നംഗര്‍ഹാര്‍ : അമേരിക്കയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട 90 ലേറെ ഐഎസ് ഭീകരറില്‍ 13 പേര്‍ ഇന്ത്യന്‍ ഐഎസ് ഭീകരര്‍. ഇവരില്‍ 5 പേര്‍ മലയാളികളാണെന്ന സൂചനയുണ്ട്. നംഗര്‍ഹാറില്‍ നടന്ന വ്യോമാക്രമണം അഫ്ഗാനിസ്ഥാന്‍ സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ അഫ്ഗാനിസ്ഥാന്‍ എന്‍ ഐ എ ഇന്റര്‍പോളിന്റെ സഹായം തേടി.
കഴിഞ്ഞ ശനിയാഴ്ചയാണ് ബോംബുകളുടെ മാതാവ് എന്നറിയപ്പെടുന്ന ജിബിയു 43ബി ഉപയോഗിച്ച് അമേരിക്ക ആക്രമണം നടത്തിയത്.
ന്യൂദല്‍ഹി : പാകിസ്ഥാനി കളുടെ ചില പ്രവര്‍ത്തന ങ്ങള്‍ ലോക ത്തിനു മുന്നില്‍ രാജ്യ ത്തിനും ഇസ്ലാമിനും മോശം പ്രതിച്ഛായ ഉണ്ടാക്കുന്നു എന്ന് നൊബേല്‍ ജേതാവ് മലാല യൂസഫ് സായ്. മാധ്യമ പഠന വിദ്യാര്‍ത്ഥി യെ ദൈവ നിന്ദ ആരോ പിച്ച് ജന ക്കൂട്ടം തല്ലി ക്കൊന്ന സംഭവ വുമായി ബന്ധ പ്പെട്ട് പുറത്തു വിട്ട വീഡിയോ സന്ദേശ ത്തിലാണ് മലാല ഇങ്ങിനെ പ്രതികരിച്ചത്.
മതത്തെ അവ ഹേളി ക്കുന്ന കുറിപ്പ് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു എന്ന് ആരോ പിച്ചു കൊണ്ടാ യിരുന്നു ഇരുപത്തി മൂന്നു കാരനായ മാഷാല്‍ ഖാനെ ഒരു കൂട്ടം ജനങ്ങള്‍ തല്ലി ക്കൊ ന്നത്.
മാഷാല്‍ ഖാനെ കൊല പ്പെടു ത്തുന്നതും മൃത ദേഹ ത്തെ മര്‍ദ്ദി ക്കുന്നതും ഉള്‍പ്പെടെ യുള്ള ദൃശ്യ ങ്ങള്‍ സോഷ്യല്‍ മീഡിയ യില്‍ പ്രചരി ച്ചിരുന്നു. ലോകത്തിനു മുന്നില്‍ രാജ്യത്തിനും ഇസ്ലാമിനും മോശം പ്രതി ച്ഛായ സൃഷ്ടി ക്കുവാന്‍ ഇത്തരം സംഭവങ്ങള്‍ കാരണമാകുന്നു.
ഇസ്ലാ മിനെ ആക്ഷേപി ക്കുവാനുള്ള അവസരങ്ങള്‍ ഉണ്ടാക്കി കൊടുത്ത് മതത്തി നെതി രായ വിവേചന ത്തെ ക്കുറിച്ച് എങ്ങനെ നമുക്ക് സംസാരി ക്കുവാന്‍ സാധിക്കും എന്നും മലാല ചോദിക്കുന്നു. രാജ്യ ത്തിനും മത ത്തിനും എതിരായി പ്രവര്‍ത്തി ക്കുന്നത് നമ്മള്‍ തന്നെ ആണെന്നും മലാല പറഞ്ഞു.
ജനീവ : ഐക്യരാഷ്ട്ര സഭയുടെ സമാധാന വക്താവായി നൊബേല്‍ പുരസ്കാര ജേതാവ് മലാല യൂസഫ്സായിയെ തെരെഞ്ഞെടുത്തു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ പ്രസക്തി ആഗോള വ്യാപകമായി ബോധവല്‍ക്കരണം നടത്തുകയാണ് മലാലയുടെ നിയമനത്തോടെ യുഎന്‍ ലക്ഷ്യമിടുന്നത്. നൊബേല്‍ സമ്മാനം ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മലാല.
ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച ഉണ്ടാകും.
ന്യൂജേഴ്സി : ആന്ധ്ര സ്വദേശിനിയായ ഐ ടി ജീവനക്കാരി എന്‍ ശശികല (40) മകന്‍ ഏഴു വയസ്സുകാരന്‍ അനീഷ് സായ് എന്നിവരെ ന്യൂജേഴ്സിയിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആന്ധ്ര പ്രദേശിലെ പ്രകാശം ജില്ലക്കാരാണിവര്‍. വ്യാഴാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഭര്‍ത്താവ് ഹനുമന്തറാവുവാണ് മരിച്ചു കിടക്കുന്ന സാഹചര്യത്തില്‍ ഇവരെ കണ്ടത്.
കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഇവര്‍ അമേരിക്കയില്‍ താമസിക്കുന്നവരാണ്. ഹനുമന്തറാവുവും ശശികലയും ഐ ടി ജീവനക്കാരാണ്. മരണത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്.
ലാഹോര്‍: പാക്കിസ്ഥാനില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അഞ്ച് വ്യത്യസ്ത ചാവേര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. രണ്ട് ദിവസം മുന്‍പ് രാജ്യത്തെ ഞെട്ടിച്ച ചാവേര്‍ ആക്രമണങ്ങളുടെ ആഘാതം വിട്ട് മാറുന്നതിന് മുന്‍പാണ് പേഷാവറിലും ഗോത്ര വര്‍ഗ്ഗ പ്രദേശങ്ങളിലുമായി മൂന്ന് ആക്രമണങ്ങള്‍ കൂടി നടന്നത്. പേഷാവറില്‍ ജഡ്ജിമാര്‍ സഞ്ചരിച്ച വാനിലേക്ക് മോട്ടോര്‍ സൈക്കിളില്‍ വന്ന ചാവേര്‍ ഇടിച്ചതിനെ തുടര്‍ന്ന് വാന്‍ ഡ്രൈവര്‍ കൊല്ലപ്പെടുകയും അനേകം ജഡ്ജിമാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ നടന്ന മറ്റൊരു ആക്രമണത്തില്‍ മൂന്ന് സായുധ ഭടന്മാരും രണ്ട് സിവിലിയന്മാരും കൊല്ലപ്പെട്ടിരുന്നു. താലിബാനില്‍ നിന്നും വേര്‍പെട്ട ജമാ അത് ഉല്‍ അഹ് റാര്‍ എന്ന സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
ക്യൂബൈക്ക് സിറ്റി: കാനഡയില്‍ മുസ്ലീം പള്ളിക്ക് സമീപമുണ്ടായ വെടിവെയ്പ്പില്‍ 5 പേര്‍ കൊല്ലപ്പെട്ടു. സംഭവത്തിന് പുറകില്‍ മുസ്ലീം വിരുദ്ധരാണെന്ന് സംശയം. പള്ളിയില്‍ വൈകീട്ടത്തെ പ്രാര്‍ഥനക്കെത്തിയവരുടെ നേരെ ആയുധധാരികളായ 3 പേര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റതായും 40 പേര്‍ പള്ളിക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
ആക്രമണം നടന്ന സ്ഥലം പോലീസ് സുരക്ഷാവലയത്തിലാണ്. അമേരിക്കയില്‍ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള പ്രസിഡണ്ട് ട്രംപിന്റെ ഉത്തരവിനു ശേഷം കനേഡിയന്‍ പ്രസിഡന്റ് അഭയാര്‍ഥികളെ സ്വാഗതം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് കാനഡയില്‍ വെടിവെയ്പ്പുണ്ടായതെന്ന് കരുതുന്നു.
വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് അധികാരമേല്‍ക്കുന്ന ദിവസം രാജ്യത്തെ സുരക്ഷാസംവിധാനങ്ങള്‍ കര്‍ശനമാക്കാന്‍ നിലവിലെ പ്രസിഡന്റ് ബരാക് ഒബാമ നിര്‍ദ്ദേശം നല്‍കി.
ട്രംപ് അധികാരമേല്‍ക്കുന്നതുമായി ബന്ധപ്പെട്ടിട്ടുള്ള ചടങ്ങുകളിലടക്കം ആക്രമണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ശക്തമാക്കിയത്.
ബെയ്റൂട്ട് : സിറിയയിലെ അസാസില്‍ വലിയ ടാങ്കര്‍ ലോറിയിലുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 48 ആയി. ശനിയാഴ്ച്ച പ്രദേശത്തെ ഇസ്ലാമിക് കോടതിക്ക് സമീപമാണ് സ്ഫോടനം നടന്നത്. പരിക്കേറ്റവരുടെ നില അതീവ ഗുരുതരമാണ്.
കോടതി ലക്ഷ്യമാക്കിയാണ് സ്ഫോടനം നടന്നതെന്ന് സംശയിക്കുന്നു. സമീപത്തെ കടകളും വാഹനങ്ങളും പൂര്‍ണ്ണമായും നശിച്ചു.
ജക്കാർത്ത : ഇന്തോനേഷ്യൻ ടൗണായ ബന്ത അഷെയിൽ ഉണ്ടായ ഭൂചലനത്തിൽ 54 മരണം. റിക്ടർ സ്കെയിലിൽ 6.4 രേഖപ്പെടുത്തിയിട്ടുണ്ട്. 12 കെട്ടിടങ്ങൾ തകർന്നു. കെട്ടിടങ്ങളുടെ ഇടയിൽ കുടുങ്ങിയ ആളുകളെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു.
മുസ്ലീം വംശജർ കൂടുതലുള്ള ഈ പ്രദേശത്ത് രാവിലെ ജനം നമസ്കാരത്തിനു ഒരുങ്ങുമ്പോഴായിരുന്നു ഭൂചലനം. സുനാമി ഭീഷണിയില്ലെന്ന് യു.എസ് ജിയോളജിക്കൽ സർവ്വേ പ്രകാരം അധികൃതർ അറിയിച്ചു.
വാഷിംഗ്ടൺ: ക്യൂബയുടെ മുൻ പ്രസിഡന്റും കമ്യൂണിസ്റ്റ് വിപ്ലവകാരിയുമായ ഫിദൽ കാസ്ട്രോ അന്തരിച്ചു. അദ്ദേഹത്തിന്റെ സഹോദരനും ക്യൂബൻ പ്രസിഡന്റുമായ റൗൾ കാസ്ട്രോയാണ് വിവരം പുറത്തുവിട്ടത്. 90 വയസ്സായിരുന്നു.
ഹവാന സർവ്വകലാശാലയിൽ നിയമത്തിനു പഠിക്കുന്ന സമയത്താണ് ഫിദലിലെ വിപ്ലവകാരി ഉണരുന്നത്. പിന്നീട് ഡൊമനിക്കൻ റിപ്പബ്ലിക്കിലും കൊളാംബിയയിലും നടന്ന വിപ്ലവങ്ങളിൽ ഫിദൽ പങ്കാളിയായി. ജയിൽ വാസത്തിനു ശേഷം ചെഗുവേരയുമായി കണ്ടുമുട്ടുകയും അത് ചരിത്രത്തിലെ തന്നെ നിർണായകമായ സംഭവങ്ങൾക്ക് കാരണമാകുകയും ചെയ്തു. അങ്ങനെ ക്യൂബൻ വിപ്ലവത്തിന് തുടക്കമായി. കലാപത്തിനൊടുവിൽ ക്യൂബയിൽ കമ്യൂണിസ്റ്റ് സർക്കാർ അധികാരമേറ്റു.
അമേരിക്കയുടെ ശക്തനായ എതിരാളിയായിരുന്നു കാസ്ട്രോ. 638 തവണയാണ് അദ്ദേഹത്തെ കൊല്ലാൻ അമേരിക്ക ശ്രമിച്ചിട്ടുള്ളത്.