യാസര്‍ അറഫാത്തിന് വിഷം നല്‍കിയിരുന്നു

August 9th, 2011

yasser-arafat-epathram

ബെത്‌ലഹേം: പലസ്തീന്‍ വിമോചന നേതാവ് യാസര്‍ അറഫാത്തിന് പാരീസിലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന സമയത്ത് ഗാസയിലെ മുന്‍ സുരക്ഷാമേധാവി മൂഹമ്മദ് ദഹ്ലാന്‍ മരുന്നിനൊപ്പം അദ്ദേഹത്തിന് വിഷം നല്‍കിയിരുന്നതായി ഫത്താ പാര്‍ട്ടിയുടെ ആരോപണം ഉന്നയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ തെളിവുകളൊന്നും നല്‍കാതിരുന്ന ഫത്താ പാര്‍ട്ടി, സുരക്ഷാ സൈന്യം രൂപീകരിക്കാന്‍ യുഎസ് നല്‍കിയ 30 കോടി ഡോളര്‍ ദഹ്ലാന്‍ തട്ടിയെടുത്തുവെന്നും ആരോപണം ഉന്നയിക്കുന്നുണ്ട്.
ഫത്താ പാര്‍ട്ടിയുടെ ഈ ആരോപണത്തെ ദഹ്ലാന്‍ പൂര്‍ണ്ണമായും നിഷേധിച്ചു. അറഫാത്തിന്റെ ഘാതകരെന്ന ആരോപണത്തില്‍നിന്നും ഇസ്രായേലുകാരെ സംരക്ഷിക്കുന്ന തരത്തിലുള്ളതാണ് ഫത്തായുടെ നടപടിയെന്നും അദ്ദേഹം പ്രതികരിച്ചു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അറഫാത്തിന്റെ മരണകാരണം വ്യക്തമായിട്ടില്ലാത്ത സാഹചര്യത്തിലാണ് ഫത്താ പാര്‍ട്ടി ഇത്തരമൊരു ആരോപണവുമായി മുന്നോട്ടുവന്നിരിക്കുന്നത്.
2004 നവംബറില്‍ ഫ്രാന്‍സില്‍വെച്ചാണ് അദ്ദേഹം മരണപ്പെടുന്നത്. ഒട്ടേറെ ദുരൂഹതകള്‍ നിറഞ്ഞതായിരുന്നു അറഫാത്തിന്റെ മരണം. ഇസ്രായേലുകാര്‍ അദ്ദേഹത്തിന് വിഷം നല്‍കിയെന്ന് നിരവധി പലസ്തീനുകാര്‍ വിശ്വസിച്ചിരുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ലണ്ടന്‍ നഗരം കത്തുന്നു, കലാപം രൂക്ഷം

August 8th, 2011

london riots-epathram

ലണ്ടന്‍: ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടനില്‍ പോലിസിന്റെ അതിക്രമത്തില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ തെരുവിലിറങ്ങി. മാര്‍ക്ക് ഡഗ്ഗന്‍ എന്ന 29കാരനെ പോലിസ് അന്യായമായി വെടിവെച്ചുകൊന്നതില്‍ പ്രതിഷേധിച്ചു വടക്കന്‍ ലണ്ടനില്‍ നടന്ന പ്രകടനം അക്രമസക്തമാവുകയായിരുന്നു. പാവപ്പെട്ടവര്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശത്ത് പോലിസ് നടത്തിയ അതിക്രമമാണ് ലഹളയിലേക്ക് നയിച്ചത്. സംശയകരമായ സാഹചര്യത്തില്‍ പോലിസ് ഡഗ്ഗനു നേരെ വെടിയുതിര്‍ത്തതാണ് പ്രശ്‌നങ്ങള്‍ക്കു കാരണം. നിരവധി വാഹനങ്ങളും കെട്ടിടങ്ങളും പ്രക്ഷോഭകര്‍ അഗ്നിക്കിരയാക്കി. ആക്രമണത്തില്‍ 26 ഓളം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. 42ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ടോട്ടന്‍ഹാം പോലിസ് സ്‌റ്റേഷനു മുന്നില്‍ തടിച്ചുകൂടിയ 500ഓളം ആളുകളെ പിരിച്ചുവിടാന്‍ പോലിസിനു ബലം പ്രയോഗിക്കേണ്ടി വന്നു. വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് ഡഗ്ഗനെ വെടിവച്ചതെന്നാണ് പോലിസ് പറയുന്നത്. കലാപത്തിനിടെ വെടിയേറ്റ ഒരു പോലിസുകാരന്‍ ഇപ്പോള്‍ ആശുപത്രിയിലാണ്.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മലേഷ്യയില്‍ മണ്ണിടിച്ചിലില്‍ ഏഴു പേര്‍ മരിച്ചു

August 8th, 2011

MALAYSIA_LANDSLIDE-epathram

ക്വാലാലംപുര്‍ : മലേഷ്യയില്‍ മണ്ണിടിച്ചിലില്‍ ഏഴു പേര്‍ മരിച്ചു, തലസ്ഥാനമായ ക്വാലാലംപുറില്‍ നിന്നു 300 കിലോമീറ്റര്‍ അകലെ വിനോദസഞ്ചാര കേന്ദ്രമായ കാമറൂണ്‍ ഹില്‍സ്റ്റേഷനു സമീപമാണ് മണ്ണിടിച്ചില്‍ ഉണ്‌ടായത്. നാലു പേരെ കാണാതായിട്ടുണ്ട്. നിരവധി വീടുകള്‍ മണ്ണിനടിയിലായി. കനത്തമഴയേത്തുടര്‍ന്നാണ്‌ മണ്ണിടിച്ചിലുണ്‌ടായത്‌. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്‌ടു പേരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാണാതായവര്‍ക്കു വേണ്‌ടി തെരച്ചില്‍ തുടരുകയാണ്‌. മുന്‍ ബ്രിട്ടീഷ്‌ കോളനിയായിരുന്ന കാമറൂണ്‍ ഹില്‍സ്റ്റേഷന്‍ ഇപ്പോള്‍ മലേഷ്യയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്‌.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇസ്രായേലിലും മുല്ലപ്പൂ വിപ്ലവം, പ്രക്ഷോഭങ്ങള്‍ വ്യാപിക്കുന്നു

August 8th, 2011

israel revolution-epathram

ജെറുസലേം: ജീവിത ചെലവ്‌ വര്‍ധിച്ചതില്‍ പ്രതിഷേധിച്ച്‌ ലക്ഷക്കണക്കിനാളുകള്‍ സര്‍ക്കാരിനെതിരേ പ്രകടനവുമായി ഇസ്രായേലില്‍ തെരുവുലിറങ്ങി. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വസതിക്ക്‌ മുന്നില്‍ നടത്തിയ പ്രക്ഷോഭത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. ഇസ്രയേലിന്റെ തലസ്ഥാനമായ തെല്‍ അവീവില്‍ നടന്ന പ്രതിഷേധത്തില്‍ മൂന്ന്‌ ലക്ഷത്തിലധികം ആളുകളാണ്‌ പങ്കെടുത്തത്‌. പ്രക്ഷോഭകര്‍ സര്‍ക്കാരിനെതിരേ മുദ്രാവാക്യങ്ങള്‍ മുഴക്കി. അറബ്‌ രാജ്യങ്ങളില്‍ ഭരണകൂടങ്ങള്‍ക്കെതിരേ നടന്ന മുല്ലപ്പൂ വിപ്ലവമെന്നു വിശേഷിപ്പിച്ച പ്രക്ഷോഭങ്ങള്‍ ഇസ്രയേലിലേക്കും വ്യാപിക്കുകയാണ്. ഭവനനിര്‍മ്മാണത്തിനു വര്‍ധിച്ച ചെലവും രാജ്യത്തെ ഉയര്‍ന്ന നികുതിയുമാണ്‌ ഇസ്രയേലിലെ ജനങ്ങളുടെ ചെലവ്‌ വര്‍ധിക്കാന്‍ പ്രധാന കാരണം. രാജ്യത്ത്‌ ജീവിത ചെലവ്‌ വര്‍ധിക്കുമ്പോഴും സര്‍ക്കാര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ മുന്‍ഗണന നല്‍കുന്നതെന്നും പ്രക്ഷോഭകര്‍ കുറ്റപ്പെടുത്തി.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്തോനേഷ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഒന്‍പതു പേര്‍ മരിച്ചു

August 4th, 2011

indonesia-helicopter-crash-epathram
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഒന്‍പതു പേര്‍ മരിച്ചു. ഇതില്‍ രണ്ടു ഓസ്‌ട്രേലിയന്‍ പൗരന്‍മാരും രണ്ടു ദക്ഷിണാഫ്രിക്ക, അഞ്ച് ഇന്തോനേഷ്യന്‍ പൌരന്മാരും ഉള്‍പ്പെടുന്നു‌. ഒരു ഇന്തോനേഷ്യന്‍ സ്വദേശി രക്ഷപ്പെട്ടു.  ഖനി തൊഴിലാളികളും കരാറുകാരും ക്രൂവും ഉള്‍പ്പെടുന്നവരാണു ഹെലികോപ്റ്റിലുണ്ടായിരുന്നത്. സുലാവെസി പ്രവിശ്യയിലെ മനാഡോയില്‍ നിന്നു ഹല്‍മെഹറ ദ്വീപിലെ ഗൊസോവോംഗ്‌ ഖനിയിലേയ്‌ക്കു പോകുകയായിരുന്നു തകര്‍ന്ന  ഹെലികോപ്‌റ്റര്‍. ഹല്‍മഹേരയിലെ ന്യൂക്രെസ്റ്റ് ഗോസോവങ് ഖനിക്കു സമീപമാണു ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. ബെല്‍ 412 ഇനത്തില്‍പ്പെട്ട ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. ഹെലികോപ്‌റ്റര്‍ പറന്നുയര്‍ന്ന്‌ ഏതാനും നിമിഷങ്ങള്‍ക്കകം എയര്‍ ട്രാഫിക്‌ കണ്‍ട്രോള്‍ വിഭാഗവുമായി ബന്ധം നഷ്‌ടമാവുകയായിരുന്നു. അപകട കാരണം അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാനില്‍ കലാപം: 25 പേര്‍ കൊല്ലപ്പെട്ടു

August 2nd, 2011

karachi-violence-epathram

കറാച്ചി : പാകിസ്താനിലെ കറാച്ചിയില്‍ ഇന്നുപുലര്‍ച്ചെയുണ്ടായ വെടിവെയ്പ്പില്‍ പത്ത് പേര്‍കൂടി മരിച്ചു. ഇതോടെ മൂന്നുദിവസമായി തുടരുന്ന രാഷ്ട്രീയ സാമുദായിക സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 25 ആയി.സംഘര്‍ഷം നേരിടാനായി പോലീസ് നഗരത്തില്‍ പലയിടത്തും വെടിവെപ്പ് നടത്തി.

വിവിധ രാഷ്ട്രീയപാര്‍ട്ടികളിലെ സമാധാന പ്രവര്‍ത്തകരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. സംഘര്‍ഷത്തിന് അയവു വരുത്താനായി പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി, മുത്താഹിദ ക്വാമി മൂവ്‌മെന്റ്, അവാമി നാഷണല്‍ പാര്‍ട്ടി എന്നിവയുടെ നേതൃത്വത്തില്‍ ഞായറാഴ്ച സമാധാന റാലികള്‍ നടത്തിയിരുന്നു.

ഇന്ത്യ-പാക് വിഭജനകാലത്തു പാകിസ്ഥാനിലേക്കു കുടിയേറിയവരുടെ അനന്തര തലമുറക്കാരായ മുഹാജിറുകളും തദ്ദേശീയരായ പഷ്തൂണ്‍ വര്‍ഗക്കാരും തമ്മിലുള്ള പ്രശ്നങ്ങളാണ് ഇടയ്ക്കിടെ അക്രമത്തിന് കാരണമാകുന്നത്. ജൂലായ് ആദ്യം തുടങ്ങിയ സംഘര്‍ഷത്തില്‍ ഇതേവരെ ഇരുനൂറിലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.

- ലിജി അരുണ്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സിറിയയില്‍ 54 പേര്‍ സൈനിക വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു

August 1st, 2011

syrian protests-epathram

ദമാസ്‌കസ്: സിറിയയിലെ രണ്ടു നഗരങ്ങളില്‍ സൈന്യം ഞായറാഴ്ച നടത്തിയ വെടിവെപ്പുകളില്‍ 54 പേര്‍ മരിച്ചു. മധ്യ സിറിയയിലെ ഹമാ നഗരത്തിലുണ്ടായ വെടിവെപ്പില്‍ 45 പേരും കിഴക്കന്‍ നഗരമായ ദെയ് എസ്സോറില്‍ ആറു പേരാണ് സൈന്യത്തിന്റെ വെടിയേറ്റുമരിച്ചത്. ഒട്ടേറെ പേര്‍ക്കു പരിക്കേറ്റു. തെക്കന്‍ മേഖലയിലെ ഹരാക്കില്‍ മൂന്നു പേരെ സേന കൊലപ്പെടുത്തി. തലസ്ഥാനമായ ദമാസ്‌കസിനടുത്തുള്ള മ്വാദമിയയില്‍ മുന്നൂറോളം പേരെ അറസ്റ്റ് ചെയ്തു. പ്രദേശം ഉപരോധിച്ച സൈന്യം വൈദ്യുതി-വാര്‍ത്താവിനിമയ ബന്ധങ്ങള്‍ വിച്ഛേദിച്ചു.

രാവിലെ ആറിന് ഹമാ നഗരത്തില്‍ പ്രവേശിച്ച സേന തലങ്ങും വിലങ്ങും ആക്രമണം നടത്തി. ജൂണ്‍ മൂന്നിന് ഇവിടെ സൈനിക വെടിവെപ്പില്‍ 48 പേര്‍ മരിച്ചിരുന്നു. അതിനുശേഷം രണ്ടു മാസത്തോളമായി ഹമായില്‍ സൈനിക സാന്നിധ്യമുണ്ടായിരുന്നില്ല. നഗരത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനെന്നവണ്ണം വന്‍സന്നാഹങ്ങളുമായാണ്‌സൈന്യം ഞായറാഴ്ച രാവിലെ കടന്നുകയറിയത്. വെടിവെപ്പിനുശേഷം സൈന്യം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സാന്നിധ്യമുറപ്പിച്ചു.

മാര്‍ച്ചില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചതു മുതല്‍ ഇതുവരെ സിറിയയില്‍ 1500ലേറെ സിവിലിയന്‍മാരും 360ഓളം സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഗയാനയില്‍ വിമാനം ഇറക്കുന്നതിനിടെ തകര്‍ന്നു

July 30th, 2011

carribbean-airlines-accident-epathram

ഗയാന: ട്രിനിഡാഡില്‍ നിന്ന് 163 യാത്രക്കാരുമായി പോയ കരീബിയന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737-800 ബി.ഡബ്ല്യു 523 വിമാനം ഗയാന വിമാനത്താവളത്തില്‍ ഇറക്കുന്നതിനിടെ തകര്‍ന്നു. ഗയാനയിലെ ഛെദ്ദി ജഗന്‍ വിമാനത്താവളത്തില്‍ ഇറക്കുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്. 157 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തില്‍ നിന്ന് തീയും പുകയും ഉയര്‍ന്നതായി റിപ്പോര്‍ട്ടുണ്ടെങ്കിലും ദുരന്തസാധ്യത സംബന്ധിച്ച് സ്ഥിരീകരണം ലഭ്യമല്ല. ആരും മരിച്ചിട്ടില്ലെന്നാണ് ആദ്യ റിപ്പോര്‍ട്ട് .

.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

2013 ഓടെ കൊടുങ്കാറ്റ് ഭൂമിയില്‍ നാശം വിതക്കും

July 29th, 2011

വാഷിംഗ്‌ടണ്‍: 2013 ഓടെ ഭൂമിയില്‍ സര്‍വ്വ നാശം വിതക്കുമാറ് ഇന്നുള്ള ഏറ്റവും ശക്തിയുള്ള കൊടുങ്കാറ്റുകളേക്കാള്‍ 20 മടങ്ങു ശക്തിയുള്ള കൊടുങ്കാറ്റുകള്‍ വീശാന്‍ സാധ്യതയുണെ്‌ടന്നു നാസ പറയുന്നു. മിന്നല്‍ വേഗത്തിലെത്തുന്ന ഇവയ്‌ക്ക്‌ എല്ലാം തച്ചു തകര്‍ക്കാന്‍ നിമിഷങ്ങള്‍ മതിയാകും. നിലവിലുള്ള കെട്ടിടങ്ങള്‍ക്കൊന്നും ഇവയെ പ്രതിരോധിക്കാന്‍ കഴിയില്ലെന്നാണു വിലയിരുത്തപ്പെടുന്നത്‌. കാറ്റ്‌ താരതമ്യേന വീശാന്‍ ഇടയില്ലാത്ത സ്ഥലങ്ങളില്‍ പോലും ശക്തമായി വീശി നാശം വിതയ്‌ക്കാന്‍ സാധ്യതയുണ്ട്. കഴിയുന്ന തരത്തിലുള്ളവയാണ്‌ ഇത്തരം സൂപ്പര്‍ കൊടുങ്കാറ്റുകള്‍ വരുത്തിവെക്കുന്ന നാശം പ്രവചനാതീതമാണെന്നും, സൂപ്പര്‍ കൊടുങ്കാറ്റുകള്‍ ഉണ്‌ടാകുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്നാണു നാസ ഡയറക്ടര്‍ റിച്ചാര്‍ഡ്‌ ഫിഷര്‍ പറയുന്നത്‌. സണ്‍ സ്‌പോട്ടുകളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ ചൂടു കൂടുമെന്നും വന്‍തോതില്‍ റേഡിയേഷനു സാധ്യതയുണെ്‌ടന്നും നാസ അഭിപ്രായപ്പെട്ടു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യു.എസ്സും ബ്രിട്ടനും ചേര്‍ന്ന് പാകിസ്ഥാന്റെ ആണവശേഷി നേടാനുള്ള നീക്കം തടയാന്‍ ശ്രമിച്ചിരുന്നു

July 29th, 2011

വാഷിങ്ടണ്‍: 1970-കളില്‍ ആണവായുധം നിര്‍മിക്കാനുള്ള പാകിസ്താന്റെ ശ്രമങ്ങള്‍ക്കു തടയിടാന്‍ അമേരിക്കയും ബ്രിട്ടനും രഹസ്യനീക്കം നടത്തിയതായി വെളിപ്പെടുത്തല്‍. 1970-കളുടെ അവസാനദശയിലാണു പാകിസ്താന്‍ ആണവായുധനിര്‍മാണത്തിനുള്ള ശ്രമങ്ങളാരംഭിച്ചത്. പാകിസ്താന് ആണവ സാമഗ്രികളോ സാങ്കേതികവിദ്യയോ നല്‍കരുതെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് 1978 നവംബറില്‍ അമേരിക്കയും ബ്രിട്ടനും എന്‍. എസ്. ജി. (ആണവ വിതരണ രാജ്യങ്ങളുടെ സംഘടന)യിലെ മറ്റു രാജ്യങ്ങള്‍ക്കു കത്തയച്ചിരുന്നതായി യു.എസ്. രേഖകള്‍ വ്യക്തമാക്കുന്നു. അതേ സമയം, ആണവായുധമുണ്ടാക്കാനുള്ള പാക് നീക്കത്തെപ്പറ്റി ഇന്ത്യയെ അറിയിക്കേണ്ടെന്ന് അമേരിക്കയും ബ്രിട്ടനും സംയുക്ത തീരുമാനം കൈക്കൊള്ളുകയായിരുന്നു. പാക് ശ്രമങ്ങളെപ്പറ്റി ഇരുരാജ്യങ്ങളും ഇന്ത്യയ്ക്കു വിവരം കൈമാറിയില്ലെങ്കിലും ഡല്‍ഹിയിലെ ഭരണകൂടം സ്വന്തം രഹസ്യാന്വേഷണ സംവിധാനത്തിലൂടെ കാര്യങ്ങള്‍ അറിഞ്ഞിരുന്നെന്നും വെളിപ്പെട്ടു. അമേരിക്കന്‍ വിദേശകാര്യ വകുപ്പ് കഴിഞ്ഞ ദിവസം പുറത്തുവിട്ട രഹസ്യ രേഖകളിലാണ് ഇക്കാര്യങ്ങളുള്ളത്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വിന്‍സെന്റ് വാന്‍ഗോഗ്: ആത്മ ക്ഷോഭത്തിന്റെ നിറങ്ങള്‍
Next »Next Page » 2013 ഓടെ കൊടുങ്കാറ്റ് ഭൂമിയില്‍ നാശം വിതക്കും »



  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം
  • ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിട വാങ്ങി
  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine