ആശാ ഭോസ്‌ലെ അന്തരിച്ചു

April 12th, 2026

singer-asha-bhosle-passes-away-ePathram
പ്രശസ്ത ഗായികയും ദേശീയ അവാർഡു ജേതാവുമായ ആശാ ഭോസ്‌ലെ അന്തരിച്ചു. 92 വയസ്സുണ്ടായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആശാ ഭോസ്‌ലെയെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് (ഞായർ) ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം. സംസ്‌കാരം തിങ്കളാഴ്ച.

80 വർഷക്കാലം നീണ്ടു നിന്ന സംഗീത സപര്യ യിൽ ഇരുപതോളം ഭാഷകളിലായി പന്ത്രണ്ടായിരത്തിൽ അധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

മലയാളത്തിൽ സുജാത (1977) എന്ന ചിത്രത്തിലെ ‘സ്വയം വര ശുഭദിന മംഗളങ്ങൾ’ എന്ന ഗാനം ഏറെ ശ്രദ്ധേയമാണ്.

മികച്ച ഗായികക്കുള്ള ദേശീയ പുരസ്‌കാരം രണ്ടു പ്രാവശ്യം അവരെ തേടി എത്തി. 2000 ല്‍ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡും 2008 ല്‍ പത്മ വിഭൂഷണും നല്‍കി രാജ്യം ആദരിച്ചു.

ലോകത്തിൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്ത ഗായിക എന്ന നിലയിൽ 2011 ൽ ഗിന്നസ് വേൾഡ് റെക്കോർഡിലും ഇടംപിടിച്ചു. ഗ്രാമി അവാര്‍ഡിന് നാമ നിര്‍ദേശം ചെയ്യപ്പെട്ട ആദ്യത്തെ ഇന്ത്യന്‍ ഗായികയാണ് ആശാ ഭോസ്‌ലെ.

മറാഠാ നാടക രംഗത്ത് പ്രവർത്തിച്ചിരുന്ന ഗായകൻ ആയിരുന്നു ദീന നാഥ് മങ്കേഷ്‌കറുടെ മകളായി 1933 സെപതംബര്‍ എട്ടിന് ഇന്‍ഡോറിൽ ജനിച്ചു.

മാതാവ്: ശുദ്ധമാതി. ലതാ മങ്കേഷ്‌കര്‍, ഹൃദ്യ നാഥ് മങ്കേഷ്‌കര്‍, ഉഷാ മങ്കേഷ്‌കര്‍, മീനാ മങ്കേഷ്‌കര്‍ എന്നിവര്‍ സഹോദരങ്ങളാണ്. Imge Credit : WiKiPeDiA

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

എസ്. പി. വെങ്കിടേഷ് അന്തരിച്ചു

February 3rd, 2026

music-director-s-p-venkitesh-passes-away-ePathram
പ്രശസ്ത സംഗീത സംവിധായകന്‍ എസ്. പി. വെങ്കിടേഷ് (70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈ യിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. മലയാളം, തമിഴ്, കന്നട, തെലുങ്ക്, ബംഗാളി, ഹിന്ദി അടക്കം നിരവധി ഭാഷകളിൽ ഹിറ്റ് ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിക്കുകയും പ്രശസ്തമായ നിരവധി ചിത്രങ്ങൾക്ക്‌ പശ്ചാത്തല സംഗീതം ഒരുക്കുകയും ചെയ്തിട്ടുണ്ട്.

1986 ൽ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ടി. പി. ബാല ഗോപാലന്‍ എം. എ. എന്ന സിനിമയില്‍ എ. ടി. ഉമ്മറിന്റെ അസിസ്റ്റന്റായി പ്രവർത്തിച്ചു കൊണ്ടാണ് മലയാള ചലച്ചിത്ര രംഗത്തേക്ക് പ്രവേശിക്കുന്നത്. ഈ സിനിമ യുടെ പശ്ചാത്തല സംഗീതവും നിർവ്വഹിച്ചു.

ഇതേ വർഷം തന്നെ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകൻ എന്ന സിനിമയുടെ ഗാനങ്ങൾക്ക് സംഗീതവും പശ്ചാത്തല സംഗീതവും നൽകി ഹിറ്റ് സംഗീത സംവിധായകൻ എന്ന ലേബലിൽ അറിയപ്പെടാൻ തുടങ്ങി.

പിന്നീട് വഴിയോരക്കാഴ്ചകൾ, ഇന്ദ്രജാലം, നാടോടി, കിലുക്കം, ഭൂമിയിലെ രാജാക്കൻമാർ, മിന്നാരം, മാന്ത്രികം, ദൗത്യം, തുടർക്കഥ, സ്പടികം, ധ്രുവം, മഹായാനം, കൗരവർ, ജോണി വാക്കർ, കുട്ടേട്ടന്‍, വാല്‍സല്യം, സൈന്യം, സോപാനം, പൈതൃകം, അർത്ഥന, ദേശാനടക്കിളികൾ കരയാറില്ല, ഭീഷ്മാചാര്യ, കാഴ്ചയ്ക്കപ്പുറം, കാബൂളിവാല, വ്യൂഹം, എന്നോടിഷ്ടം കൂടാമോ, മാന്നാര്‍ മത്തായി സ്പീക്കിംഗ്, സൂപ്പർമാൻ, ആദ്യത്തെ കണ്മണി, പുതുക്കോട്ടയിലെ പുതു മണവാളൻ, ഹൈവേ, കാശ്മീരം തുടങ്ങി 150 ഓളം ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കി.

പൈതൃകം, ജനം (1993-ൽ) എന്നീ സിനിമകളിലെ സംഗീത സംവിധാനത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അദ്ദേഹത്തെ തേടി എത്തി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇതിഹാസ ഗായിക ലതാ മങ്കേഷ്കര്‍ ഓര്‍മ്മയായി

February 6th, 2022

latamangeshkar_epathram

ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന ഇതിഹാസ ഗായിക ലതാ മങ്കേഷ്കര്‍ (92) അന്തരിച്ചു. കൊവിഡ് ബാധിച്ച് 2022 ജനുവരി 8 മുതൽ ചികില്‍സയില്‍ ആയിരുന്നു. ഫെബ്രുവരി 6 ഞായറാഴ്ച രാവിലെ 8 മണിയോടെ ആയിരുന്നു അന്ത്യം. വൈകുന്നേരം 6 മണി യോടെ മുംബൈ ദാദറിലെ ശിവജി പാർക്കില്‍ സംസ്കാരം നടക്കും. ലതാജിയോടുള്ള ബഹുമാന സൂചകമായി രാജ്യത്ത് രണ്ടു ദിവസം ദു:ഖാചരണം ഉണ്ടാവും.

സംഗീതജ്ഞനും നാടകനടനുമായ ദീനാനാഥ് മങ്കേഷ്‌കറുടെയും ശിവന്തിയുടെയും അഞ്ചു മക്കളില്‍ മൂത്ത മകളാണ് ലതാ മങ്കേഷ്കര്‍. മധ്യ പ്രദേശിലെ ഇന്ദോറിൽ 1929 സെപ്റ്റംബർ 28 നാണ് ലത ജനിച്ചത്. 5 വയസ്സു മുതൽ പിതാവിന്റെ സംഗീത നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങി.

1942 ൽ മറാത്തി, ഹിന്ദി സിനിമകളിൽ അഭിനയിച്ചു കൊണ്ടാണ് ചലച്ചിത്ര രംഗത്ത് എത്തുന്നത്. പിന്നീട് ആലാപന രംഗത്തെ നിറ സാന്നിദ്ധ്യം ആവുക യായിരുന്നു.

മറാത്തി, മലയാളം, തമിഴ്  തുടങ്ങി 36 പ്രാദേശിക ഭാഷ കളിലും ഹിന്ദിയിലുമായി 40,000 ത്തില്‍ അധികം ഗാന ങ്ങള്‍ക്ക് ഏഴു പതിറ്റാണ്ടില്‍ ഏറെ നീണ്ട സംഗീത ജീവിതത്തില്‍ ലതാജി ശബ്ദം നല്‍കി.

രാമു കാര്യാട്ട് സംവിധാനം ചെയ്‌ത നെല്ല് (1974) എന്ന ചിത്രത്തിൽ വയലാർ എഴുതി സലിൽ ചൗധരി ഈണം പകർന്ന ‘കദളി കൺ കദളി ചെങ്കദളി പൂ വേണോ’ എന്ന സർവ്വ കാല ഹിറ്റ് ഗാനം മലയാള സിനിമക്കും ലതാജിയുടെ ശബ്ദ സാന്നിദ്ധ്യം നൽകി.

രാജ്യത്തെ ഏറ്റവും വലിയ സിവിലിയൻ പുരസ്കാരം ‘ഭാരതരത്നം’ നൽകി 2001 ൽ ലതാജിയെ ആദരിച്ചു. പത്മഭൂഷണ്‍ (1969), പത്മവിഭൂഷണ്‍ (1999), ദാദാസാഹബ് ഫാല്‍ക്കെ അവാര്‍ഡ് (1989) ഫിലിംഫെയർ ലൈഫ് ടൈം അച്ചീവ്മെൻറ് (1993) അവാര്‍ഡ് എന്നിവ നല്‍കി ആദരിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വിഖ്യാത സംവിധായകന്‍ കെ. എസ്​. സേതു മാധവൻ അന്തരിച്ചു

December 24th, 2021

director-k.s-sethumadhavan-epathram

മലയാള സിനിമയിലെ മാസ്റ്റര്‍ ഡയറക്ടര്‍ കെ. എസ്. സേതു മാധവന്‍ (94) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ രോഗ ബാധിതനായി ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. സുബ്രഹ്മണ്യം – ലക്ഷ്മിയമ്മ ദമ്പതികളുടെ മകനായി 1927 ൽ പാലക്കാട് ആയിരുന്നു സേതുമാധവന്‍ ജനിച്ചത്.

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ സാഹിത്യ കൃതികള്‍ സിനിമയാക്കിയ കെ. എസ്. സേതു മാധവന്‍ മലയാളം കൂടാതെ, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലും ചിത്രങ്ങള്‍ ഒരുക്കി.

മലയാള സിനിമാ ചരിത്രത്തിലെ നാഴിക ക്കല്ലുകളായ ഒട്ടേറെ സിനിമകള്‍ ഒരുക്കിയ ഈ വിഖ്യാത സംവിധായ കന്റെ സിനിമകളിലൂടെ ആയിരുന്നു കമല്‍ ഹാസ്സന്‍ (കണ്ണും കരളും) സുരേഷ് ഗോപി (ഓടയില്‍ നിന്ന്) എന്നിവര്‍ ബാലനടന്മാരായി അഭിനയ രംഗത്ത് എത്തിയത്.

മമ്മൂട്ടി ആദ്യമായി മുഖം കാണിച്ച അനുഭവങ്ങള്‍ പാളിച്ചകള്‍ കെ. എസ്. സേതു മാധവന്റെ മാസ്റ്റര്‍ പീസുകളില്‍ മുന്നില്‍ നില്‍ക്കുന്നു.

സത്യന്‍, പ്രേംനസീര്‍, ശിവജി ഗണേശന്‍, എം. ജി. ആര്‍. തുടങ്ങിയ പ്രമുഖ നടന്മാര്‍ കെ. എസ്. സേതു മാധവന്റെ ചിത്ര ങ്ങളിലൂടെ വൈവിധ്യമാര്‍ന്ന റോളുകളില്‍ വെള്ളിത്തിരയില്‍ എത്തി.

കമല്‍ ഹാസന്‍ ആദ്യമായി നായക വേഷ ത്തില്‍ അഭിനയിച്ചത് കെ. എസ്. ഒരുക്കിയ കന്യാകുമാരി എന്ന സിനിമയിലൂടെ ആയിരുന്നു.

ഓടയിൽ നിന്ന്, അനുഭവങ്ങൾ പാളിച്ചകൾ, അടിമകൾ, അര നാഴിക നേരം, കരകാണാക്കടൽ, ദാഹം, അച്ഛനും ബാപ്പയും, പണിതീരാത്ത വീട്, പുനര്‍ജ്ജന്മം, ഓപ്പോൾ, മറുപക്കം, യക്ഷി, ചട്ടക്കാരി, ഓർമ്മകൾ മരിക്കുമോ, നക്ഷത്രങ്ങളേ കാവൽ, വേനല്‍ കിനാവുകള്‍ തുടങ്ങിയവ പ്രധാന ചിത്രങ്ങളാണ്.

നിരവധി തവണ ദേശീയ – സംസ്ഥാന പുരസ്‌കാരങ്ങള്‍, നന്ദി അവാര്‍ഡ്, ഫിലിം ഫെയര്‍ അവാര്‍ഡ്, ക്രിട്ടിക്സ് അവാര്‍ഡ് കൂടാതെ നിരവധി സിനിമാ – സാംസ്കാരിക കൂട്ടായ്മ കളുടേയും പുരസ്കാര ങ്ങള്‍ അദ്ദേഹത്തെ തേടി എത്തിയിരുന്നു.

ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനകളെ പരിഗണിച്ച് സംസ്ഥാന സര്‍ക്കാറിന്റെ 2009-ലെ ജെ. സി. ഡാനിയേല്‍ പുരസ്‌കാരവും കെ. എസ്. സേതുമാധവന് ലഭിച്ചിട്ടുണ്ട്.

– പി. എം. അബ്ദുല്‍ റഹിമാന്‍.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇതിഹാസ താരം ദിലീപ്​ കുമാർ അന്തരിച്ചു

July 7th, 2021

legend-bollywood-actor-dilip-kumar-ePathram
ഇന്ത്യന്‍ സിനിമയുടെ അഭിമാന താരം ബോളിവുഡ് ഇതിഹാസം ദിലീപ് കുമാർ അന്തരിച്ചു. 98 വയസ്സ് ഉണ്ടായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയില്‍ ആയിരുന്നു. ഇതിനിടെ ശ്വാസ തടസ്സം നേരിട്ടതിനാല്‍ അദ്ദേഹത്തെ കഴിഞ്ഞ ബുധനാഴ്ച ആശുപത്രി യിൽ പ്രവേശിപ്പിക്കുക യായിരുന്നു.

പാകിസ്ഥാനിലെ പെഷാവറിൽ 1922 ഡിസംബർ 11 ന് മുഹമ്മദ് യൂസഫ് ഖാൻ എന്ന ദിലിപ് കുമാർ ജനിച്ചു. 1943 ൽ ബോംബയില്‍ എത്തി പ്രമുഖ നടി ദേവികാ റാണിയുടെ ബോംബെ ടാക്കീസില്‍ ജോയിന്‍ ചെയ്തു.

1944 ൽ ജ്വാർ ഭാട്ട എന്ന ചിത്രത്തിലെ നായകനായി ദിലിപ് കുമാർ എന്ന യൂസുഫ് ഖാന്‍ ഇന്ത്യന്‍ സിനിമാ ചരിത്ര ത്തിന്റെ ഭാഗം ആയി മാറുകയായിരുന്നു.

ദേവ്‌ദാസ്, റാം ഔർ ശ്യാം, മുഗൾ – ഇ – അസം, ആസാദ്‌, നയാ ദൗർ, അൻഡാസ്, മധുമതി, ഗംഗാ യമുനാ, ശക്‌തി, കർമ്മ, സൗദാഗർ തുടങ്ങീ അറുപത്തി അഞ്ചോളം സിനിമകളില്‍ ശ്രദ്ധേയ വേഷ ങ്ങളിൽ അഭിനയിച്ചു.

രാജ്യം പത്മ വിഭൂഷൺ നൽകി ആദരിച്ചു. ദാദാ സാഹേബ് ഫാൽക്കെ അവാര്‍ഡ് ജേതാവാണ്. ആദ്യ മായി ഫിലിം ഫെയർ അവാർഡ് നേടിയ നടനും ഏറ്റവും കൂടുതല്‍ തവണ ഫിലിം ഫെയര്‍ അവാര്‍ഡ് നേടിയതും ദിലീപ് കുമാര്‍ തന്നെ.

ഭാര്യ : സൈറാ ബാനു.  മക്കളില്ല

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

1 of 212

« Previous « സമഗ്ര സംഭാവനക്ക് ഇനി സത്യജിത് റേ പുരസ്‌കാരം
Next Page » മോഹൻലാലും മമ്മൂട്ടിയും ഗോൾഡൻ വിസ സ്വീകരിച്ചു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine