Tuesday, May 11th, 2010

യൂസേഴ്‌സ് ഫീ – ഗള്‍ഫ് മലയാളികള്‍ ശക്തമായി ചെറുക്കണം

trivandrum-airportതിരുവനന്തപുരം അന്താരാഷ്ട്ര വിമാന ത്താവളത്തില്‍ യൂസേഴ്‌സ് ഫീ ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു എന്ന വാര്‍ത്ത ഞെട്ടലോടു കൂടിയാണു ഗള്‍ഫ് മലയാളികള്‍ കേട്ടത്. അന്താരാഷ്ട്ര ടെര്‍മിനല്‍ വഴി വിദേശത്തു പോകുകയും വിദേശത്തു നിന്ന് വരുകയും ചെയ്യുന്ന യാത്രക്കാരില്‍ നിന്ന് 775 രൂപ വീതം ഈടാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. അഭ്യന്തര യാത്രക്കാര്‍ക്ക് ഫിസില്ല.

സാമ്പത്തിക പ്രതിസന്ധിയും മറ്റു പല തരത്തിലുള്ള പ്രയാസങ്ങളും അനുഭവിക്കുന്ന ഗള്‍ഫ് മലയാളികളെ വീണ്ടും ബുദ്ധിമുട്ടിക്കുകയാണ് യുസേഴ്സ് ഫീ കൊണ്ടു വരുന്നതിലൂടെ സര്‍ക്കാര്‍ ചെയ്യുന്നത്. പ്രവാസികളുടെ നിരവധി കാലത്തെ പരിശ്രമം കൊണ്ടാണു കോഴിക്കോട്ടെയും നെടുമ്പശ്ശേരിയിലെയും യുസേഴ്സ് ഫീ എടുത്ത് കളഞ്ഞത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാന ത്താവളത്തില്‍ യൂസേഴ്‌സ് ഫീ ഏര്‍പ്പെടുത്താനുള്ള നീക്കത്തെ ശക്തമായി ചെറുക്കാന്‍ ഗള്‍ഫ് മലയാളികള്‍ ഒന്നടങ്കം രംഗത്ത് വരണം‍.

gulf-workers

സാമ്പത്തിക പ്രതിസന്ധി മൂലം ദുരിതത്തിലായ ഗള്‍ഫ്‌ മലയാളികള്‍

തിരുനന്തപുരത്തെ പുതിയ ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യുന്ന ദിവസം മുതല്‍ ഇത് പ്രാബല്യ ത്തിലാകുമെന്നാണു സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നത്. ടെര്‍മിനല്‍ നിര്‍മിക്കുന്നതിന് 289 കോടിരൂപ ചെലവു വരുമെന്ന് എയര്‍പോര്‍ട്ട് വികസന അതോറിറ്റി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതു പ്രകാരമാണ് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി യൂസേഴ്‌സ് ഫീ ഏര്‍പ്പെടുത്താന്‍ അനുമതി നല്‍കിയത്. ഇന്ത്യാ മഹാരാജ്യത്ത് കോടി ക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പും ധൂര്‍ത്തുമാണു ദിവസവും നടക്കുന്നത്. എന്നിട്ടാണു ലക്ഷ ക്കണക്കിന് പാവപ്പെട്ട മലയാളികള്‍ ഉപജീവനത്തിന് ജോലി തേടി പോകാന്‍ ഉപയോഗിക്കുന്ന ഈ വിമാന ത്താവളത്തില്‍ യുസേഴ്സ് ഫീ ഏര്‍പ്പെടുത്തി അവരുടെ കഞ്ഞി കുടി മുട്ടിക്കാന്‍ ശ്രമിക്കുന്നത്. കേരളം ഒറ്റക്കെട്ടായി ഈ അനീതിക്കെതിരെ മുന്നോട്ട് വരണം.

ഗള്‍ഫ് മലയാളികളുടെ 35 – 40 വര്‍ഷത്തെ അധ്വാനം കൊണ്ട് കേരളത്തിന്റെ ‍ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളില്‍ ഉണ്ടായിട്ടുള്ള വളര്‍ച്ച വളരെ വലുതാണ്. ഇതൊക്കെ മറന്ന്, രാജ്യത്തിന്റെ സാമൂഹ്യ – സാമ്പത്തിക പുരോഗതിക്കും സ്വന്തം കുടുംബം അല്ലലില്ലാതെ കഴിയുന്നതിനും പൊരി വെയിലത്തും അതി ശൈത്യത്തിലും മറ്റ് പ്രതികൂല കാലാവസ്ഥയിലും വളരെ പ്രയാസപ്പെട്ട് പണിയെടുക്കുന്നവരെ പിഴിഞ്ഞ് പണം സമ്പാദിച്ച്, എയര്‍പോര്‍ട്ടിന് പുതിയ ടെര്‍മിനല്‍ ഉണ്ടാക്കിയ പണം വസൂലാക്കാമെന്ന ആശയം ഏത് തല തിരിഞ്ഞ ഭരണാധികാരിയുടെ തലയില്‍ ഉദിച്ചതായാലും, അത് അംഗികരിച്ച് കൊടുക്കാന്‍ തയ്യാറാകില്ലായെന്ന് ഗള്‍ഫ് മലയാളികളും അവരുടെ കുടുംബങ്ങളും ഒന്നടങ്കം പ്രഖ്യാപിക്കണം.

- നാരായണന്‍ വെളിയംകോട്

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • പ്രവാസി കാര്യ വകുപ്പ് മന്ത്രിയെ കണ്ടവരുണ്ടോ?
  • ഗുരുവേ നമഹ!
  • സ്വത്വ ബോധമല്ല സുബോധമാണ് ആദ്യം ഉണ്ടാകേണ്ടത്
  • വൈക്കോയെ അറസ്റ്റ്‌ ചെയ്യുക
  • ആലൂര്‍ ജമാഅത്ത് ഖാസിയായി ബാവ മുസ്ലിയാര്‍ ചുമതലയേറ്റു
  • തീവ്രവാദികളെ സഹായിക്കാനും വികസനത്തെ തുരങ്കം വെക്കാനുമുള്ള മാധ്യമ – യു. ഡി. എഫ്. ശ്രമം തകര്ക്കണം
  • യൂസേഴ്‌സ് ഫീ – ഗള്‍ഫ് മലയാളികള്‍ ശക്തമായി ചെറുക്കണം
  • മധുരം നഷ്ടപ്പെടുന്ന പതിനേഴ്‌
  • സഃ ഇമ്പിച്ചി ബാവ – ഏറനാടിന്റെ വീര പുത്രന്‍; കേരളത്തിന്റെ ധീര നേതാവ്
  • യാക്കോബായ സുറിയാനി സഭക്ക്‌ റോമില്‍ പുതിയ ദേവാലയം
  • വാസ്തുവും, ലക്ഷണവും പിന്നെ ചില ജ്യോതിഷ ശാസ്ത്രജ്ഞരും
  • സഖാവ്‌ കനു സന്യാല്‍, നിന്‍റെ മരണത്തിനും ഉണ്ട്‌ മഹത്വം
  • ആന ഇടയുന്നത് ആഘോഷമാക്കി മാറ്റരുത് ‌- സുന്ദര്‍ മേനോന്‍
  • ലോകത്തെ ഏറ്റവും ചെറിയ മനുഷ്യന്‍ മരിച്ചു
  • അമേരിക്കന്‍ ദാസന്മാര്‍ ഭരണാധി കാരികളാകുന്നത് ഇന്ത്യക്ക് ഹാനികരം
  • ദല പുരസ്ക്കാരം പത്മശ്രി കെ. രാഘവന്‍ മാസ്റ്റര്‍ക്ക്
  • ഈ ബജറ്റ് എരി തീയില്‍ എണ്ണ ഒഴിച്ചു
  • ആയിരം കണ്ണി ഉത്സവത്തിനിടെ ആന “പിണങ്ങി”
  • ഈച്ച കോപ്പി വാര്‍ത്തകള്‍
  • ആയിരം കണ്ണി ഉത്സവം