പത്മശ്രീ കെ. ബാലചന്ദര്‍ അന്തരിച്ചു

December 23rd, 2014

k-balachander-epathram

ചെന്നൈ: പ്രശസ്ത സംവിധായകന്‍ പത്മശ്രീ കെ. ബാലചന്ദര്‍ അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്ന് വൈകുന്നേരം ഏഴരയോടെ ആയിരുന്നു അന്ത്യം. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലാ‍യി നൂറോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 1980-ല്‍ തിരകള്‍ എഴുതിയ കാവ്യം എന്ന മലയാള ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. പത്മശ്രീ, ദാദാ സാഹേബ് ഫാല്‍കെ പുരസ്കാരം തുടങ്ങി നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട്. ഒമ്പത് ദേശീയ അവാര്‍ഡുകളും സംസ്ഥാന സര്‍ക്കാരിന്റേയും ഫിലിം ഫെയര്‍ ഉള്‍പ്പെടെ മറ്റു നിരവധി അവാര്‍ഡുകളും നേടിയിട്ടുണ്ട്. തമിഴ് സിനിമയ്ക്ക് നവ ഭാവുകത്വം പകര്‍ന്ന ബാലചന്ദര്‍ കമലഹാസന്‍, രജനീകാന്ത്, സരിത തുടങ്ങി പ്രമുഖ താരങ്ങളെ സിനിമയിലേക്ക് കൊണ്ടു വരികയും ചെയ്തിട്ടുണ്ട്.

1930 ജൂലായ് 9ന് തഞ്ചാവൂരിലെ തമിഴ് ബ്രാഹ്മണ കുടുംബത്തില്‍ ദണ്ഡപാണിയുടേയും സരസ്വതിയമ്മയുടെയും മകനായി ജനിച്ച ബാലചന്ദര്‍ അണ്ണാമല യൂണിവേഴ്സിറ്റിയില്‍ നിന്നും ബി. എസ്. സി. സുവോളജി ബിരുദം നേടി. തുടര്‍ന്ന് തിരുവായൂര്‍ ജില്ലയിലെ മുത്തുപ്പേട്ടയില്‍ സ്കൂള്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് അക്കൌണ്ടന്റ് ജനറല്‍ ഓഫീസില്‍ ഉദ്യോഗസ്ഥനായി. എം. ജി. ആർ. അഭിനയിച്ച ദൈവത്തായി എന്ന ചിത്രത്തിനു സംഭാഷണം എഴുതിക്കൊണ്ടാണ് ബാലചന്ദര്‍ സിനിമയിലേക്ക് കടന്നു വന്നത്.

1965-ല്‍ നാണല്‍, നീര്‍ക്കുമിഴി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 1974-ലെ ബാലചന്ദര്‍ സംവിധാനം ചെയ്ത അവള്‍ ഒരു തുടര്‍ക്കഥൈ എന്ന ചിത്രത്തിലൂടെ കമലഹാസനും 1975-ല്‍ സംവിധാനം ചെയ്ത അപൂ‍ര്‍വ്വ രാഗം എന്ന ചിത്രത്തിലൂടെ രജനീകാന്തും സിനിമയില്‍ അരങ്ങേറ്റം കുറിച്ചു.

രാജയാണ് ഭാര്യ. കൈലാസം, പ്രസന്ന, പുഷ്പ കന്തസ്വാമി എന്നിവര്‍ മക്കളാണ്. തമിഴ് സിനിമയിലെ വേറിട്ട സംവിധാന ശൈലിയുടെ ഉടമയായിരുന്ന ബാലചന്ദറിന്റെ നിര്യാണത്തില്‍ വിവിധ മേഖലകളില്‍ നിന്നുമുള്ള പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.

- എസ്. കുമാര്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കമല്‍ ഇനി ഹോളിവുഡില്‍

June 12th, 2012

Kamal-Hassan-epathram

കമലാഹാസനും ഹോളിവുഡിലേയ്ക്ക്. ഒരു ഹോളിവുഡ് സിനിമ സം‌വിധാനം ചെയ്തു അതില്‍ നായകനാവാന്‍ ആണ് കമലിന്റെ പദ്ധതി. ഇന്ത്യാക്കാരായ മനോജ് നൈറ്റ് ശ്യാമളനും രൂപേഷ് പോളും ശേഖര്‍ കപൂറുമൊക്കെ തിളങ്ങിയ ഹോളിവുഡില്‍ ഇനി ഉലകനായകനെയും കാണാം.

സിംഗപ്പൂരില്‍ നടന്ന ഇന്ത്യന്‍ ഫിലിം അക്കാദമി ഫെസ്റ്റിവലില്‍ കമലാഹാസന്റെ പുതിയ സിനിമയായ ‘വിശ്വരൂപ’ത്തിലെ ചില ദൃശ്യങ്ങള്‍ കാണിച്ചിരുന്നു. ഇത് ഏറെപ്പേരുടെ പ്രശംസയ്ക്ക് പാത്രമായിരുന്നു. ഫെസ്റ്റിവലില്‍ ‘ലോര്‍ഡ് ഓഫ് ദ റിംഗ്സ്’ നിര്‍മിച്ച ബേരി ഓസ്ബോണ്‍ കമലഹാസന്‍ സംസാരിച്ചിരുന്നു. ഇതിനു ശേഷമാണ്  താന്‍ ഒരു ഹോളിവുഡ് സിനിമ സം‌വിധാനം ചെയ്യാന്‍ പോകുന്നുവെന്ന് മാധ്യമപ്രവര്‍ത്തകരോട് കമല്‍ വെളിപ്പെടുത്തിയത്. ബേരി ഓസ്ബോണ്‍ ആണ് തന്റെ ഈ സിനിമ നിര്‍മ്മിക്കുക എന്നും താന്‍ പറഞ്ഞ കഥകളില്‍ ഒരെണ്ണം ബേരിക്ക് ഇഷ്ടവുമായി എന്നും കമല്‍ പറഞ്ഞു. എന്തായാലും സിനിമയുടെ തിരക്കഥ ഒരുക്കുന്ന പണിയിലാണ് കമലിപ്പോള്‍.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

രണ്ടാമൂഴത്തില്‍ കമല്‍ഹാസനും

November 21st, 2011

Kamal-Hassan-epathram
എം ടി വാസുദേവന്‍ നായരുടെ പ്രശസ്ത നോവലായ രണ്ടാമൂഴം സിനിമയാകുന്നതോടെ ആരാകും കഥാപാത്രങ്ങള്‍ എന്ന കാര്യത്തില്‍ പല ഊഹാപോഹങ്ങള്‍ ഉണ്ടാകുകയാണ്. ആദ്യം ഭീമനായി മോഹന്‍ലാലും ദുര്യോധനനായി മമ്മൂട്ടിയും വരുന്നു എന്നാണു കേട്ടത്. എന്നാല്‍ ദുര്യോധന വേഷത്തില്‍ കമല്‍ഹാസന്‍ എത്തുമെന്നാണ് ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ട്. കര്‍ണ്ണന്‍റെ വേഷത്തിലാകും മമ്മുട്ടി എത്തുക എന്നറിയുന്നു. ലാലിന്‍റെ വേഷത്തില്‍ മാറ്റമില്ല. അങ്ങനെ വന്നാല്‍ എം. ടി – ഹരിഹരന്‍ ടീമിന്റെ ഈ ബിഗ്‌ ബഡ്ജറ്റ്‌ ചിത്രം മൂന്ന് പ്രമുഖ താരങ്ങള്‍ മാറ്റുരക്കുന്ന സിനിമയാകും.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« സിനിമയും കവിതയും: കവിതാമത്സരം.
കാണി ചലച്ചിത്രോല്‍സവം »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine