കാബൂള്‍: താലിബാന് നേതാവ് മുല്ല ഒമറിനെ അഫ്ഗാനിസ്ഥാന് പ്രസിഡണ്ട് ഹമീദ് കര്‍സായി സമാധാന ചര്‍ച്ചയ്ക്ക് വിളിച്ചു. ഏറ്റുമുട്ടലിന്റെ പാത അവസാനിപ്പിച്ച് സമാധാന ചര്‍ച്ചയില്‍ പങ്കാളിയാകാന്‍ തയ്യാറാകണമെന്ന് കര്‍സായി അഭ്യര്‍ത്ഥിച്ചു. കുട്ടികളെയും സ്ത്രീകളെയും അടക്കം നിരപരാധികളായ ജനങ്ങളെ ആക്രമിക്കുന്നത് അവസാനി പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാനില്‍ താലിബാന് വിജയത്തിന് അരികിലാണെന്ന മുല്ല ഒമറിന്റെ പ്രസ്താവനയ്ക്ക് തൊട്ടു പിറകെയാണ് കര്‍സായിയുടെ ക്ഷണം എന്നതിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്.




ന്യൂഡല്‍ഹി : ഇന്ത്യന്‍ സഹായം സ്വീകരിക്കാന്‍ മടി കാണിച്ച പാക്കിസ്ഥാന്‍ ഒടുവില്‍ ഐക്യ രാഷ്ട്ര സഭ വഴി സഹായം സ്വീകരിക്കാന്‍ തയ്യാറായി. 50 ലക്ഷം ഡോളറാണ് ഇന്ത്യ പാക്കിസ്ഥാന് നല്‍കുന്നത്. ഐക്യ രാഷ്ട്ര സഭയുടെ ദുരിതാശ്വാസ പദ്ധതി വഴി നല്‍കുകയാണെങ്കില്‍ ഇന്ത്യന്‍ സഹായം സ്വീകരിക്കാന്‍ തങ്ങള്‍ ഒരുക്കമാണെന്ന് ഇസ്ലാമാബാദില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ പാക്കിസ്ഥാന്‍ വിദേശ കാര്യ വകുപ്പ് ഔദ്യോഗികമായി അറിയിക്കുകയാണ് ചെയ്തത്. സഹായം ഇത്തരത്തില്‍ ഗതി തിരിച്ചു വിടുന്നതിന് തയ്യാറാണെന്ന് ഇന്ത്യന്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ സഹായം പാക്കിസ്ഥാന് ആവശ്യമാണെന്ന് വന്നാല്‍ അതും നല്‍കാന്‍ ഇന്ത്യ തയ്യാറാണ് എന്ന് പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ് വ്യക്തമാക്കി. 



മൊഗാദിഷു : സോമാലിയന്‍ തലസ്ഥാനത്തില്‍ അബദ്ധത്തില്‍ ബോംബുകള്‍ പൊട്ടി കൊല്ലപ്പെട്ട പതിനൊന്ന് ഭീകരരില്‍ രണ്ട് ഇന്ത്യാക്കാരും ഉണ്ടെന്ന് സൂചന. ഇന്ത്യയില്‍ ഭീകര പരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ശരി വെയ്ക്കുന്ന ഈ കണ്ടെത്തല്‍ അതീവ ഗൌരവമായിട്ടാണ് കാണുന്നത് എന്ന് സുരക്ഷാ വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടത്. ഒരു കാര്‍ ബോംബ് നിര്‍മ്മിക്കു ന്നതിനിടയില്‍ അബദ്ധത്തില്‍ ബോംബ് പൊട്ടി 10 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ മറ്റൊരു സംഭവത്തില്‍ റോഡരികില്‍ കുഴി ബോംബ് സ്ഥാപിക്കു ന്നതിനിടയില്‍ ബോംബ് പൊട്ടിയാണ് മറ്റൊരു ഭീകരന്‍ കൊല്ലപ്പെട്ടത്.
























