ലൈംഗിക പീഡനം: ഐ.എം.എഫ്. മേധാവി ജയിലില്‍

May 18th, 2011

IMF head-epathram

ന്യൂയോര്‍ക്ക്: ലൈംഗികപീഡനക്കേസില്‍ പിടിയിലായ അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്.) മേധാവി ഡൊമിനിക് സ്‌ട്രോസ് കാന്‍ ന്യൂയോര്‍ക്കിലെ റിക്കേഴ്‌സ് ഐലന്‍ഡ് ജയിലിലായി.

അമേരിക്കയില്‍ മാന്‍ഹാട്ടനിലെ മിഡ്ടൌണ്‍ ഹോട്ടലിലെ ഫ്രാന്‍സിലേക്കുള്ള വിമാനത്തില്‍ നിന്നാണ് കാനിനെ ഡിക്ടറ്റീവുകള്‍ അറസ്റ്റ്‌ ചെയ്തത്. ഹോട്ടലിന്റെ ഹാളില്‍ നില്‍ക്കുകയായിരുന്ന തന്നെ കാന്‍ മുറിയിലേക്ക് വലിച്ചു കൊണ്ടു പോയി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ ആരോപണം. ഞായറാഴ്ച നടന്ന പരേഡില്‍ കാനിനെ യുവതി തിരിച്ചറിഞ്ഞു. ഇവരെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. ഡി.എന്‍.എ. പരിശോധനകള്‍ക്കായി കാനിന്റെ വസ്ത്ര സാമ്പിളുകള്‍ അയച്ചിട്ടുണ്ട്.

ആരോപണത്തിനു പിന്നില്‍ അന്താരാഷ്ട്ര ഗൂഢാലോചന ആണൈന്നു കുറ്റപ്പെടുത്തിയ കാന്‍ കോടതിയില്‍ കുറ്റം നിഷേധിച്ചു. സംഭവ സമയത്ത് താന്‍ മകളുമൊത്ത് ഡിന്നര്‍ കഴിക്കുകയായിരുന്നു എന്നും കാന്‍ പറയുന്നു.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ലാദന്റെ കൊല ഒബാമ ‘ലൈവ് ‘കണ്ടു

May 4th, 2011

obama-epathram
വാഷിംഗ്ടണ്‍ :അല്‍ ക്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്‍ തന്റെ  അബോട്ടാബാദിലെ വസതിയില്‍ കൊല്ലപ്പെടുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക്ക്‌ ഒബാമ അതിന്റെ തത്സമയ സംപ്രേക്ഷണം കാണുകയായിരുന്നു. ലാദനെ കൊല്ലപ്പെടുത്തിയ സൈനികര്‍ തന്നെയാണ് വൈറ്റ്‌ഹൗസിലേക്ക് ഈ വീഡിയോ എത്തിച്ചത്. അവരുടെ ഹെല്‍മെറ്റുകളില്‍ ഘടിപ്പിച്ചിരുന്ന ക്യാമറകള്‍ വഴിയാണ് ഇത് സാധ്യമായത്.

നിരായുധനായ ലാദന്‍ യു.എസ് സൈനികരുടെ വെടിയേറ്റ് മരിക്കുന്ന ദൃശ്യം ഒബാമക്ക് വൈറ്റ് ഹൗസില്‍ ഇരുന്നു തന്നെ കാണാന്‍ സാധിച്ചു. വീട്ടിലെത്തിയ സൈനികര്‍ ലാദനെ പിടിക്കുവാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ തടുക്കുവാനായി ഓടിയെത്തി. അവരുടെ കാലില്‍ വെടിവെക്കുകയുണ്ടായി എന്ന് വൈറ്റ് ഹൗസ് അറിയിച്ചു. തുടര്‍ന്ന് ലാദന് നേരെ നിറയൊഴിക്കുകയായിരുന്നു. വെടിയേറ്റ് മരിച്ച ലാദന്റെ ചിത്രം ഭീകരമായതിനാല്‍ ചിത്രം പുറത്തുവിടുന്നത് ആലോചിച്ചശേഷം മാത്രമായിരിക്കുമെന്നും യു.എസ് വെളിപ്പെടുത്തി.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അഫ്ഗാന്‍ ജയിലില്‍നിന്ന്‌ 400 താലിബാന്‍ തടവുകാര്‍ രക്ഷപ്പെട്ടു

April 25th, 2011

taliban escape-epathram

കാണ്ഡഹാര്‍: ദക്ഷിണ അഫ്ഗാന്‍ നഗരമായ കാണ്ഡഹാറിലെ പ്രധാന ജയിലില്‍ നിന്നും 400 ല്‍ അധികം തടവുകാര്‍ രക്ഷപ്പെട്ടു. ജയിളിനടിയിലൂടെ 320 മീറ്റര്‍ നീളം വരുന്ന തുരങ്കം ഉണ്ടാക്കി അതിലൂടെയാണ് ഇവര്‍ രക്ഷപ്പെട്ടത്. അധികൃതരുടെ കണ്ണ് വെട്ടിച്ചു 5 മാസം കൊണ്ടാണ് ഇങ്ങനെ ഒരു തുരങ്കം താലിബാന്‍ നിര്‍മിച്ചത്‌. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് തുരങ്കം പണി തീര്‍ന്നത്. അന്ന് രാത്രി തന്നെ തടവുകാര്‍ അതിലൂടെ രക്ഷപ്പെടുവാന്‍ തുടങ്ങിയിരുന്നു.

2008 ലും കാണ്ഡഹാറിലെ ഇതേ ജയിലില്‍ നിന്നും സ്‌ഫോടകവസ്തുക്കള്‍ നിറഞ്ഞ വാഹനം ഉപയോഗിച്ച് ജയിലിന്റെ ഗേറ്റ് തകര്‍ത്ത് ആയിരകണക്കിന് താലിബാന്‍ തീവ്രവാദികള്‍ രക്ഷപ്പെട്ടിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സോമാലിയന്‍ കടല്‍കൊള്ള : ഇന്ത്യാക്കാരെ വിട്ടയച്ചില്ല

April 16th, 2011

pirates-epathram

മൊഗാദിഷു : മോചന ദ്രവ്യം നല്‍കിയതിനു ശേഷവും ഇന്ത്യാക്കാരായ കപ്പല്‍ തൊഴിലാളികളെ പിടിച്ചു വെച്ച സോമാലിയന്‍ കടല്‍ കൊള്ളക്കാരുടെ നടപടി അന്താരാഷ്‌ട്ര നാവിക സുരക്ഷാ മേഖലയില്‍ പുതിയ സമവാക്യങ്ങള്‍ക്ക് കാരണമായി.

മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന “അസ്ഫാള്‍ട്ട് വെഞ്ച്വര്‍” എന്ന കപ്പലിന്റെ ഉടമകള്‍ കടല്‍ കൊള്ളക്കാര്‍ ആവശ്യപ്പെട്ട പണം നല്‍കിയപ്പോള്‍ കപ്പലും അതിലെ തടവുകാരെയും കൊള്ളക്കാര്‍ വിട്ടയച്ചു. എന്നാല്‍ ഇന്ത്യാക്കാരെ ആരെയും ഇവര്‍ വിട്ടയച്ചില്ല. ഇന്ത്യന്‍ നാവിക സേന പിടിച്ചു വെച്ച തങ്ങളുടെ കൂട്ടുകാരെ വിട്ടയച്ചാല്‍ മാത്രമേ ഇന്ത്യാക്കാരായ തടവുകാരെ വിട്ടയക്കൂ എന്നാണ് കൊള്ളക്കാര്‍ പറയുന്നത്.

2008 മുതല്‍ പ്രദേശത്തെ കടല്‍ കൊള്ള തടയാന്‍ ഇന്ത്യന്‍ നാവിക സേനയുടെ യുദ്ധ ക്കപ്പലുകള്‍ ചരക്ക്‌ കപ്പലുകള്‍ക്ക് അകമ്പടി നല്‍കി വന്നിരുന്നു. കഴിഞ്ഞ മാസം നാവിക സേനയുടെ കപ്പല്‍ കടല്‍ കൊള്ളക്കാര്‍ ആക്രമിച്ച വേളയില്‍ 61 കൊള്ളക്കാരെ സൈന്യം പിടികൂടി. കഴിഞ്ഞ ഏതാനും മാസങ്ങള്‍ കൊണ്ട് 120 ലേറെ കൊള്ളക്കാരെയാണ് ഇന്ത്യന്‍ നാവിക സേന പിടികൂടിയിട്ടുള്ളത്. ഇവരെ വിട്ടയക്കണം എന്നാണ് ഇപ്പോള്‍ കൊള്ളക്കാര്‍ ആവശ്യപ്പെടുന്നത്.

20 കോടി രൂപയാണ് സാധാരണ ഒരു കപ്പലിന് മോചന ദ്രവ്യമായി സോമാലിയയിലെ കടല്‍ കൊള്ളക്കാര്‍ വാങ്ങുന്നത്. ഈ വര്ഷം 107 കപ്പലുകളാണ് സോമാലിയയില്‍ ആക്രമിക്കപ്പെട്ടത്. ഇതില്‍ 17 കപ്പലുകള്‍ കൊള്ളക്കാര്‍ പിടിച്ചെടുത്തു. 309 തൊഴിലാളികളെ തടവുകാരാക്കിയതില്‍ 7 പേര്‍ കൊല്ലപ്പെട്ടു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

വിക്കിലീക്സ്‌ : ദാവൂദിന്റെ മകളുടെ വിവാഹം; ഇന്ത്യയുടെ എതിര്‍പ്പ് അമേരിക്കന്‍ നയതന്ത്രജ്ഞര്‍ പങ്കിട്ടു

March 24th, 2011

dawood-ibrahim-epathram

ദുബായ്‌ : ദാവൂദ്‌ ഇബ്രാഹിമിന്റെ മകളുടെ വിവാഹ വിരുന്നിനു ദുബായിലെ ഒരു പ്രശസ്ത അമേരിക്കന്‍ ഹോട്ടല്‍ വേദി ആയതില്‍ ഇന്ത്യയുടെ അമര്‍ഷം മുംബൈയിലെ അമേരിക്കന്‍ നയതന്ത്രജ്ഞരും പങ്കു വെച്ചതായി വിക്കിലീക്സ്‌ വെളിപ്പെടുത്തി. ഒരു അമേരിക്കന്‍ കമ്പനിയായ ഹയാത്ത് കൊര്‍പ്പോറേയ്ഷന്‍ തങ്ങളുടെ ദുബായിലെ ഹോട്ടല്‍, ഇന്ത്യയും അമേരിക്കയും ഒരു പോലെ പിടി കൂടാന്‍ ശ്രമിക്കുന്ന ഒരു കുപ്രസിദ്ധ ഭീകരന് ആതിഥേയത്വം അരുളിയതിനെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണം എന്നാണ് നയതന്ത്ര രേഖ ആവശ്യപ്പെടുന്നത്.

grand-hyatt-dubai-epathram

ഈ നിര്‍ദ്ദേശത്തിനു മേല്‍ തുടര്‍ നടപടികള്‍ ഉണ്ടായിട്ടുണ്ടോ എന്നത് അറിവായിട്ടില്ലെങ്കിലും, ഇന്ത്യയോടൊപ്പം ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്ന അമേരിക്കയുടെ നയതന്ത്രജ്ഞര്‍ ഇന്ത്യയുടെ വികാരങ്ങളില്‍ പങ്കു ചേരുന്നു എന്നത് ഇന്തോ അമേരിക്കന്‍ സഹകരണത്തിന്റെ വക്താക്കാള്‍ക്ക് എങ്കിലും ആശ്വാസം പകരും എന്നത് ഉറപ്പാണ്.

2003 ഒക്ടോബറില്‍ ദാവൂദ്‌ ഇബ്രാഹിമിനെ അമേരിക്ക തങ്ങളുടെ പ്രത്യേക നോട്ടപ്പുള്ളികളായ ഭീകരരുടെ പട്ടികയില്‍ പെടുത്തിയതാണ്.

2005 ജൂലൈ 23 നാണ് കനത്ത സുരക്ഷാ സംവിധാനങ്ങളുടെ മദ്ധ്യേ മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ്‌ താരം ജാവേദ്‌ മിയാന്‍ദാദിന്റെയും ദാവൂദ്‌ ഇബ്രാഹിമിന്റെ മകളുടെയും വിവാഹത്തിന്റെ വിരുന്ന് ദുബായിലെ ഹോട്ടലില്‍ വെച്ച് നടന്നത്.

ഈ വിരുന്നില്‍ ദാവൂദും പങ്കെടുത്തതായി പറയപ്പെടുന്നു. ഇന്ത്യക്കും അമേരിക്കയ്ക്കും ഒരു പോലെ നോട്ടപ്പുള്ളിയായ ഒരു അന്താരാഷ്‌ട്ര ഭീകരന്‍ ഇത്തരത്തില്‍ ഒരു പൊതു ചടങ്ങില്‍ പങ്കെടുത്തത് ഇരു രാജ്യങ്ങള്‍ക്കും നയതന്ത്രപരമായി ക്ഷീണമായിരുന്നു.

1993ലെ മുംബൈ സ്ഫോടന കേസില്‍ പ്രതിയാണ് ദാവൂദ്‌ ഇബ്രാഹിം. 2008ല്‍ നടന്ന മുംബൈ ഭീകര ആക്രമണത്തിന് പുറകിലും ദാവൂദിന്റെ കരങ്ങള്‍ ഉണ്ടെന്ന് സംശയിക്കപ്പെടുന്നു. ലോകത്തിലെ ഏറ്റവും ശക്തരായ ആളുകളുടെ ഫോര്‍ബ്സ് പട്ടികയില്‍ അന്‍പതാം സ്ഥാനമാണ് ദാവൂദിന്.

once-upon-a-time-in-mumbai-movie-epathramവണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ

അടുക്കളയിലെ കാലിയായ പാത്രങ്ങള്‍ക്ക് മുന്‍പില്‍ ഒരു നേരത്തെ ആഹാരത്തിന് വകയില്ലാതെ പകച്ചു നിന്ന ഒരു കുട്ടിയില്‍ നിന്നും ലോകത്തെ ഏറ്റവും കരുത്തരായ 50 പേരില്‍ ഒരാളായി ദാവൂദ്‌ മാറിയ കഥ ദാവൂദിന്റെ സംഘമായ ഡി-കമ്പനി യുടെ പേരില്‍ തന്നെ ഇറങ്ങിയ “കമ്പനി”, റിസ്ക്‌, ഡി, ബ്ലാക്ക്‌ ഫ്രൈഡെ, ഷൂട്ട്‌ ഔട്ട് അറ്റ്‌ ലോഖണ്ട് വാല, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ എന്നിങ്ങനെ ഒട്ടേറെ സിനിമകള്‍ക്ക് പ്രചോദനമായിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

3 അഭിപ്രായങ്ങള്‍ »

കൊളംബിയയില്‍ ലഹരിമരുന്നു മാഫിയയുടെ അന്തര്‍വാഹിനി പിടികൂടി

February 15th, 2011

ബൊഗോട്ട: മെക്‌സിക്കോയിലേയ്ക്കു കൊക്കെയ്ന്‍ കടത്താന്‍ ലഹരിമരുന്നു മാഫിയ ഉപയോഗിച്ചിരുന്ന അന്തര്‍വാഹിനി കൊളംബിയന്‍ നാവികസേന പിടികൂടി. തെക്കു പടിഞ്ഞാറന്‍ കൊളംബിയയിലെ തിംബിക്വി വനമേഖലയിലെ നദിയില്‍ ഒളിപ്പിച്ച നിലയിലാണ് അന്തര്‍വാഹിനി കണ്‌ടെത്തിയത്. 31 മീറ്റര്‍ നീളമുള്ള അന്തര്‍വാഹിനി ഫൈബര്‍ ഗ്ലാസുകൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.

അത്യാധുനിക നാവിഗേഷന്‍ സൗകര്യങ്ങളുള്ള ഇതില്‍ മെക്‌സിക്കോ വരെ സഞ്ചരിക്കാന്‍ കഴിയുമെന്ന് കൊളംബിയന്‍ നാവികസേന പറഞ്ഞു. ഇത്തരത്തില്‍ കണ്‌ടെത്തുന്ന ഏറ്റവും സാങ്കേതികതികവാര്‍ന്ന അന്തര്‍വാഹിനിയാണിതെന്ന് അധികൃതര്‍ അറിയിച്ചു. ജലോപരിതലത്തില്‍ നിന്നു ഒമ്പതു മീറ്റര്‍ താഴ്ചയിലൂടെ സഞ്ചരിക്കാന്‍ ഈ മുങ്ങിക്കപ്പലിനു കഴിയും. തിംബിക്വിയില്‍ കണ്‌ടെത്തിയ അന്തര്‍വാഹിനി എട്ടു ടണ്‍ ചരക്കും നാലു യാത്രക്കാരേയും വഹിക്കാന്‍ കഴിവുള്ളതാണ് അധികൃതര്‍ വ്യക്തമാക്കി. ഇതുവരെ കണ്‌ടെത്തിയിട്ടുള്ളതില്‍ ഏറ്റവും വലുപ്പമേറിയ ഈ അന്തര്‍വാഹിനിയ്ക്കു 20 ലക്ഷം ഡോളറിലധികം വിലവരും.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

റഷ്യയില്‍ ബോംബ് സ്‌ഫോടനം; രണ്ടു പേര്‍ മരിച്ചു

February 15th, 2011

മോസ്‌കോ: റഷ്യയിലെ വടക്കന്‍ കോക്കസസ് നഗരമായ ഡജിസ്ഥാനിലുണ്ടായ ഇരട്ട ബോംബ് സ്‌ഫോടനങ്ങളില്‍ രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ മരിച്ചു. 23 പേര്‍ക്ക് പരിക്കേറ്റു. ചാവേര്‍ ആക്രമണവും കാര്‍ ബോംബ് സ്‌ഫോടനവുമാണ് നടന്നതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു.

വസ്ത്രത്തിലൊളിപ്പിച്ച ബോംബുമായെത്തിയ വനിതാ ചാവേര്‍ ഗുബ്‌ദെന്‍ പോലീസ് സ്റ്റേഷനു സമീപം പൊട്ടിത്തെറിക്കുകയായിരുന്നു. തലസ്ഥാനമായ മോസ്‌കോയില്‍ നിന്നു 1631 കിലോമീറ്റര്‍ അകലെയാണ് സംഭവം. ഇവിടെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ മരിക്കുകയും ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് കാര്‍ ബോംബ് സ്‌ഫോടനമുണ്ടായത്. ആദ്യ സംഭവം നടന്ന പോലീസ് പരിശോധന കേന്ദ്രത്തിനു സമീപമാണ് കാര്‍ ബോംബ് സ്‌ഫോടനം നടന്നത്. ഇതില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവസ്ഥലം പോലീസിന്റെ നിയന്ത്രണത്തിലാണ്. സ്‌ഫോടനങ്ങളുടെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഫേസ്ബുക്ക് ഉടമയ്ക്ക് ഇന്ത്യക്കാരന്റെ ഭീഷണി

February 10th, 2011

രോഗിണിയായ അമ്മയുടെ ചികില്‍‌സയ്ക്ക് സഹായം അഭ്യര്‍ത്ഥിച്ച് ഫേസ്ബുക്ക് ഉടമയായ മാര്‍ക്ക് സൂക്കര്‍ബര്‍ഗിനെയും സഹോദരി റാന്‍ഡി സൂക്കര്‍ബര്‍ഗിനെയും നിരന്തരം ശല്യപ്പെടുത്തിയ ഇന്ത്യന്‍ വംശജന് പൊലീസിന്‍റെ താക്കീതും കോടതിയുടെ മുന്നറിയിപ്പും. ഇന്ത്യന്‍ വംശജനായ പ്രദീപ് മനുകൊണ്ടയോട് ഇനി സൂ‍ക്കര്‍ബര്‍ഗിനെയോ സഹോദരിയെയോ ശല്യപ്പെടുത്തിയാല്‍ കനത്ത നടപടി നേരിടേണ്ടി വരുമെന്നാണ് ബോസ്റ്റണ്‍ പൊലീസ് താക്കീത് നല്‍‌കിയിരിക്കുന്നത്. മാര്‍ക്ക്, റാന്‍ഡി, മാര്‍ക്കിന്‍റെ കാമുകി പ്രിസില്ല ചാന്‍ എന്നിവരില്‍ നിന്ന് നൂറടി മാറി നില്‍ക്കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

ഫേസ്ബുക്കിലെ കത്തുകളിലൂടെയും മെസേജുകളിലൂടെയുമാണ് സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന തങ്ങളെ സഹായിക്കണമെന്ന് മനുകോണ്ട സൂക്കര്‍ബര്‍ഗിനോടും സഹോദരിയോടും ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. സംഭാവനയായല്ല താന്‍ പണം പ്രതീക്ഷിക്കുന്നതെന്നും തന്‍റെ അമ്മയുടെ ചികില്‍‌സയ്ക്ക് ചെലവാകുന്ന എല്ലാ പണവും തിരിച്ചടയ്ക്കുമെന്നും മനുകോണ്ട കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രദീപ് കുമാര്‍ എന്ന പേരിലും മനുകോണ്ട മെസേജുകള്‍ അയച്ചുകൊണ്ടിരുന്നു. “ഞാന്‍ പൂര്‍ണ്ണമായും അവശനായിരിക്കുന്നു. മാര്‍ക്ക്, പ്ലീസ്… എനിക്ക് സമയമില്ല. നിങ്ങളുടെ സഹായം എനിക്ക് അത്യാവശ്യമാണ്. സമയം വൈകുന്നതിന് മുമ്പ് ഒരു പ്രതികരണമറിയിക്കൂ” – ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്‍റെ കത്തിലെ വരികള്‍. ജീവിതത്തില്‍ മുഴുവന്‍ താന്‍ സൂക്കര്‍ ബര്‍ഗിനോട് കടപ്പെട്ടിരിക്കുമെന്നും അദ്ദേഹത്തിന് വേണ്ടി മരിക്കാന്‍ വരെ താന്‍ ഒരുക്കമാണെന്നും മനുകോണ്ട വ്യക്തമാക്കുന്നുണ്ട്.

ഫേസ്ബുക്കിന്‍റെ മാര്‍ക്കറ്റ് ഡവലപ്‌മെന്‍റ് ഡയറക്ടര്‍ കൂടിയായ സൂക്കര്‍ ബര്‍ഗിന്‍റെ സഹോദരിയ്ക്കും മനുകോണ്ട ഇതേ രീതിയില്‍ തന്നെയാണ് കത്തുകളയച്ചിരുന്നത്. ജനുവരിയില്‍ സൂക്കര്‍ബര്‍ഗിന്‍റെ വീട്ടിലെത്തിയ മനുകോണ്ട പിന്നീട് ഇതേ ആവശ്യവുമായി പൌലോ ആള്‍ട്ടോയിലുള്ള അദ്ദേഹത്തിന്‍റെ ഓഫീസിലുമെത്തി. സൂക്കര്‍ബര്‍ഗിന്‍റെ പരാതിയെത്തുടര്‍ന്ന് ജനുവരി 24-ന് സ്ഥലത്തെ പ്രാദേശിക പോലീസ് മനുകോണ്ടയ്ക്ക് താക്കീത് നല്‍കിയിരുന്നു. എന്നാല്‍ ഇയാള്‍ തുടര്‍ന്നും ഫേസ്ബുക്ക് മേധാവിക്ക് കത്തുകളും പൂക്കളും അയച്ചുകൊണ്ടിരുന്നു.

തുടര്‍ന്നാണ് സൂക്കര്‍ബര്‍ഗ് നിയമനടപടിക്കൊരുങ്ങിയത്. ധനസഹായം ആവശ്യപ്പെട്ടുകൊണ്ട് ശല്യപ്പെടുത്തുകയും ഭീഷണി മുഴക്കുകയും ചെയ്യുന്നു എന്ന് കാണിച്ചാണ് സൂക്കര്‍ബര്‍ഗ് പരാതി നല്‍കിയിരിക്കുന്നത്. കേസില്‍ കോടതി ഫെബ്രുവരി 22ന് വീണ്ടും വാദം കേള്‍ക്കും. മനുകോണ്ടയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും കുറ്റം തെളിയിക്കപ്പെട്ടാല്‍ ഇയാള്‍ക്ക് ഒരു വര്‍ഷം വരെ തടവോ 1,000 ഡോളര്‍ പിഴയോ ശിക്ഷയായി ലഭിക്കാം.

-

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കടല്‍ കൊള്ളക്കാര്‍ പിടിയില്‍

February 6th, 2011

pirates-epathram

ലക്ഷദ്വീപ്:  ലക്ഷദ്വീപ് തീരത്ത് നിന്ന് നാവിക സേന 26 കടല്‍ കൊള്ളക്കാരെ പിടികൂടി. പ്രാന്തലേ 11 എന്ന സോമാലിയന്‍ കപ്പലാണ് ഇന്ന് പുലര്‍ച്ചെ പിടിയിലായത്. ബന്ദികളടക്കം 50 പേര്‍ ഉണ്ടായിരുന്നു കപ്പലില്‍. പിടികൂടാനുള്ള ശ്രമത്തില്‍ ലക്ഷദ്വീപ്‌ തീരത്തും നാവിക സേനയുടെ കപ്പലിനു നേരെയും വെടി വെപ്പുണ്ടായി. പിടികൂടിയവരെ ചോദ്യം ചെയ്യാനായി മുംബൈക്ക് കൊണ്ടു പോകും.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

പതിനേഴുകാരിയെ പീഡിപ്പിച്ചതിനു ശേഷം നഗ്നയാക്കി നടത്തി

January 20th, 2011

violence-against-women-epathram

പാക്കിസ്ഥാന്‍ : പാക്കിസ്ഥാനിലെ വെഹരിയില്‍ പതിനേഴുകാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സം ചെയ്തതിന് ശേഷം നഗ്നയാക്കി പൊതു സ്ഥലത്ത് നടത്തി. പെണ്‍കുട്ടിയോട് സ്ഥലത്തെ ജന്മിയുടെ മകന്‍ ഇജാസ് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇത് നിരാകരിച്ചു. ഇതില്‍ കുപിതനായ ഇജാസ്‌ ജനുവരി പതിനഞ്ചിനു ഇയാളുടെ അഞ്ചു യുവാക്കളെയും കൂട്ടി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുകയും ക്രൂരമായ ബലാത്സംഗത്തിനു ഇരയാക്കുകയും ചെയ്തു. മാനംഭംഗം നടത്തിയ ശേഷം അവശയായ പെണ്‍കുട്ടിയെ നഗ്നയാക്കി റോഡിലൂടെ നടത്തുകയും ചെയ്തു. യുവാക്കള്‍ ആയുധങ്ങള്‍ കാട്ടി നാട്ടുകാരെ ഭീഷണി പ്പെടുത്തുകയും പെണ്‍കുട്ടിയെ പറ്റി അനാവശ്യം വിളിച്ചു കൂവുകയും ചെയ്തു.

മാതാപിതാക്കള്‍ നേരത്തെ മരിച്ച പെണ്‍കുട്ടി സഹോദരനും ബന്ധുക്കള്‍ക്കൊപ്പവുമാണ് താമസം. പെണ്‍കുട്ടിക്കെതിരെ കൊടും ക്രൂരത നടത്തിയവര്‍ക്കെതിരെ സഹോദരന്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രദേശത്തെ പല പെണ്‍കുട്ടികളോടും ഇജാസും സംഘവും മോശമായി പെരുമാറാറുണ്ടത്രെ. എന്നാല്‍ സ്വാധീനവും സാമ്പത്തിക ശേഷിയുമുള്ള പ്രതികള്‍ക്കെതിരെ പ്രതികരിക്കുവാന്‍ പ്രദേശത്തെ നാട്ടുകാര്‍ക്ക് ഭയമാണ്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

15 of 1910141516»|

« Previous Page« Previous « സത്യത്തിന് വേണ്ടി 30 വര്‍ഷം തടവില്‍
Next »Next Page » ജീവന്റെ ഉല്‍ഭവം ബഹിരാകാശത്ത് നിന്നും »



  • മലേഷ്യയിൽ സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായ പരിധി
  • ചൈന-അമേരിക്ക ഉച്ചകോടി ബീജിങിൽ
  • ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു
  • മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി : ഭീഷണിയുമായി ട്രംപ്
  • രണ്ടാഴ്ച്ച യുദ്ധത്തിന് അർധവിരാമം
  • ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്
  • ഹോർമുസ് തുറക്കണം : ഇറാനെ തകർക്കും എന്ന് ഭീഷണിയുമായി ട്രംപ്
  • 45 ദിവസത്തെ വെടി നിർത്തൽ കരാര്‍ ചര്‍ച്ചയിൽ
  • നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്
  • ഒരു യുദ്ധവും ഞങ്ങള്‍ തുടങ്ങി വെച്ചിട്ടില്ല : തുറന്ന കത്തുമായി ഇറാൻ പ്രസിഡണ്ട്
  • നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ
  • ട്രംപിന് അടി തെറ്റി : ഇറാനിലെ ആക്രമണം താൽക്കാലികമായി നിറുത്തി വെച്ചു
  • ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു
  • അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ
  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു
  • ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു
  • ജിമ്മി ലായിക്ക് 20 വർഷം തടവ്
  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine