
സിറിയ : സ്കൂൾ വിദ്യാർഥിയായിരിക്കെ രണ്ടു കൂട്ടുകാരികൾക്കൊപ്പം ഐഎസിൽ ചേരാൻ സിറിയയിലേക്കു പോയ ബ്രിട്ടീഷ് യുവതി ഷമീമ ബീഗത്തിന്റെ പൗരത്വം ബ്രിട്ടൻ റദ്ദാക്കിയതിനു പിന്നാലെ ഷമീമ ബീഗത്തിനെയും കുഞ്ഞിനേയും തന്റെ രാജ്യത്തേക്ക് വിളിക്കാനൊരുങ്ങി ഷമീമയുടെ ഭർത്താവ് യാഗോ റെയ്ഡ്‌ജിക്. ഷമീമയുടെ ആവശ്യം ബ്രിട്ടൻ നിരസിച്ചതോടെയാണ് ഷമീമയെ നെതർലാൻഡിലേക്ക് കൂട്ടിക്കൊണ്ട് പോകാന്‍, ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവിയായിരുന്ന യാഗോയുടെ നീക്കം.
യാഗോയ്ക്കും 23 വയസും ഷമീമയ്ക്ക് 15 വയസ് മാത്രം പ്രായമുളളപ്പോഴായിരുന്നു ഇവരുടെ വിവാഹം. ഷമീമയുടെ ജന്മനാടായ യുകെയും മാതാപിതാക്കളുടെ സ്ഥലമായ ബംഗ്ലാദേശും കയ്യൊഴിഞ്ഞ സാഹചര്യത്തിൽ ഭർത്താവിനൊപ്പം നെതര്‍ലാന്‍ഡിലേക്ക് മടങ്ങിപ്പോകാൻ എന്തൊക്കെ നിയമ തടസ്സങ്ങൾ ഉണ്ടാകുമെന്നതിനെക്കുറിച്ച് ആർക്കും വ്യക്തതയില്ല.
ഹോളണ്ടിലെ തീവ്രവാദി വാച്ച് ലിസ്റ്റിൽ യാഗോയുടെ പേര് ഉണ്ടെങ്കിലും പൗരത്വം നെതർലാൻഡ് റദ്ദാക്കിയിരുന്നില്ല.തിരിച്ചെത്തിയാൽ തീവവ്രാദ പ്രവർത്തനം നടത്തിയതിന് ചുരുങ്ങിയത് ആറ് കൊല്ലമെങ്കിലും ഇയാൾ തടവ് അനുഭവിക്കേണ്ടി വരും.



ബർലിൻ : പ്രമേഹ രോഗ ചികിത്സ യുടെ മാന ദണ്ഡ ങ്ങൾ മാറ്റുവാൻ വേൾഡ് ഡയ ബറ്റിക് ടെക്നോള ജീസ് കൺ വൻഷൻ തീരു മാനിച്ചു. രക്ത ത്തിലെ ശരാശരി പഞ്ച സാര നിർണ്ണയം ചെയ്യുന്ന HbA1c യോ ടൊപ്പം ‘ടൈം ഇൻ റേഞ്ച്’ ഉൾപ്പെടുത്തു വാനാണ് തീരുമാനം.
വാഷിംഗ്ടണ്‍ : വെനിസ്വേല യിൽ പ്രസിഡണ്ട് തെര ഞ്ഞെ ടു പ്പ് നടത്തണം എന്ന് ആവശ്യ പ്പെട്ട് യു. എൻ. രക്ഷാ സമിതി യിൽ അമേരിക്ക പ്രമേയം അവ തരി പ്പിച്ചു. വെനിസ്വേല യിൽ രാഷ്ട്രീയ പ്രതി സന്ധി രൂക്ഷ മായ തിനാല്‍ അന്താ രാഷ്ട്ര നിരീക്ഷ കരുടെ മേൽ നോട്ട ത്തിൽ സ്വതന്ത്ര തെരഞ്ഞെടുപ്പ് നട ത്തണം എന്ന നിർദ്ദേശം ആണ് മുന്നോട്ടു വെച്ചത്.






























