ഗായികയും സംഗീത സംവിധായിക യുമായ ഷാൻ ജോൺസൻ മരിച്ച നില യിൽ

February 6th, 2016

music-director-singer-shan-johnson-ePathram
ചെന്നൈ : പ്രമുഖ സംഗീത സംവിധായകൻ ജോൺ സൻെറ മകളും ഗായിക യുമായ ഷാൻ ജോൺ സണെ (29) ചെന്നൈ യിലെ ഹോട്ടൽ മുറി യിൽ മരിച്ച നില യിൽ കണ്ടെത്തി. മരണ കാരണം വ്യക്തമല്ല. ഷാൻ ജോലി ചെയ്യുന്നത് ചെന്നൈ യിലാണ്. കഴിഞ്ഞ ദിവസം ഉറങ്ങാൻ കിടന്ന താണ്. രാവിലെ മരിച്ച നില യിൽ കണ്ടെ ത്തുക യായിരുന്നു.

പ്രൈസ് ദ ലോർഡ്‌, തിര എന്നീ മലയാള ചിത്ര ങ്ങളിലും ഏതാനും തമിഴ് സിനിമ കളിലും ഷാൻ പാടി യിട്ടുണ്ട്. ഷാനും സുഹൃത്തുക്കളും ചേർന്ന് ‘ദി സൗണ്ട് ബൾബ്’ എന്ന ബാൻഡിനും തുടക്കം ഇട്ടിരുന്നു.’ഹിസ് നെയിം ഈസ് ജോൺ ‘ എന്ന ചിത്ര ത്തിലൂടെ ഷാൻ സംഗീത സംവി ധായിക യു മായി.

കഴിഞ്ഞ ദിവസം ഒരു റെക്കോർ ഡിംഗ് കഴിഞ്ഞ് ഉറങ്ങാൻ കിടന്നതാണ്. അതിന്റെ ബാക്കി ജോലി കൾ പിറ്റേ ദിവസം തീർക്കാ നിരുന്ന തായി രുന്നു. മഞ്ജു വാര്യർ – കുഞ്ചാക്കോ ബോബൻ ടീമിന്റെ പുതിയ ചിത്രം ‘വേട്ട’ എന്ന ചിത്ര ത്തിലെ ഗാന രചയി താവായും ഷാൻ അര ങ്ങേറ്റം കുറിച്ചിരുന്നു ‘വേട്ട’ യിലെ ഹിന്ദി ഗാന മാണ് രചിച്ചത്.

2011 ആഗസ്റ്റിൽ ആയിരുന്നു ആയിരുന്നു ജോൺസൺ മാഷിന്റെ മരണം. 2012 ഫെബ്രുവരി യിൽ ബൈക്ക് അപകട ത്തിൽ‌ അദ്ദേഹ ത്തിന്റെ മകൻ റെൻ ജോൺ സണും (അച്ചു) മരി ച്ചിരുന്നു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , , ,

Comments Off on ഗായികയും സംഗീത സംവിധായിക യുമായ ഷാൻ ജോൺസൻ മരിച്ച നില യിൽ

പാര്‍വ്വതി ഓമനക്കുട്ടന്‍ റാമ്പില്‍ തെന്നി വീണു

June 20th, 2013

ദുബൈ: മുന്‍ വിശ്വസുന്ദരി മത്സരത്തിലെ റണ്ണറപ്പും നടിയും മലയാളിയുമായ പാര്‍വ്വതി ഓമനക്കുട്ടന്‍ റാമ്പില്‍ തെന്നി വീഴുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുന്നു. ദുബൈയില്‍ നടന്ന ഫാഷന്‍ ഷോയ്ക്കിടെയാണ് ഹൈഹീല്‍ ധരിച്ച് റാമ്പില്‍ ക്യാറ്റ് വാക്ക് നടത്തുമ്പോള്‍ പാര്‍വ്വതി തെന്നി വീണത്. റാമ്പില്‍ പകുതി ദൂരം നടന്നെത്തുമ്പോളേക്കും തെന്നി വീഴുകയും തുടര്‍ന്ന് തൊട്ടടുത്ത് നിന്നിരുന്ന ആള്‍ അവരെ താങ്ങി എഴുന്നേല്പിക്കുകയുമായിരുന്നു. റാമ്പില്‍ തെന്നിവീണതിന്റെ ചമ്മലില്‍ നിന്നും മുക്തയായ താരം ചെരുപ്പില്ലാതെ തന്റെ ക്യാറ്റ്‌വാക്ക് പൂര്‍ത്തിയാക്കുകയായിരുന്നു. വീഴ്ചയില്‍ പാര്‍വ്വതിക്ക് പരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജഗതി ശ്രീകുമാര്‍ ആശുപത്രി വിട്ടു

March 1st, 2013

jagathy-epathram
ചെന്നൈ : വാഹന അപകടത്തെ ത്തുടര്‍ന്ന് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ യില്‍ ആയിരുന്ന നടന്‍ ജഗതി ശ്രീകുമാര്‍ ആശുപത്രി വിട്ടു.

ജഗതി യുടെ ആരോഗ്യ നില മെച്ച പ്പെട്ടിട്ടുണ്ടെ ങ്കിലും സംസാര ശേഷി ഇനിയും തിരിച്ചു കിട്ടിയിട്ടില്ല. രണ്ടു മാസം തിരുവനന്ത പുരത്ത് ഉണ്ടാകും എന്നും വെല്ലൂരിലെ ഡോക്ടര്‍മാര്‍ നിര്‍ദേശി ച്ചിട്ടുള്ള ചികിത്സ തന്നെ യായിരിക്കും തുടരുക എന്നും ബന്ധുക്കള്‍ അറിയിച്ചു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നടി അനുഷക ഷെട്ടിയെ പട്ടി കടിച്ചു

September 15th, 2012

anushka-shetty-epathram

ചെന്നൈ : പ്രശസ്ത തെന്നിന്ത്യന്‍ നടി അനുഷ്ക ഷെട്ടിയെ പട്ടി കടിച്ചു. ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞ് തിരിച്ചെത്തിയ നടി ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു സംഭവം. ഒരു ടിഷ്യു പേപ്പര്‍ വായില്‍ കുടുങ്ങി ബുദ്ധിമുട്ടുന്ന പട്ടി മൃഗ സ്നേഹി കൂടിയായ നടിയുടെ ശ്രദ്ധയില്‍ പെട്ട ഉടനെ നടി പട്ടിയെ സമീപിച്ച് അതിന്റെ വായില്‍ നിന്നും ടിഷ്യൂ പേപ്പര്‍ പുറത്തെടുക്കുവാന്‍ ശ്രമിച്ചു. പട്ടിയുടെ വായില്‍ കയ്യിട്ട് ടിഷ്യൂ പേപ്പര്‍ പുറത്തെടുക്കുവാനുള്ള ശ്രമത്തിനിടയില്‍ നടി തന്നെ ആക്രമിക്കുവാന്‍ ശ്രമിക്കുകയാണെന്ന് കരുതിയാകണം പട്ടി കടിച്ചത്. കയ്യില്‍ കടി കൊണ്ടതിനെ തുടര്‍ന്ന് അനുഷ്കയെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്ക് വിധേയയാക്കി.

- എസ്. കുമാര്‍

വായിക്കുക: ,

1 അഭിപ്രായം »

സീരിയല്‍ നടി കൊല്ലപ്പെട്ടു

September 10th, 2012

neeral-bhardwaj-epathram

മുംബൈ: പ്രമുഖ സീരിയല്‍ നടി നീരള്‍ ഭരദ്വാജ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. നീരള്‍ സഞ്ചരിച്ചിരുന്ന ഓട്ടോയില്‍ നിയന്ത്രണം വിട്ട് അമിത വേഗത്തില്‍ വന്ന ഒരു കാര്‍ ഇടിക്കുകയായിരുന്നു. കാറില്‍ ഉണ്ടായിരുന്നവര്‍ മദ്യ ലഹരിയില്‍ ആയിരുന്നു. കാര്‍ ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു. ബി. ജെ. പി. നേതാവ് ഉമാ ഭാരതിയുടെ സെക്രട്ടറിയുടെ മകളാണ് നീരള്‍. മാത കി ചൌക്കി, ഷാനി ദേവ് കി മഹിമ തുടങ്ങിയ സീരിയലുകളില്‍ പ്രധാന വേഷത്തില്‍ നീരള്‍ അഭിനയിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »

1 of 4123...Last »

« Previous « ബാച്ചിലര്‍ പാര്‍ട്ടി കണ്ടവര്‍ കുടുങ്ങി
Next Page » സൂര്യപുത്രി അമല മടങ്ങി വരുന്നു »എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...
എന്തിരന്റെ കഥ മോഷ്ടിച്ചതെ...
സലീം കുമാര്‍ മികച്ച നടന്‍...
ഗദ്ദാമ യ്ക്ക് ഗള്‍ഫില്‍ ...
എന്‍ഡോസള്‍ഫാന്‍ : താരങ്ങള...
നടി ശ്വേതയുടെ പരാതിയില്‍ ...
മമ്മുട്ടിയും മോഹന്‍ലാലും ...
ലീലയില്‍ നിന്നും ലാല്‍ പു...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine