ഔങ് സാന്‍ സൂ ചി മോചിതയായി

November 13th, 2010

aung-san-suu-kyi-epathram
മ്യാന്‍മാര്‍ : കഴിഞ്ഞ പത്തു വര്‍ഷത്തിലേറെ പട്ടാള ഭരണകൂടം തടങ്കലില്‍ പാര്‍പ്പിച്ച മ്യാന്‍മാറിലെ അനിഷേധ്യ പ്രതിപക്ഷ നേതാവ്‌ ഔങ് സാന്‍ സൂ ചി യെ പട്ടാള ഭരണകൂടം മോചിപ്പിച്ചു. തകര്‍ന്നു തുടങ്ങിയ സൂ ചി യുടെ വീടിനു വെളിയില്‍ പട്ടാളം സ്ഥാപിച്ച വേലികള്‍ പൊളിച്ചു മാറ്റി തുടങ്ങിയപ്പോഴേക്കും ആയിര കണക്കിന് അനുയായികള്‍ സൂ ചി യുടെ വീടിനു ചുറ്റും മുദ്രാവാക്യങ്ങളുമായി തടിച്ചു കൂടി. ഉദ്യോഗസ്ഥര്‍ സൂ ചി യുടെ വീട്ടില്‍ ചെന്ന് മോചന ഉത്തരവ് വായിക്കുകയായിരുന്നു.

aung-san-suu-kyi-released-epathram

മോചിതയായ സൂ ചി വീടിനു വെളിയില്‍ കൂടി നില്‍ക്കുന്ന അനുയായികളോട് കൈ വീശുന്നു

ഇതിനു മുന്‍പും പല തവണ സൂ ചി യെ മോചിപ്പിച്ചി രുന്നുവെങ്കിലും അതികം താമസിയാതെ തന്നെ പട്ടാളം ഇവരെ വീണ്ടും തടങ്കലില്‍ ആക്കുകയായിരുന്നു പതിവ്‌.

2200 ലേറെ രാഷ്ട്രീയ തടവുകാര്‍ ഉള്ള മ്യാന്‍മാറില്‍ “ഞങ്ങള്‍ സൂ ചി യുടെ കൂടെ” എന്ന മുദ്രാവാക്യം എഴുതിയ ടീ ഷര്‍ട്ടുകള്‍ അണിഞ്ഞാണ് സൂ ചി യെ ജനം വരവേറ്റത്. സൂ ചി യുടെ വീട്ടില്‍ എത്തിയ ജനത്തിന്റെ ചിത്രം രഹസ്യ പോലീസ്‌ പകര്‍ത്തുന്നതും കാണാമായിരുന്നു.

സൈനിക ഭരണത്തിനെതിരെ ദീര്‍ഘകാലമായി പ്രതിരോധം തുടരുന്ന സൂ ചി യ്ക്ക് ഇതിനിടയില്‍ ഒട്ടേറെ സ്വകാര്യ നഷ്ടങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. 1999ല്‍ സൂ ചി യുടെ ബ്രിട്ടീഷുകാരനായ ഭര്‍ത്താവ്‌ മൈക്കല്‍ ആരിസ്‌ ക്യാന്‍സര്‍ ബാധിച്ച് മരിക്കാറായപ്പോഴും സൂ ചി യെ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന് പട്ടാളം വിസ അനുവദിച്ചില്ല. ഭാര്യയെ കാണാന്‍ ആവാതെ തന്നെ അദ്ദേഹം മരിച്ചു. പത്തു വര്‍ഷത്തോളമായി സൂ ചി സ്വന്തം മക്കളെ കണ്ടിട്ട്. പേര മക്കളെയാവട്ടെ ഇത് വരെ കണ്ടിട്ടുമില്ല.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മ്യാന്‍മാര്‍ തെരഞ്ഞെടുപ്പ് ഫലം അനിശ്ചിതമായി നീളുന്നു

November 8th, 2010

myanmar-elections-epathram

മ്യവാഡി : മ്യാന്മാറില്‍ 10 വര്‍ഷങ്ങള്‍ക്കു ശേഷം നടന്ന തെരഞ്ഞെടുപ്പിന്റെ ഫലത്തിന്റെ കാര്യത്തില്‍ ആര്‍ക്കും സംശയങ്ങള്‍ ഇല്ലെങ്കിലും ഫല പ്രഖ്യാപനം അനിശ്ചിതമായി തന്നെ തുടരുന്നു. പട്ടാള ഭരണ കൂടത്തിന്റെ കയ്യില്‍ തന്നെ ഭരണം തുടരും എന്ന് വ്യക്തം ആണെങ്കിലും ഇതുവരെ ഫലം പ്രഖ്യാപിക്കാനോ എന്ന് ഫലം പ്രഖ്യാപിക്കും എന്ന് അറിയിക്കാനോ സര്‍ക്കാര്‍ തയാറായിട്ടില്ല.

തെരഞ്ഞെടുപ്പ്‌ സ്വതന്ത്രമായിരുന്നില്ല എന്നും അന്താരാഷ്ട്രമായി അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങള്‍ ഒന്നും തന്നെ പാലിക്കപ്പെടാതെ നടന്നതാണ് എന്നും അമേരിക്കന്‍ പ്രസിഡണ്ട് ബരാക്‌ ഒബാമ പ്രസ്താവിച്ചു. മ്യാന്മാറില്‍ രാഷ്ട്രീയ മാറ്റം കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ അമേരിക്ക തുടരും എന്നും അദ്ദേഹം അറിയിച്ചു.

ആകെയുള്ള 1159 സീറ്റുകളില്‍ പ്രതിപക്ഷം കേവലം 164 സീറ്റുകളിലേക്ക് മാത്രമേ മത്സരിച്ചിട്ടുള്ളൂ എന്നതിനാല്‍ തെരഞ്ഞെടുപ്പ്‌ ഫലത്തിന് ഭരണ മാറ്റം കൊണ്ട് വരാന്‍ ആവില്ല എന്ന് ഉറപ്പാണ്. പാര്‍ലമെന്റ് സീറ്റുകളില്‍ തന്നെ 25 ശതമാനം സീറ്റുകള്‍ പട്ടാളത്തിന് വേണ്ടി നീക്കി വെച്ചിട്ടുമുണ്ട്. എന്നാല്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം എത്ര ശക്തമാണ് എന്ന് അറിയുവാന്‍ തെരഞ്ഞെടുപ്പ്‌ ഫലം സഹായകരമാവും എന്നാണ് ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായ നാഷണല്‍ ഡെമോക്രാറ്റിക് ഫോഴ്സ്‌ പ്രതീക്ഷിക്കുന്നത്.

എന്നാല്‍ തെരഞ്ഞെടുപ്പില്‍ വന്‍ തോതില്‍ കൃത്രിമം നടന്നതായി രാഷ്ട്രീയ നേതാക്കള്‍ ആരോപിച്ചു. തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ബലം പ്രയോഗിച്ചു വോട്ടര്‍മാരെ കൊണ്ട് തങ്ങള്‍ക്കു അനുകൂലമായി സൈന്യം വോട്ടു ചെയ്യിച്ചു, പലയിടത്തും ബോംബ്‌ ഭീഷണിയും അക്രമവും കൊണ്ട് വോട്ടര്‍മാരെ ഭയപ്പെടുത്തി വോട്ട് ചെയ്യാതിരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി എന്നിങ്ങനെ ഒട്ടേറെ ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. വോട്ടര്‍ പട്ടികയിലും വോട്ടെണ്ണലിലും വമ്പിച്ച ക്രമക്കേട്‌ തന്നെ നടന്നു എന്നും സൂചനയുണ്ട്.

1962 മുതല്‍ മ്യാന്മാറില്‍ പട്ടാള ഭരണമാണ്. 1990ല്‍ വന്‍ ഭൂരിപക്ഷവുമായി പട്ടാള ഭരണത്തിനെതിരെ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഔങ് സാന്‍ സൂ ചി യുടെ വിജയം അംഗീകരിക്കാതെ പട്ടാളം ഇവരെ വീട്ടു തടങ്കലില്‍ ആക്കുകയായിരുന്നു. ഇപ്പോഴും തടങ്കലില്‍ ആയ സൂ ചിക്ക് സമാധാനത്തിനുള്ള നോബല്‍ സമാനവും ലഭിച്ചു. രണ്ടായിരത്തിലേറെ രാഷ്ട്രീയ തടവുകാര്‍ ഇപ്പോഴും മ്യാന്‍മാറില്‍ തടവില്‍ കഴിയുന്നുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്തോനേഷ്യ അഗ്നിപര്‍വ്വത ദുരന്തം – മരണം നൂറായി

November 5th, 2010

indonesia-volcano-epathram

മേറാപി : ഇന്തോനേഷ്യയില്‍ അഗ്നി പര്‍വ്വതം പൊട്ടിത്തെറിച്ച് ഉണ്ടായ വന്‍ നാഷ നഷ്ടത്തില്‍ മരിച്ചവരുടെ എണ്ണം നൂറായി. ഇന്ന് ഉണ്ടായ കനത്ത നിര്‍ഗ്ഗമത്തില്‍ പുറത്തു വന്ന വാതകങ്ങളും ചാരവും വന്‍ തോതില്‍ അഗ്നി ബാധയ്ക്ക് കാരണമായി. അഗ്നിപര്‍വത മുഖത്ത് നിന്നും പതിനഞ്ചു കിലോമീറ്റര്‍ അകലെ സൈന്യം രക്ഷാ പ്രവര്‍ത്തനം നടത്തുന്നുണ്ട്. കഴിഞ്ഞ എണ്പതു വര്‍ഷത്തിനുള്ളില്‍ നടന്ന ഏറ്റവും വലിയ അഗ്നിപര്‍വത ദുരന്തമായിരുന്നു ഇന്ന് നടന്നത്. 75,000 പേരെ ഇവിടെ നിന്നും സുരക്ഷിതമായ താവളങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അലക്‌സാന്‍ഡ്രിയ മില്‍സ് ലോക സുന്ദരി

October 31st, 2010

alexandria-mills-miss-world-2010-epathram

സാന്യ : 2010 ലെ ലോക സുന്ദരിപ്പട്ടം മിസ്സ്‌. അമേരിക്ക അലക്‌സാന്‍ഡ്രിയ മില്‍സ് സ്വന്തമാക്കി. ലോക രാജ്യങ്ങളില്‍ നിന്നുള്ള 119 സുന്ദരി മാരെ പിന്നിലാക്കി യാണ് 18 കാരിയായ അലക്‌സാന്‍ഡ്രിയ ഈ കിരീടം ചൂടിയത്. ദക്ഷിണ ചൈന യിലെ  വിനോദ സഞ്ചാര കേന്ദ്രമായ  സാന്യയില്‍ നടന്ന ചടങ്ങില്‍ കഴിഞ്ഞ വര്‍ഷത്തെ ലോക സുന്ദരി ജിബ്രാള്‍ട്ടറില്‍ നിന്നുള്ള കൈനെ അല്‍ഡോറിനോ,  അലക്‌സാന്‍ഡ്രിയ മില്‍സിനെ ലോകസുന്ദരി കിരീടം അണിയിച്ചു.

alexandria-mills-epathram

കൂടുതല്‍ ചിത്രങ്ങള്‍ക്ക് ക്ലിക്ക്‌ ചെയ്യുക

മിസ് ബോട്‌സ്വാന എമ്മാ വാറേയസ് രണ്ടാം സ്ഥാനത്തും മിസ് വെനസ്വേല അഡ്രിയാന വസിനി മൂന്നാം സ്ഥാനത്തും എത്തി.  മിസ്. അയര്‍ലന്‍ഡ്, മിസ്. ചൈന എന്നിവരാണ് അവസാന റൗണ്ടില്‍ എത്തിയ മറ്റു രാജ്യങ്ങള്‍.  20 സെമി ഫൈനലിസ്റ്റുകളില്‍ നിന്ന് ഏഴ് പേരാണ് ഫൈനലിലേക്ക് അര്‍ഹത നേടിയത്. ഇന്ത്യക്കാരി മാനസ്വി മാംഗാ യ്ക്ക് ആദ്യ ഇരുപതു സ്ഥാനക്കാരില്‍ ഒരാളാവാന്‍ പോലും കഴിഞ്ഞില്ല.

- pma

വായിക്കുക: , ,

1 അഭിപ്രായം »

ഇന്തോനേഷ്യയിലെ സുനാമി : മരണം 500 കവിയും

October 30th, 2010

tsunami-indonesia-epathram

ഉത്തര പഗായ്‌ : ഇന്തോനേഷ്യന്‍ ദ്വീപുകളെ ആക്രമിച്ച സുനാമി തിരമാലകളില്‍ മരണമടഞ്ഞവരുടെ സംഖ്യ 500 കവിയുമെന്ന് സൂചന. തിങ്കളാഴ്ച സുമാത്രയുടെ പടിഞ്ഞാറന്‍ തീരത്തുള്ള ദ്വീപ സമൂഹത്തിലാണ് ഒരു ഭൂകമ്പത്തെ തുടര്‍ന്ന് വന്‍ സുനാമി ആക്രമണം ഉണ്ടായത്. വെള്ളത്തില്‍ ഒലിച്ചു പോയ നൂറു കണക്കിന് ആളുകളെ പറ്റി ഇനിയും വിവരമൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് മരണ സംഖ്യ ഇനിയും ഉയരുമെന്ന ആശങ്ക ബലപ്പെടുന്നത്. ഇവര്‍ ജീവനോടെ ഉണ്ടാവാനുള്ള സാധ്യത കുറവാണ് എന്നാണ് നിഗമനം. ഇതിനിടെ കഴിഞ്ഞ ദിവസം ജാവാ ദ്വീപില്‍ 35 പേരുടെ മരണത്തിനിടയാക്കി പൊട്ടിത്തെറിച്ച അഗ്നിപര്‍വതം വീണ്ടും പുകയും ചാരവും വമിപ്പിച്ചത് ഭീതി പരത്തുന്നുണ്ടെങ്കിലും ഇത് വരെ ഇത് കൊണ്ട് നാശ നഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അശരണര്‍ക്ക് സാന്ത്വനമായി നാരായണന്‍

October 25th, 2010

narayanan-krishnan-epathram
മധുര :  നാരായണന്‍ കൃഷ്ണന്റെ ദിവസം ആരംഭിക്കുന്നത് പുലര്‍ച്ചെ 4 മണിക്കാണ്. താന്‍ തന്നെ പാചകം ചെയ്തുണ്ടാക്കുന്ന ചൂട്‌ ഭക്ഷണവുമായി ഇദ്ദേഹവും സഹായികളും തങ്ങള്‍ക്ക് സംഭാവനയായി ലഭിച്ച വാനില്‍ മധുരാ നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും സഞ്ചരിക്കുന്നു. റോഡരികിലും, ഓവു ചാലുകളിലും, കലുങ്കുകള്‍ക്കടിയിലും ഇവര്‍ മാനസിക നില തെറ്റിയവരെയും, അശരണരെയും, നിസ്സാഹായ അവസ്ഥയില്‍ കഴിയുന്നവരെയും തെരഞ്ഞു കണ്ടെത്തി അവര്‍ക്ക്‌ സ്വന്തം കൈ കൊണ്ട് ഭക്ഷണം നല്‍കുന്നു. പലപ്പോഴും സ്വന്തമായി ഒന്നും ചെയ്യാന്‍ പോലും കഴിവില്ലാത്ത വണ്ണം തകര്‍ന്നു പോയവര്‍ക്ക്‌ ഭക്ഷണം വാരി കൊടുക്കുന്നു.

narayanan-krishnan-akshaya-trust-epathram

നാരായണന്‍ കൃഷ്ണന്റെ കൈയ്യില്‍ ഇപ്പോഴും ചീര്‍പ്പും, കത്രികയും കത്തിയും ഉണ്ടാവും. ഭക്ഷണം നല്‍കുന്ന കൂട്ടത്തില്‍ ഇവര്‍ക്ക്‌ ഒരു ക്ഷൌരവും കൃഷ്ണന്‍ നല്‍കുന്നു. ചിലപ്പോള്‍ ഇവരെ കുളിപ്പിക്കുകയും ചെയ്യുന്നു. സ്വയം ഇതൊന്നും ചെയ്യാന്‍ കഴിയാത്തവരെ വൃത്തിയും വെടിപ്പുമാക്കി വൃത്തിയുള്ള വസ്ത്രങ്ങളും ധരിപ്പിച്ചേ ഇവര്‍ അടുത്ത ആളെ തേടി നീങ്ങുകയുള്ളൂ.

narayanan-krishnan-hair-cut-epathram

ഒരു പഞ്ച നക്ഷത്ര ഹോട്ടലില്‍ ഷെഫ്‌ ആയിരുന്നു 29 കാരനായ നാരായണന്‍ കൃഷ്ണന്‍. സ്വിട്സര്‍ലാണ്ടിലെ ഒരു മികച്ച ഹോട്ടലില്‍ ജോലി സമ്പാദിച്ച ഇദ്ദേഹം മധുരയിലെ ഒരു ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തവേ മനസ്സിന്റെ താളം തെറ്റിയ ഒരു മനുഷ്യന്‍ വിശപ്പ്‌ സഹിക്കാതെ സ്വന്തം അമേദ്ധ്യം ഭക്ഷിക്കുന്ന കാഴ്ചയാണ് നാരായണന്റെ ജീവിതത്തില്‍ വഴിത്തിരിവായത്‌. അയാള്‍ക്ക്‌ ഉടന്‍ തന്നെ ഭക്ഷണം വാങ്ങി കൊടുത്ത നാരായണന്‍ തന്റെ ജീവിത ദൌത്യം കണ്ടെത്തുകയായിരുന്നു.

narayanan-krishnan-feeding-epathram

അക്ഷയ എന്ന പേരില്‍ നാരായണന്‍ 2003ല്‍ തുടങ്ങിയ ട്രസ്റ്റ്‌ ഇതിനോടകം 12 ലക്ഷം ഭക്ഷണ പൊതികള്‍ വിതരണം ചെയ്തു കഴിഞ്ഞു. നാനൂറോളം പേരെ പ്രതിദിനം ഊട്ടാന്‍ 15000 രൂപയോളമാണ് ചെലവ്. സംഭാവനയായി ഒരു മാസം ട്രസ്റ്റിനു ലഭിക്കുന്ന പണം കൊണ്ട് കേവലം 22 ദിവസം മാത്രമേ ഭക്ഷണം നല്‍കാനാവൂ. ബാക്കി തുക സ്വന്തം വീട് വാടകയ്ക്ക് കൊടുത്ത് കിട്ടുന്ന വാടക കൊണ്ടും മറ്റുമാണ് ഇദ്ദേഹം കണ്ടെത്തുന്നത്. ഇതിനായി ഇദ്ദേഹം താമസം അക്ഷയയുടെ അടുക്കളയിലേക്ക് മാറ്റി.

തന്റെ വിദ്യാഭ്യാസത്തിനായി ഏറെ ചെലവ് ചെയ്ത അച്ഛനമ്മമാര്‍ക്ക് ആദ്യമൊക്കെ താന്‍ ജോലി ഉപേക്ഷിച്ചത്തില്‍ എതിര്‍പ്പായിരുന്നു. എന്നാല്‍ ഒരിക്കല്‍ താന്‍ ഭക്ഷണം നല്‍കുന്നത് നേരില്‍ കണ്ട തന്റെ അമ്മ “നീ ഇത്രയും ആളുകള്‍ക്ക് ഭക്ഷണം നല്‍കി വരുന്നുവെങ്കില്‍ ഞാന്‍ ജീവനോടെ ഇരിക്കുന്നിടത്തോളം കാലം ഞാന്‍ നിനക്ക് ഭക്ഷണം തരും” എന്ന് തന്നോട് പറഞ്ഞതായി ഓര്‍ക്കുന്നു. അന്ന് മുതല്‍ തന്റെ വീട്ടുകാരും തന്റെ ഉദ്യമത്തില്‍ തന്നോട് സഹകരിച്ചു വരുന്നു എന്നും നാരായണന്‍ പറഞ്ഞു.

സി. എന്‍. എന്‍. എന്ന അമേരിക്കന്‍ മാധ്യമ കമ്പനി 2010ലെ ഹീറോ ഓഫ് ദി ഇയര്‍ മല്‍സരത്തില്‍ പങ്കെടുക്കാന്‍ ആഗോള തലത്തില്‍ തെരഞ്ഞെടുക്കപെട്ട പത്തു പേരില്‍ ഒരാളാണ് നാരായണന്‍ കൃഷ്ണന്‍. ഈ ലിസ്റ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വകയില്‍ 11 ലക്ഷം രൂപ സമ്മാനമായി ഇദ്ദേഹത്തിന് ലഭിക്കും. സി. എന്‍. എന്‍. വെബ് സൈറ്റില്‍ ലഭ്യമായ ഓണ്‍ലൈന്‍ തെരഞ്ഞെടുപ്പിലൂടെയാണ് ഹീറോ ഓഫ് ദി ഇയര്‍ ആയി ഒരാളെ തെരഞ്ഞെടുക്കുന്നത്. ഇദ്ദേഹം ജയിച്ചാല്‍ സമ്മാനമായി ലഭിക്കുന്ന 44 ലക്ഷം രൂപ കൂടി അശരണര്‍ക്ക് സാന്ത്വനമേകാന്‍ ലഭ്യമാകും എന്നതിനാല്‍ ഈ ലിങ്കില്‍ ക്ലിക്ക്‌ ചെയ്ത് നിങ്ങള്‍ക്കും ഈ ഉദ്യമത്തില്‍ പങ്കു ചേരാം.

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

വിക്കി ലീക്ക്സ്‌ അമേരിക്കയ്ക്കെതിരെ വീണ്ടും

October 24th, 2010

Julian-Assange-wikileaks-ePathram

ബാഗ്ദാദ് : ഇറാഖ്‌ യുദ്ധ കാലത്തെ അമേരിക്കന്‍ സൈന്യത്തെ സംബന്ധിക്കുന്ന രഹസ്യ രേഖകള്‍ വന്‍ തോതില്‍ പരസ്യപ്പെടുത്തിയ വിക്കി ലീക്ക്സ്‌ വെബ് സൈറ്റിനെതിരെ ഇറാഖ്‌ രംഗത്തെത്തി. ഈ രേഖകള്‍ പുറത്തു വിട്ട സമയം കണക്കിലെ ടുക്കുമ്പോള്‍ ഇതിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഉണ്ട് എന്നാണ് ഇറാഖി പ്രധാന മന്ത്രി നുരി അല്‍ മാലികി ആരോപിക്കുന്നത്. ഇന്റലിജന്‍സ്‌ രേഖകള്‍ പുറത്തു വന്നതിനെ തുടര്‍ന്ന് ഇറാഖില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങളെ പറ്റി അന്വേഷണം നടത്താന്‍ ഐക്യ രാഷ്ട്ര സഭ അമേരിക്കയോട് ആവശ്യപ്പെട്ടു. വിക്കി ലീക്ക്സ്‌ രേഖകള്‍ പുറത്തു വിട്ടത് ഇറാഖിലെ അമേരിക്കന്‍ സൈനികരുടെ ജീവന് ഭീഷണിയായി എന്ന് അമേരിക്ക പറഞ്ഞു. എന്നാല്‍ അടുത്ത് തന്നെ അഫ്ഗാന്‍ യുദ്ധം സംബന്ധിച്ച 15000 ത്തോളം രഹസ്യ രേഖകള്‍ തങ്ങള്‍ പുറത്തു വിടും എന്ന് വിക്കി ലീക്ക്സ്‌ സ്ഥാപകന്‍ ജൂലിയന്‍ അസ്സാന്‍ജെ പ്രഖ്യാപിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സപ്തതിയുടെ നിറവില്‍ പെലെ

October 23rd, 2010

pele-epathram

ബ്രസീല്‍ : ബ്രസീലിന്റെ മഞ്ഞ ജെഴ്സിയുമണിഞ്ഞ് കളിച്ചയിടങ്ങളിലെല്ലാം സൂര്യ തേജസ്സിന്റെ സുവര്‍ണ്ണ പ്രഭ വിതറിയ “കറുത്ത മുത്ത്”, “ഫുട്ബോള്‍ രാജാവ്‌” എന്നും കേവലം “രാജാവ്” എന്നും അറിയപ്പെട്ട എഡിസന്‍ ആരാന്റെസ്‌ ദോ നാസ്സിമെന്ടോ അഥവാ “പെലെ” യ്ക്ക് ഇന്ന് എഴുപത് വയസ് തികയുന്നു. ചരിത്രം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ഫുട്ബോള്‍ കളിക്കാരന്‍ എന്ന് ആരാധകര്‍ വാഴ്ത്തുന്ന പെലെ. തന്റെ ആയിരാമത്തെ ഗോള്‍ ബ്രസീലിലെ പാവപ്പെട്ട കുട്ടികള്‍ക്ക്‌ വേണ്ടി സമര്‍പ്പിച്ച പെലെ.

140 കോടി രൂപ ട്രാന്‍സ്ഫര്‍ ഫീസായി വാങ്ങുന്ന ഇന്നത്തെ കളിക്കാരുടെ കാലത്ത് പെലെയുടെ കഴിവുകളുടെ വില എത്രയായിരിക്കും എന്നത് രസകരമായ ചിന്തയാണ്.

pele-bicycle-kick-epathram

പെലെയുടെ പ്രശസ്തമായ ബൈസിക്കിള്‍ കിക്ക്‌

1956ല്‍ തന്റെ 16ആം വയസില്‍ സാന്തോസിന്റെ ഒന്നാം ടീമില്‍ സ്ഥാനം നേടിയ പെലെ തന്റെ 17ആം വയസില്‍ ലോക കപ്പ് സെമിയില്‍ ഹാട്രിക്കും ഫൈനലില്‍ സ്വീഡനെതിരെ രണ്ടു ഗോളും നേടി ബ്രസീലിനെ വിജയത്തിലേക്ക് എത്തിച്ചു. പിന്നീട് 1962ലും 1970ലും ലോക കപ്പ് മെഡലുകള്‍ പെലെയെ തേടിയെത്തി. 97 ഗോളുകള്‍ പെലെ ബ്രസീലിന് വേണ്ടി അടിച്ചു.

താന്‍ കളിച്ച 1363 ഫസ്റ്റ് ക്ലാസ്‌ കളികളില്‍ നിന്നുമായി 1281 ഗോളുകളാണ് പെലെ നേടിയത്‌.

പെലെയുടെ തത്വശാസ്ത്രം ലളിതമാണ്. “ഫുട്ബോള്‍ ഒരു ടീം സ്പോര്‍ട്ട് ആണ്. ഒരു വ്യക്തിക്കും സ്വന്തമായി കളിച്ചു ജയിക്കാനാവില്ല. പെലെ ഒരു പ്രശസ്തമായ നാമമാണ്. എന്നാല്‍ പെലെ ഗോളുകള്‍ അടിച്ചത് ശരിയായ സമയത്ത് വേറൊരാള്‍ പെലെയ്ക്ക് പന്ത് കൈമാറിയത്‌ കൊണ്ടാണ്. ബ്രസീല്‍ കളികള്‍ ജയിച്ചത്‌ പെലെ സ്വന്തമായി ഗോളുകള്‍ അടിക്കാന്‍ ശ്രമിക്കാതെ തക്ക സമയത്ത് പന്ത്‌ വേറെ കളിക്കാര്‍ക്ക്‌ കൈമാറി ഗോളുകള്‍ ഉറപ്പു വരുത്തിയത്‌ കൊണ്ടാണ്. ”

ലോകത്തിലെ ഏറ്റവും സുന്ദരമായ കളിയുടെ ശരിയായ നിര്‍വചനമാണിത്. പെലെ ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോള്‍ കളിക്കാരനാവുന്നത് എങ്ങനെ എന്ന ചോദ്യത്തിന്റെ ഉത്തരവും.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്ലേബോയ് വെബ് സൈറ്റില്‍ നഗ്ന യോഗാ വീഡിയോ

October 23rd, 2010

sara-jean-underwood-naked-yoga-2-epathram

നെവാഡ : പ്ലേ ബോയ്‌ മാസികയുടെ വെബ് സൈറ്റില്‍ പ്രശസ്ത മോഡല്‍ സാറാ ജീന്‍ പൂര്‍ണ്ണ നഗ്നയായി യോഗാഭ്യാസം നടത്തുന്ന വീഡിയോ പ്രത്യക്ഷപ്പെട്ടതിനെതിരെ അമേരിക്കയിലെ യൂനിവേഴ്സല്‍ സൊസൈറ്റി ഓഫ് ഹിന്ദൂയിസം എന്ന സംഘടനയുടെ അദ്ധ്യക്ഷന്‍ രാജന്‍ സെഡ്‌ രംഗത്ത്‌ വന്നു. യാഥാസ്ഥിതിക ഹിന്ദു മതത്തിന്റെ 6 പ്രധാന വ്യവസ്ഥകളില്‍ ഒന്നാണ് യോഗ എന്നാണു രാജന്‍ സെഡ്‌ പറയുന്നത്. ഇത് ഹിന്ദു മത വിശ്വാസികള്‍ ഏറെ പാവനമായി കരുതുന്ന ഒന്നാണ് എന്നും ഇതിനെ ഇത്തരത്തില്‍ ചിത്രീകരിക്കുന്നത് ഹിന്ദു മത വിശ്വാസികളെ വേദനിപ്പിക്കുന്നു എന്നും രാജന്‍ സെഡ്‌ പറയുന്നു.

sara-jean-underwood-naked-yoga-epathram

ആഗോള തലത്തില്‍ ഹിന്ദു മതത്തിന് പുതിയ ഒരു സ്വത്വം നല്‍കുവാനുള്ള പ്രഖ്യാപിത ലക്ഷ്യവുമായി ഏതാനും വര്‍ഷങ്ങള്‍ മുന്‍പാണ് നെവാഡയിലെ ഹിന്ദു പുരോഹിതന്‍ രാജന്‍ സെഡിന്റെ നേതൃത്വത്തില്‍ ഈ സ്ഥാപനം രംഗത്ത്‌ വന്നത്. 2007 ജൂലൈ 12ന് അമേരിക്കന്‍ സെനറ്റില്‍ രാജന്‍ സെഡിന്റെ നേതൃത്വത്തില്‍ ഒരു ഹിന്ദു പ്രാര്‍ഥനയും നടത്തുകയുണ്ടായി. അമേരിക്കന്‍ സെനറ്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ്‌ ഒരു ഹിന്ദു പ്രാര്‍ഥനയോടെ സെനറ്റിന്റെ നടപടികള്‍ ആരംഭിച്ചത്. ഋഗ്വേദം, ഉപനിഷത്തുക്കള്‍, ഭഗവദ്ഗീത എന്നിവയില്‍ നിന്നുമുള്ള സൂക്തങ്ങള്‍ ചേര്‍ത്താണ് രാജന്‍ സെഡ്‌ സെനറ്റില്‍ പ്രാര്‍ത്ഥന നടത്തിയത്‌.

rajan-zed-epathram

രാജന്‍ സെഡ്‌

പ്ലേബോയിലെ വീഡിയോ കണ്ടാല്‍ ഹൃദയമിടിപ്പ്‌ വര്‍ദ്ധിക്കും എന്നാണ് ഇദ്ദേഹം പറയുന്നത്. നഗ്നയായി താന്‍ യോഗ അഭ്യസിക്കുന്നത് കാണുന്നത് യോഗ അഭ്യസിക്കുന്നത് പോലെ തന്നെ നല്ലതാണ് എന്ന സന്ദേശമാണ് സാറാ ജീന്‍ ഈ വീഡിയോയിലൂടെ നല്‍കുന്നത് എന്നും താന്‍ കരുതുന്നതായി  ഇയാള്‍ പറയുന്നു.

മഹത്തായ ഒരു പാരമ്പര്യത്തിന്റെ വിശാലമായ അടിത്തറയില്‍ നില കൊള്ളുന്ന ഹിന്ദു സംസ്കാരത്തെ വ്യവസ്ഥാപിത മതങ്ങളുടെ ചട്ടക്കൂടിലേക്ക് ഒതുക്കി സങ്കുചിതമായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാനുള്ള സംഘടിതമായ ഗൂഡാലോചനയുടെ ഭാഗമാണ് ഹിന്ദു മതത്തിന്റെ “സ്വത്വം സംരക്ഷിക്കാന്‍” ഇറങ്ങി പുറപ്പെടുന്ന യൂനിവേഴ്സല്‍ സൊസൈറ്റി ഓഫ് ഹിന്ദൂയിസം പോലുള്ള സംഘങ്ങള്‍ എന്ന് വിമര്‍ശനമുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഈഫല്‍ ഗോപുരത്തിന് അല്‍ഖായിദയുടെ ഭീഷണി

October 19th, 2010

eiffel-tower-security-epathram

പാരീസ്‌ : ഫ്രാന്‍സിലെ പ്രശസ്തമായ ഈഫല്‍ ഗോപുരത്തിന് അല്‍ഖായിദയുടെ ഭീകരാക്രമണ ഭീഷണിയുണ്ടെന്ന് സൗദി ഇന്റലിജന്‍സ്‌ വൃത്തങ്ങള്‍ മുന്നറിയിപ്പ്‌ നല്‍കി. ഇതേ തുടര്‍ന്ന് യൂറോപ്പില്‍ പൊതുവെയും ഫ്രാന്‍സില്‍ പ്രത്യേകിച്ചും പോലീസ്‌ സുരക്ഷാ സന്നാഹങ്ങള്‍ ശക്തിപ്പെടുത്തുകയും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ഭീഷണി ഗൌരവമായി തന്നെയാണ് തങ്ങള്‍ കാണുന്നത് എന്ന് ഫ്രഞ്ച് അധികൃതര്‍ അറിയിച്ചു.

യൂറോപ്പില്‍ അല്‍ഖായിദ ഭീകരാക്രമണം നടത്താന്‍ പദ്ധതിയുണ്ടെന്ന് പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ വെച്ച് പിടിയിലായ ഒരു ജര്‍മ്മന്‍ അല്‍ഖായിദ അംഗം ചോദ്യം ചെയ്യലിനിടയില്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് ഫ്രാന്‍സ്‌, ജെര്‍മ്മനി, ബ്രിട്ടന്‍ എന്നീ രാഷ്ട്രങ്ങള്‍ നേരത്തേ തന്നെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിരുന്നു.

ഈഫല്‍ ഗോപുരം, നോത്രദാം കത്തീഡ്രല്‍, ബര്‍ലിനിലെ ബ്രാണ്ടന്‍ബര്‍ഗ് ഗേറ്റ് എന്നിങ്ങനെ നിരവധി ലോക പ്രശസ്ത വിനോദ സഞ്ചാര ആകര്‍ഷണങ്ങളായ കെട്ടിടങ്ങള്‍ തകര്‍ക്കാന്‍ അല്‍ഖായിദയ്ക്ക് പദ്ധതിയുണ്ട് എന്ന് സൂചനയുണ്ട്.

2008ല്‍ മുംബയില്‍ നടന്ന ഭീകരാക്രമണത്തിന്റെ ശൈലിയിലുള്ള ഒരു വ്യാപകമായ വെടിവെപ്പ്‌ നടക്കാന്‍ സാദ്ധ്യതയുണ്ട് എന്ന് കാണിച്ചു അമേരിക്ക, ജപ്പാന്‍, സ്പെയിന്‍ എന്നീ രാഷ്ട്രങ്ങള്‍ തങ്ങളുടെ പൌരന്മാര്‍ യൂറോപ്പിലേക്ക് സഞ്ചരിക്കുന്നതിനെതിരെ യാത്രാ മുന്നറിയിപ്പ്‌ പുറപ്പെടുവിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ചിലിയിലെ ഖനി തൊഴിലാളികളെ രക്ഷപ്പെടുത്തി
Next »Next Page » പ്ലേബോയ് വെബ് സൈറ്റില്‍ നഗ്ന യോഗാ വീഡിയോ »



  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine