രാജ് മോഹന്‍ ഉണ്ണിത്താന്റെ നിയമനം; ഷാജി കൈലാസ് ഉള്‍പ്പെടെ ഉള്ളവര്‍ രാജിയ്ക്കൊരുങ്ങുന്നു

March 21st, 2015

ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെ.എസ്.എഫ്.ഡി.സി) ചെയര്‍മാനായി രാജ്‌മോഹന്‍ ഉണ്ണിത്താനെ നിയമിച്ച സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് ഷാജി കൈലാസ്, മണിയന്‍ പിള്ള രാജു, സിദ്ദിഖ്, എസ്.കുമാര്‍ എന്നിവര്‍ രാജിയ്ക്കൊരുങ്ങുന്നു. തിങ്കളാഴ്ച കെ.എസ്.എഫ്.ഡി.സി എം.ഡി. ദീപ ഡി.നായര്‍ക്ക് ഇവര്‍ രാജിക്കത്ത് നല്‍കും എന്നാണ് അറിയുന്നത്.

ഉണ്ണിത്താനെ കൂടാതെ വനിതാ എം.എല്‍.എ മാരായ ബിജിമോള്‍, ജമീല പ്രകാശം എന്നിവര്‍ക്കെതിരെ അധിക്ഷേപകരമായ പ്രസ്ഥാവന നടത്തിയതിന്റെ പേരില്‍ മാപ്പു പറയേണ്ടിവന്ന കോഴിക്കോട് ഡി.സി.സി പ്രസിഡണ്ട് കെ.സി.അബുവിനേയും കോര്‍പ്പറേഷന്‍ അംഗം ആക്കിയിട്ടുണ്ട്. ഇതും പ്രതിഷേധത്തിനു കാരണമായി. ജോഷി മാത്യ, ദിലീപ്, സലിം കുമാര്‍, ഇടവേള ബാബു, കാലടി ഓമന, സഞ്ജയ് ചെറിയാന്‍, എം.എം.ഹംസ, ശാസ്ത മംഗലം മോഹന്‍, സുരേഷ് ഉണ്ണിത്താന്‍ എന്നിവരാണ് നിലവില്‍ കോര്‍പ്പറേഷനിലെ മറ്റ് അംഗങ്ങള്‍. ഇവര്‍ രാജിവെക്കുമോ എന്ന കാര്യം ഇനിയും വ്യക്തമാക്കിയിട്ടില്ല.

ഉണ്ണിത്താന്റെ നിയമനനം കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചല്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മുമ്പും ഇത്തരത്തില്‍ രാഷ്ടീയ നിയമനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും സംഘടനാ പാടവവും കഴിവും കണക്കിലെടുത്താണ് ഉണ്ണിത്താനെ നിയമിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു. സിനിമാ മേഘലയില്‍ രാഷ്ടീയം കലര്‍ത്തുവാനുള്ള ശ്രമത്തോടാണ് എതിര്‍പ്പെന്ന്‍ പറഞ്ഞ മണിയന്‍ പിള്ള രാജു തങ്ങള്‍ രാജിവെക്കുന്ന ഒഴിവിലേക്ക് രാഷ്ടീയക്കാരെ നിയമിക്കാമെന്ന് പരിഹസിച്ചു.സിനിമയുമായി അടുത്ത് ബന്ധം ഇല്ലാത്ത രാഷ്ടീയക്കാരെ നിയമിക്കുന്നതില്‍ ശക്തമായ വിയോജിപ്പുണ്ടെന്ന് സംവിധായകനും തിരക്കഥാ കൃത്തുമായ ബി.ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.

സാബു ചെറിയാന്റെ കാലാവധി തീരുന്നു എന്ന് പറഞ്ഞാണ് പുതിയ നിയമനം എന്നാല്‍ സാബു വന്നതിനു ശേഷം കോര്‍പ്പറേഷനില്‍ ധാരാളം പദ്ധതികള്‍ നടപ്പിലാക്കുകയും കോര്‍പ്പറേഷനു കീഴില്‍ ഉള്ള തീയേറ്ററുകളില്‍ നിന്നും വരുമാനം വര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ട്. കോര്‍പ്പറേഷനെ പുരോഗമനത്തിന്റെ പാതയില്‍ കൊണ്ടുവന്ന സാബുവിനെ മാറ്റി രാഷ്ടീയ നിയമനം നടത്തുന്നതിനോട് വലിയ എതിര്‍പ്പാണ് ഉയര്‍ന്നുവന്നിട്ടുള്ളത്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വനിത എം.എല്‍.എമാരെ പറ്റി മോശം പരാമര്‍ശം;പ്രതിഷേധത്തിനൊടുവില്‍ കെ.സി.അബു മാപ്പു പറഞ്ഞു

March 21st, 2015

കോഴിക്കോട് :എം.എല്‍.എ മാരായ ബിജിമോള്‍, ജമീല പ്രകാശം എന്നിവരെ കുറിച്ച് പത്രസമ്മേളനത്തിനിടയില്‍ അവഹേളന പരമായ പരാമര്‍ശം നടത്തിയ കോഴിക്കോട് ഡി.സി.സി പ്രസിഡണ്ട് കെ.സി.അബു മാപ്പു പറഞ്ഞു. കോഴിക്കോട് നഗരത്തിലും ഡി.സി.സി ഓഫീ‍സിനു മുമ്പിലും അബുവിന്റെ വീടിനു മുമ്പിലും വിവിധ വനിതാ സംഘടനകളുടെയും എ.ഐ.വൈ.എഫിന്റേയും,ഡിവൈ.എഫ്.ഐയുടേയും നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധ പ്രകടനം നടന്നു. എ.ഐ.വൈ.ഫ് നടത്തിയ പ്രകടനം അക്രമാസക്തമായതോടെ പ്രവര്‍ത്തകരെ പോലീസ് ലാത്തിവീശിയോടിച്ചു.

കോണ്‍ഗ്രസില്‍ നിന്നും അബുവിന്റെ അവഹേളനപരമായ പരാമര്‍ശത്തെ വിമര്‍ശിച്ചു കൊണ്ട് നേതാക്കള്‍ രംഗത്തെത്തി. കോണ്‍ഗ്രസ്സ് നേതാവ് ഷാനി മോള്‍ ഉസ്മാന്‍ അബുവിന്റെ പരാമര്‍ശത്തോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. അബുവിന്റെ പരാമര്‍ശം കോണ്‍ഗ്രസ് സംസ്കാരത്തിനു ചേര്‍ന്നതല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ മിതത്വം പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതിഷേധം വ്യാപകമായതോടെ കെ.പി.സി.സി. പ്രസിഡണ്ട് വി.എം.സുധീരന്‍ അബു മാപ്പു പറയണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പരസ്യമായി മാപ്പു പറഞ്ഞില്ലെങ്കില്‍ അബുവിനെതിരെ അച്ചടക്ക നടപടിയെടുക്കുമെന്ന് സുധീരന്‍ തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ പറഞ്ഞു. തുടര്‍ന്ന് അബു വനിത എം.എല്‍.എമാരെയും ഷിബു ബേബിജോണിനേയും കുറിച്ച് താന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ മാപ്പു പറഞ്ഞു കൊണ്ട് പത്രക്കുറിപ്പ് പുറത്തിറക്കുകയായിരുന്നു.

നിയമസഭയില്‍ ബിജിമോളെ മന്ത്രി ഷിബു ബേബി ജോണ്‍ തടഞ്ഞതുമായി ബന്ധപ്പെട്ട് ബിജിമോള്‍ക്ക് പരാതിയുണ്ടാകാന്‍ ഇടയില്ലെന്നും ഇരുവരും അത് ആസ്വദിച്ചിട്ടുണ്ടാകുമെന്നാണ് മനസ്സിലാക്കുന്നതെന്നും അബു പറഞ്ഞിരുന്നു.നിയമ സഭയ്ക്കകത്ത് തന്നെ തടഞ്ഞ മന്ത്രി ശിവദാസന്‍ നായരെ ജമീല പ്രകാശം എം.എല്‍.എ കടിച്ചതിനെ പറ്റിയും അബു അവഹേളന പരമായിട്ടാണ് കെ.സി.അബു സംസാരിച്ചത്. ഇത് വന്‍ പ്രതിഷേധത്തിനു ഇടവരുത്തി. മന്ത്രി ഷിബു ബേബി ജോണ്‍ അബുവിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. നിയമ നടപടിയും സ്വീകരിക്കുമെന്ന് ഷിബു വ്യക്തമാക്കി. ബിജിമോളും അബുവിനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ട് . തന്നെ വ്യക്തിഹത്യ നടത്തുവാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഭരണ പക്ഷം നടത്തുന്നതെന്ന് അവര്‍ പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സദാചാര പോലീസിന്റെ ആക്രമണത്തില്‍ സഹോദരങ്ങള്‍ക്ക് പരിക്ക്

February 21st, 2015

കോഴിക്കോട്: കോഴിക്കോട് മുക്കം ആനയാംകുന്നില്‍ പ്ലസ്റ്റു വിദ്യാര്‍ഥിനിയേയും സഹോദരനേയും സദാചാര ഗുണ്ടകള്‍ ആക്രമിച്ചു. സാരമായി പരിക്കേറ്റ് ഇരുവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളീയാഴ്ച വൈകീട്ടാണ് സംഭവം. ആനയാം കുന്ന് ഹയര്‍ സെക്കന്ററി സ്കൂളില്‍ വിദ്യാര്‍ഥിനി സ്കൂള്‍ ക്യാമ്പ് കഴിഞ്ഞ് സഹോദരനോടൊപ്പം വീട്ടിലേക്ക് പോകുവെ റോഡരികില്‍ സംസാരിച്ചു നില്‍ക്കുകയായിരുന്നു. ഈ സമയം ബൈക്കിലെത്തിയ ഒരു സംഘം ഇവരോട് അപമര്യാദയായി പെരുമാറുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. സഹോദരങ്ങളാണെന്ന് പറഞ്ഞെങ്കിലും അക്രമികള്‍ പിന്തിരിഞ്ഞില്ല. ഇരുവരേയും അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തു.

അക്രമികള്‍ പിന്നീട് ബൈക്കില്‍ കയറി രക്ഷപ്പെട്ടു. അക്രമികളുടെ കൈവശം വടികളും മറ്റും ഉണ്ടായിരുന്നതായി ദൃക്‌‌സാക്ഷി മൊഴിയുണ്ട്. അക്രമികളില്‍ രണ്ടു
പേരെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു, ,മിര്‍ഷാദ്, സവാദ് എന്നീ പ്രതികള്‍ക്കായി അന്വഷണം ആരംഭിച്ചിട്ടുണ്ട്.സംസ്ഥാനത്ത് സദാചാര പോലീസിന്റെ ആക്രമണം നിത്യ സംഭവമാകുന്നു. പാലക്കാട് ജില്ലയില്‍ മധ്യവസ്കനെ മര്‍ദ്ദിച്ചു കൊന്നതിനു തൊട്ടു പിന്നാലെയാണ് കോഴിക്കോട് ജില്ലയില്‍ സഹോദരങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. കുറ്റക്കാര്‍ക്കെതിരെ പോലീസ് നടപടി ശക്തമാക്കാത്തതാണ് ഇത്തരം ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതിനു കാരണം. അപമാനഭീതി മൂലം പലരും ഇത്തരം സദാചാര ഗുണ്ടാ ആക്രമണങ്ങളും ഭീഷണികളും പുറത്തു പറയുന്നില്ല.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പി.മോഹനന്‍ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി

January 15th, 2015

കോഴിക്കോട്: ആര്‍.എം.പി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ പി.മോഹനെ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ജില്ലയിലെ ജനകീയനായ എം.എല്‍.എ എ.പ്രദീപ് കുമാറിന്റെയും മുതിര്‍ന്ന നേതാവ് എം.ഭാസ്കരന്റേയും പേരുകള്‍ ഉയര്‍ന്നു വന്നിരുന്നു എങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ കൂടെ താല്പര്യാര്‍ഥമാണ് പി.മോഹനനെ സെക്രട്ടറിയാക്കിയതെന്നാണ് സൂചന. മൂന്നു തവണ ജില്ലാ സെക്രട്ടറിയായ പി.രാമകൃഷ്ണന്‍ സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ ആളെ പാര്‍ട്ടി നിര്‍ദ്ദേശിച്ചത്. അഞ്ചു പുതുമുഖങ്ങളെ പുതിയ ജില്ലാകമ്മറ്റിയില്‍ എടുത്തിട്ടുണ്ട്.

പി.മോഹനനെ സെക്രട്ടറിയാക്കിയത് ടി.പി.യെ കൊന്നതിനുള്ള അംഗീകാരമാണെന്ന് ആര്‍.എം.പി നേതാവും ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ. രമ ആരോപിച്ചു. കേരളത്തിലെ ജനങ്ങളോടും കമ്യൂണിസ്റ്റു വിശ്വാസികളോടും ഉള്ള വെല്ലുവിളിയാണെന്നും അവര്‍ പറഞ്ഞു. കുഞ്ഞനന്ദനെ ആയിരിക്കും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കുകയും അവര്‍ കൂട്ടിച്ചേര്‍ത്തു.

ടി.പി.വധക്കേസില്‍ അറസ്റ്റിലായ ഏറ്റവും മുതിര്‍ന്ന നേതാവായിരുന്നു മോഹനന്‍. ഇതുമായി ബന്ധപ്പെട്ട് പത്തൊമ്പത് മാസത്തോളം ജയില്‍ കിടക്കുകയും ചെയ്തിരുന്നു. തെളിവുകളുടെ അഭാവത്തില്‍ പി.മോഹനനെ കോടതി വെറുതെ വിടുകയായിരുന്നു. ഇതേ തുടര്‍ന്ന് കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമ നിരാഹാരമിരുന്നിരുന്നു.

ഇതുവരെ നടന്ന എല്ലാ ജില്ലാ സമ്മേളനങ്ങളിലും ഔദ്യോഗിക പക്ഷത്തിനാണ് മുന്‍ തൂക്കം. ഗ്രൂപ്പ് വടം വലികള്‍ നിലനില്‍ക്കുന്ന എറണാകുളത്ത് പി.രജീവ് എം.പിയെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.

- എസ്. കുമാര്‍

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ആലപ്പുഴയില്‍ ഹിന്ദുമതത്തിലേക്ക് നടത്തിയ പുന:പരിവര്‍ത്തനം വിവാദമാകുന്നു

December 22nd, 2014

ആലപ്പുഴ: ഹിന്ദുമതത്തില്‍ നിന്നും ആയിരക്കണക്കിനു ആളുകള്‍ ക്രിസ്ത്യന്‍-മുസ്ലിം മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്ന കേരളത്തില്‍ എട്ടു കുടുമ്പങ്ങളില്‍
നിന്നായി മുപ്പത്തഞ്ചോളം പേര്‍ വീണ്ടും ഹിന്ദുമതം സ്വീകരിച്ചത് വന്‍ വിവാദമാകുന്നു. കേരളത്തില്‍ നിന്നും ഉള്ള എം.പിമാര്‍ വിഷയം ഉന്നയിച്ചു. നേരത്തെ
ക്രിസ്ത്യന്‍ മതവിവിശ്വാസം സ്വീകരിച്ച ഹിന്ദു കുടുമ്പങ്ങളില്‍ നിന്നുമുള്ള മുപ്പത്തഞ്ച് പേര്‍ വീണ്ടും ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം നടത്തി. ആലപ്പുഴയിലെ
കിളിച്ചനെല്ലൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലാണ് ചടങ്ങ് നടന്നത്. രാവിലെ അഞ്ചുമണിയോടെ ഗണപതി ഹോമത്തോടെ ആണ് ചടങ്ങുകള്‍ ആരംഭിച്ചത്. പിന്നീട് ശുദ്ധികലശം, ഗായത്രീമന്ത്രം ചൊല്ലിക്കൊടുക്കല്‍ വസ്ത്രദാനം തുടങ്ങിയ ചടങ്ങുകളും നടന്നു.

ഹിന്ദു ഹെല്പ്‌ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്താല്‍ ആണ് ഇവര്‍ ക്രിസ്തുമതം വിട്ട് തിരികെ വന്നതെന്ന് സൂചനയുണ്ട്. വി.എച്ച്.പി.പ്രവര്‍ത്തകര്‍ ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. ഉത്തരേന്ത്യയിലെ ഘര്‍ വാപസി (വീട്ടിലേക്ക് മടങ്ങിവരിക) എന്നതിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും ചടങ്ങ് സംഘടിപ്പിച്ചതെന്ന് ചില കേന്ദ്രങ്ങളില്‍ നിന്നും ആക്ഷേപം ഉയര്‍ന്നതോടെ സംഭവം ദേശീയ തലത്തിലും ശ്രദ്ധനേടി. നിര്‍ബന്ധിത മതപരിവര്‍ത്തനം അല്ല ഇവിടെ നടന്നതെന്ന് സംഘപരിവാര്‍ വ്യക്തമാക്കി.സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

ഘര്‍ വാപസിക്കെതിരെ വന്‍ പ്രതിഷേധമാണ് പാര്‍ളമെന്റിന്റെ ഇരു സഭകളിലും നടക്കുന്നത്. ഗുജറാത്തില്‍ 225 പേര്‍ കഴിഞ്ഞ ദിവസം തിരികെ ഹിന്ദുമതം സ്വീകരിച്ചിരുന്നു. മത പരിവര്‍ത്തന നിരോധനം നടപ്പിലാക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

1 അഭിപ്രായം »


« Previous Page« Previous « മദ്യനയം; വി. എം. സുധീരന്‍ ഒറ്റപ്പെടുന്നു
Next »Next Page » പാലക്കാട്ടും വയനാട്ടിലും ആക്രമണം നടത്തിയത് മാവോവാദികള്‍? »



  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine