ചിലിയിലെ ഖനി തൊഴിലാളികളെ രക്ഷപ്പെടുത്തി

October 14th, 2010

chile-miners-rescued-epathram

ചിലി : രണ്ടു മാസത്തില്‍ ഏറെ കാലം ചിലിയില്‍ ഭൂമിക്കടിയില്‍ കുടുങ്ങിക്കിടന്ന മുപ്പത്തിമൂന്നു ഖനി തൊഴിലാളികളെ രക്ഷാ പ്രവര്‍ത്തകര്‍ സുരക്ഷിതരായി പുറത്ത്‌ എത്തിച്ചു. ലോക ചരിത്രത്തില്‍ തന്നെ ഏറ്റവും അധികം ആളുകള്‍ ശ്വാസമടക്കിപ്പിടിച്ചു നിരീക്ഷിച്ച ഒരു രക്ഷാ പ്രവര്‍ത്തന സംരംഭമായിരുന്നു ഇത്. ബന്ധുക്കളോടും സുഹൃത്തുക്കളോടും ഒപ്പം ചിലിയിലെ പ്രസിഡണ്ടും ഇവരെയും കാത്ത് നില്‍ക്കുന്നത്‌ ലോകം മുഴുവന്‍ ആകാംക്ഷയോടെ ടെലിവിഷന്‍ ചാനലുകളിലൂടെ നോക്കി നിന്നു. ഇവര്‍ ജോലി ചെയ്ത സാന്‍ ജോസിലെ ഖനിയില്‍ മണ്ണിടിഞ്ഞ് ഓഗസ്റ്റ്‌ 5 നാണ് ഇവര്‍ 600 ലേറെ അടി താഴെ കുടുങ്ങി പോയത്‌.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

രക്ഷാ സമിതിയില്‍ ഇന്ത്യ

October 13th, 2010

un-logo-epathramന്യൂയോര്‍ക്ക് : പത്തൊന്‍പതു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ വീണ്ടും ഐക്യ രാഷ്ട്ര രക്ഷാ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. താല്‍ക്കാലിക അംഗത്വമാണ് ഇന്ത്യക്ക്‌ ലഭിച്ചിരിക്കുന്നത്. 191 അംഗ രാഷ്ട്രങ്ങളില്‍ 187 രാഷ്ട്രങ്ങളുടെ പിന്തുണ ഇന്ത്യക്ക്‌ ലഭിച്ചു. രക്ഷാ സമിതിയിലെ നവീകരണ പ്രക്രിയയില്‍ കൂടുതല്‍ ക്രിയാത്മകമായ പങ്കു വഹിക്കാന്‍ ഇനി ഇന്ത്യക്ക്‌ കഴിയും എന്നാണ് പ്രതീക്ഷ.

ഐക്യ രാഷ്ട്ര സഭയുടെ സ്ഥാപക അംഗമായ ഇന്ത്യ ഇതിനു മുന്‍പ്‌ ആറു തവണ രക്ഷാ സമിതിയില്‍ അംഗമായിരുന്നിട്ടുണ്ട്. എന്നാല്‍ 1996ല്‍ ജപ്പാനോട് 100 വോട്ടിനു തോറ്റ ഇന്ത്യക്ക് ഇത്തവണ പക്ഷെ ഏഷ്യയില്‍ നിന്നും എതിരാളികള്‍ ഉണ്ടായിരുന്നില്ല. മല്‍സര രംഗത്തുണ്ടായിരുന്നു ഒരേ ഒരു അംഗമായ കസാക്കിസ്ഥാന്‍ നേരത്തെ തങ്ങളുടെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചിരുന്നു. എന്നാല്‍ അംഗത്വം നേടാന്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം വേണം എന്നതിനാല്‍ കഴിഞ്ഞ 10 ദിവസത്തോളം വിദേശ കാര്യ മന്ത്രി എസ്. എം. കൃഷ്ണയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സംഘം ന്യൂയോര്‍ക്കില്‍ തമ്പടിച്ച് വിദേശ രാഷ്ട്രങ്ങളുടെ പ്രതിനിധികളെ നേരില്‍ കാണുകയും പിന്തുണ അഭ്യര്‍ത്ഥിക്കുകയും ചെയ്തതിന്റെ ഫലമാണ് ഈ വിജയം എന്ന് നയതന്ത്ര വൃത്തങ്ങള്‍ പറഞ്ഞു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഷീല ദീക്ഷിത്തിനെ അപമാനിച്ച ടി. വി. അവതാരകന്‍ രാജി വെച്ചു

October 10th, 2010

paul-henry-dick-shit-epathram

ന്യൂസിലാന്‍ഡ്‌ : ദില്ലി മുഖ്യമന്ത്രി ഷീല ദീക്ഷിത്തിനെ ടെലിവിഷന്‍ ഷോയ്ക്കിടെ അപമാനിച്ച ന്യൂസിലന്‍ഡിലെ ടി. വി. അവതാരകന്‍ പോള്‍ ഹെന്‍‌റി രാജി വെച്ചു. പരിപാടിക്കിടയില്‍ പല തവണ ഷീലാ ദീക്ഷിത്തിന്റെ പേര്‍ അശ്ലീലമായി ഇയാള്‍ ഉച്ചരിച്ചു രസിച്ചിരുന്നു. ഇതിനെതിരെ ഇന്ത്യ ശക്തമായി പ്രതിഷേധിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ചാനല്‍ ഹെന്‍‌റിയെ സസ്പെന്റ് ചെയ്തു. കഴിഞ്ഞ ദിവസം ഹെന്‍‌റി രാജിക്കത്ത് സമര്‍പ്പിച്ചതായി ന്യൂസിലന്റ് ടി. വി. ചീഫ് എക്സിക്യുട്ടീവ് റിക് എല്ലിസ് അറിയിച്ചു.

കഴിഞ്ഞ ആഴ്ചയില്‍ ബ്രെക്ഫാസ്റ്റ് പരിപാടിയ്ക്കിടെ കോമണ്‍ വെല്‍ത്ത് ഗെയിംസിനെ കുറിച്ച് സംസാരിക്കവെയാണ് ഷീലാ ദീക്ഷിത്തിന്റെ പേരു പല തവണ അക്ഷേപകരമായ രീതിയില്‍ ഉച്ചരിച്ച് ഹെന്‍റി വിവാദം ക്ഷണിച്ചു വരുത്തിയത്. ഒപ്പമുണ്ടായിരുന്ന സഹ പ്രവര്‍ത്തക പല തവണ അദ്ദേഹത്തെ തിരുത്തിയെങ്കിലും ഹെന്‍‌റി ചിരിച്ചു കൊണ്ട് വീണ്ടും വീണ്ടും ആക്ഷേപം തുടര്‍ന്നു. അവര്‍ ഒരു ഇന്ത്യാക്കാരി ആണെന്ന നിലയില്‍ താന്‍ ഉച്ചരിച്ചത് അന്വര്‍ഥമാണെന്നും ഹെന്‍‌റി ഇതിനിടെ പറഞ്ഞു. ഹെന്‍‌റിക്കെതിരെ ന്യൂസിലന്റിലും ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഇന്ത്യന്‍ വംശജനും ന്യൂസിലന്റിലെ ഗവര്‍ണര്‍ ജനറലുമായ ആനന്ദ് സത്യാനന്ദിനെതിരെ ഏതാനും ദിവസം മുമ്പ് അപമാനകരമായ പരാമര്‍ശം നടത്തിയതിനും ഹെന്‍‌റി വിമര്‍ശനത്തിനു വിധേയനായിരുന്നു. ഇതിനെ തുടര്‍ന്നും ഇയാള്‍ക്ക് സസ്പെന്‍ഷന്‍ ലഭിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യാ റഷ്യ സൈനിക സഹകരണം ശക്തമാവുന്നു

October 9th, 2010

ak-antony-ae-serdyukov-epathram

ന്യൂഡല്‍ഹി : ഇന്ത്യയും റഷ്യയും തമ്മില്‍ സൈനിക സഹകരണം കൂടുതല്‍ ശക്തമാവുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ ഉള്ള രണ്ടു വന്‍ സൈനിക കരാറുകളിന്മേല്‍ ഇവിടെ നടന്ന ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലേക്ക് കടന്നു. ഇന്ത്യ സന്ദര്‍ശിക്കുന്ന റഷ്യന്‍ പ്രതിരോധ മന്ത്രി എ. ഇ. സെര്‍ദ്യുകൊവ്‌ ഇന്ത്യന്‍ പ്രതിരോധ മന്ത്രി എ. കെ. ആന്റണിയുമായി നടത്തിയ ഉന്നത തല സൈനിക ചര്‍ച്ചകളില്‍ കരാറില്‍ നില നിന്നിരുന്ന ചില അഭിപ്രായ വ്യത്യാസങ്ങളില്‍ ധാരണയായി.

ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിക്കുന്ന ഫിഫ്ത് ജെനറേഷന്‍ യുദ്ധ വിമാനങ്ങളും (Fifth Generation Fighter Aircraft – FGFA) മള്‍ട്ടി റോള്‍ ഗതാഗത വിമാനവും (Multirole Transport Aircraft – MTA) വികസിപ്പിക്കുന്നത് സംബന്ധിച്ചുള്ള കരാറുകളിലാണ് ചര്‍ച്ച നടക്കുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആണവ സഹകരണത്തിന് അടുത്ത നിബന്ധനയുമായി അമേരിക്ക

October 6th, 2010

indo-us-nuclear-epathram

വാഷിംഗ്ടണ്‍ : ഇന്ത്യയുമായി അമേരിക്കന്‍ കമ്പനികള്‍ ആണവ വ്യാപാരം നടത്തണമെങ്കില്‍ ഇനിയും കടമ്പകള്‍ കടക്കണം എന്ന് ഇത് സംബന്ധിച്ച് സമര്‍പ്പിച്ച ഒരു കോണ്ഗ്രസ് റിപ്പോര്‍ട്ട് പറയുന്നു. ആണവ അപകടം നടന്നാല്‍ അതിന്റെ ഉത്തരവാദിത്വം നിലയം സ്ഥിതി ചെയ്യുന്ന രാഷ്ട്രത്തിനു മേല്‍ അടിച്ചേല്‍പ്പിക്കുന്ന അന്താരാഷ്‌ട്ര ഉടമ്പടിയായ സി. എസ്. സി. (Convention on Supplementary Compensation for Nuclear Damage – CSC) ഇന്ത്യ ഒപ്പ് വെച്ചാല്‍ മാത്രമേ ഇന്ത്യയുമായി വ്യാപാരം നടത്താന്‍ അമേരിക്കന്‍ കമ്പനികള്‍ തയ്യാറാവൂ എന്നാണ് ഈ പുതിയ കണ്ടെത്തല്‍.

123 കരാര്‍ മുതല്‍ ഇങ്ങോട്ട് പല പല ഘട്ടങ്ങളിലായി ആണവ വ്യാപാരത്തിന്റെ പേരില്‍ ഇന്ത്യയുടെ പരമാധികാരത്തെ വെല്ലു വിളിയ്ക്കുന്ന ഒട്ടേറെ നിബന്ധനകള്‍ ഇന്ത്യയെ കൊണ്ട് സമ്മതിപ്പിച്ചതില്‍ ഏറ്റവും പുതിയ നീക്കമാണ് ഇത്. ഈ ഉടമ്പടി പ്രകാരം ആണവ നിലയം സ്ഥാപിക്കുന്ന രാഷ്ട്രത്തിനാണ് അപകടം ഉണ്ടായാല്‍ ബാദ്ധ്യത വരിക. ഇതിനു പുറമേ അപകടത്തിന്റെ ഉത്തരവാദിത്വം നിലയം പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്ക് ആയിരിക്കും എന്നും ഉടമ്പടിയില്‍ വ്യക്തമാക്കുന്നു. ഇത് ആണവ ഉപകരണ ദാതാവിനെ സംരക്ഷിക്കാന്‍ ആണെന്ന് പരക്കെ ആരോപണമുണ്ട്.

കരാര്‍ ഇന്ത്യ ഒപ്പിടും എന്ന് കഴിഞ്ഞ ആഴ്ച വാഷിംഗ്ടണ്‍ സന്ദര്‍ശിച്ച ദേശീയ സുരക്ഷാ ഉപദേശകന്‍ ശിവ ശങ്കര്‍ മേനോന്‍ പ്രഖ്യാപിച്ചിരുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പരി. ബസേലിയോസ് ബാവയുടെ ഓര്‍മ്മ പെരുന്നാള്‍

October 5th, 2010

rome-church-kerala-epathram

റോം : കോതമംഗലത്ത്‌ കബറടങ്ങിയിരിക്കുന്ന അന്ത്യോഖ്യാ സിംഹാസന പ്രതിനിധി പരി. യല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ ഓര്‍മ്മ പെരുന്നാള്‍ റോമിലെ സെന്റ്‌ പീറ്റേഴ്സ് സെന്റ്‌ പോള്‍സ്‌ യാക്കോബായ സുറിയാനി പള്ളിയില്‍ ഒക്ടോബര്‍ മൂന്നാം തിയതി ആഘോഷിച്ചു. പള്ളി വികാരി റവ. ഫാദര്‍ പ്രിന്‍സ്‌ മണ്ണത്തൂരിന്റെ നേതൃത്വത്തില്‍ പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് വി. കുര്‍ബാനയും ധൂപ പ്രാര്‍ത്ഥനയും നടത്തപ്പെട്ടു.

അടുത്ത മാസം (നവംബര്‍) മുതല്‍ എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ഞായറാഴ്ചകളില്‍ ബസലിക്ക സാന്റ് പൌളോയ്ക്ക് സമീപമുള്ള ചാപ്പലില്‍ വി. കുര്‍ബാന ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ് : 00393200396689 (ബിജു)

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

വൈദ്യശാസ്ത്ര നോബേല്‍ റോബര്‍ട്ട് ജി എഡ്വേഡ്സിന്

October 4th, 2010

robert-g-edwards-epathram
സ്റ്റോക്ക്‌ഹോം : വൈദ്യ ശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നോബേല്‍ സമ്മാനം ബ്രിട്ടീഷ് ഫിസിയോളജിസ്റ്റ് ഡോ. റോബര്‍ട്ട് ജി. എഡ്വേഡ്സിന് ലഭിച്ചു. മനുഷ്യരില്‍ കൃത്രിമ ബീജ സങ്കലനത്തിലൂടെ കുട്ടികളെ സൃഷ്ടിക്കുന്ന വിഷയത്തില്‍ ആയിരുന്നു റോബര്‍ട്ടിന്റെ ഗവേഷണം. പ്രത്യുല്പാദന രംഗത്ത് ഇദ്ദേഹവും സഹ പ്രവര്‍ത്തകനായ ഡോ. പാട്രിക് സെപ്‌ട്ടോയും 1968-ല്‍ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയായ ഐ. വി. എഫ്. ടെക്നോളജിയാണ് 1978 ജൂലായ്‌ 25ന് ലോകത്തെ ആദ്യത്തെ ടെസ്റ്റ്‌ ട്യൂബ് ശിശുവായ ലൂയി ബ്രൌണിന്റെ ജനനത്തിനു സഹായകമായത്. ബീജത്തെ ശരീരത്തിനു പുറത്ത്‌ വച്ച് അണ്ഡവുമായി സംയോജിപ്പിച്ച് തിരികെ ഗര്‍ഭ പാത്രത്തില്‍ നിക്ഷേപിക്കുന്ന രീതിയാണിത്. ലക്ഷക്കണക്കിനു കുട്ടികളാണ് പിന്നീട് ഈ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പിറന്നത്.

റോബര്‍ട്ടിന്റെ  ഈ രംഗത്തെ ഗവേഷണങ്ങളില്‍ സജീവ പങ്കാളിത്തം വഹിച്ചിരുന്നത് സഹ പ്രവര്‍ത്തക നായിരുന്ന ഡോക്ടര്‍ പാട്രിക് ആയിരുന്നു, ഇദ്ദേഹം പന്ത്രണ്ടു വര്‍ഷം മുമ്പ് അന്തരിച്ചു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്തോനേഷ്യയില്‍ തീവണ്ടി അപകടത്തില്‍ 33 മരണം

October 2nd, 2010

indonesia-train-accident-epathram

ജക്കാര്‍ത്ത : ഇന്തോനേഷ്യയിലെ മദ്ധ്യ ജാവാ പ്രവിശ്യയില്‍ രണ്ടു തീവണ്ടികള്‍ തമ്മില്‍ കൂട്ടിമുട്ടി 33 പേര്‍ കൊല്ലപ്പെട്ടു. പന്ത്രണ്ടോളം പേര്‍ക്ക് പരിക്കുകള്‍ ഉണ്ട്. അപകടത്തെ തുടര്‍ന്ന് മൂന്നു ബോഗികള്‍ പാളം തെറ്റി. തകര്‍ന്നു പോയ ഒരു ബോഗിയില്‍ കുടുങ്ങിയവരാണ് അപകടത്തില്‍ പെട്ടത്. ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് അപകടം നടന്നത് എന്ന് അധികൃതര്‍ പറയുന്നു. ഇന്ന് രാവിലെ മൂന്നു മണിയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ചികില്‍സിച്ചു വരുന്നു. എല്ലുകള്‍ തകര്‍ന്നും മറ്റ് മാരക മുറിവുകളും ഏറ്റ മിക്കവരുടെയും നില ഗുരുതരമാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇന്ത്യാക്കാരി അമേരിക്കന്‍ കൌമാര സൌന്ദര്യ റാണിയായി

September 21st, 2010

anysha-panesar-epathram

ഫ്ലോറിഡ : അമേരിക്കയിലെ സൌന്ദര്യ മല്‍സരങ്ങളില്‍ ഏറെ പ്രശസ്തമായ പെര്‍ഫെക്റ്റ്‌ ടീന്‍ മല്‍സരത്തില്‍ ഇന്ത്യന്‍ വംശജയായ അനിഷ പനേസര്‍ ഒന്നാം സമ്മാനം നേടി. രണ്ടായിരം ഡോളറും പതിനെണ്ണായിരം ഡോളറിന്റെ സ്കോളര്‍ഷിപ്പും ആണ് സമ്മാനമായി അനിഷയ്ക്ക് ലഭിക്കുക. എന്നാല്‍ അനിഷ ബ്രിട്ടീഷ്‌ പൌരയാണ് എന്നത് മത്സരിച്ച മറ്റു പെണ്‍കുട്ടികളുടെ മാതാ പിതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. ഈ കാര്യം ചൂണ്ടിക്കാട്ടി അനിഷയെ മല്‍സരത്തില്‍ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ടു ചിലര്‍ രംഗത്ത്‌ വന്നിട്ടുമുണ്ട്.

anysha-panesar-epathram

എന്നാല്‍ ഇതെല്ലാം ചിരിച്ചു കൊണ്ട് അനിഷ തള്ളിക്കളയുന്നു. മറ്റുള്ളവര്‍ വിജയിക്കാത്ത അരിശം കൊണ്ടാണ് ഇത്തരം വാദങ്ങളൊക്കെ ഉന്നയിക്കുന്നത് എന്നാണ് അനിഷ പറയുന്നത്. അവധിക്കാലം ചിലവഴിക്കാന്‍ ബ്രിട്ടനില്‍ നിന്നും  ഫ്ലോറിഡയില്‍ എത്തിയതായിരുന്നു അനിഷ. വെറുതെ ഒരു തമാശയ്ക്ക് പങ്കെടുത്ത സൌന്ദര്യ മല്‍സരത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു. അവധി കഴിഞ്ഞു തിരികെ ബ്രിട്ടനില്‍ എത്തിയ ഈ കൊച്ചു സുന്ദരി തന്റെ പഠനം പൂര്‍ത്തിയാക്കിയ ശേഷം സമ്മാനമായി ലഭിച്ച സ്കോളര്‍ഷിപ്പ്‌ ഉപയോഗിച്ച് അമേരിക്കയില്‍ പഠനം തുടരാനാണ് ഉദ്ദേശിക്കുന്നത്.

നേരത്തെ അനിഷയ്ക്ക് സ്വദേശമായ ഗ്ലാമോര്‍ഗാനിലെ സൌന്ദര്യ മല്‍സരത്തില്‍ മിസ്‌ ടീന്‍ വെയില്‍ ഓഫ് ഗ്ലാമോര്‍ഗാന്‍, മിസ്‌ വെയില്‍സ്‌, മിസ്‌ ടീന്‍ യൂറോപ്പ് എന്നീ സൌന്ദര്യ റാണി പട്ടങ്ങളും ലഭിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മന്ത്രി സ്വവര്‍ഗ്ഗ വിവാഹം ചെയ്തു

September 20th, 2010

gay-german-councillor-epathramജര്‍മ്മനി: ജര്‍മ്മന്‍ വിദേശ കാര്യ മന്ത്രിയും ഡെപ്യൂട്ടി ചാന്‍സിലറുമായ ഗൈവഡോ വെസ്റ്റര്‍ വെല്ലെ സ്വവര്‍ഗ്ഗ പങ്കാളിയെ വിവാഹം ചെയ്തു. മിഖായേല്‍ മ്രോണ്‍സ് എന്ന ബിസിനസ്സു കാരനാണ് വെസ്റ്റര്‍ വെല്ലെയുടെ പങ്കാളി. ഇരുവരും ഏഴു വര്‍ഷത്തോളം പ്രണയത്തില്‍ ആയിരുന്നു. വെള്ളിയാഴ്ച ബോണില്‍ വച്ച് രജിസ്റ്റര്‍ വിവാഹത്തിലൂടെ ഇരുവരും ഒന്നിച്ചു. വിവാഹ ശേഷം ഹോട്ടലില്‍ സല്‍ക്കാരവും നടത്തി. ഇതോടെ ജര്‍മ്മനിയില്‍ ആദ്യത്തെ സ്വവര്‍ഗ്ഗ വിവാഹിതനായ രാഷ്ടീയക്കാരന്‍ എന്ന പദവി വെസ്റ്റര്‍ വെല്ലെക്ക് സ്വന്തമായി.

2001ല്‍ ആണ് ജര്‍മ്മനിയില്‍ സ്വവര്‍ഗ്ഗ വിവാഹം നിയമ വിധേയമാക്കിയത്. ഇതേ തുടര്‍ന്ന് നിരവധി സ്വവര്‍ഗ്ഗാനുരാഗികള്‍ വിവാഹം കഴിച്ചിരുന്നു. എന്നാല്‍ സാധാരണ ദമ്പതികളുടെ മുഴുവന്‍ അവകാശങ്ങളും അവിടെ സ്വവര്‍ഗ്ഗ വിവാഹം കഴിക്കുന്നവര്‍ക്ക് ലഭിക്കുകയില്ല.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ക്ഷുദ്രമായ ചോദ്യം : ജോസഫിന് കൂട്ടായി ജപ്പാന്‍ അദ്ധ്യാപകന്‍
Next »Next Page » ഇന്ത്യാക്കാരി അമേരിക്കന്‍ കൌമാര സൌന്ദര്യ റാണിയായി »



  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine