വിമന്‍സ് കോഡ് ബില്‍ സമര്‍പ്പിച്ചു‍: ചര്‍ച്ചകള്‍ക്ക് ശേഷമേ നടപ്പാക്കൂ എന്ന് ഉമ്മന്‍ ചാണ്ടി

September 25th, 2011
family plannning-epathram
കൊച്ചി: രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കരുതെന്നു ഉള്‍പ്പെടെ നിരവധി ശ്രദ്ധേയമായ പരാമര്‍ശങ്ങള്‍ അടങ്ങിയ വിമന്‍സ് കോഡ് ബില്ല് സര്‍ക്കാറിനു ഇന്നലെ സമര്‍പ്പിച്ചു.  ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അദ്ധക്ഷനായ 12 അംഗങ്ങളുള്ള സമിതിയാണ് സമിതിയാണ്  വിമന്‍സ് കോഡ് ബില്‍ തയ്യാറാക്കിയത്.  കുടുംബാസൂത്രണം പ്രോത്സാഹിപ്പിക്കണമെന്നും രണ്ടിലധികം കുട്ടികള്‍ വേണമെന്ന് പ്രചാരണം നടത്തുന്നവരെ ശിക്ഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പതിനായിരം രൂപ പിഴയോ മൂന്നു മാസം തടവോ ആണ് കൂടുതല്‍ കുട്ടികള്‍ വേണമെന്ന് ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്നവര്‍ക്ക് ശിക്ഷയായി നല്‍കണമെന്ന് നിര്‍ദ്ദേശിക്കുന്നത്. ദമ്പതിമാരില്‍ ഇരുകൂട്ടരുടേയും സമ്മത പ്രകാരം വിവാഹ മോചനങ്ങള്‍ കോടതിക്ക് പുറത്തുവച്ച് സധ്യമാക്കുന്നതിനായി മാര്യേജ് ഓഫീസറെ നിയമിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. നിയമം അനുവദിക്കും വിധം സുരക്ഷിതമായ ഗര്‍ഭച്ഛിദ്രത്തിനുള്ള സൌകര്യം എല്ലാ ആസ്പത്രികളിലും സൌജന്യമായി ഏര്‍പ്പെടുത്തണം. കൂടുതല്‍ കുട്ടികള്‍ക്കായി മതം ജാതി വംശം പ്രാദേശികത എന്നിവയെ ഉപയോഗിക്കാന്‍ പാടില്ലെന്നും നിയമപരമായി വിവാഹ മോചനം നേടിയ ദമ്പതികളില്‍ ആര്‍ക്കെങ്കിലും കുട്ടികള്‍ ഉണ്ടായാല്‍ അത് മറ്റൊരു കുടുമ്പത്തിലെ അംഗമായി കണക്കാക്കാമെന്നും ശുപാര്‍ശയില്‍ ഉണ്ട്.
വിമന്‍സ് കോഡ് ബില്ലിലെ ശുപാര്‍ശകള്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമേ നടപ്പാക്കൂ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ബില്ലിലെ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ ചില ശുപാര്‍ശകള്‍ക്കെതിരെ മത സംഘടനകള്‍ രംഗത്തു വന്നു. വിമന്‍സ് കോഡ് ബില്ല് മനുഷ്യത്വത്തോടുള്ള വെല്ലുവിളിയെന്നാണ് കെ.സി.ബി.സി അല്‍മായ കമ്മീഷന്‍ അഭിപ്രായപ്പെട്ടത്. ബില്ലിലെ ചില വ്യവസ്ഥകള്‍ അംഗീകരിക്കാനാകില്ലെന്നും അവ മനുഷ്യാവകാശ ലംഘനമാണെന്നും  ഓര്‍ത്തഡോക്സ് സഭ ആരോപിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ മത സംഘടകള്‍ ബില്ലിലെ ശുപാര്‍ശകള്‍ക്കെതിരെ രംഗത്തുവരുവാന്‍ സാധ്യതയുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , ,

3 അഭിപ്രായങ്ങള്‍ »

എലിപ്പനി: മരണം പതിനഞ്ചായി

September 21st, 2011
fever-epathram
കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനഞ്ചായി. സംസ്ഥാനത്ത് മൊത്തം മുപ്പത്താറു പേര്‍ എലിപ്പനി ബാധിച്ച് മരിച്ചു. എലിപ്പനിയെ തുടര്‍ന്ന് ഇന്നലെ ഒമ്പത് പേരാണ് മരിച്ചത്. രോഗബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഉള്‍പ്പെടെ വിവിധ ആസ്പത്രികളില്‍ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. ചികിത്സയിലുള്ള ചിലരുടെ നില ഗുരുതരമാണ്. കാ‍സര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം തുടങ്ങിയ കേരളത്തിലെ വടക്കന്‍ ജില്ലകളിലാണ് എലിപ്പനി വ്യാപകമാകുന്നത്. കോഴിക്കോട് ജില്ലയില്‍ മഞ്ഞപ്പിത്തവും കോളറയും പടരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. തുടര്‍ച്ചയായി പെയ്യുന്ന മഴമൂലം കെട്ടിക്കിടക്കുന്ന വെള്ളവും കൂടിക്കിടക്കുന്ന മാലിന്യങ്ങളും രോഗങ്ങള്‍ പടരുന്നതിനു പ്രധാന കാരണമാണ്. സര്‍ക്കാര്‍ ആസ്പപത്രികളുടെ ശോചനീയാവസ്ഥ മൂലം മറ്റു അസുഖങ്ങള്‍ക്ക് ചികിത്സ തേടിയെത്തുന്നവര്‍ക്കും സഹായികള്‍ക്കും രോഗം പകരുവാനുള്ള സാധ്യത കൂടുതലാണ്. പല ആസ്പത്രികളിലേയും കക്കൂസ് ടാങ്കുകള്‍ പൊട്ടി മലിന ജലം പുറത്തേക്ക് ഒഴുകുന്ന അവസ്ഥയാണ് ഉള്ളത്. മഞ്ഞപ്പിത്തം പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ തട്ടുകടകള്‍ ആരോഗ്യവകുപ്പ് അധികൃതര്‍ അടപ്പിച്ചു. എന്നാല്‍ തട്ടുകടകള്‍ മാത്രമല്ല വേണ്ടത്ര ശുചിത്വം ഇല്ലാത്ത ഹോട്ടലുകള്‍ക്കെതിരെയും നടപടിയെടുക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »

ക്യാന്‍സര്‍ ചികിത്സാ സഹായ നിധി

September 21st, 2011

cancer-care-fund-epathram

തിരുവനന്തപുരം: ഇന്ത്യന്‍ സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്സ് ആന്‍ഡ് ടെക്നോളജിസ്റ്റ്സ് കേരള ഘടകം സമാഹരിച്ച ക്യാന്‍സര്‍ ചികിത്സാ സഹായ നിധി വിതരണം തൊഴില്‍ വകുപ്പു മന്ത്രി ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്തു. ആദ്യ ഗഡു തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററിനു വേണ്ടി പി. ആര്‍. ഓ.
സുരേന്ദ്രന്‍ ചുനക്കര സ്വീകരിച്ചു. ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്സ് ആന്‍ഡ് ടെക്നോളജിസ്റ്റ്സ് ഏഷ്യ – ആസ്ട്രലേഷ്യാ റീജിയണല്‍ ഡയറക്ടര്‍ ഡോ. നാപോപാങ് മുഖ്യാതിഥി ആയിരുന്നു.

പാവപ്പെട്ട രോഗികളുടെ ക്യാന്‍സര്‍ ചികിത്സാ സഹായമായും രോഗ നിര്‍ണയം നേരത്തെ നടത്തുന്നതിനുമാണ് ഫണ്ട് രൂപീകരിച്ചത്. സൊസൈറ്റി അംഗങ്ങളുടെ അടിയന്തര ചികിത്സാ ആവശ്യങ്ങള്‍ക്കും സര്‍ക്കാര്‍ – പൊതു മേഖലാ ആശുപത്രികളിലെ ക്യാന്‍സര്‍ ചികിത്സക്കുള്ള അടിസ്ഥാന സൌകര്യ വികസനത്തിനുമാണ് ഫണ്ട് ഉപയോഗിക്കുക.

ഐ. എസ്. ആര്‍. ടി. ദേശീയ പ്രസിഡണ്ട് ആനയറ ജയകുമാര്‍, ജനറല്‍ സെക്രട്ടറി സുരേഷ് മലയത്ത്, സംസ്ഥാന ഘടകം പ്രസിഡണ്ട് എം. ജെ. ജോസഫ്, സെക്രട്ടറി ശ്രീകുമാര്‍ ആര്‍. ചന്ദ്രന്‍, രാജേഷ് കേശവന്‍, രാജീവ് കൃഷ്ണന്‍, ജോസഫ് ഓസ്റ്റിന്‍‍, ആര്‍. ജോയിദാസ്, ജോയി കുറുപുഴ, സി. കെ. സുനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

അയച്ചു തന്നത് : രാജേഷ്‌ കേശവന്‍

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഓണം ബംബര്‍ ഹോട്ടല്‍ തൊഴിലാളി എടുത്ത ടിക്കറ്റിന്‌

September 18th, 2011

Kerala-State-Lottery-Onam-Bumper-epathram

കോട്ടയം: കേരള സംസ്‌ഥാന ഭാഗ്യക്കുറി ഓണം ബംബര്‍ ഒന്നാംസമ്മാനമായ അഞ്ചുകോടി രൂപയും രണ്ടാംസമ്മാനമായ ഒരുകോടിയും കോട്ടയത്ത്‌. ഏറ്റുമാനൂരിലെ ‘ഷാലിമാര്‍’ ഹോട്ടല്‍ ജീവനക്കാരനായ കൊല്ലം സ്വദേശി അബ്‌ദുള്‍ ലത്തീഫ്‌ (42) എടുത്ത ടിക്കറ്റിനാണ്‌ ഒന്നാം സമ്മാനം.

ഏറ്റുമാനൂരിലെ ഉത്രം ഏജന്‍സീസില്‍നിന്നു വിറ്റ യു.വി. 425851 എന്ന ടിക്കറ്റിനാണ്‌ ഒന്നാംസമ്മാനം. ഇവിടെ നിന്ന് 50 ടിക്കറ്റുകള്‍ അബ്‌ദുള്‍ ലത്തീഫ്‌ എടുത്തിരുന്നു. 200 രൂപയായിരുന്നു ഒരു ടിക്കെറ്റിനു വില. ഇതില്‍ ചിലതു സുഹൃത്തുകള്‍ക്കും നാട്ടുകാര്‍ക്കും മറിച്ചുവില്‍ക്കുകയും ചെയ്‌തു. എന്നാല്‍ ഭാഗ്യദേവത തന്റെ കയ്യില്‍ തന്നെ ഇരുന്നതില്‍ അബ്ദുല്‍ ലതീഫ്‌ ആഹ്ലാദം കൊള്ളുന്നു. ഫലമറിഞ്ഞ ഉടനെ തന്നെ ഇദ്ദേഹം ആരോടും പറയാതെ കൊല്ലത്തെ വീട്ടിലേക്കു പോയി. അതിനാല്‍ വിവരം അറിഞ്ഞെത്തിയ നാട്ടുകാര്‍ക്ക് അബ്ദുല്‍ ലത്തീഫിനെ കാണാന്‍ സാധിച്ചില്ല.

ലോട്ടറി ടിക്കറ്റിന് 200 രൂപ വിലയുണ്ടായിട്ടും 60.44 കോടി രൂപയുടെ ലോട്ടറി ടിക്കറ്റാണ് ഇത്തവണ വിറ്റത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 26.37 കോടി രൂപയുടെ വര്‍ദ്ധനാവണ് ഭാഗ്യക്കുറി വില്‍പനയില്‍ ഉണ്ടായത്

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മുനീറിനെതിരെ അന്വേഷണം നടത്തണം; സോളിഡാരിറ്റി

September 14th, 2011
solidarity-epathram
കോഴിക്കോട്: കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍  അന്വേഷണോദ്യോഗസ്ഥര്‍ക്ക് നല്‍കാതെ അമേരിക്കന്‍ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയ മന്ത്രി ഡോ.എം.കെ.മുനീറിനെതിരെ അന്വേഷണം നടത്തണമെന്ന് സോളിഡാരിറ്റി ആവശ്യപ്പെട്ടു. അടുത്തിടെ വിക്കിലീക്സ് പുറത്തുവിട്ട രേഖകളിലാണ് കേരളത്തിലെ തീവ്രവാദം സംബന്ധിച്ച് ഡോ.എം.കെ. മുനീറിന്റെ പരാമര്‍ശങ്ങള്‍ ഉള്ളത്. ഇത്തരത്തില്‍ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട നിര്‍ണ്ണായകമായ വിവരങ്ങള്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയ ആള്‍ മന്ത്രിസഭയില്‍ ഇരുന്നാല്‍ ഔദ്യോഗിക രഹസ്യങ്ങളും കൈമാറില്ലെന്ന് എന്ത് ഉറപ്പാണുള്ളതെന്ന് സോളിഡാരിറ്റി പ്രസിഡണ്ട് ചോദിച്ചു. തീവ്രവാദം സംബന്ധിച്ച വിവരങ്ങള്‍ ഇത്രയും കാലം പൊതു സമൂഹത്തില്‍ നിന്നും മറച്ചുവെച്ചത് എന്തുകൊണ്ടാണെന്ന് മുനീര്‍ വ്യക്തമാക്കണം. വയനാട്ടില്‍ തീവ്രവാദ ക്യാമ്പ് നടന്നിട്ടുണ്ടെങ്കില്‍ അതേ പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്നും  മുനീര്‍ നല്‍കിയ വിവരങ്ങള്‍ വ്യാജമാണെങ്കില്‍ അദ്ദേഹത്തെ പോലെ ഒരാളെ പാര്‍ട്ടിയില്‍ വച്ചുകൊണ്ടിരിക്കുന്നതിനു മുസ്ലീം ലീഗ് വിശദീകരണം നല്‍കണമെന്നും ആവശ്യമുയര്‍ന്നു.  ബന്ധപ്പെട്ടവര്‍ മന്ത്രി മുനീറിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

- ലിജി അരുണ്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

51 of 541020505152»|

« Previous Page« Previous « ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു
Next »Next Page » നിധി : സുപ്രീം കോടതി വിധി ഇന്ന് »



  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine