പ്രശസ്ത തെന്നിന്ത്യന്‍ നടി തമന്ന മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. ‘സെന്‍ട്രല്‍ ജയിലിലെ പ്രേതം’ എന്ന്പേരുള്ള ഹൊറര്‍ കോമഡി ചിത്രത്തില്‍ അഭിനയിക്കുവാന്‍ തമന്ന കരാറായെന്നാണ് റിപ്പോര്‍ട്ടുകള്‍.സന്ധ്യമോഹനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഇതിന് മുന്‍പും തമന്ന ദേവി എന്ന തമിഴ് ചിത്രത്തില്‍ ഹൊറര്‍ വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്..
ഈ ചിത്രം വിജയമായതിനെ തുടര്‍ന്ന് ഇതിന്റെ രണ്ടാം ഭാഗവും ഇറങ്ങിയിരുന്നു. അതിലും തമന്ന തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ‘സെന്‍ട്രല്‍ ജയിലിലെ പ്രേതം’ ഇന്ത്യന്‍ ആര്‍ട്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകനായ സന്ധ്യ മോഹന്‍റെ കഥയ്ക്ക് അമല്‍ കെ ജോബി ആണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.
കൊച്ചി : പ്രമുഖ അഭിനേതാവ് ക്യാപ്റ്റന്‍ രാജു (68 വയസ്സ്) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ യായി രുന്നു അന്ത്യം. പത്തനംതിട്ട ഓമല്ലൂര്‍ കെ. യു. ഡാനി യേല്‍ – അന്നമ്മ ദമ്പതിക ളുടെ ഏഴാമത്തെ മകനാണ് രാജു. പ്രമീളയാണ് ഭാര്യ. ഏക മകന്‍ രവിരാജ്.
മലയാളം, തമിഴ്, കന്നട, തെലുങ്ക് ഭാഷ കളിലായി അഞ്ഞൂറോളം സിനിമ കളില്‍ ക്യാപ്റ്റന്‍ രാജു അഭി നയി ച്ചിട്ടുണ്ട്. 1981 ൽ ജോഷി സംവിധാനം ചെയ്ത ‘രക്തം’ എന്ന സിനി മയി ലൂടെ യായിരുന്നു ചലച്ചിത്ര രംഗ ത്തെക്കു വന്നത്. പിന്നീട് ‘രതി ലയം’ എന്ന സിനിമ യില്‍ സിലുക്കു സ്മിത യുടെ നായക നായി ശ്രദ്ധിക്ക പ്പെട്ടു. തുടര്‍ന്ന് സഹ നടനായും വില്ലനായും നിരവധി വേഷ ങ്ങള്‍ അഭിന യിച്ചു.
ഇതാ ഒരു സ്‌നേഹ ഗാഥ, മി. പവനായി 99.99 എന്നീ സിനിമ കള്‍ സംവി ധാനം ചെയ്തിട്ടുണ്ട്.
നാടോടിക്കാറ്റ് സിനിമ യിലെ ‘പവനായി’ എന്ന കഥാ പാത്രം ക്യാപ്റ്റന്‍ രാജു വിന്റെ അഭി നയ ജീവിത ത്തില്‍ ഒരു വഴി ത്തിരി വായി. മാസ്റ്റര്‍ പീസ് എന്ന ചിത്രത്തി ലാണ് അവസാനമായി അഭിനയിച്ചത്.
ഒരു വടക്കന്‍ വീരഗാഥ യിലെ അരിങ്ങോടര്‍, ആവനാഴി യിലെ സത്യ രാജ്, പുതു ക്കോട്ട യിലെ പുതു മണ വാള നിലെ മാട ശ്ശേരി തമ്പി, സാമ്രാജ്യ ത്തിലെ കൃഷ്ണ ദാസ്, സി. ഐ. ഡി. മൂസ്സ യിലെ കരുണന്‍ ചന്ത ക്കവല, തുട ങ്ങിയ നിരവധി ശ്രദ്ധേ യമായ കഥാ പാത്രങ്ങളെ തന്റെ വൈവിധ്യ മാര്‍ന്ന അഭി നയ ത്താല്‍ ക്യാപ്റ്റന്‍ രാജു സ്മരണീയ മാക്കി.
ചെന്നൈ : വിജയ് നായകനായി അഭിനയിച്ച ‘മെര്‍സല്‍’ എന്ന ചിത്രം വിവാദ ങ്ങള്‍ കൊണ്ട് സമ്പന്ന മായി. സിനിമ യില്‍ കേന്ദ്ര സര്‍ക്കാര്‍ നയ ങ്ങളെ വിമര്‍ശി ക്കുന്നു എന്ന ആക്ഷേപ വുമായി ബി. ജെ. പി. രംഗത്തു വന്നതോടെ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.
ചരക്കു സേവന നികുതി (ജി. എസ്. ടി.) യെ വിമര്‍ശിച്ചു കൊണ്ട് വിജയ് പറയുന്ന ‘‘ഏഴു ശതമാനം ജി. എസ്. ടി. യുള്ള സിംഗപ്പൂരിൽ ചികിത്സ സൗജന്യം. 28 ശതമാനം ജി. എസ്. ടി. യുള്ള നമ്മുടെ നാട്ടിൽ അതല്ല സ്ഥിതി. അമ്മ മാരുടെ താലി അറുക്കുന്ന ചാരായ ത്തിനു ജി. എസ്. ടി. ഇല്ല. ജീവൻ രക്ഷാ മരുന്നു കൾക്ക് 12 ശതമാനമാണ് ജി. എസ്. ടി. കോവിലു കളല്ല, ആശുപത്രി കളാണ് ഇവിടെ വരേണ്ടത്…..’’ എന്ന ഡയ ലോഗാണ് ബി. ജെ. പി. യെ ചൊടി പ്പിച്ചത്.
മാത്രമല്ല ഡിജിറ്റല്‍ ഇന്ത്യ, ആശു പത്രി കളിലെ ശിശു മരണം എന്നിവയും പ്രതിപാദ്യ വിഷയ മാണ്. ഇതെല്ലാം നീക്കം ചെയ്യണം എന്നായി രുന്നു ബി. ജെ. പി. ഉന്നയിച്ച ആവശ്യം.
എന്നാൽ ഈ വിവാദ ഡയലോഗു കൾ സമൂഹ മാധ്യമ ങ്ങളിൽ വ്യാപക മായി ഷെയർ ചെയ്താണ് വിജയ് ആരാധകർ സിനിമ യെ ആഘോഷി ച്ചത്. ബി. ജെ. പി. യുടെ വിമര്‍ശന ങ്ങള്‍ക്ക് എതിരെ തമിഴ് സിനിമാ ലോക വും രാഷ്ട്രീയ പ്രമുഖരും അണി നിരന്നു.
അഭി നേതാ ക്കളായ കമല്‍ ഹാസൻ, വിജയ് സേതു പതി, അരവിന്ദ് സ്വാമി, ശ്രീപ്രിയ, നടികർ സംഘം ജനറൽ സെക്രട്ടറി യും നിർമ്മാ താക്കളുടെ സംഘടനാ പ്രസി ഡണ്ടു മായ വിശാൽ, സംവിധായകൻ പാ രഞ്ജിത് തുട ങ്ങിയവർ ബി. ജെ. പി. എതിരെ രംഗത്തു വന്നു.
ഭരണകൂട ത്തിനെ എതിര്‍ക്കുവാന്‍ ജനാധിപത്യ വ്യവ സ്ഥിതി യില്‍ പൗരന് അവകാശം ഉണ്ട് എന്ന് വിജയ്യുടെ പിതാവും സംവി ധായ കനു മായ എസ്. എ. ചന്ദ്ര ശേഖര്‍ പ്രതികരിച്ചു.
സ്വകാര്യ ആശുപത്രി കളിലെ ചൂഷണ മാണ് സിനിമ യിലെ പ്രമേയം. ഇതിൽ ഡോക്ടർ മാരെ മോശ മായി ചിത്രീ കരിക്കുന്നു എന്ന ആരോ പണ വുമായി ഇന്ത്യൻ മെഡിക്കൽ അസോ സ്സി യേഷനും രംഗ ത്തു വന്നിരുന്നു.
ദുബായ് : സൂപ്പർ സ്റ്റാര്‍ രജനീ കാന്ത് ഇൗ മാസം 27 ന് ദുബായില്‍ എത്തുന്നു. ദുബായ് ബുർജ് പാർക്കിൽ വെച്ച് നടക്കുന്ന ‘2.0’ എന്ന സിനിമ യുടെ ഓഡിയോ ലോഞ്ചിംഗ് ചടങ്ങില്‍ പങ്കെടു ക്കുന്ന തിനാണ് രജനി എത്തുന്നത്.
ചിത്ര ത്തിന്റെ സംവി ധായ കൻ ശങ്കർ, സംഗീത സംവി ധായ കൻ എ. ആർ. റഹ്മാൻ, ബോളി വുഡ് താരവും ‘2.0’ വിലെ മറ്റൊരു പ്രധാന അഭി നേതാ വുമായ അക്ഷയ് കുമാര്‍, നായിക ആമി ജാക്സണ്‍ എന്നി വരും ചടങ്ങില്‍ സംബ ന്ധിക്കും.
എ. ആർ. റഹ്മാൻ ടീമിന്റെ സ്റ്റേജ് ഷോയും ആമി ജാക്സണ്‍ അവത രിപ്പി ക്കുന്ന നൃത്ത ങ്ങളും ഇതോ ടൊപ്പം അരങ്ങേറും.
ചരിത്ര ത്തില്‍ ഇടം പിടിച്ച ‘യന്തിരന്‍’ സിനിമ യുടെ രണ്ടാം ഭാഗം ‘2.0’ഇതിനകം തന്നെ ചിത്രീകരണ വിശേഷ ങ്ങളാൽ സിനിമാ പ്രേമി കളുടെ ശ്രദ്ധ നേടി ക്കഴിഞ്ഞു.
ചെന്നൈ : മദ്യപിച്ച വണ്ടി ഓടിച്ചതിന് തമിഴ് നടൻ ജയ് അറസ്റ്റിൽ. ഇന്നലെ രാത്രി പുതിയ സിനിമയുടെ പ്രചരണവുമായി ബന്ധപ്പെട്ട് ചെന്നൈയിലെ ഒരു ആഡംബര ഹോട്ടലിൽ നടന്ന പാർട്ടി കഴിഞ്ഞ് മടങ്ങവെയാണ് ജയ് യുടെ കാർ ഡിവൈഡറിൽ ഇടിച്ചത്. സംഭവ സ്ഥലത്തെത്തിയ പോലീസ് നടൻ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
ലൈസൻസ്, ആർ. സി ബുക്ക് തുടങ്ങിയ രേഖകൾ ഇല്ലാത്തതിനാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. ഇത് രണ്ടാമത്തെ പ്രാവശ്യമാണ് ജയ് മദ്യപിച്ച് വണ്ടി ഓടിച്ച് അപകടത്തിൽ പെടുന്നത്.