന് ഈ ക്ലിനിക്കുകളിലൂടെ കൗണ്‍സിലിംഗും പ്രത്യേക ചികിത്സയും ഉറപ്പു വരുത്തും. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ടുബാക്കോ ഫ്രീ ക്യാമ്പസുകള്‍ ആക്കി മാറ്റുവാനുളള പ്രവര്‍ത്തന ങ്ങളില്‍ ആരോഗ്യ വകുപ്പ് പങ്കാളി ആകും എന്നും മന്ത്രി വ്യക്തമാക്കി. ലോക പുകയില വിരുദ്ധ ദിന സന്ദേശത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.
ലോകത്ത് ഓരോ വര്‍ഷവും എട്ട് മുതല്‍ 10 ലക്ഷം പേരുടെ മരണത്തിനും അനേകം മാരക രോഗ ങ്ങള്‍ക്കും കാരണമാകുന്ന പുകയില ഉപയോഗത്തിന്ന് എതിരെ ജനകീയ ഇടപെടലുകളും ബോധ വത്ക്കരണവും ലക്ഷ്യമിട്ടാണ് ലോകാരോഗ്യ സംഘടന 1988 മുതല്‍ ‘മെയ് 31’ ലോക പുകയില വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്. ‘ഭക്ഷണമാണ് വേണ്ടത് പുകയില അല്ല’ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ഭക്ഷ്യോത്പാദനത്തിനും ഭക്ഷ്യ ലഭ്യതക്കും മുന്‍ തൂക്കം നല്‍കി പുകയില കൃഷിയും ലഭ്യതയും കുറക്കും എന്നതാണ് ഈ സന്ദേശം മുന്നോട്ടു വെക്കുന്നത്.
പുകയിലയുടെ ദൂഷ്യ വശങ്ങള്‍ക്കും ഉപയോഗ ത്തിനും എതിരെ സംസ്ഥാന ആരോഗ്യ വകുപ്പ് പ്രവര്‍ത്തന ങ്ങളും പദ്ധതികളും ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നു.
പൊതു സ്ഥലങ്ങളിലെ പുകവലിയും വിദ്യാഭ്യാസ സ്ഥാപന ങ്ങളുടെ നിശ്ചിത ചുറ്റളവില്‍ ഉള്ള പുകയില വില്‍പന യും നിയന്ത്രിക്കുന്നതില്‍ സംസ്ഥാനം രാജ്യ ത്തിനു തന്നെ മാതൃക ആയിട്ടുണ്ട്. പാന്‍ പരാഗ്, ഗുഡ്ക തുടങ്ങിയ പുകയില ഉത്പന്നങ്ങളും ഇ-സിഗററ്റ് ഉപയോഗവും വില്പനയും നിരോധിച്ചതിലൂടെ പുകയില നിയന്ത്രണ രംഗത്ത് കേരളം ഗണ്യമായ പുരോഗതി കൈവരിച്ചു.