മധുര: ചെന്നൈ – മധുര കിങ് ഫിഷര്‍ വിമാനത്തിന്റെ മുന്‍ചക്രം പറന്നിറങ്ങുന്നതിനിടെ പൊട്ടിത്തെറിച്ചു. പൈലറ്റിന്റെ അവസരോജിതമായി ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 47 പേരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
മധുര: ചെന്നൈ – മധുര കിങ് ഫിഷര്‍ വിമാനത്തിന്റെ മുന്‍ചക്രം പറന്നിറങ്ങുന്നതിനിടെ പൊട്ടിത്തെറിച്ചു. പൈലറ്റിന്റെ അവസരോജിതമായി ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 47 പേരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
-
വായിക്കുക: അപകടം, ഇന്ത്യ, ക്രമസമാധാനം, ദുരന്തം, ദേശീയ സുരക്ഷ, പരിസ്ഥിതി, പോലീസ്, വിമാനം
ചെന്നൈ: ലോകകപ്പിനു മുന്നോടിയായുള്ള പരിശീലന മല്‍സങ്ങള്‍ ഇന്ന് തുടങ്ങും. ഇന്ന് അഞ്ച് മല്‍സരങ്ങളാണ് നടക്കുന്നത്. കരുത്തരായ ന്യൂസിലന്‍ഡ് അയര്‍ലന്‍ഡിനെ നേരിടുബോള്‍ ദക്ഷിണാഫ്രിക്ക നേരിടുന്നത് സിംബാബ്‌വെയാണ്. വെസ്റ്റിന്‍ഡീസിന്റെ എതിരാളി കെനിയയാണ്. ശ്രീലങ്ക നെതര്‍ലഡിസിനെയും ബംഗ്ലാദേശ് കാനഡയെയും നേരിടും.
-
വായിക്കുക: ഇന്റര്‍നെറ്റ്, കായികം

കൈറോ : ഈജിപ്ത് സ്വതന്ത്രയായി! ദൈവത്തിനു മഹത്വം!! ലക്ഷക്കണക്കിന് ഈജിപ്തുകാര്‍ ഒരേ സ്വരത്തില്‍ ആര്‍പ്പുവിളിച്ചു. അവസാനം വിപ്ലവം വിജയം കണ്ടപ്പോള്‍ എല്ലാം വളരെ പെട്ടെന്നായിരുന്നു. 18 ദിവസത്തെ ജനകീയ പ്രക്ഷോഭത്തിന് അന്ത്യം കുറിക്കാന്‍ വേണ്ടി വന്നത് വെറും 30 സെക്കന്‍ഡ് മാത്രം. ഈജിപ്തിലെ വൈസ് പ്രസിഡണ്ട് ടെലിവിഷനില്‍ ആ വാര്‍ത്ത അറിയിച്ചു : മുബാറക് രാജി വെച്ചു.
30 വര്‍ഷമായി ഈജിപ്തില്‍ വാണ ഹോസ്നി മുബാറക് കൈറോയില്‍ നിന്നും പറന്നു പോയി. അധികാരം സൈന്യത്തിന് വിട്ടു കൊടുത്താണ് മുബാറക് ഒഴിഞ്ഞത്. എന്നാല്‍ അധികാരം കൈയ്യാളാന്‍ തങ്ങള്‍ക്ക് ഉദ്ദേശമില്ല എന്ന് സൈന്യം വ്യക്തമാക്കി. നിയമപരമായ ഒരു സര്‍ക്കാരിന് തങ്ങള്‍ രാജ്യഭരണം കൈമാറും എന്ന് സൈന്യം പ്രഖ്യാപിച്ചു കഴിഞ്ഞു.
ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഈ വിപ്ലവത്തില്‍ പ്രധാന പങ്കു വഹിച്ചത്. വാഎല്‍ ഘോനിം എന്ന ഗൂഗിള്‍ ഉദ്യോഗസ്ഥന്‍ ഫേസ്ബുക്കില്‍ പോലീസിന്റെ ചവിട്ടേറ്റ് മരിച്ച ഖാലെദ് സയിദ്‌ന്റെ പേരില്‍ തുടങ്ങിയ ഒരു ഫേസ്ബുക്ക് പേജില്‍ നല്‍കിയ പ്രതിഷേധ പ്രകടനത്തിനുള്ള ആഹ്വാനമാണ് 30 വര്‍ഷത്തെ മുബാറക്കിന്റെ സ്വേച്ഛാധിപത്യത്തിന് അന്ത്യം കുറിക്കുന്ന വന്‍ ജനകീയ വിപ്ലവമായി രൂപം പൂണ്ടത്.
ഫെസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും മറ്റ് സോഷ്യല്‍ മീഡിയകളിലൂടെയും പ്രക്ഷോഭം ശക്തി പ്രാപിക്കുന്നത് കണ്ട സര്‍ക്കാര്‍ ഫേസ്ബുക്കും ട്വിറ്ററുമെല്ലാം രാജ്യത്ത് നിരോധിച്ചു. എന്നിട്ടും മൊബൈല്‍ ഫോണ്‍ വഴിയും മറ്റും ഓണ്‍ലൈന്‍ പ്രക്ഷോഭം തുടര്‍ന്നതോടെ രാജ്യത്തെ ഇന്റര്‍നെറ്റ് സേവനം പൂര്‍ണ്ണമായി തന്നെ നിര്‍ത്തലാക്കി. എന്നാല്‍ ഓണ്‍ലൈന്‍ വഴി കാര്യങ്ങള്‍ ലോകം മുഴുവന്‍ സഗൌരവം വീക്ഷിക്കുന്നുണ്ടായിരുന്നു. ജനകീയ പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചതും അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങിട്ടതും ലോക നേതാക്കളടക്കം അപലപിച്ചു.
ലോകമെമ്പാടുമുള്ള മാധ്യമ പ്രവര്‍ത്തകരും ട്വിറ്റര്‍ അടക്കമുള്ള ഓണ്‍ലൈന്‍ സങ്കേതങ്ങള്‍ തന്നെ ആശ്രയിച്ചാണ് ഈജിപ്തിലെ വിവരങ്ങള്‍ ലോകത്തിനു മുന്‍പില്‍ എത്തിച്ചത്. ഈജിപ്തിന് പുറത്തു നിന്ന് ട്വിറ്ററില്‍ ഇവരുടെ ചെറു സന്ദേശങ്ങള്‍ വഴി ഈജിപ്തിലെ സ്ഥിതി ഗതികള്‍ അറിഞ്ഞു കൊണ്ടിരിക്കു ന്നതിനിടയില്‍ തന്നെ ഇവരില പലരും പോലീസിന്റെ ആക്രമണത്തിന് ഇരയായതും ലോകം ഞെട്ടലോടെ അറിഞ്ഞു.
മുബാറക് രാജി വെക്കുമെന്ന് ലോകം മുഴുവന്‍ കരുതിയ പ്രഖ്യാപനം അല്‍ ജസീറ യൂട്യൂബ് വഴി തല്‍സമയം ലോകത്തിനു മുന്‍പില്‍ എത്തിച്ചതും ഈ ഡിജിറ്റല്‍ വിപ്ലവത്തിന്റെ ഒരു നിര്‍ണ്ണായക മുഹൂര്‍ത്തമായി.
സര്‍ക്കാര്‍ തടയാന്‍ ശ്രമിച്ചിട്ടും പ്രോക്സി സെര്‍വറുകള്‍ വഴിയും, സ്വകാര്യ ശൃംഖലകള്‍ വഴിയും ബ്ലാക്ക്‌ബെറിയിലെ ട്വിറ്റര്‍ ആപ്ലിക്കേഷനുകള്‍ വഴിയും, ഫേസ്ബുക്കിലേക്കും ട്വിറ്ററിലേക്കും സന്ദേശങ്ങള്‍ കൈമാറാന്‍ കഴിവുള്ള മറ്റ് സൈറ്റുകള്‍ വഴിയുമെല്ലാം വാര്‍ത്തകള്‍ തല്‍സമയം തന്നെ പുറം ലോകത്തേക്ക് എത്തിക്കാന്‍ കഴിഞ്ഞതാണ് ഈ ഡിജിറ്റല്‍ വിപ്ലവം ലോകത്തിനു മുന്‍പില്‍ തുറന്നു കാണിച്ച ഓണ്‍ലൈന്‍ സാധ്യതകള്‍. ഒരു ജനതയെ ഒന്നിച്ചു നിര്‍ത്തുവാനും വിവരങ്ങള്‍ ധരിപ്പിക്കുവാനും കഴിവുള്ള ആധുനിക ലോകത്തിന്റെ കരുത്തുറ്റ ആയുധങ്ങളാണ് ഇവയെന്ന് ബോധ്യപ്പെടുത്താനും ഈ വിപ്ലവത്തിന് നിസ്സംശയം സാധിച്ചു.
- ജെ.എസ്.
വായിക്കുക: ഇന്റര്‍നെറ്റ്, ഈജിപ്റ്റ്, പ്രതിഷേധം, മനുഷ്യാവകാശം

ലണ്ടന്‍ : ഇറാഖ് ആക്രമിച്ചാല്‍ അവിടെ നിന്നും തലയൂരാന്‍ എളുപ്പമാവില്ല എന്നും എന്നെങ്കിലും ഇറാഖില്‍ നിന്നും അമേരിക്ക പിന്മാറിയാല്‍ അത് ഇറാനെ ശക്തിപ്പെടുത്താന്‍ കാരണമാവും എന്നും ഈജിപ്ത് പ്രസിഡന്റ് ഹൊസ്നി മുബാറക് അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ഡിക്ക് ചെനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായി വിക്കിലീക്ക്സ് വെളിപ്പെടുത്തി
തന്റെ ഉപദേശങ്ങള്‍ ജോര്‍ജ് ബുഷ് സീനിയര്‍ ചെവി കൊണ്ടിരുന്നതായും ഹോസ്നി മുബാറക് പറയുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ മകന്‍ താന്‍ പറയുന്നതിനെ വിലകല്‍പ്പിക്കുന്നില്ല എന്നും മുബാറക്ക് പറഞ്ഞതായി 2009 ജനുവരിയില്‍ അയച്ച ഒരു അമേരിക്കന്‍ കേബിള്‍ സന്ദേശത്തില്‍ പരാമര്‍ശമുണ്ട്.
ജോര്‍ജ് ബുഷ് സീനിയര്‍ തന്നെ വിളിച്ചു തന്റെ അഭിപ്രായം ആരാഞ്ഞപ്പോള്‍ താന്‍ അമേരിക്കയോട് ഇറാഖില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ഉപദേശിച്ചതാണ്. ഇത് താന്‍ പക്ഷെ പിന്നീട് വന്ന ഭരണ നേതൃത്വത്തോടും ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇത് അനുസരിക്കാന്‍ അവര്‍ കൂട്ടാക്കിയില്ല. ഇറാഖിന് ശക്തനായ ഒരു നേതാവിനെയാണ് ആവശ്യമെന്നും അതിനാല്‍ സദ്ദാമിനെ അട്ടിമറിക്കുന്നത് അവിവേകമാവും എന്നുമാണ് താന്‍ നല്‍കിയ ഉപദേശം. സദ്ദാമിന്റെ അഭാവത്തില്‍ ഗള്‍ഫ് മേഖലയില്‍ ഇറാന്റെ പ്രഭാവം വര്‍ദ്ധിക്കും. ഹിസ്ബോള്ള, ഹമാസ്, മുസ്ലിം ബ്രദര്‍ഹുഡ് എന്നിങ്ങനെ ഒട്ടേറെ ഭീകര പ്രസ്ഥാനങ്ങള്‍ക്ക് ഇറാനാണ് സാമ്പത്തിക സഹായം നല്‍കുന്നത്. അമേരിക്കന്‍ സൈന്യം പ്രദേശത്ത് നിന്നും പിന്മാറിയാല്‍ ആ ഒഴിവ് നികത്താന്‍ തയ്യാറായി നില്‍ക്കുകയാണ് ഇറാന്‍ എന്നും മുബാറക് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി.
- ജെ.എസ്.
രോഗിണിയായ അമ്മയുടെ ചികില്‍സയ്ക്ക് സഹായം അഭ്യര്‍ത്ഥിച്ച് ഫേസ്ബുക്ക് ഉടമയായ മാര്‍ക്ക് സൂക്കര്‍ബര്‍ഗിനെയും സഹോദരി റാന്‍ഡി സൂക്കര്‍ബര്‍ഗിനെയും നിരന്തരം ശല്യപ്പെടുത്തിയ ഇന്ത്യന്‍ വംശജന് പൊലീസിന്‍റെ താക്കീതും കോടതിയുടെ മുന്നറിയിപ്പും. ഇന്ത്യന്‍ വംശജനായ പ്രദീപ് മനുകൊണ്ടയോട് ഇനി സൂക്കര്‍ബര്‍ഗിനെയോ സഹോദരിയെയോ ശല്യപ്പെടുത്തിയാല്‍ കനത്ത നടപടി നേരിടേണ്ടി വരുമെന്നാണ് ബോസ്റ്റണ്‍ പൊലീസ് താക്കീത് നല്‍കിയിരിക്കുന്നത്. മാര്‍ക്ക്, റാന്‍ഡി, മാര്‍ക്കിന്‍റെ കാമുകി പ്രിസില്ല ചാന്‍ എന്നിവരില്‍ നിന്ന് നൂറടി മാറി നില്‍ക്കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
ഫേസ്ബുക്കിലെ കത്തുകളിലൂടെയും മെസേജുകളിലൂടെയുമാണ് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന തങ്ങളെ സഹായിക്കണമെന്ന് മനുകോണ്ട സൂക്കര്‍ബര്‍ഗിനോടും സഹോദരിയോടും ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. സംഭാവനയായല്ല താന്‍ പണം പ്രതീക്ഷിക്കുന്നതെന്നും തന്‍റെ അമ്മയുടെ ചികില്‍സയ്ക്ക് ചെലവാകുന്ന എല്ലാ പണവും തിരിച്ചടയ്ക്കുമെന്നും മനുകോണ്ട കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രദീപ് കുമാര്‍ എന്ന പേരിലും മനുകോണ്ട മെസേജുകള്‍ അയച്ചുകൊണ്ടിരുന്നു. “ഞാന്‍ പൂര്‍ണ്ണമായും അവശനായിരിക്കുന്നു. മാര്‍ക്ക്, പ്ലീസ്… എനിക്ക് സമയമില്ല. നിങ്ങളുടെ സഹായം എനിക്ക് അത്യാവശ്യമാണ്. സമയം വൈകുന്നതിന് മുമ്പ് ഒരു പ്രതികരണമറിയിക്കൂ” – ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്‍റെ കത്തിലെ വരികള്‍. ജീവിതത്തില്‍ മുഴുവന്‍ താന്‍ സൂക്കര്‍ ബര്‍ഗിനോട് കടപ്പെട്ടിരിക്കുമെന്നും അദ്ദേഹത്തിന് വേണ്ടി മരിക്കാന്‍ വരെ താന്‍ ഒരുക്കമാണെന്നും മനുകോണ്ട വ്യക്തമാക്കുന്നുണ്ട്.
ഫേസ്ബുക്കിന്‍റെ മാര്‍ക്കറ്റ് ഡവലപ്‌മെന്‍റ് ഡയറക്ടര്‍ കൂടിയായ സൂക്കര്‍ ബര്‍ഗിന്‍റെ സഹോദരിയ്ക്കും മനുകോണ്ട ഇതേ രീതിയില്‍ തന്നെയാണ് കത്തുകളയച്ചിരുന്നത്. ജനുവരിയില്‍ സൂക്കര്‍ബര്‍ഗിന്‍റെ വീട്ടിലെത്തിയ മനുകോണ്ട പിന്നീട് ഇതേ ആവശ്യവുമായി പൌലോ ആള്‍ട്ടോയിലുള്ള അദ്ദേഹത്തിന്‍റെ ഓഫീസിലുമെത്തി. സൂക്കര്‍ബര്‍ഗിന്‍റെ പരാതിയെത്തുടര്‍ന്ന് ജനുവരി 24-ന് സ്ഥലത്തെ പ്രാദേശിക പോലീസ് മനുകോണ്ടയ്ക്ക് താക്കീത് നല്‍കിയിരുന്നു. എന്നാല്‍ ഇയാള്‍ തുടര്‍ന്നും ഫേസ്ബുക്ക് മേധാവിക്ക് കത്തുകളും പൂക്കളും അയച്ചുകൊണ്ടിരുന്നു.
തുടര്‍ന്നാണ് സൂക്കര്‍ബര്‍ഗ് നിയമനടപടിക്കൊരുങ്ങിയത്. ധനസഹായം ആവശ്യപ്പെട്ടുകൊണ്ട് ശല്യപ്പെടുത്തുകയും ഭീഷണി മുഴക്കുകയും ചെയ്യുന്നു എന്ന് കാണിച്ചാണ് സൂക്കര്‍ബര്‍ഗ് പരാതി നല്‍കിയിരിക്കുന്നത്. കേസില്‍ കോടതി ഫെബ്രുവരി 22ന് വീണ്ടും വാദം കേള്‍ക്കും. മനുകോണ്ടയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും കുറ്റം തെളിയിക്കപ്പെട്ടാല്‍ ഇയാള്‍ക്ക് ഒരു വര്‍ഷം വരെ തടവോ 1,000 ഡോളര്‍ പിഴയോ ശിക്ഷയായി ലഭിക്കാം.
-
വായിക്കുക: ഇന്ത്യ, ഇന്റര്‍നെറ്റ്, കുറ്റകൃത്യം, തീവ്രവാദം, പ്രതിഷേധം

കൈറോ : ഈജിപ്തിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് തുടക്കം കുറിച്ച ഫേസ്ബുക്ക് പേജിന്റെ അഡ്മിനിസ്ട്രേറ്റര്‍ ആയ വാഎല്‍ ഘോനിം തടവില്‍ നിന്നും മോചിതനായി. കഴിഞ്ഞ 12 ദിവസം ഇദ്ദേഹത്തെ ഏതോ രഹസ്യ കേന്ദ്രത്തില്‍ അന്യായമായി തടവില്‍ പാര്‍പ്പി ച്ചിരിക്കുകയായിരുന്നു. കണ്ണ് കെട്ടിയിട്ട അവസ്ഥയിലാണ് താന്‍ ഇത്രയും നാള്‍ തടവില്‍ കഴിഞ്ഞത് എന്ന് ഘോനിം അറിയിച്ചു. എന്നാല്‍ ഇദ്ദേഹത്തെ തടവിലാക്കിയിട്ടില്ല എന്നായിരുന്നു ഇന്നലെ വരെ സര്‍ക്കാര്‍ നിലപാട്. മര്‍ദ്ദന മുറകള്‍ സാധാരണമായ ഈജിപ്തിലെ ജെയിലുകളില്‍ ഇദ്ദേഹത്തിന്റെ സ്ഥിതി എന്താവും എന്ന അങ്കലാപ്പില്‍ കഴിയുകയായിരുന്നു കഴിഞ്ഞ രണ്ടാഴ്ചയോളം ഇദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും.
2010 ജൂണ്‍ 6ന് ഖാലെദ് സയിദ് എന്ന യുവാവിനെ രണ്ടു രഹസ്യ പോലീസുകാര്‍ ഒരു ഇന്റര്‍നെറ്റ് കഫേയില്‍ നിന്നും പിടികൂടുകയും ഇയാളെ പോലീസ് കാറിലേക്ക് കൊണ്ട് പോകുന്നതിനു മുന്‍പ് തന്നെ തല്ലിച്ചതച്ച് കൊല്ലുകയും ചെയ്തു. ഈജിപ്തിലാകെ വന്‍ പ്രതിഷേധത്തിനിടയാക്കിയ ഈ സംഭവത്തെ തുടര്‍ന്ന് ഖാലെദിന്റെ ഓര്‍മ്മയ്ക്കായി തുടങ്ങിയ We are all Khaled Said എന്ന ഫേസ്ബുക്ക് പേജ് ജനകീയ പ്രക്ഷോഭത്തിന്റെ പൊതുശബ്ദമായി മാറുകയായിരുന്നു.

ഫേസ്ബുക്ക് പേജ്
ഈ ഫേസ്ബുക്ക് പേജിന്റെ അഡ്മിനിസ്ട്രേറ്റര്‍ ആയ ഘോനിം ഇന്നലെ ഈജിപ്ത് പ്രക്ഷോഭത്തിന്റെ കേന്ദ്ര ബിന്ദുവായ താറിര്‍ സ്ക്വയറില്‍ വെച്ച് ഖാലെദിന്റെ അമ്മയെ കണ്ടു മുട്ടിയ രംഗങ്ങള്‍ വികാര ഭരിതമായിരുന്നു. ഘോനിമിനെ ആ അമ്മ ഖാലെദ് എന്ന് അറിയാതെ പേരെടുത്ത് വിളിച്ചത് തനിക്ക് ലഭിച്ച ഏറ്റവും വലിയ ആദരവായി താന്‍ കണക്കാക്കുന്നു എന്ന് ഘോനിം പറഞ്ഞു.
ദുബായ് ആസ്ഥാനമായി ആഫ്രിക്ക, മദ്ധ്യ പൂര്‍വേഷ്യ എന്നിവിടങ്ങളിലെ ഗൂഗിളിന്റെ മാര്‍ക്കറ്റിംഗിന്റെ മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥനാണ് ഘോനിം.
- ജെ.എസ്.
വായിക്കുക: ഇന്റര്‍നെറ്റ്, ഈജിപ്റ്റ്, പീഡനം, പ്രതിഷേധം, മനുഷ്യാവകാശം

ലണ്ടന്‍ : ഗൂഗിളിന്റെ പുതിയ വെല്ലുവിളി. തങ്ങളുടെ ക്രോം ബ്രൗസര്‍ ഹാക്ക് ചെയ്യാന്‍ ധൈര്യമുള്ളവര്‍ക്ക് 12,500 പൗണ്ടും ഒരു ലാപ്‌ടോപ്പും സമ്മാനം നല്‍കുമെന്ന്. മാര്‍ച്ചില്‍ ബ്രിട്ടീഷ് കൊളംബിയയിലെ വാന്‍കൂവറില്‍ നടക്കുന്ന ഹാക്കിംഗ് മത്സരത്തില്‍ വെച്ചായിരിക്കണം ക്രോം ബ്രൗസര്‍ ഹാക്ക് ചെയ്യാന്‍ ധൈര്യമുള്ളവര്‍ മുന്നോട്ടു വരേണ്ടത്.
അടുത്ത മാസം ഒന്‍പതിനു നടക്കുന്ന കാന്‍സെക് വെസ്‌റ്റ് സെക്യൂരിറ്റി കോണ്‍ഫറന്‍സി നോടനുബന്ധിച്ചാണ് പി. ഡബ്ലു. എന്‍. ടു ഓണ്‍ ഹാക്കിംഗ് മല്‍സരം നടക്കുന്നത്. ഈ മല്‍സരത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാന ത്തുകയാണിത്. മൈക്രോസോഫ്‌റ്റ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍, മോസില്ല ഫയര്‍ ഫോക്‌സ്, ആപ്പിള്‍ സഫാരി ബ്രൗസറുകള്‍ എന്നിവ ഹാക്ക് ചെയ്യാനും മല്‍സരമുണ്ട്. ഇതില്‍ വിജയിക്കുന്നവര്‍ക്ക് 15,000 ഡോളറാണ് സമ്മാനം. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 5,000 ഡോളര്‍ കൂടൂതലാണിത്. ഇവരെയെല്ലാം കടത്തി വെട്ടി 20,000 ഡോളര്‍ സമ്മാനത്തുക പ്രഖ്യാപിച്ചത് ഗൂഗിളിന്റെ ആത്മ വിശ്വാസത്തെയാണ് കാണിക്കുന്നതെന്ന് വിലയിരുത്തുന്നു.
വിന്‍ഡോസ് സെവന്‍, മാക് ഒ. എസ്. എക്‌സ്. എന്നിവയാവും ഹാക്കര്‍മാര്‍ ഉപയോഗിക്കുക. ഹാക്കിംഗ് മല്‍സരത്തില്‍ മൊത്തത്തില്‍ 125,000 ഡോളറിന്റെ സമ്മാന ത്തുകയുണ്ടാകുമെന്ന് അതിന്റെ സ്‌പോണ്‍സര്‍മാരായ എച്ച്. പി. ടിപ്പിംഗ് പോയിന്റിലെ ആരോണ്‍ പോര്‍ട്‌നോയി പറഞ്ഞു. മൂന്നു ദിവസമാണ് ഹാക്കിംഗ് മല്‍സരം. ആദ്യ ദിനം ക്രോമിന്റെ കോഡിലെ രണ്ട് പിഴവുകള്‍ ഹാക്കര്‍ കണ്ടെത്തി അത് മുതലാക്കാനുള്ള മാര്‍ഗം ആവിഷ്‌കരിക്കണം. രണ്ടാം ദിനം പുറത്തു നിന്നുള്ള ഒരു ബഗ് ഉപയോഗിച്ച് ക്രോമിന്റെ പ്രതിരോധം തകര്‍ക്കുകയാണ് ചെയ്യേണ്ടതെന്ന് കമ്പ്യൂട്ടര്‍ വേള്‍ഡ് ഡോട് കോം റിപ്പോര്‍ട്ട് ചെയ്‌തു.
-
വായിക്കുക: ഇന്റര്‍നെറ്റ്

റോം : പ്രധാനമന്ത്രിയുടെ നഗ്ന ചിത്രത്തിന് വില 7 കോടി. വില കേട്ട് ഞെട്ടേണ്ട. സംഭവം ഇവിടെയെങ്ങുമല്ല. ഒരാളുടെ ചിത്രത്തിന് എത്ര രൂപവരെ നമുക്ക് നല്‍കാം. ഇതൊരു ചോദ്യമാണ്. ഒരു ലക്ഷവും രണ്ടു ലക്ഷവും ഇപ്പോള്‍ ഒരു കോടിവരെ സ്വാഭാവികമായി കേള്‍ക്കുന്ന കാര്യമാണ്. എന്നാല്‍ ഏഴ് കോടി രൂപ വരെ നല്‍കിയാലും ലഭിക്കാത്ത ഒരു ചിത്രമുണ്ട്. അത് ഒരു നഗ്നചിത്രമാണ്. മറ്റാരുടെയും അല്ല. ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബര്‍ലുസ് കോണിയുടെ നഗ്നചിത്രമാണത്.
ലോകത്ത് ഒരു ഫോട്ടോയ്‌ക്കു വാഗ്‌ദാനം ചെയ്യപ്പെട്ട ഉയര്‍ന്ന വിലയാണിത്. എന്നാല്‍, എത്ര രൂപ നല്‍കിയാലും ഈ നഗ്ന ചിത്രം വില്‍ക്കാന്‍ തയാറല്ലെന്നാണ് ഫോട്ടോ സ്വന്തമാക്കിയ മാസിക പറയുന്നത്. അല്ലെങ്കിലും വിവാദങ്ങള്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബര്‍ലുസ് കോണിക്കു പുത്തരിയല്ല. മൂന്നു വട്ടം ഇറ്റാലിയന്‍ പ്രധാനമന്ത്രി പദത്തിലേറിയ ബര്‍ലുസ് കോണിയെ ഏറെ ലോക പ്രശസ്‌തനാക്കിയത് ലൈംഗിക വിവാദങ്ങളാണ്. ഈ വിവാദങ്ങളുടെ പശ്‌ചാത്തലത്തില്‍ ബര്‍ലുസ് കോണിയെ കുടുക്കാനായി ലോകമെങ്ങുമുള്ള ഫോട്ടോഗ്രാഫര്‍മാര്‍ ശ്രമിക്കുന്നുണ്ടായിരുന്നു.
(ബെര്‍ലുസ്കോണി ഇറ്റാലിയന്‍ വനിതാ മന്ത്രി മാറാ കര്ഫാനയുമൊത്ത് ചിത്രകാരന്‍ ഫിലിപ്പോ പന്സേക്ക വരച്ച ചിത്രത്തില്‍. ഈ ചിത്രത്തെ കുറിച്ചല്ല ഈ വാര്‍ത്ത.)
സ്‌ത്രീകളുമായി അരുതാത്ത സാഹചര്യത്തില്‍ ബര്‍ലുസ്‌കോണിയെ കണ്ടെത്താനുള്ള അവരുടെ ശ്രമങ്ങള്‍ വിജയിച്ചിരിക്കുകയാണ്. ബര്‍ലുസ്‌കോണിയുടെ നഗ്ന ചിത്രമാണ് ഒടുവില്‍ ഒരു ഇറ്റാലിയന്‍ മാസിക സ്വന്തമാക്കിയത്. അവര്‍ ഈ ചിത്രം പ്രസിദ്ധീകരിച്ചിട്ടൊന്നുമില്ല. ഏഴു കോടി രൂപയാണ് ബര്‍ലുസ്‌കോണിയുടെ ചിത്രത്തിനു പകരമായി ഇറ്റാലിയന്‍ മാസികയ്‌ക്കു വാഗ്‌ദാനം ചെയ്യപ്പെട്ടത്.
നിരവധി സ്‌ത്രീകളുടെ മധ്യത്തില്‍ നഗ്നനായി കിടക്കുന്ന ബര്‍ലുസ്‌കോണിയുടെ ചിത്രമാണ് ഇറ്റാലിയന്‍ മാസികയുടെ പക്കലുള്ളത്. ഈ ചിത്രം പ്രസിദ്ധീകരിക്കില്ലെന്നും തങ്ങളുടെ സ്വകാര്യശേഖരത്തില്‍ സൂക്ഷിക്കുമെന്നുമാണ് അവര്‍ പറയുന്നത്. എന്നാല്‍, ഈ ഫോട്ടോ കൃത്രിമമായി നിര്‍മിച്ചതെന്നാണ് ബര്‍ലുസ്‌കോണി പറയുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി കിടക്കറ പങ്കിട്ടു എന്നതാണ് ഇപ്പോള്‍ ബര്‍ലുസ്‌കോണി നേരിടുന്ന പുതിയ വിവാദം. സ്‌ത്രീ വിവാദങ്ങളും മറ്റുമായി ബന്ധപ്പെട്ട് 122 കേസുകളാണ് ബര്‍ലുസ്‌കോണിക്കെതിരേയുള്ളത്.
-

ന്യൂഡല്‍ഹി: വഴിമുട്ടുമെന്ന ആശങ്കകള്‍ നിലനില്‍ക്കെയാണ് തുറന്ന ചര്‍ച്ചകളിലൂടെ ഇന്ത്യ പാക് സമാധാന ചര്‍ച്ചകള്‍ക്ക് തുടര്‍ച്ച തേടാന്‍ ഇരു രാജ്യങ്ങളും തിമ്പുവില്‍ ധാരണയായത്. സെക്രട്ടറി തല ചര്‍ച്ചകള്‍ ഫലപ്രദ മായെന്നാണ് വിദേശ കാര്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഒന്നര മണിക്കൂര്‍ നീണ്ട ചര്‍ച്ചകളില്‍ നിരുപമ റാവുവും സല്‍മാന്‍ ബഷീറും തമ്മില്‍ മുന്‍ചര്‍ച്ചകള്‍ സമാധാ നാന്തരീക്ഷം സൃഷ്ടിക്കാന്‍ ഉതകും വിധം മുന്നോട്ടു കൊണ്ടു പോകാന്‍ ധാരണയായി. ഏപ്രിലില്‍ അടുത്ത വട്ട ചര്‍ച്ചകള്‍ക്കായി പാക് വിദേശ കാര്യ മന്ത്രി ഫാ അബു ഖുറേഷി ഇന്ത്യയിലെത്തും.
സംജോദ സ്‌ഫോടനവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്‍ ഉന്നയിക്കുന്ന തര്‍ക്കങ്ങളെ ഇന്ത്യ സമര്‍ത്ഥമായി പ്രതിരോധിക്കും. സംജോദ സ്‌ഫോടനം ഭീകരാക്രമണമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നതായിരുന്നു ഇന്ത്യന്‍ നിലപാട്. എന്നാല്‍ ഭീകരതയ്ക്ക് മതമില്ലെന്നും അന്വേഷണം പൂര്‍ത്തിയാക്കാതെ ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ കൈമാറാനാകില്ലെന്നും ഇന്ത്യ വ്യക്തമാക്കി. മുംബൈ ആക്രമണത്തിനു ശേഷം അമ്പേ വഷളായ പ്രശ്‌നത്തെ വിളക്കി ച്ചേര്‍ക്കാനുള്ള നീക്കത്തില്‍ നിര്‍ണ്ണായക ചുവടു വെയ്പ്പായി മാറുകയാണ് ചര്‍ച്ചകള്‍.
-
വായിക്കുക: ഇന്ത്യ, പാക്കിസ്ഥാന്‍

ലക്ഷദ്വീപ്: ലക്ഷദ്വീപ് തീരത്ത് നിന്ന് നാവിക സേന 26 കടല്‍ കൊള്ളക്കാരെ പിടികൂടി. പ്രാന്തലേ 11 എന്ന സോമാലിയന്‍ കപ്പലാണ് ഇന്ന് പുലര്‍ച്ചെ പിടിയിലായത്. ബന്ദികളടക്കം 50 പേര്‍ ഉണ്ടായിരുന്നു കപ്പലില്‍. പിടികൂടാനുള്ള ശ്രമത്തില്‍ ലക്ഷദ്വീപ് തീരത്തും നാവിക സേനയുടെ കപ്പലിനു നേരെയും വെടി വെപ്പുണ്ടായി. പിടികൂടിയവരെ ചോദ്യം ചെയ്യാനായി മുംബൈക്ക് കൊണ്ടു പോകും.
- ലിജി അരുണ്‍
വായിക്കുക: കുറ്റകൃത്യം, നാവികം