ടോക്യോ : “മണ്ടന്‍” ചോദ്യം ചോദിച്ച് “വെട്ടി”ലായ മൂവാറ്റുപുഴയിലെ പ്രൊഫസര്‍ക്ക് ജപ്പാനില്‍ നിന്നും ഒരു കൂട്ട്. വിദ്യാര്‍ത്ഥി കളോട് ക്ഷുദ്രമായ ചോദ്യം ചോദിച്ച് തന്നെയാണ് ഇദ്ദേഹവും വെട്ടിലായത്. എന്നാല്‍ സംഭവം ജപ്പാനില്‍ ആയതിനാല്‍ വെട്ട് കിട്ടാതെ ഒരു “തട്ട്” മാത്രം കിട്ടി രക്ഷപ്പെട്ടു വിദ്വാന്‍.
ജപ്പാനിലെ ഒക്കസാക്കി നഗരത്തിലാണ് സംഭവം. 45 കാരനായ പ്രൈമറി അദ്ധ്യാപകന്‍ കുട്ടികള്‍ക്ക് നല്‍കിയ കണക്കിലെ ചോദ്യമാണ് പ്രശ്നമായത്. ഒരു ദിവസം മൂന്നു കുട്ടികളെ കൊന്നാല്‍ 18 കുട്ടികളെ കൊല്ലാന്‍ എത്ര ദിവസം വേണം? ഇതാണ് ചോദ്യം.
ജപ്പാനിലെ വിദ്യാഭ്യാസ വകുപ്പ് അദ്ധ്യാപകനെ താക്കീത് ചെയ്തിട്ടുണ്ട്. അറിയാതെ പറ്റി പോയ അബദ്ധമായിരുന്നു ഈ ചോദ്യം എന്നാണു അദ്ധ്യാപകന്‍ തന്റെ ക്ഷമാപണത്തില്‍ പറയുന്നത്. ഇനി മേലാല്‍ ഇങ്ങനെ സംഭവിക്കില്ല എന്നും അദ്ദേഹം അറിയിക്കുന്നു. ഏതായാലും ഈ അദ്ധ്യാപകനെ അടുത്ത് നിരീക്ഷിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.