അബുദാബി : കേരളാ സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം സംഘടിപ്പിച്ച ഹ്രസ്വ സിനിമാ മത്സര ത്തില്‍ ഷാജി സുരേഷ് ചാവക്കാട് സംവിധാനം ചെയ്ത ‘ഒട്ടകം’ മികച്ച സിനിമ ആയി തെരഞ്ഞെടുത്തു. ഈ ചിത്ര ത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിച്ച ജോണി ഫൈന്‍ ആര്‍ട്‌സ് മികച്ച ക്യാമറാ മാന്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകന്‍ മേതില്‍ കോമളന്‍കുട്ടി. ചിത്രം: സംവേദനം.
മികച്ച നടന്‍. ഷംനാസ് പി. പി. ( ചിത്രം: മുസാഫിര്‍), മികച്ച നടി. അനന്തലക്ഷ്മി ഷരീഫ് ( ചിത്രം: സഹയാത്രിക), മികച്ച ബാലതാരം ശ്രീരാം (ചിത്രം: ഉണ്‍മ). മികച്ച തിരക്കഥ. ശ്യാം (ഏകയാനം), എഡിറ്റിംഗ്. സിറാജ് യൂസഫ് (ഡെഡ് ബോഡി), പശ്ചാത്തല സംഗീതം. ഷൈജു വത്സരാജ് (സംവേദനം), മികച്ച മേക്കപ്പ്മാന്‍. ഹംസ ( ബെഡ്സ്പേസ് അവൈലബിള്‍)
മികച്ച രണ്ടാമത്തെ ചിത്രം ആയി സംവേദനം തെരഞ്ഞെടുക്കപ്പെട്ടു. മികച്ച രണ്ടാമത്തെ നടന്‍ സാജിദ് കൊടിഞ്ഞി (ഡെഡ് ബോഡി), മികച്ച രണ്ടാമത്തെ നടി സുമ സനില്‍ (ചിത്രം: അസ്തമയം),
‘സഹയാത്രിക’ യിലൂടെ ഷെറിന്‍ വിജയന്‍ മികച്ച രണ്ടാമത്തെ തിരക്കഥ, മികച്ച രണ്ടാമത്തെ സംവിധായകന്‍ എന്നീ പുരസ്കാരങ്ങള്‍ നേടി. ഒട്ടകം സിനിമ യിലൂടെ പശ്ചാത്തല സംഗീതം രണ്ടാം സ്ഥാനം മോന്‍സി കോട്ടയം കരസ്ഥമാക്കി. ‘മുസാഫിര്‍’ എന്ന ചിത്ര ത്തിലൂടെ ഹനീഫ് കുമരനല്ലൂര്‍ (രണ്ടാമത്തെ ഛായാ ഗ്രഹണം) മുജീബ് കുമരനല്ലൂര്‍ (എഡിറ്റിംഗ് രണ്ടാം സ്ഥാനം) അനുഷ്‌ക വിജു (മികച്ച ബാലതാരം രണ്ടാം സ്ഥാനം ) എന്നിവര്‍ അംഗീകാരങ്ങള്‍ നേടി. രണ്ടാമത്തെ മേക്കപ്പ്മാന്‍ കൃഷ്ണന്‍ വേട്ടംപള്ളി (സംവേദനം) . നേര്‍രേഖകള്‍, പാഠം 2 എന്നിവ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് നേടി.
പ്രേക്ഷകര്‍ രഹസ്യ ബാലറ്റിലൂടെ മികച്ച സിനിമ ആയി ‘ഒട്ടകം’ തെരഞ്ഞെടുത്തു. രണ്ടാം സ്ഥാനം ‘ഉണ്‍മ’ നേടി. പ്രശസ്ത സംവിധായകന്‍ തുളസീദാസ് വിധി കര്‍ത്താവ് ആയിരുന്നു.
- pma