ഗുരുവായൂര്‍ : പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക ജ്യോത്സ്‌ന വിവാഹിത യായി. തൃശൂര്‍ കിഴക്കുംപാട്ടു കര കോസ്മോ ലൈന്‍ ‘സ്വപ്ന’ ത്തില്‍ രാധാകൃഷ്ണന്‍ – ഗിരിജ ദമ്പതി കളുടെ മകളാണ് ജ്യോത്സ്‌ന. ഇന്നലെ (ഞായറാഴ്ച) ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയില്‍ വെച്ച് എറണാകുളം സ്വദേശി ശ്രീകാന്താണ് ജ്യോത്സന യുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. ജ്യോത്സ്‌നയുടെ അമ്മാവന്റെ മകനായ ശ്രീകാന്ത് ബാംഗ്ലൂരില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറാണ്. ഇവര്‍ തമ്മിലുള്ള വിവാഹ നിശ്ചയം ഏറെ നാള്‍ മുമ്പ് തന്നെ കഴിഞ്ഞിരുന്നു.
സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍, ഗായകരായ കെ. എസ്. ചിത്ര, ജി. വേണുഗോപാല്‍, വിധുപ്രതാപ്, ചിത്ര അയ്യര്‍, അഫ്സല്‍, ഗായത്രി തുടങ്ങിയവരും സിനിമാ താരങ്ങളായ കെ. പി. എ. സി. ലളിത, ഭാവന, രമ്യ നമ്പീശന്‍, സിദ്ധാര്‍ഥ്, ജയരാജ് വാര്യര്‍ തുടങ്ങിയവരും വിവാഹ സത്കാരത്തില്‍ പങ്കെടുത്തു.
2002 – ല്‍ ‘പ്രണയമണിത്തൂവല്‍’ എന്നീ ചിത്രത്തിലൂടെ പിന്നണി ഗായിക യായി അരങ്ങേറ്റം കുറിച്ച ജ്യോത്സന യെ പ്രശസ്ത യാക്കിയത് ‘നമ്മള്‍’ എന്ന ചിത്രത്തിലെ ‘എന്തു സുഖമാണീ നിലാവ്’ എന്ന ഗാന മായിരുന്നു. ഏഴ് വര്‍ഷ ത്തിനുള്ളില്‍ തമിഴിലും മലയാള ത്തിലുമായി 130 – ല്‍ അധികം സിനിമ കളില്‍ ജ്യോത്സന പാടിയിട്ടുണ്ട്.
- pma
ഇതിനൊക്കെ ഞാന്‍ എന്തു പറയാനാന്നു…?
എന്തു സുഖമാണീ കാറ്റ്….. നല്ല സുഖമാണീ കാറ്റ്…
അവര്‍ സുഖിക്കട്ടെ. വിവാഹ ജീവിതം സന്തോഷകരമാകട്ടെ. എന്റെ അനുഗ്രഹ ആശംസകള്‍.
രാജഗോപാല്‍, ഖത്തര്‍
ആശംസകള്‍