സണ്ണി ലിയോണ്‍ ബോളീവുഡ്ഡില്‍ ചുവടുറപ്പിക്കുന്നു

April 30th, 2013

sunny leone epathram

ലോകപ്രശസ്ത നീലച്ചിത്ര നായിക സണ്ണി ലിയോണ്‍ ബോളീവുഡ്ഡില്‍ ചുവടുറപ്പിക്കുന്നു. ജിസം-2 എന്ന ചിത്രത്തിലെ സണ്ണിയുടെ ചൂടന്‍ രംഗങ്ങള്‍ ബോളീവുഡ്ഡ് ഏറെ ആഘോഷിച്ചിരുന്നു. ഇപ്പോള്‍ വെല്‍ക്കം-2 എന്ന ചിത്രത്തില്‍ മല്ലിക ഷെറാവത്തിനു പകരം സണ്ണി ലിയോണ്‍ ആണ് അഭിനയിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗത്ത് മല്ലികയായിരുന്നു നായിക. എന്നാല്‍ രണ്ടാം ഭാഗത്തില്‍ മല്ലികയെ ഒഴിവാക്കി. നാന പടേക്കര്‍, അനില്‍ കപൂര്‍ എന്നിവരുടെ കാമുകി വേഷമാണ് സണ്ണി അവതരിപ്പിക്കുന്നത്.

ഗ്ലാമറിന്റെ കാര്യത്തില്‍ ഏതറ്റം വരെ പോകുവാനും തനിക്ക് മടിയില്ലെന്ന് സണ്ണി ലിയോണ്‍ പല തവണ തെളിയിച്ചിട്ടുള്ളതാണ്. സണ്ണി അഭിനയിച്ച പോണ്‍ ചിത്രങ്ങള്‍ക്ക് വന്‍ ഡിമാന്റാണ്. സണ്ണിയുടെ ഗ്ലാമര്‍ പരമാവധി വിറ്റു കാശാക്കുക എന്നതു തന്നെയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും ലക്ഷമിടുന്നത്. ജിസം-2 വന്‍ വിജയമായതിന്റെ രഹസ്യം സണ്ണിയുടെ ഗ്ലാമര്‍ പ്രദര്‍ശനം തന്നെയായിരുന്നു.

അടുത്തയിടെ ഇന്ത്യയിലെ പത്ത് ചൂടന്‍ സുന്ദരിമാരുടെ കണക്കെടുത്തപ്പോള്‍ ഐശ്വര്യ റായിയെ പിന്തള്ളി സണ്ണി ലിയോണ്‍ സ്ഥാനം പിടിച്ചിരുന്നു. ഒരു പ്രമുഖ ഇംഗ്ലീഷ് പത്രമാണ് സര്‍വ്വേ നടത്തിയത്. ദീപിക പദുകോണ്‍ ഒന്നാമതും കത്രീന കൈഫ് രണ്ടാമതും കരീന കപൂര്‍ മൂന്നാമത്തെ സ്ഥാനവും ഈ ലിസ്റ്റില്‍ കൈവശപ്പെടുത്തി.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബാറ്റ്മിന്റണ്‍ സുന്ദരി ജ്വാലഗുട്ട ഐറ്റം ഡാന്‍സ് ചെയ്യുന്നു

February 6th, 2013

jwala-gutta-epathram

ബാറ്റ്മിന്റണ്‍ കോര്‍ട്ടിലെ ഗ്ലാമര്‍ താരമായ ജ്വാലഗുട്ട ഐറ്റം ഡാന്‍സുമായി കാണികളെ ഹരം കൊള്ളിക്കുവാന്‍ ഒരുങ്ങുന്നു. നിതിന്‍ സ്റ്റാറുടെ ഗുണ്ടജാരി ഗെല്ലന്തായിതേ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ഐറ്റം ഡാന്‍സുമായി ജ്വാല സിനിമയിലെ അരങ്ങേറ്റം കുറിക്കുന്നത്. നിത്യാ മേനോന്‍ നായികയാകുന്ന ചിത്രത്തിന്റെ നൃത്ത സംവിധാനം നിര്‍വ്വഹിക്കുന്നത് മാസ്റ്റര്‍ ശേഖര്‍ ആണ്. നികിത റെഡ്ഡിയാണ് നിര്‍മ്മാണം. സംഗീതം അനുരൂപ് റൂബന്‍. ഒരു പബ്ബില്‍ വച്ചാണ് ഐറ്റം നൃത്തം ചിത്രീകരിച്ചിരിക്കുന്നത്. ആദ്യ രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ ജ്വാലയ്ക്ക് അല്പം മടിയുണ്ടായിരുന്നെങ്കിലും ഷൂട്ടിങ്ങ് ആരംഭിച്ച് അധികം താമസിയാതെ തന്നെ ഒരു പ്രൊഫഷണല്‍ താരത്തിന്റെ രീതിയില്‍ അവര്‍ ചുവടുകള്‍ വെച്ചു. ജ്വാലയ്ക്ക് വേണ്ടി പ്രത്യേകം വസ്ത്രങ്ങള്‍ ഒരുക്കിയതായും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.

ഈ ചിത്രത്തെ കൂടാതെ മറ്റു നാലു ചിത്രങ്ങള്‍ക്ക് കൂടെ ജ്വാല കരാര്‍ ഒപ്പിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. മറ്റു ചിത്രങ്ങളിലും ജ്വാലയുടെ സൌന്ദര്യം ആസ്വാദകര്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കും വിധം ഐറ്റം ഡാന്‍സുമുണ്ടാകും. താരമിപ്പോള്‍ ഡാന്‍സ് പരിശീലിക്കുകയാണ്. അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യന്‍ സാന്നിദ്ധ്യമായ ജ്വാലയുടെ പുതിയ ചുവടുകള്‍ ബോളിവുഡ്ഡിലേക്കും നീണ്ടേക്കും എന്നാണ് സൂചന.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഷക്കീല പാര്‍വ്വതി ഓമനക്കുട്ടനൊപ്പം അഭിനയിക്കുന്നു

January 19th, 2013

shakeela-returns-epathram

ഒരു ഇടവേളയ്ക്ക് ശേഷം ഗ്ലാമര്‍ നായിക ഷക്കീല മലയാളത്തില്‍ തിരിച്ചെത്തുന്നു. ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മിസ് വേള്‍ഡ് റണ്ണറപ്പ് പാര്‍വ്വതി ഓമനക്കുട്ടനൊപ്പമാണ് ഷക്കീല അഭിനയിക്കുന്നത്. ഗ്ലാമര്‍ നായികയും സുന്ദരിയും ഒത്തു ചേരുന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. 2000-ല്‍ ഇറങ്ങിയ കിന്നാരത്തുമ്പികള്‍ എന്ന ചിത്രമാണ് ഷക്കീലയെ മലയാളി മനസ്സില്‍ പ്രതിഷ്ഠിച്ചത്. തുടര്‍ന്ന് നിരവധി സോഫ്റ്റ് പോണ്‍ ചിത്രങ്ങള്‍ ഷക്കീല നായികയായി മലയാളത്തില്‍ ഇറങ്ങി. ഷക്കീലയെ കൂടാതെ രേഷ്മ, സിന്ധു, മറിയ തുടങ്ങി പല നടിമാരും ഇത്തരം ചിത്രങ്ങളില്‍ മേനി പ്രദര്‍ശനത്തിനായി പ്രത്യക്ഷപ്പെട്ടിരുന്നു. ഇവയില്‍ മിക്കവയും വന്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കുകയും ചെയ്തു. രതി ചിത്രങ്ങളുടെ കാലം കഴിഞ്ഞതോടെ ഇടക്ക് ഷക്കീല സിനിമയില്‍ നിന്നും വിട്ട് നിന്നു. പിന്നീട് ഹാസ്യ നടിയായിട്ടാണ് അവര്‍ തിരിച്ചെത്തിയത്. ഇടയ്ക്ക് ഛോട്ടാ മുംബൈ എന്ന മോഹന്‍ ലാല്‍ ചിത്രത്തിലും പൃഥ്‌വി രാജ് നായകനായ തേജാഭായ് ആന്റ് ഫാമിലിയിലും ഷക്കീല അഭിനയിച്ചു എങ്കിലും തുടർന്ന് കൂടുതല്‍ ചിത്രങ്ങള്‍ ഒന്നും അവരെ തേടിയെത്തിയില്ല. ഇതിനിടയില്‍ ഷക്കീല തന്റെ ആത്മകഥ എഴുതുന്നതായും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

നടി നമിതയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം

October 28th, 2010

namitha-epathram

ചെന്നൈ: പ്രമുഖ തെന്നിന്ത്യന്‍ ഗ്ലാമര്‍ നടി നമിതയെ തിരുച്ചിറപ്പള്ളി വിമാന ത്താവളത്തില്‍ നിന്ന് കാറില്‍ കടത്തി ക്കൊണ്ടു പോകാന്‍ ശ്രമിച്ചു. നമിതയുടെ ആരാധകനാണ് ഡ്രൈവര്‍ ചമഞ്ഞ് കാറില്‍ തട്ടിയെടുത്തത്. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റു ചെയ്തു.

namitha-1-epathram

കൂടുതല്‍ കാണാന്‍ ക്ലിക്ക്‌ ചെയ്യൂ

ചലച്ചിത്ര നടന്‍ എസ്. എസ്. രാജേന്ദ്രനെ ആദരിക്കാനായി നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനായി, തമിഴ് സിനിമ യിലെ മാദക നടി നമിത ചെന്നൈ വിമാന ത്താവളത്തില്‍ നിന്ന് തിരുച്ചിറപ്പള്ളി യിലേക്ക് പോയതായിരുന്നു. നമിതയോടൊപ്പം മാനേജര്‍ ജോണുമുണ്ടായിരുന്നു. തിരുച്ചിറപ്പള്ളി വിമാന ത്താവളത്തില്‍ നിന്നും നമിത പുറത്തേക്കിറങ്ങിയ ഉടന്‍ ഡ്രൈവറുടെ വേഷത്തില്‍ പെരിയ സ്വാമി എന്ന യുവാവ് എത്തി. നമിതയെ കൊണ്ടു പോകാനായി സംഘാടകര്‍ അയച്ചതാണെന്ന് അറിയിച്ചു.

നമിതയും ജോണും കാറില്‍ കയറി യാത്ര തുടരവെ, നമിതയെ കൊണ്ടു പോകാനായി സംഘാടകര്‍ നിയോഗിച്ച യഥാര്‍ത്ഥ കാര്‍ ഡ്രൈവര്‍ വിമാന ത്താവളത്തില്‍ എത്തി. നമിതയെ കയറ്റി ഒരു കാര്‍ വിമാന ത്താവളത്തില്‍ നിന്നു പോയതറിഞ്ഞ്, യഥാര്‍ത്ഥ ഡ്രൈവര്‍ നമിതയെ കയറ്റി ക്കൊണ്ടു പോയ കാറിനെ അതിവേഗം പിന്തുടര്‍ന്നു. തുടര്‍ന്ന് നമിത സഞ്ചരിച്ച കാറിനു കുറുകെ കാര്‍ നിര്‍ത്തിയ ശേഷം പെരിയ സ്വാമിയെ പിടികൂടി പോലീസില്‍ ഏല്പിക്കുകയായിരുന്നു.

നമിതയോടുള്ള കടുത്ത ആരാധന കാരണമാണ് കടത്തി ക്കൊണ്ടു പോയതെന്ന് പെരിയ സ്വാമി പോലീസില്‍ മൊഴി നല്കി. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

3 of 3123

« Previous Page « പത്മപ്രിയക്ക് അവാര്‍ഡ്‌ ലഭിക്കാത്തതില്‍ രോഷം
Next » ടോം ക്രൂസ് ബുര്‍ജ്‌ ഖലീഫയുടെ മുകളില്‍ »ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine