സാറാ ജോസഫ് ആം ആദ്മിയായി

January 14th, 2014

sara-joseph-aam-aadmi-party-epathram

തൃശ്ശൂർ: പ്രശസ്ത സ്ത്രീ പക്ഷ എഴുത്തുകാരിയായ സാറാ ജോസഫ് ആം ആദ്മി പാർട്ടിയിൽ അംഗമായി. തൃശ്ശൂരിൽ ഞായറാഴ്ച്ച നടന്ന ചടങ്ങിൽ സംസാരിക്കവെ രണ്ടാം സ്വാതന്ത്ര്യ സമരത്തിനുള്ള സമയമായി എന്ന് അവർ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

രാഷ്ട്രീയം അഴിമതി വിമുക്തമാവണം. നല്ല ഭരണം നിലവിൽ വരണം. ജന വികാരം ഇതാണ്. ആം ആദ്മി പാർട്ടിയുടെ ഉയർച്ച ഇതാണ് സൂചിപ്പിക്കുന്നത്.

അധികാരം ജനങ്ങളിലേക്ക് തിരിച്ചെത്തണം. ഭരണ സവിധാനത്തിൽ സമഗ്രമായ ശുചീകരണത്തിനുള്ള സമയമായി. ആം ആദ്മി പാർട്ടിയൊക്കെ രൂപീകരിക്കുന്നതിന് എത്രയോ മുൻപെ ഐസ്ക്രീം പാർലർ കേസിനെതിരെ താൻ ഒരു ചൂലുമായി രംഗത്ത് വന്നത് അവർ ഓർമ്മിപ്പിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്ത്രീധന വായ്പ: മന്ത്രി വെട്ടിലായി

January 14th, 2014

dowry-evil-epathram

തൃശ്ശൂർ: സ്ത്രീധനത്തിനുള്ള പണം അത് നൽകാൻ കഴിയാത്തവർക്ക് സഹകരണ ബാങ്കുകൾ വഴി വായ്പയായി നൽകും എന്ന മന്ത്രിയുടെ പ്രസ്താവന വിവാദമായി. സഹകരണ മന്ത്രി സി. എൻ. ബാലകൃഷ്ണനാണ് കഴിഞ്ഞ ദിവസം ഒരു പൊതു പരിപാടിയിൽ വെച്ച് ഈ പ്രസ്താവന നടത്തിയത്.

സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും സ്ത്രീധനം നൽകാൻ പ്രേരിപ്പിക്കുന്നതും ശിക്ഷാർഹമായ കുറ്റമാണ്. സ്ത്രീധന നിരോധന നിയമം അനുസരിച്ച് അഞ്ചു വർഷത്തിൽ കുറയാത്ത തടവാണ് ശിക്ഷ. ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ച് കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുന്നയാൾക്ക് ശിക്ഷയുടെ നാലിലൊന്ന് ശിക്ഷയും നൽകാം. ഇത്തരം പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാൻ ബാദ്ധ്യസ്ഥമായ സാമൂഹ്യ ക്ഷേമ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി എം. കെ. മുനീർ കൂടി സന്നിഹിതനായ ഒരു വേദിയിൽ വെച്ചാണ് സഹകരണ മന്ത്രി ഈ പ്രസ്താവന നടത്തിയത് എന്നത് പ്രശ്നത്തെ കൂടുതൽ ഗുരുതരമാക്കുന്നു.

ഈ സാഹചര്യത്തിൽ മന്ത്രിയുടെ പ്രസ്താവന ക്രിമിനൽ കുറ്റവും അതിലുപരി സത്യപ്രതിജ്ഞാ ലംഘനവും ആണെന്ന് നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

ബാങ്കുകൾ സ്ത്രീധന വായ്പകൾ നൽകണം എന്ന സഹകരണ മന്ത്രി സി. എൻ. ബാലകൃഷ്ണന്റെ പ്രസ്താവനയെ പ്രശസ്ത എഴുത്തുകാരി സാറാ ജോസഫ് രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ഒരു സാമൂഹിക വിപത്തായ സ്ത്രീധന സമ്പ്രദായത്തെ ന്യായീകരിക്കുകയും സ്ഥാപനവൽക്കരിക്കുകയും ചെയ്യുന്ന തരത്തിൽ സംസാരിക്കുവാൻ ഒരു മന്ത്രിക്ക് എങ്ങനെയാണ് കഴിയുന്നത് എന്ന് അവർ ചോദിച്ചു.

മന്ത്രിയെ സ്ത്രീധന നിരോധന നിയമമനുസരിച്ച് പ്രോസിക്യൂട്ട് ചെയ്യാനുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഒരു വനിതാ സംഘടന അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

കെ. ആർ. മീരയ്ക്ക് ഓടക്കുഴല്‍ പുരസ്കാരം

January 14th, 2014

kr-meera-epathram

കൊച്ചി : 2013ലെ ഓടക്കുഴല്‍ പുരസ്കാരം പ്രമുഖ സാഹിത്യ കാരി കെ. ആർ. മീരയ്ക്ക്. ഒരു തൂക്കിക്കൊലയുടെ പശ്ചാത്തലത്തില്‍ വനിതാ ആരാച്ചാരുടെ ആത്മ സംഘര്‍ഷ ങ്ങള്‍ ചിത്രീകരിച്ച ‘ആരാച്ചാർ’ എന്ന നോവലിനാണ് അവാര്‍ഡ്. മാധ്യമം ആഴ്ച പ്പതിപ്പില്‍ പ്രസിദ്ധീ കരിച്ച തായിരുന്നു ആരാച്ചാർ.

പതിനായിരം രൂപയും ഫലക വുമാണ് പുരസ്കാരം. ഡോ. ഇ. വി. രാമകൃഷ്ണന്‍, ജി. മധു സൂദനന്‍, പി. സുരേന്ദ്രന്‍ എന്നിവര്‍ അടങ്ങിയ സമിതി യാണ് പുരസ്കാരം നിര്‍ണയിച്ചത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സന്ധ്യക്കും ചിറ്റിലപ്പള്ളിക്കും എതിരെ സി.പി.എമ്മിന്റെ ശകാരവര്‍ഷം

December 15th, 2013

തിരുവനന്തപുരം: ഉപരോധ സമരത്തിന്റെ പേരില്‍ വീട്ടിലേക്കുള്ള യാത്രാസ്വാതന്ത്ര്യം തടസ്സപ്പെട്ടതിനെതിരെ എല്‍.ഡി.എഫ് നേതാക്കളോട് പ്രതിഷേധിച്ച വീട്ടമ്മ സന്ധ്യയ്ക്കെതിരെ ശകാര വര്‍ഷം. സന്ധ്യ നടത്തിയത് സരിതോര്‍ജ്ജത്തിന്റെ താടാകാവതരണമാണെന്ന് തൊട്ടടുത്ത ദിവസത്തെ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുമ്പോള്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ബേബി ജോണ്‍ പറഞ്ഞു. സരിതയ്ക്കും ബിജുവിനും കൊടുക്കാനുള്ള പണമാണ് ചിറ്റിലപ്പള്ളി വഴി സന്ധ്യക്ക് കൊടുത്തതെന്നും ആരോപിച്ചു. പ്രതിഷേധം പ്രകടിപ്പിക്കുവാന്‍ ആര്‍ജ്ജവം കാണിച്ചതിനു സന്ധ്യക്ക് അഞ്ചു ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചതിന്റെ പേരിലാണ് പ്രമുഖ വ്യവസായി കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളിയെ സി.പി.എം അപഹസിച്ചത്. കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളി ഇത്ര കൊച്ചാണെന്ന് മനസ്സിലായെന്നും പറഞ്ഞ അദ്ദേഹം ചിറ്റിലപ്പള്ളിയെ ചെറ്റലപ്പള്ളിയെന്നും ആക്ഷേപിച്ചു.സന്ധ്യയുടെ വീട്ടിലെ വാഴകള്‍ കഴിഞ്ഞ ദിവസം രാത്രി ചിലര്‍ വെട്ടി നശിപ്പിച്ചിട്ടുണ്ട്. പോലീസ് അന്വേഷണം നടത്തി വരുന്നു.

ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരങ്ങള്‍ നിര്‍ത്തുവാന്‍ കാലമായെന്നും സന്ധ്യ പ്രതികരിക്കുമ്പോള്‍ അവരുടെ കൈയ്യില്‍ അദൃശ്യമായ ഒരു ചൂല്‍ കണ്ടെന്നും എം.മുകുന്ദന്‍ പറഞ്ഞു. ഓണ്‍ലൈനില്‍ സന്ധ്യയ്ക്ക് അനുകൂലമായും പ്രതികൂലമായും നിരവധി പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. സന്ധ്യയ്ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് പാര്‍ട്ടി അനുഭാവികളായ പലരും പ്രതികരിച്ചത്.

ജനങ്ങള്‍ക്ക് വഴി നടക്കുവാന്‍ പോലും ആകാത്ത വിധം സമരം നടത്തുന്നത് ശരിയല്ലെന്നും പലപ്പോഴും തനിക്ക് ഇത്തരം സമരങ്ങളോട് പ്രതിഷേധം തോന്നിയിരുന്നെങ്കിലും അത് പ്രകടിപ്പിക്കുവാന്‍ ഉള്ള ആര്‍ജ്ജവം ഉണ്ടായില്ല. എന്നാല്‍ ഒരു വീട്ടമ്മയായ സന്ധ്യ അതിനു തയ്യാറായപ്പോള്‍ അവര്‍ക്ക് സമ്മാനം നല്‍കണം എന്ന് തോന്നിയെന്നുമാണ് കഴിഞ്ഞ ദിവസം ചിറ്റിലപ്പള്ളി പറഞ്ഞിരുന്നത്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്ന് താമരശ്ശേരി ബിഷപ്പ്

November 21st, 2013

കോഴിക്കോട്: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ ജാലിയന്‍ വാലാബാഗ് ആവര്‍ത്തിക്കുമെന്നും രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്നും താമരശ്ശേരി ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയില്‍. റിപ്പോര്‍ട്ടിനെതിരായ സമരം തുടരുമെന്നും കര്‍ഷകരെ ബുദ്ധിമുട്ടിലാക്കി ഒരു റിപ്പോര്‍ട്ടും നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പശ്ചിമഘട്ട സമര സമിതിയുടെ ഏകദിന ഉപവാസത്തില്‍ സംസാരിക്കുകയായിരുന്നു ബിഷപ്പ്. സമരത്തില്‍ അക്രമികള്‍ നുഴഞ്ഞു കയറിയതായും അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ ഇടത് വലത് സംഘടനകള്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ ഉള്ള സമരത്തിനിടയില്‍ കഴിഞ്ഞ ആഴ്ചയില്‍ ഫോറസ് റേഞ്ച് ഓഫീസും നിരവധി പോലീസ് വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തിരുന്നു. ആക്രമണങ്ങളില്‍ നിരവധി പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും സര്‍ക്കാരിനു കോടികളുടെ നഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. ഫോറസ്റ്റ് ഓഫീസ് കത്തിച്ചതിനെ തുടര്‍ന്ന് വിവിധ കോടതികളില്‍ നടന്നു കൊണ്ടിരിക്കുന്ന പല കേസുകളുമായി ബന്ധപ്പെട്ട നിര്‍ണ്ണായക രേഖകള്‍ ഇത് മൂലം നഷ്ടപ്പെട്ടിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ബാംഗ്ലൂരില്‍ എ.ടി.എം കൌണ്ടറിനുള്ളില്‍ മലയാളി യുവതിയെ വെട്ടിപ്പരിക്കേല്പിച്ചു
Next »Next Page » തിരുവനന്തപുരം ലോക്‍സഭാ സീറ്റ് സി.പി.ഐയില്‍ നിന്നും തട്ടിയെടുക്കുവാന്‍ സി.പി.എം ശ്രമം »



  • എം. ടി. വാസു ദേവന്‍ നായര്‍ ഓര്‍മ്മയായി
  • അമ്മത്തൊട്ടിലില്‍ ഒരു പെൺ കുഞ്ഞ്
  • തൊട്ടാൽ പൊള്ളും മുല്ലപ്പൂ : ഒരു കിലോ മുല്ലപ്പൂവിൻ്റെ വില 4500 രൂപ
  • ഇലക്ട്രിക് പോസ്റ്റുകളിലെ അപകടകരമായ കേബിളുകള്‍ നീക്കം ചെയ്യണം : ഹൈക്കോടതി
  • ഷവർമ : തിയ്യതിയും സമയവും രേഖപ്പെടുത്തണം എന്നുള്ള ഉത്തരവ് കർശ്ശനമായി നടപ്പാക്കണം
  • ഹൈക്കോടതി ജീവനക്കാര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്
  • കെ. എസ്‌. ഇ. ബി. എല്ലാ സേവനങ്ങളും ഇനി ഓൺ ലൈനിൽ
  • സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് ജോലി : നോർക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം
  • ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടി കൂടി
  • സൗജന്യ റേഷൻ മസ്റ്ററിംഗിന് മേരാ ഇ-കെ. വൈ. സി. ആപ്ലിക്കേഷൻ
  • 46.7 % പേർക്ക് ജീവിത ശൈലീ രോഗ സാദ്ധ്യത : ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ്.
  • അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഫെസ്റ്റിവൽ : എൻട്രികൾ ഡിസംബർ 31 വരെ
  • കേരളോത്സവം : ലോഗോ ക്ഷണിക്കുന്നു
  • എഴുന്നെള്ളിപ്പിന് കർശ്ശന നിയന്ത്രണങ്ങളുമായി അമിക്കസ് ക്യൂറി
  • എഴുത്തച്ഛന്‍ പുരസ്‌കാരം എന്‍. എസ്. മാധവന്
  • കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു : കേരള ജ്യോതി എം. കെ. സാനുവിന്
  • ഒ. വി. വിജയൻ സാഹിത്യ പുരസ്കാരം കുഴൂർ വിത്സന്
  • മൂന്നാമത്തെ കരൾ മാറ്റി വെക്കൽ ശസ്ത്ര ക്രിയയും വിജയം
  • അനധികൃത പരസ്യ ബോര്‍ഡുകളും കൊടി തോരണങ്ങളും നീക്കം ചെയ്യണം : നഗരസഭ
  • ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ തുടരും : ജാഗ്രതാ നിർദ്ദേശം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine