കൊച്ചി : ചലച്ചിത്ര പിന്നണി ഗായിക രാധിക തിലക് (45) അന്തരിച്ചു. പനി ബാധിച്ച് ഏതാനും ദിവസ ങ്ങളായി ചികിത്സ യിലായിരുന്നു. ഒന്നര വർഷ ത്തോളമായി അർബുദ രോഗ ബാധിത യായിരുന്നു. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രി യിലായിരുന്നു അന്ത്യം.
എറണാകുളം ചിന്മയ വിദ്യാലയം, സെന്റ് തെരേസാസ് കോളേജ് എന്നിവിട ങ്ങളിൽ ആയിരുന്നു വിദ്യാഭ്യാസം. കേരള സര്‍വ കലാ ശാല യുവജനോത്സവ ത്തില്‍ ലളിത ഗാന ത്തിന് ഒന്നാം സമ്മാനം ലഭിച്ചി ട്ടുണ്ട്.
ടി. എസ്. രാധാ കൃഷ്ണന്റെ ഭജന കളിലൂ ടെയും ആകാശ വാണി യുടെ ലളിത ഗാന ങ്ങളി ലൂടെ യുമാണ് രാധിക പ്രശസ്തയായത്.
യേശുദാസ്, എം. ജി. ശ്രീകുമാർ, ജി. വേണു ഗോപാൽ തുടങ്ങിയ പ്രമുഖർക്കൊപ്പം നിരവധി സ്റ്റേജ് ഷോ കളിലൂടെയും സംഗീത പ്രേമി കളുടെ ഇഷ്ട ഗായിക യായി രാധികാ തിലക് മാറി. വിദേശ രാജ്യ ങ്ങളിലും നിരവധി ഗാനമേള കളില്‍ രാധിക യുടെ സാന്നിദ്ധ്യം ശ്രദ്ധേയ മാണ്.
ഓൾ ഇന്ത്യ റേഡിയോ കൂടാതെ ദൂരദർശ നിലും നിരവധി ലളിത ഗാന ങ്ങൾ പാടി യിരു ന്നു. വിവിധ ചാനലു കളിൽ അവതാരക യുമാ യിരുന്നു.
ഒറ്റയാൾ പട്ടാളം, ഗുരു, ദീപസ്തംഭം മഹാശ്ചര്യം, കന്മദം, രാവണപ്രഭു, നന്ദനം തുടങ്ങിയ സിനിമ കളിലെ രാധികാ തിലകിന്റെ ഗാനങ്ങൾ ഏറെ പ്രശംസ പിടിച്ചു പറ്റി.
പ്രശസ്ത പിന്നണി ഗായകരായ സുജാത, ജി. വേണു ഗോപാല്‍ എന്നിവര്‍ ബന്ധു ക്കളാണ്. ഭര്‍ത്താവ് : സുരേഷ്. മകള്‍ : ദേവിക.