വിപ്ലവം ജയിക്കട്ടെ : മുല്ല വിപ്ലവം പടരുന്നു

January 27th, 2011

jasmine-revolution-epathram

മനുഷ്യന്‍ അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നത് എന്ന് യേശു ക്രിസ്തു പറഞ്ഞു. ആഹാരത്തിന് മുട്ടില്ല എന്നത് കൊണ്ട് മാത്രം ആത്മാഭിമാനമുള്ള മനുഷ്യന് സ്വേച്ഛാധിപത്യത്തിന് കീഴില്‍ ജീവിക്കാന്‍ ആവില്ല എന്നതാണ് ടുണീഷ്യയിലെ മുല്ല വിപ്ലവം നല്‍കുന്ന സന്ദേശം. ടുണീഷ്യയിലെ ദേശീയ പുഷ്പമായ മുല്ല യുടെ പേര് നല്‍കിയ ഈ നൂറ്റാണ്ടിലെ ഏറ്റവും ആവേശകരമായ ജനകീയ പ്രതിഷേധമായി മാറിയത് തൊഴില്‍ രഹിതനായ മൊഹമ്മദ്‌ ബുസാസി എന്ന 26 കാരനായ യുവാവിന്റെ ഏക ജീവിത മാര്‍ഗമായ പച്ചക്കറി വണ്ടിക്ക് ലൈസന്‍സില്ല എന്നും പറഞ്ഞ് പോലീസ്‌ പിടിച്ചെടുത്തതില്‍ പ്രതിഷേധിച്ചു ഇയാള്‍ സ്വയം തീ കൊളുത്തി ആത്മാഹൂതി ചെയ്തതോടെയാണ്. ഇതിനു പുറകെ വേറെയും നിരവധി യുവാക്കള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെ സ്വേച്ഛാധിപത്യ ത്തിനെതിരെ രാജ്യമെമ്പാടും ജന വികാരം ആളിപ്പടര്‍ന്നു.

രാഷ്ട്രീയ സ്ഥിരത വാഗ്ദാനം ചെയ്ത് ജനാധിപത്യത്തെ പുറംതള്ളി സാമ്രാജ്യത്വ ശക്തികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് അവര്‍ക്ക്‌ അഭിമതരായി തീര്‍ന്ന സ്വേച്ഛാധിപതികളായ നിരവധി ആഫ്രിക്കന്‍ ഭരണ കര്‍ത്താക്കളില്‍ ഒരാളാണ് ബെന്‍ അലി. മുറ പോലെ നടക്കുന്ന തെരഞ്ഞെടുപ്പ്‌ പ്രഹസനങ്ങളില്‍ 90 ശതമാനത്തോളം വോട്ട് ഉറപ്പു വരുത്തി ഇവര്‍ ജനാധിപത്യ പ്രക്രിയയെ കശാപ്പ് ചെയ്തു വരുന്നു.

ഡിസംബര്‍ 17നു ബുസാസി സ്വയം തീ കൊളുത്തിയതിനു ശേഷം ബെന്‍ അലിയുടെ സൈന്യവുമായി ഏറ്റുമുട്ടി അറുപതോളം പേരാണ് ഇവിടെ കൊല്ലപ്പെട്ടത്‌. സര്‍ക്കാരിന്റെ ശക്തമായ മാധ്യമ നിയന്ത്രണം ഉണ്ടായിട്ടും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി ജനങ്ങള്‍ പ്രതിഷേധത്തില്‍ ഒത്തു ചേര്‍ന്നു. ഇന്റര്‍നെറ്റ്‌ വഴി സംഭവ വികാസങ്ങള്‍ ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെട്ടു. മുഖ്യ ധാരാ മാധ്യമങ്ങളെക്കാള്‍ വേഗത്തില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പുറം ലോകത്ത്‌ എത്തിച്ചു കൊണ്ടിരുന്നു. പ്രതിഷേധക്കാര്‍ക്ക് തമ്മില്‍ ചര്‍ച്ച ചെയ്യാനും സംഘടിക്കുവാനും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഹിച്ച പങ്ക് ഏറെ വലുതാണ്‌.

ജനകീയ പ്രതിരോധം ശക്തമായതിനെ തുടര്‍ന്ന് ഗത്യന്തരമില്ലാതെ പ്രസിഡണ്ട് ബെന്‍ അലി ഫ്രാന്‍സിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നടക്കാതായതിനെ തുടര്‍ന്ന് സൗദി അറേബ്യയിലേക്ക് പറക്കുകയാണ് ഉണ്ടായത്‌.

ടുണീഷ്യയിലെ ആവേശകരമായ സംഭവങ്ങള്‍ മറ്റ് സ്വേച്ഛാധിപതികള്‍ ആശങ്കയോടെ ഉറ്റു നോക്കുകയാണ്. തൊട്ടടുത്ത രാജ്യമായ അള്‍ജീരിയ യിലും ജനം പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിക്കഴിഞ്ഞു.

ഈജിപ്റ്റില്‍ പ്രതിഷേധ പ്രകടനം നടത്തിയ ജനക്കൂട്ടത്തിനു നേരെ നടന്ന പോലീസ്‌ ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഒരു പോലീസുകാരനും ഇവിടെ കൊല്ലപ്പെടുകയുണ്ടായി.

കിരാത ഭരണ കൂടങ്ങള്‍ക്ക് എതിരെ ശക്തമായ സന്ദേശവുമായി മുല്ല വിപ്ലവം പടരുകയാണ്. ലോകമെമ്പാടുമുള്ള ജനാധിപത്യ വിശ്വാസികള്‍ക്ക് ആവേശം പകര്‍ന്നു കൊണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പതിനേഴുകാരിയെ പീഡിപ്പിച്ചതിനു ശേഷം നഗ്നയാക്കി നടത്തി

January 20th, 2011

violence-against-women-epathram

പാക്കിസ്ഥാന്‍ : പാക്കിസ്ഥാനിലെ വെഹരിയില്‍ പതിനേഴുകാരിയെ തട്ടിക്കൊണ്ടു പോയി ബലാത്സം ചെയ്തതിന് ശേഷം നഗ്നയാക്കി പൊതു സ്ഥലത്ത് നടത്തി. പെണ്‍കുട്ടിയോട് സ്ഥലത്തെ ജന്മിയുടെ മകന്‍ ഇജാസ് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇത് നിരാകരിച്ചു. ഇതില്‍ കുപിതനായ ഇജാസ്‌ ജനുവരി പതിനഞ്ചിനു ഇയാളുടെ അഞ്ചു യുവാക്കളെയും കൂട്ടി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുകയും ക്രൂരമായ ബലാത്സംഗത്തിനു ഇരയാക്കുകയും ചെയ്തു. മാനംഭംഗം നടത്തിയ ശേഷം അവശയായ പെണ്‍കുട്ടിയെ നഗ്നയാക്കി റോഡിലൂടെ നടത്തുകയും ചെയ്തു. യുവാക്കള്‍ ആയുധങ്ങള്‍ കാട്ടി നാട്ടുകാരെ ഭീഷണി പ്പെടുത്തുകയും പെണ്‍കുട്ടിയെ പറ്റി അനാവശ്യം വിളിച്ചു കൂവുകയും ചെയ്തു.

മാതാപിതാക്കള്‍ നേരത്തെ മരിച്ച പെണ്‍കുട്ടി സഹോദരനും ബന്ധുക്കള്‍ക്കൊപ്പവുമാണ് താമസം. പെണ്‍കുട്ടിക്കെതിരെ കൊടും ക്രൂരത നടത്തിയവര്‍ക്കെതിരെ സഹോദരന്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രദേശത്തെ പല പെണ്‍കുട്ടികളോടും ഇജാസും സംഘവും മോശമായി പെരുമാറാറുണ്ടത്രെ. എന്നാല്‍ സ്വാധീനവും സാമ്പത്തിക ശേഷിയുമുള്ള പ്രതികള്‍ക്കെതിരെ പ്രതികരിക്കുവാന്‍ പ്രദേശത്തെ നാട്ടുകാര്‍ക്ക് ഭയമാണ്.

- എസ്. കുമാര്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സത്യത്തിന് വേണ്ടി 30 വര്‍ഷം തടവില്‍

January 6th, 2011

cornelius-dupree-jr-epathram

ടെക്സാസ് : മുപ്പതു വര്‍ഷം നിരന്തരമായി താന്‍ നിരപരാധിയാണെന്ന് പറഞ്ഞിട്ടും വിശ്വസിക്കാതിരുന്ന നീതി ന്യായ വ്യവസ്ഥ അവസാനം ശാസ്ത്രീയമായ ഡി. എന്‍. എ. പരിശോധനയിലൂടെ തന്റെ നിരപരാധിത്വം തെളിയിച്ചതോടെ ടെക്സാസ് ജയിലിലെ കോര്‍ണെലിയസ് ദുപ്രീ ജൂനിയര്‍ ജയില്‍ മോചിതനായി.

1979ല്‍ നടന്ന ഒരു ബലാത്സംഗ കുറ്റത്തിനാണ് ദുപ്രി പിടിക്കപ്പെട്ടത്. കുറ്റവാളിയുടെ രൂപ സാദൃശ്യമുണ്ടെന്നു കണ്ടാണ് ഇദ്ദേഹത്തെ പോലീസ്‌ അറസ്റ്റ്‌ ചെയ്തത്. തുടര്‍ന്ന് അനേകം പേരുടെ ഫോട്ടോകളുടെ ഇടയില്‍ നിന്നും ഇദ്ദേഹത്തിന്റെ ഫോട്ടോ ബലാല്‍സംഗത്തിന് ഇരയായ യുവതി തിരിച്ചറിയുക കൂടി ചെയ്തതോടെ ദുപ്രിയുടെ ദുര്‍വിധി എഴുതപ്പെടുകയായിരുന്നു.

അടുത്ത മുപ്പതു വര്‍ഷങ്ങള്‍ തടവറയില്‍ കിടന്ന് അദ്ദേഹം തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ശ്രമം നടത്തി. മൂന്നു തവണ അപ്പീല്‍ കോടതി ദുപ്രിയുടെ ഹരജി തള്ളി.

2007ല്‍ ടെക്സാസിന്റെ ചരിത്രത്തിലെ ആദ്യത്തെ കറുത്ത വര്‍ഗ്ഗക്കാരനായ ജില്ലാ അറ്റോര്‍ണിയായി വാറ്റ്‌കിന്‍സ് ചുമതല ഏറ്റതോടെയാണ് ദുപ്രിയുടെ പ്രതീക്ഷകള്‍ വീണ്ടും ഉണര്‍ന്നത്‌. ശാസ്ത്രീയമായ ഡി. എന്‍. എ. പരിശോധനകളിലൂടെ 41 തടവുകാരെയാണ് ടെക്സാസില്‍ നിരപരാധികളാണെന്ന് കണ്ടെത്തി മോചിപ്പിച്ചത്. അമേരിക്കയില്‍ ഏറ്റവും അധികം പേരെ ഇങ്ങനെ മോചിപ്പിച്ചത് ടെക്സാസാണ്. ഇതിന് കാരണം ടെക്സാസിലെ ക്രൈം ലബോറട്ടറി ജീവശാസ്ത്ര തെളിവുകള്‍ കുറ്റം തെളിയിക്കപ്പെട്ടതിനു ശേഷവും പതിറ്റാണ്ടുകളോളം സൂക്ഷിച്ചു വെക്കുന്നു എന്നതാണ്. ഇത്തരം സാമ്പിളുകള്‍ ഡി. എന്‍. എ. പരിശോധനയ്ക്ക് വിധേയമാക്കിയാണ് തടവില്‍ കിടക്കുന്ന നിരപരാധികളെ മോചിപ്പിച്ചത്. നൂറു കണക്കിന് തടവുകാരുടെ ഡി. എന്‍. എ. പരിശോധനയ്ക്കുള്ള അഭ്യര്‍ഥനകള്‍ പരിഗണിച്ചു നടപ്പിലാക്കുവാന്‍ വിവിധ ജീവ കാരുണ്യ സംഘടനകളോടൊപ്പം പ്രവര്‍ത്തിച്ചു ജില്ലാ അറ്റോര്‍ണി ക്രെയ്ഗ് വാറ്റ്‌കിന്‍സ് വഹിച്ച പങ്ക് സ്തുത്യര്‍ഹമാണ്.

dallas-county-district-attorney-craig-watkins-epathram

ജില്ലാ അറ്റോര്‍ണി ക്രെയ്ഗ് വാറ്റ്‌കിന്‍സ്

ദുപ്രി ജയില്‍ മോചിതനായപ്പോള്‍ അദ്ദേഹത്തെ വരവേല്‍ക്കാന്‍ ജയിലിനു വെളിയില്‍ കാത്ത് നിന്നവരില്‍ അദ്ദേഹത്തെ പോലെ നിരപരാധികളായി തടവ്‌ ശിക്ഷ അനുഭവിച്ചതിന് ശേഷം മോചിതരായ അനേകം പേര്‍ ഉണ്ടായിരുന്നു. ദൃക്സാക്ഷി തെറ്റായി തിരിച്ചറിഞ്ഞത്‌ മൂലം നിങ്ങളില്‍ എത്ര പേര്‍ക്ക് ശിക്ഷ ലഭിച്ചു എന്ന അറ്റോര്‍ണിയുടെ ചോദ്യത്തിന് ഇവരില്‍ മിക്കവാറും കൈ പൊക്കി.

ദുപ്രിയെ കാത്ത് ജയിലിനു വെളിയില്‍ നിന്നവരില്‍ ഒരു വിശിഷ്ട വ്യക്തിയും ഉണ്ടായിരുന്നു. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജയിലില്‍ വെച്ച് ദുപ്രിയെ പരിചയപ്പെട്ട സെല്‍മ പെര്കിന്‍സ്‌. ഇരുപത് വര്‍ഷത്തോളം തമ്മില്‍ പ്രണയിച്ച ഇവര്‍ കഴിഞ്ഞ ദിവസം വിവാഹിതരായി.

cornelius-dupree-selma-perkins-epathram

അപൂര്‍വ പ്രണയ സാഫല്യം

തടവില്‍ അടയ്ക്കപ്പെടുന്ന നിരപരാധികള്‍ക്ക് നഷ്ട പരിഹാരം നല്‍കുന്ന കാര്യത്തിലും ടെക്സാസ് അമേരിക്കയില്‍ ഏറ്റവും മുന്നിലാണ്. 2009ല്‍ പാസാക്കിയ നഷ്ട പരിഹാര നിയമ പ്രകാരം തടവില്‍ കഴിഞ്ഞ ഓരോ വര്‍ഷത്തിനും 36 ലക്ഷം രൂപ നഷ്ട പരിഹാരമായി ലഭിക്കും. ഈ തുകയ്ക്ക് ആദായ നികുതി നല്‍കേണ്ടതില്ല. 30 വര്ഷം തടവ്‌ അനുഭവിച്ച ദുപ്രിക്ക് 11 കോടിയോളം രൂപയാവും നഷ്ട പരിഹാരം ലഭിക്കുക.

30 വര്‍ഷത്തിനിടയില്‍ രണ്ടു തവണ, കുറ്റം സമ്മതിക്കുകയാണെങ്കില്‍ പരോളില്‍ വിടാമെന്നും ശിക്ഷ ഇളവ്‌ ചെയ്ത് മോചിപ്പിക്കാം എന്നും അധികൃതര്‍ വാഗ്ദാനം ചെയ്തിട്ടും താന്‍ നിരപരാധി ആണെന്ന നിലപാടില്‍ ദുപ്രി ഉറച്ചു നിന്നു.

“സത്യം എന്തായാലും അതില്‍ ഉറച്ചു നില്‍ക്കുക” – തന്റെ നിരപരാധിത്വം ജഡ്ജി പ്രഖ്യാപിച്ചപ്പോള്‍ 51 കാരനായ ദുപ്രിയുടെ വാക്കുകളായിരുന്നു ഇത്.

- ജെ.എസ്.

വായിക്കുക: , , , , ,

1 അഭിപ്രായം »

ജാമ്യം ലഭിച്ചിട്ടും അസ്സാന്ജെ ജയിലില്‍

December 15th, 2010

julian-assange-wikileaks-cablegate-epathram

ലണ്ടന്‍: സ്ത്രീ പീഠനക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസ്സാന്ജെയ്ക്ക് ബ്രിട്ടനിലെ കോടതി കടുത്ത ഉപാധികളോടെ ജാമ്യം അനുവദിച്ചു. 2,40,000 പൌണ്ട് കോടതിയില്‍ കെട്ടി വെയ്ക്കുകയും, എല്ലാ ദിവസവും പോലീസ് സ്റ്റേഷനില്‍ ഹാജരാകുകയും ചെയ്യണം എന്നിവ ജാമ്യ വ്യവസ്ഥയില്‍ ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ സ്വീഡിഷ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കുവാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിനു ജയിലില്‍ തന്നെ തുടരേണ്ടി വരും. 48 മണിക്കൂറിനകം ഇവരുടെ അപ്പീല്‍ പരിഗണിക്കും എന്നാണ് കരുതുന്നത്.

അസ്സാന്ജെ അറസ്റ്റിലായെങ്കിലും വിക്കിലീക്സ് പുറത്തു വിടുന്ന രേഖകള്‍ അമേരിക്കയ്ക്ക് ഇപ്പോഴും തലവേദന സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ഇപ്പോഴും വിക്കിലീക്സിന്റെ പുതിയ വെബ് സൈറ്റില്‍ ധാരാളം സന്ദര്‍ശകര്‍ എത്തുന്നുണ്ട്.

- ജെ.എസ്.

വായിക്കുക: , , , ,

1 അഭിപ്രായം »

സോണിയയുടെ സെര്‍വര്‍ മുന്നറിയിപ്പില്ലാതെ പൂട്ടി

December 12th, 2010

website-account-suspended-epathram

മുംബൈ : വിക്കിലീക്ക്സ്‌ സെര്‍വര്‍ മിറര്‍ ചെയ്തു ഇന്ത്യയില്‍ നിന്നും വിക്കിലീക്ക്സിന് പിന്തുണ പ്രഖ്യാപിച്ച വിദ്യുത് കാലെ (സോണിയ) യുടെ സെര്‍വര്‍ അടച്ചു പൂട്ടി. ഒരു മുന്നറിയിപ്പും ഇല്ലാതെയാണ് തന്റെ ബിസിനസ് വെബ് സൈറ്റുകളും ബ്ലോഗുകളും എല്ലാം ഡിലീറ്റ്‌ ചെയ്യപ്പെട്ടത് എന്ന് സോണിയ പറഞ്ഞു. സോണിയയുടെ ഈ പ്രതിഷേധത്തിന്റെ വാര്‍ത്ത ലോകത്തിനു മുന്‍പില്‍ ആദ്യമായി കൊണ്ട് വന്നത് e പത്രമാണ്. e പത്രം വാര്‍ത്ത വന്ന് മണിക്കൂറുകള്‍ക്കകം ഈ വെബ് സൈറ്റ് ഡിലീറ്റ്‌ ചെയ്യപ്പെടുകയായിരുന്നു. വര്‍ഷങ്ങളുടെ തന്റെ അദ്ധ്വാനമാണ് ഒരു നിമിഷം കൊണ്ട് നഷ്ടമായത്‌. അതില്‍ അതിയായ വിഷമമുണ്ടെങ്കിലും ഒരു നല്ല കാര്യത്തിനു വേണ്ടി നിലപാട്‌ കൈക്കൊണ്ട തനിക്ക് നേരെ ഇത്തരമൊരു നടപടി താന്‍ പ്രതീക്ഷിച്ചിരുന്നു എന്നും അവര്‍ അറിയിച്ചു.

അമേരിക്ക വിക്കിലീക്ക്സ്‌ വിഷയത്തില്‍ സ്വീകരിക്കുന്ന നയം വന്‍ അബദ്ധമാണ് എന്നും അതിന്റെ സൂചനയാണ് ഇത്തരം നടപടികള്‍ എന്നും സോണിയ പറയുന്നു.

ഇന്ത്യയില്‍ നിന്നും വിക്കിലീക്ക്സിന് ഒരു പക്ഷെ ലഭിച്ച ആദ്യത്തെ പിന്തുണ ആയിരുന്നു സോണിയയുടെ മിറര്‍ സെര്‍വര്‍. വിക്കിലീക്ക്സ്‌ സെര്‍വര്‍ അമേരിക്കയില്‍ നിന്നും പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് ഒട്ടേറെ പേര്‍ തങ്ങളുടെ സെര്‍വറില്‍ വിക്കിലീക്ക്സ്‌ വെബ് സൈറ്റ്‌ മിറര്‍ ചെയ്യാന്‍ സന്നദ്ധരായി മുന്നോട്ട് വന്നിരുന്നു. പ്രധാന സെര്‍വറിലെ അതെ ഉള്ളടക്കം നിലനിര്‍ത്തുന്ന മറ്റ് സെര്‍വറുകളെയാണ് മിറര്‍ സെര്‍വറുകള്‍ എന്ന് വിളിക്കുന്നത്.

ക്രാക്കര്മാരുടെയോ, വിക്കിലീക്ക്സിന്റെ കാര്യത്തില്‍ സംഭവിച്ചത് പോലെ അമേരിക്കയുടെയോ ആക്രമണം മൂലം പ്രധാന വെബ് സൈറ്റ്‌ ലഭ്യമല്ലാതായാലും വെബ് സൈറ്റ്‌ ഈ മിറര്‍ സെര്‍വറുകളില്‍ ലഭ്യമാവും എന്നതാണ് ഇതിന്റെ പ്രത്യേകത.

വിക്കിലീക്ക്സിനോട് അനുഭാവം പുലര്‍ത്തുന്ന ഒട്ടേറെ പേര്‍ ഇത്തരത്തില്‍ മിറര്‍ സെര്‍വറുകള്‍ സ്ഥാപിക്കാന്‍ മുന്‍പോട്ടു വന്നതോടെ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആയിരക്കണക്കിന് മിറര്‍ സെര്‍വറുകളാണ് സ്ഥാപിക്കപ്പെട്ടത്. അനുനിമിഷം ഈ സംഖ്യ കൂടി വരുന്നുമുണ്ട്.

വിക്കിലീക്ക്സ്‌ മിറര്‍ സെര്‍വറുകളുടെ ഏറ്റവും പുതിയ ലിസ്റ്റ്

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വിക്കിലീക്ക്സ്‌ ഇന്‍ഷൂറന്‍സ് ബോംബ്‌ വരുന്നു

December 8th, 2010

wikileaks-insurance-bomb-epathram

ലണ്ടന്‍ : തനിക്കോ വിക്കിലീക്ക്സ്‌ വെബ് സൈറ്റിനോ എന്തെങ്കിലും പറ്റിയാല്‍ തങ്ങളുടെ കൈവശമുള്ള അമേരിക്കന്‍ നയതന്ത്ര രേഖകളിലെ ഏറ്റവും സുപ്രധാനമായ ഭാഗങ്ങള്‍ സ്വയമേവ പുറത്തു വരുമെന്ന ജൂലിയന്‍ അസ്സാന്ജെയുടെ ഭീഷണി ഇനി പ്രാവര്‍ത്തികമാവുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. സുപ്രധാന രഹസ്യങ്ങള്‍ അടങ്ങിയ 1.4 ഗിഗാബൈറ്റ് വലിപ്പമുള്ള ഈ ഫയല്‍ ജൂലൈ മാസത്തിലാണ് വിക്കിലീക്ക്സ്‌ വെബ്സൈറ്റില്‍ അപ് ലോഡ്‌ ചെയ്യപ്പെട്ടത്‌. ഇതിനോടകം തന്നെ ഇത് പതിനായിരക്കണക്കിന് പേര്‍ സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തു കഴിഞ്ഞു. എന്നാല്‍ ഇത് 256 അക്ഷരങ്ങളുള്ള ഒരു ശക്തമായ കോഡ് ഉപയോഗിച്ച് എന്ക്രിപ്റ്റ്‌ ചെയ്തതിനാല്‍ ഇതിലെ ഉള്ളടക്കം ഇത് വരെ ആര്‍ക്കും വായിക്കാന്‍ കഴിഞ്ഞിട്ടില്ല.

ഗ്വാണ്ടനാമോ ബേ തടവറയെ സംബന്ധിക്കുന്ന വിവരങ്ങളാണ് ഈ ഫയലില്‍ ഉള്ളത് എന്നാണ് കരുതപ്പെടുന്നത്.

ഇത് വായിക്കണമെങ്കില്‍ ഇതിന്റെ രഹസ്യ കോഡ് വിക്കിലീക്ക്സ്‌ പുറത്തിറക്കണം. ഈ കോഡാണ് തങ്ങള്‍ക്കോ തങ്ങളുടെ സൈറ്റിനോ സൈറ്റുമായി ബന്ധപ്പെട്ട ആര്‍ക്കെങ്കിലുമോ എന്തെങ്കിലും അപായം പിണയുന്ന പക്ഷം പുറത്തിറക്കും എന്ന ഭീഷണി ഉള്ളത്. വിക്കിലീക്ക്സ്‌ മുഖ്യ പത്രാധിപരായ ജൂലിയന്‍ അസ്സാന്ജെയെ കള്ളക്കേസില്‍ കുടുക്കി പോലീസ്‌ പിടിച്ച സാഹചര്യത്തില്‍ ഇനി ഈ രഹസ്യ കോഡ് പുറത്തിറങ്ങുവാന്‍ ഉള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ല. ഇതിനെ ഇലക്ട്രോണിക് യുഗത്തിലെ ശക്തമായ ഒരു “താപ ആണവ ഉപകരണം” എന്നാണ് അസ്സാന്ജെയുടെ അഭിഭാഷകന്‍ വിളിക്കുന്നത്. ഈ ഫയല്‍ വിക്കിലീക്ക്സിനുള്ള “ഇന്‍ഷൂറന്‍സ്” ആണെന്നും പറയപ്പെടുന്നു.

ശക്തമായ ഈ എന്‍ക്രിപ്ഷന്‍ തകര്‍ക്കാന്‍ നിലവിലെ കമ്പ്യൂട്ടറുകള്‍ക്ക് സാദ്ധ്യമാവില്ല എന്നാണ് പൊതുവേ കരുതപ്പെടുന്നത്. ഇത് തകര്‍ക്കാന്‍ ആവശ്യമായ സാങ്കേതിക പരിജ്ഞാനവും സാങ്കേതിക വിദ്യയും ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അത് അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സിക്ക് മാത്രമാവും. ഇവരാണെങ്കില്‍ നിരന്തരമായി ഇതിനുള്ള പരിശ്രമത്തിലുമാണ്. എന്നാല്‍ ഇത് വരെയും ഈ പരിശ്രമം വിജയിട്ടില്ല.

wikileaks-insurance-file-epathram

ഇന്‍ഷൂറന്‍സ് ഫയല്‍ ലഭിക്കാന്‍ മുകളില്‍ ക്ലിക്ക്‌ ചെയ്യൂ

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിക്കി ലീക്ക്സ്‌ പത്രാധിപര്‍ അറസ്റ്റില്‍

December 8th, 2010

press-freedom-at-risk-epathram

ലണ്ടന്‍ : വിക്കിലീക്ക്സ്‌ മുഖ്യ പത്രാധിപരായ ജൂലിയന്‍ അസ്സാന്ജെ ലണ്ടന്‍ പോലീസ്‌ സ്റ്റേഷനില്‍ സ്വമേധയാ ഹാജരായി അറസ്റ്റ്‌ വരിച്ചു. അസ്സാന്ജെയുടെ അറസ്റ്റിനായി സ്വീഡന്‍ അറസ്റ്റ്‌ വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ഇന്റര്‍പോളും വാറണ്ട് പുറപ്പെടുവിച്ചിരുന്നു. സ്ത്രീ പീഡന കുറ്റത്തിന് യൂറോപ്യന്‍ അറസ്റ്റ്‌ വാറണ്ട് അനുസരിച്ചാണ് അസ്സാന്ജെയെ അറസ്റ്റ്‌ ചെയ്തത് എന്ന് ലണ്ടന്‍ പോലീസ്‌ അറിയിച്ചു.

പത്ര സ്വാതന്ത്ര്യത്തിനു നേരെയുള്ള ആക്രമണമാണ് അസ്സാന്ജെയുടെ അറസ്റ്റ്‌ എന്നാണു വിക്കിലീക്ക്സ്‌ പ്രതികരിച്ചത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Indian woman mirrors WikiLeaks

December 7th, 2010

vidyut-kale-epathram

Mumbai : An Indian entrepreneur who likes to identify herself as an ordinary housewife as the name of her blog “aam janata” indicates, has taken an unusual step in support of the whistleblower website WikiLeaks by hosting a mirror server of WikiLeaks on her business server. She is perhaps the first Indian initiative to support WikiLeaks by offering such a service.

Vidyut Kale, a behavioural scientist and corporate trainer based in Mumbai says that she felt that the Indian media has made a mess of the way the WikiLeaks revelations were reported. Sidelining many of the more relevant issues that came to light in the latest expose by WikiLeaks, the Indian media was focusing on the role of the ISI and the Leshkar e Toiba in the Mumbai terror attacks. It was even reported that the diplomatic cables revealed by the WikiLeaks says that the ISI knew that the LeT was planning an attack beforehand, whereas the cable actually speaks about diplomats wondering if the ISI knew about the attack beforehand.

WikiLeaks is a strong movement standing for truth. What is being achieved by such misrepresentation of truth, she asks. The Indian media is working in a “Bollywood” style by sensationalizing news, she added.

Regardless of how the material was obtained, and the legal status of WikiLeaks, the world has a right to know misconduct of governments that they elect. This misconduct is being carried out in their name, in the name of their country. The methods the US is using are in themselves illegal and are being used to suppress the revealing of actions that they would consider illegal if committed against themselves. Even when they dont have a clear law saying that what Julian Assanges did is wrong, they have politicians coming up and inciting people that he is a terrorist. This is shocking. And America is creating a lot of hype about this being an issue of national security and the people are blindly following.

Wikileaks is not illegal, since it has broken no laws. There is no law in the world that can prevent an investigative journalist from publishing material it acquires and making it available to the masses – now law in democracies and countries with modern values, that is. The state of US as either is looking increasingly dubious.

To preserve democratic values, such revelations should be freely discussed in the society and attempts to cover up these should be condemned. India, as the largest democracy in the world, should stand firmly for such journalistic freedom and should not follow suit as per American whims and wishes. Personally I have always felt that America has a huge influence on our fashion, our work culture, and even what we think is good is influenced by the American media.

Even the way Sweden has been dealing the issue is a joke. They have made up a case against him and tried to arrest him and produce him before the court. Its a joke that the Interpol is trying to arrest someone for not using a condom and having sex. Its worse than a government official using his subordinate to buy vegetables,

In the recent times India is so closely complying to all demands by the US and we have been hastily signing deals and treaties with the US. As a protest to this American hegemony, I decided to provide a mirror server to the WikiLeaks website as soon as I heard that they were looking out for mirrors.  I set up my own mirror of the WikiLeaks at http://wikileaks.aamjanata.com/

Although my server, which I am using for my business purpose, is located in California in the US, and this may irk the US authorities, I am prepared to take the risk, because it is for a just cause – Vidyut says.

Vidyut Kale is a behavioral scientist who conducts corporate training programmes based in Mumbai. She says she was convinced that if she wanted to be able to sell her business without traveling across this humid city, she needed a web site. Since she couldn’t afford it, she decided to learn how to make it on her own. What happened then is a long journey learning how to make a site, how to make it better, how to add nice functionality, blogs, CMS etc.

Somewhere along this journey, she found her new love – the love of writing, of expressing, sharing and connecting. With time, this began reflecting in the content of her site, and she found herself ready for a blog, “Life as I find it“.

vidyut-kale-aamjanata-epathram

Life As I Find It...

Along with her partner Raka, she also handles adventure activities and provides outdoor support on programmes based on Experiential learning . They also manages the Himalayan Tours and the development of adventure facilities for Wide Aware, their adventure tour company.

മലയാളത്തില്‍ വായിക്കുക

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വിക്കിലീക്ക്സിന് പിന്തുണയുമായി ഇന്ത്യാക്കാരി

December 7th, 2010

vidyut-kale-epathram

മുംബൈ : വിക്കി ലീക്ക്സ്‌ വെബ് സൈറ്റ് അടച്ചു പൂട്ടാനുള്ള ശ്രമങ്ങളുമായി അമേരിക്ക മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും നവ മാധ്യമ പ്രവര്‍ത്തന സങ്കേതത്തിന്റെയും പര്യായമായി മാറിയ വിക്കി ലീക്ക്സ്‌ വെബ് സൈറ്റിന് പിന്തുണയുമായി ഇന്ത്യാക്കാരിയായ വിദ്യുത് കാലെ രംഗത്തെത്തി. ഒരു പക്ഷെ ഇന്ത്യയില്‍ നിന്നും വിക്കി ലീക്ക്സിനു ലഭിക്കുന്ന ആദ്യത്തെ പിന്തുണ ആയിരിക്കും ഇത്.

വിക്കി ലീക്ക്സ്‌ വെളിപ്പെടുത്തലുകള്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ കൈകാര്യം ചെയ്ത വിധം ഏറെ നിരാശാ ജനകമായിരുന്നെന്നും ഇതാണ് തന്നെ വിക്കി ലീക്ക്സ്‌ സെര്‍വര്‍ മിറര്‍ ചെയ്യാനായി പ്രേരിപ്പിച്ചത്‌ എന്നും മുംബൈയില്‍ കോര്‍പ്പൊറേറ്റ്‌ പരിശീലകയായ വിദ്യുത് (സോണിയ) പറഞ്ഞു. മുംബൈ ആക്രമണത്തില്‍ ലെഷ്കര്‍ എ തോയ്ബയുടെയും പാക്‌ ചാര സംഘടനയുടെ ബന്ധവും മറ്റുമാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ ഏറെ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്തത്. പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐ. എസ്. ഐ. ക്ക് ലെഷ്കര്‍ എ തൊയ്ബയുടെ ആക്രമണത്തെ പറ്റി അമേരിക്കന്‍ നയതന്ത്രജ്ഞര്‍ക്ക് നേരത്തെ അറിയാമായിരുന്നു എന്ന രീതിയില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, വിക്കി ലീക്ക്സ്‌ വെളിപ്പെടുത്തിയ രേഖകളില്‍ അമേരിക്കന്‍ നയതന്ത്രജ്ഞര്‍ ഐ. എസ്. ഐ. ക്ക് ഈ കാര്യം അറിയാമായിരുന്നോ എന്ന സംശയം പ്രകടിപ്പിക്കുക മാത്രമായിരുന്നു ചെയ്തത്. വാര്‍ത്തകളെ ഒരു ബോളിവുഡ്‌ ശൈലിയില്‍ വളച്ചൊടിച്ച് മസാല പുരട്ടുന്ന രീതിയാണ് മാധ്യമങ്ങള്‍ അവലംബിച്ചു വരുന്നത്.

സത്യത്തിന് വേണ്ടി നിലകൊള്ളുന്ന വളരെ ശക്തമായ ഒരു മുന്നേറ്റമാണ് വിക്കി ലീക്ക്സ്‌. ഇപ്രകാരം സത്യത്തെ വളച്ചൊടിച്ച് എന്താണ് നമ്മുടെ മാധ്യമങ്ങള്‍ ചെയ്യുന്നത്?

വിക്കി ലീക്ക്സിനെ പ്രതിക്കൂട്ടിലാക്കാന്‍ വ്യക്തമായ നിയമം ഇല്ലാത്ത സാഹചര്യത്തില്‍ അമേരിക്ക സ്വീകരിച്ചിരിക്കുന്ന നിലപാട്‌ തികച്ചും പ്രതിഷേധാര്‍ഹമാണ്. ജൂലിയന്‍ അസ്സാന്‍ജെ ചെയ്തത് നിയമ വിരുദ്ധമാണോ എന്നതിലല്ല ഈ വിഷയത്തില്‍ അമേരിക്ക സ്വീകരിച്ച നിലപാടുകളാണ് തനിക്ക്‌ ഏറെ ആശങ്കാജനകമായി തോന്നുന്നത്. രാഷ്ട്രീയക്കാരാണ് അസ്സാന്‍ജെയ്ക്കെതിരെ രംഗത്ത്‌ വന്ന് അസ്സാന്‍ജെയെ ഭീകരന്‍ എന്ന് മുദ്ര കുത്താന്‍ ശ്രമിക്കുന്നത്. ദേശീയ സുരക്ഷയെ ചൊല്ലി ഉയര്‍ത്തുന്ന വാദങ്ങളും ജനം അന്ധമായി ഏറ്റെടുക്കുകയാണ്.

ജനാധിപത്യം സംരക്ഷിക്കപ്പെടാന്‍ ഇത്തരം വിഷയങ്ങള്‍ തുറന്നു ചര്‍ച്ച ചെയ്യപ്പെടുകയാണ് വേണ്ടത്. ഇന്ത്യയും ഈ കാര്യത്തില്‍ തുറന്ന സമീപനം സ്വീകരിക്കണം. അമേരിക്കന്‍ പാത പിന്തുടര്‍ന്ന് സത്യം മൂടി വെയ്ക്കാന്‍ ശ്രമിക്കുകയല്ല വേണ്ടത്. നമ്മുടെ വേഷവിധാനത്തിന്റെ കാര്യത്തിലും, ഭാഷയുടെ കാര്യത്തിലും, സംസ്കാരത്തിന്റെ കാര്യത്തിലുമെല്ലാം അമേരിക്കന്‍ മാധ്യമങ്ങള്‍ ചെലുത്തുന്ന സ്വാധീനം ആശങ്കാജനകമാണ്.

അസ്സാന്‍ജെയെ അറസ്റ്റ്‌ ചെയ്യാന്‍ സ്വീഡന്‍ സ്വീകരിച്ച വ്യഗ്രതയും അതീവ നിന്ദ്യമാണ്. ഗര്‍ഭ നിരോധന ഉറകള്‍ ഉപയോഗിക്കാത്ത കുറ്റത്തിനാണ് അസ്സാന്‍ജെയ്ക്കെതിരെ ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. ഇതില്‍ പരം പരിഹാസ്യമായ ഒരു നിലപാട്‌ എന്താണ് എന്നും വിദ്യുത് ചോദിക്കുന്നു. അമേരിക്ക സ്വീഡനെ ഉപയോഗിച്ച് നടത്തുന്ന ഈ നാടകം മേലുദ്യോഗസ്ഥന്‍ കീഴുദ്യോഗസ്ഥനെ കൊണ്ട് പച്ചക്കറി വാങ്ങുന്നതിലും പരിതാപകരമാണ്.

അടുത്ത കാലത്തായി അമേരിക്ക പറയുന്ന എന്തും കണ്ണുമടച്ച് വിശ്വസിക്കുകയും കരാറുകളില്‍ ഒപ്പിടുകയുമാണ് ഇന്ത്യ ചെയ്തു പോരുന്നത്. ഇതിനെല്ലാമുള്ള പ്രതിഷേധമായി തന്നെയാണ് താന്‍ അമേരിക്കയെ ചൊടിപ്പിക്കാന്‍ സാധ്യതയുള്ള ഈ തീരുമാനത്തില്‍ എത്തുകയും വിക്കി ലീക്ക്സിന്റെ മിറര്‍ സ്ഥാപിക്കാന്‍ സന്നദ്ധയാവുകയും ചെയ്തത്.

തന്റെ ബിസിനസ് ആവശ്യത്തിന് അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ തന്നെ സ്ഥാപിച്ചിട്ടുള്ള സെര്‍വറില്‍ ആണ് വിക്കി ലീക്ക്സിന്റെ മിറര്‍ സജ്ജമാക്കിയിട്ടുള്ളത്‌ എന്ന് വിദ്യുത് വെളിപ്പെടുത്തുന്നു. http://wikileaks.aamjanata.com/എന്നതാണ് മിറര്‍ സെര്‍വറിന്റെ അഡ്രസ്‌. ഇത് തകര്‍ക്കാനായി അമേരിക്ക തന്റെ സെര്‍വര്‍ അടച്ചു പൂട്ടിയാലും തനിക്ക് പ്രശ്നമില്ല എന്നും ഇവര്‍ അറിയിക്കുന്നു. ഈ അപായം താന്‍ മുന്നില്‍ കാണുന്നുണ്ട്. എന്നാലും തന്റെതായ പ്രതിരോധവുമായി മുന്നോട്ട് പോവാന്‍ തന്നെയാണ് തീരുമാനമെന്നും ഇവര്‍ അറിയിച്ചു.

vidyut-kale-aamjanata-epathram

"ആം ജനതയില്‍" ഒരാളായി വിദ്യുത്

മുംബൈയില്‍ കോര്‍പ്പൊറേറ്റ്‌ പരിശീലകയായ വിദ്യുത് കാലെ “വൈഡ്‌ അവേര്‍” എന്ന സാഹസിക യാത്രകള്‍ സംഘടിപ്പിക്കുന്ന ഒരു വിനോദ സഞ്ചാര കമ്പനിയും നടത്തുന്നുണ്ട്. ഈ ആവശ്യത്തിനായി വെബ് സൈറ്റ് തുടങ്ങിയതിലൂടെ ഇവര്‍ ക്രമേണ ഇന്റര്‍നെറ്റ്‌ സാങ്കേതിക വിദ്യകളില്‍ പരിജ്ഞാനം നേടി. എഴുത്തിലൂടെ സ്വന്തം അഭിപ്രായങ്ങള്‍ ലോകത്തിനു മുന്‍പില്‍ അവതരിപ്പിക്കുവാനായി “ആം ജനത” (സാധാരണ ജനത) എന്ന പേരില്‍ സ്വന്തം ബ്ലോഗ്‌ തുടങ്ങിയ ഇവര്‍ ഇപ്പോള്‍ നല്ല ഒരു വെബ് ഡിസൈനര്‍ കൂടിയാണ്. ടൂര്‍ കമ്പനി നടത്തുന്നുണ്ടെങ്കിലും കുഞ്ഞുണ്ടായത്തിനു ശേഷം താന്‍ കൂടുതലായും വെബ് ഡിസൈനിംഗില്‍ ആണ് ശ്രദ്ധ പതിപ്പിക്കുന്നത് എന്നും ഇവര്‍ പറഞ്ഞു.

Read this in English

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സ്വാതന്ത്ര്യം ഭീഷണിയില്‍

December 7th, 2010

freedom-of-speech-epathram

വാഷിംഗ്ടണ്‍ : അമേരിക്കന്‍ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ ലഭിച്ച താക്കീത്‌ വ്യക്തമാണ് – വിക്കി ലീക്ക്സിനെ കുറിച്ച് ചിന്തിക്കാനേ പാടില്ല. വിക്കി ലീക്ക്സ്‌ വെബ് സൈറ്റ്‌ സന്ദര്‍ശിക്കുവാന്‍ പാടില്ല. വിക്കി ലീക്ക്സ്‌ വെബ് സൈറ്റിനെ കുറിച്ചോ വിക്കി ലീക്ക്സ്‌ പുറത്തു വിട്ട രേഖകളെ കുറിച്ചോ ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ നടത്താന്‍ പാടില്ല. ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ വിക്കി ലീക്ക്സിനെ പറ്റി ഒന്നും പരാമര്‍ശിക്കാന്‍ പാടില്ല എന്നിങ്ങനെ ഒട്ടേറെ മുന്നറിയിപ്പുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ നല്‍കിയിട്ടുണ്ട്.

വിക്കി ലീക്ക്സിനെ പറ്റി നിങ്ങള്‍ ചര്‍ച്ച ചെയ്യുകയോ ചിന്തിക്കുകയോ പോലും ചെയ്തതായി അധികൃതര്‍ക്ക്‌ തോന്നിയാല്‍ അമേരിക്കയില്‍ ജോലി  ലഭിക്കില്ല എന്നാണു ഭീഷണി.

തൊഴിലില്ലായ്മ രൂക്ഷമായി നില്‍ക്കുന്ന അമേരിക്കയില്‍ വിദ്യാര്‍ഥികള്‍ക്ക് ഇടയില്‍ ഈ ഭീഷണി ഏറെ ഫലപ്രദമാകും എന്നാണു അധികൃതരുടെ കണക്കുകൂട്ടല്‍.

വിഷയം ചര്‍ച്ച ചെയ്യിക്കാതെ കണ്ണടച്ച് ഇരുട്ടാക്കാനാണ് അമേരിക്കന്‍ അധികൃതര്‍ ശ്രമിക്കുന്നത് എന്നാണ് ഇതേ പറ്റി വിദ്യാര്‍ഥികള്‍ പറയുന്നത്.  പട്ടി ഓടി പോയതിനു ശേഷം പട്ടിക്കൂട് അടച്ചിടുന്ന പോലുള്ള നയമാണ് ഇത് എന്നും ഇവര്‍ പരിഹസിക്കുന്നു.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

19 of 2610181920»|

« Previous Page« Previous « അമേരിക്ക വീണ്ടും ലോക പോലീസ്‌ ചമയുന്നു
Next »Next Page » വിക്കി ലീക്ക്സിന് അനുകൂലമായി ഫ്രഞ്ച് കോടതി »



  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine