എഷ്യന്‍ ടെലിവിഷന്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

April 27th, 2010

mukeshദുബായ്: 2010ലെ ഏറ്റവും മികച്ച അവതാരകനുള്ള ഏഷ്യന്‍ ടെലിവിഷന്‍ പുരസ്കാരത്തിന് പ്രമുഖ ചലച്ചിത്ര നടന്‍ മുകേഷ് തെരഞ്ഞെടുക്കപ്പെട്ടു. ലോക വ്യാപകമായി നടന്ന വോട്ടെടുപ്പിലൂടെ പ്രേക്ഷകരാണ് സൂര്യാ ടി.വി. യിലെ “ഡീല്‍ ഓര്‍ നോ ഡീല്‍” എന്ന പരിപാടിയെ മുന്‍നിര്‍ത്തി മുകേഷിനെ മികച്ച അവതാരകനായി തെരഞ്ഞെടുത്തത്.
 
ടെലിവിഷന്‍ മേഖലയിലെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം എഴുത്തുകാരനും ഗാന രചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിക്ക് ലഭിച്ചു.
 
മികച്ച ഗായിക : കെ. എസ്. ചിത്ര (പാരിജാതം). കഴിഞ്ഞ വര്‍ഷവും ഈ പുരസ്കാരം ചിത്രയ്ക്കായിരുന്നു ലഭിച്ചത്.
 
മികച്ച ഗായകന്‍ : ബിജു നാരായണന്‍ (ശ്രീ നാരായണ ഗുരു, കായംകുളം കൊച്ചുണ്ണി)
 
മികച്ച സംഗീത പരിപാടിക്കുള്ള പുരസ്കാരം റിമി ടോമി അവതരിപ്പിക്കുന്ന “റിം ജിം” എന്ന പരിപാടിക്ക്‌ ലഭിച്ചു.
 
മികച്ച ടോക് ഷോ അവതാരകന്‍ : ആര്‍. ശ്രീകണ്ഠന്‍ നായര്‍ (നമ്മള്‍ തമ്മില്‍)
 
മികച്ച ഇന്റര്‍വ്യൂവര്‍ – ജോണ്‍ ബ്രിട്ടാസ്‌
 
മികച്ച വാര്‍ത്താ അവലോകനം – നികേഷ്‌ കുമാര്‍
 
മികച്ച വാര്‍ത്താ അവതാരകന്‍ – ഷാനി പ്രഭാകരന്‍
 
മികച്ച ബൌദ്ധിക പരിപാടി അവതാരകന്‍ – ജി. എസ്. പ്രദീപ്‌ (രണാങ്കണം)
 
25 വിഭാഗങ്ങളിലാണ് ഏഷ്യന്‍ ടെലിവിഷന്‍ പുരസ്കാരങ്ങള്‍ നല്‍കുന്നതില്‍. കൂടുതല്‍ പുരസ്കാരങ്ങള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും.
 
ദുബായ്‌ ഫെസ്റ്റിവല്‍ സിറ്റിയില്‍ മെയ്‌ 14ന് നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും. വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും, റേഡിയോ ഏഷ്യ, ലെന്‍സ്‌മാന്‍ പ്രൊഡക്ഷ്യന്‍സിന്റെയും സഹകരണത്തോടെ ഏഷ്യാ വിഷന്‍ അഡ്വര്‍ട്ടൈസിംഗ് ആണ് പുരസ്കാരങ്ങള്‍ നല്‍കുന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘പെരുന്നാള്‍ നിലാവ്’ ജീവന്‍ ടി. വി. യില്‍

September 20th, 2009

isal-emiratesആത്മ സംസ്കരണത്തിന്റെ തികവിലേക്ക് ആത്മാവില്‍ ഊറിയ ഇശല്‍ ശീലുകളുമായി ഇശല്‍ എമിറേറ്റ്സ് അബുദാബി ഒരുക്കുന്ന ‘പെരുന്നാള്‍ നിലാവ്’ സെപ്റ്റംബര്‍ 22 ചൊവ്വാഴ്ച ഇന്ത്യന്‍ സമയം രണ്ടു മണിക്ക് ജീവന്‍ ടി. വി. യില്‍ സംപ്രേഷണം ചെയ്യും. മാപ്പിള പ്പാട്ട് ഗാന ശാഖയിലെ മൂന്നു ശ്രദ്ധേയ ഗാനങ്ങള്‍ക്കൊപ്പം, അറേബ്യന്‍ സംഗീതത്തിലെ മാസ്മരിക ശബ്ദമായ ഹിഷാം അബ്ബാസ് പാടിയ ഒരു ഗാനം കൂടി ചിത്രീകരിച്ചു കൊണ്ട് പുതുമയുള്ള അവതരണ വുമായിട്ടാണ് ഇശല്‍ എമിറേറ്റ്സ് ഇക്കുറി പ്രേക്ഷകരുടെ മുന്നില്‍ എത്തുന്നത്. കണ്ണൂര്‍ സീനത്ത്, രഹന, അഷ്റഫ് പയ്യന്നൂര്‍, കണ്ണൂര്‍ ഷരീഫ്, കൊല്ലം ഷാഫി, താജുദ്ദീന്‍ വടകര എന്നിവരോടൊപ്പം ഇശല്‍ എമിറേറ്റ്സ് കലാ വിഭാഗം സിക്രട്ടറിയും പെരുന്നാള്‍ നിലാവിന്റെ സംവിധായ കനുമായ ബഷീര്‍ തിക്കൊടിയും ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു.
 

perunnaal-nilaavu

 
അബുദാബിയിലും കേരളത്തിലുമായി ചിത്രീകരിച്ച ഈ ദൃശ്യാവി ഷ്കാരത്തിനു രചന നിര്‍വ്വഹി ച്ചിരിക്കുന്നത് താഹിര്‍ ഇസ്മയില്‍ ചങ്ങരംകുളം. പിന്നണിയില്‍ ടി. എം. സലീം, അമീര്‍, ചന്ദ്രു, അരാഫാത്ത്, ഷഫീക് ചേറ്റുവ, ഫറൂഖ് ചാവക്കാട്.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

സ്റ്റാര്‍ സിംഗര്‍ മെഗാഫൈനല്‍ ഇന്ന്

April 19th, 2008

ഏഷ്യാനെറ്റിലെ റിയാലിറ്റിഷോ ‘ഐഡിയ സ്റ്റാര്‍ സിങ്ങറി’ന്റെ മെഗാഫൈനല്‍ ഇന്ന് 6.30 ന്‌ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കും. ഏഷ്യാനെറ്റില്‍ തത്സമയം സംപ്രേഷണം ചെയ്യും. മത്സരാര്‍ത്ഥികളായ നജീം, ദുര്‍ഗ, അരുണ്‍ഗോപന്‍, തുഷാര്‍ എന്നിവരുടെ പ്രകടനങ്ങള്‍ക്കൊപ്പം അവസാന 45 മത്സരാര്‍ത്ഥികളുടെ കലാപ്രകടനങ്ങളും സുരാജ്‌ വെഞ്ഞാറമൂടിന്റെ കോമഡി സ്‌കിറ്റും ഉണ്ടായിരിക്കും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

4 of 4« First...234

« Previous Page « ചലച്ചിത്ര അവാര്‍ഡിനെതിരെ മുകേഷ്
Next » നജീം ഐഡിയ സ്റ്റാര്‍ സിംഗര്‍ വിജയിയായി »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine