നേടി എടുത്ത അവകാശങ്ങള്‍ സം‌രക്ഷിക്കാന്‍ പോരാടുക

May 1st, 2009

may-day-logoമേയ് ഒന്ന് – ലോകത്ത് ആകമാനമുള്ള അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗ്ഗം സാര്‍വ്വ ദേശിയ തൊഴിലാളി ദിനമായി ആചരിക്കുകയാണ്. 1886ല്‍ അമേരിക്കയിലെ ചിക്കാഗോ വ്യവസായ നഗരത്തിലെ തെരു വീഥികളില്‍ മരിച്ചു വീണ നൂറു കണക്കിന് തൊഴിലാളികളുടെയും, ആ സമരത്തിന് നേതൃത്വം കൊടുത്തു എന്നതിന്റെ പേരില്‍ കൊല മരത്തില്‍ കയറേണ്ടി വന്ന പാര്‍സന്സ്, സ്പൈസര്‍, ഫിഷര്‍, എംഗല്‍‌സ് തുടങ്ങിയ തൊഴിലാളി നേതാക്കന്‍‌മാരുടെയും സ്മരണാര്‍ത്ഥം ഫെഡറിക്ക് എംഗല്‍‌സിന്‍ന്റെ നേതൃത്വത്തിലുള്ള 2-ാം സോഷ്യലിസ്റ്റ് ഇന്റര്‍നാഷനലാണ് ഈ ദിനം സാര്‍വ്വ ദേശിയ തൊഴിലാളി ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.
 
16-ാം നൂറ്റാണ്ടിലെ വ്യവസായ വിപ്ലവത്തിന് ശേഷം ഉല്പാദനം വര്‍ദ്ധിപ്പിക്കാന്‍ തൊഴിലളികളെ ക്കൊണ്ട് രാവും പകലും അടിമകളെ പ്പോലെ പണിയെ ടുപ്പിക്കാനാണ് മുതലാളിമാര്‍ സദാ ശ്രമിച്ചു കൊണ്ടിരുന്നത്. തൊഴിലാളികളുടെ ആരോഗ്യമോ അവരുടെ പ്രാഥമിക ആവശ്യങ്ങളോ അവകാശങ്ങളോ മുതലാളിമാര്‍ ശ്രദ്ധിച്ചിരുന്നില്ല. അവരെ സംബന്ധി ച്ചിടത്തോളം തൊഴിലളികള്‍ സദാ സമയം പണിയെടുത്തു കൊണ്ടിരിക്കണം, ഉല്പാദനം വര്‍ദ്ധിച്ചു കൊണ്ടിരിക്കണം, ലാഭം കുന്നു കൂടി ക്കൊണ്ടിരിക്കണം. അതിന്നു വേണ്ടി ശാരീരികവും മാനസ്സികവുമായ പീഢനങ്ങള്‍ അടക്കം നടത്താന്‍ അവര്‍ തയ്യാറായത്. തൊഴിലാളികളുടെ പ്രഥമികാ വശ്യങ്ങള്‍ പോലും പരിഗണിക്കാതെ അവരെ ക്കൊണ്ട് അടിമകളെ പ്പോലെ പണിയെ ടുപ്പിക്കാന്‍ വികസിത മുതലാളിത്ത രാജ്യങ്ങളിലെയും അവികസിത മുതലാളിത്ത രാജ്യങ്ങളിലെയും മുതലാളിമാരും അവരുടെ ഏജന്റുമാരും മുതിര്‍ന്നപ്പോള്‍ സ്വാഭാവികമായി ഇതിന്നെതിരെ പ്രതികരിക്കാന്‍ തൊഴിലാളികള്‍ തയ്യാറായി.
 
ദിവസവും 14 ഉം 16 ഉം മണിക്കൂറും വിശ്രമമില്ലാതെ പണിയെടുക്കാന്‍ തയ്യാറില്ലായെന്നും, എടുക്കുന്ന ജോലിക്ക് കൃത്യമായി ശമ്പളം കിട്ടണമെന്നും, ജോലി സമയം ക്ലിപ്ത പ്പെടുത്തണ മെന്നുമുള്ള ആവശ്യം ശക്തമായി ത്തന്നെ ഉയര്‍ത്താനവര്‍ തയ്യാറായി. മുതലാളിമാരുടെ ശാരീരികവും മനസികവുമായ പിഢനങ്ങള്‍ അനുഭവിച്ചിരുന്ന തൊഴിലാളികളെ സംബന്ധി ച്ചിടത്തോളം ആശക്ക് വക നല്കുന്നതായിരുന്നു പിന്നീടുണ്ടായ സംഭവ വികാസങ്ങള്‍. തൊഴിലാളികളുടെ ജോലി സമയവും സൗകര്യങ്ങളും മെച്ചപ്പെ ടുത്തണ മെന്നാവശ്യ ത്തിന് മുഴുവന്‍ തൊഴിലാ ളികളുടെയും പിന്തുണ വളരെ വേഗം നേടി യെടുക്കാന്‍ കഴിഞ്ഞു.
 
1886 ചിക്കാഗോ വ്യവസായ നഗരത്തിലെ നാലു ലക്ഷത്തോളം വരുന്ന തൊഴിലാളികള്‍ 8 മണിക്കൂര്‍ ജോലി, 8 മണിക്കൂര്‍ വിനോദം, 8 മണിക്കൂര്‍ വിശ്രമമെന്ന പരമ പ്രധാനമായ മുദ്രാവാക്യം മുഴക്കി സമര രംഗത്ത് ഇറങ്ങാന്‍ തീരുമാനിച്ചു. ഇന്നലെ വരെ അടിമകളെ പ്പോലെ പണി യെടുത്തിരുന്ന തൊഴിലാളികള്‍ അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ പ്രക്ഷോഭം മുതലാളി വര്ഗ്ഗത്തേയും ഭരണാ ധികാരികളെയും അക്ഷരാ ര്‍ത്ഥത്തില്‍ ഞെട്ടിക്കു ന്നതായിരുന്നു. എന്നാല്‍ തൊഴിലാളി വര്‍ഗ്ഗം ഉന്നയിച്ച ആവശ്യങ്ങള്‍ തികച്ചും ന്യായവും മനുഷ്യത്വ പരമാണെന്ന് ബോധ്യപ്പെട്ടിട്ടു പോലും അത് വക വെച്ച് കൊടുക്കാന്‍ ചിക്കാഗോ വ്യവസായ നഗരത്തിലെ വന്‍ മില്ലുടമകളും ഫാക്ടറി മുതലാളിമാരും തയ്യാറായില്ല.
 
തൊഴിലാളികള്‍ അടിമകളെ പ്പോലെ മുതലാളി പറയുന്നത്ര സമയം പണി യെടുക്ക ണമെന്നും, അവര്‍ എന്തു ചെയ്യണമെന്നും തീരുമാനി ക്കാനുള്ള അവകാശവും അധികാരവും കൂലി കൊടുക്കുന്ന മുതലാളി ക്കാണെന്നുള്ള ധാര്‍ഷ്‌ട്യം ആയിരുന്നു വന്കിട മുതലാളിമാര്‍ വെച്ചു പുലര്‍ത്തി യിരുന്നത്. ഇവര്‍ക്ക് എല്ലാ ഒത്താശകളും ചെയ്തു കൊടുക്കാനാണ് ഭരണാ ധികാരികള്‍ തയ്യാറായത്. അടിമകളെ പ്പോലെ പണിയെടുക്കാന്‍ ഇനി മേലില്‍ ഞങ്ങള്‍ തയ്യാറില്ലായെന്നും, മനുഷ്യത്വ പരമായ പരിഗണന ഞങ്ങള്ക്കും കിട്ടണമെന്നും അസന്ദിഗ്ധമായി പ്രഖ്യാപിച്ച് മുന്നോട്ട് നീങ്ങാന്‍ തീരുമാനിച്ച തൊഴിലാളികളെ ഭരണാ ധികാരികളുടെ ഭീഷണികള്‍ കൊണ്ടൊന്നും പിന്തിരിപ്പിക്കാന്‍ കഴിഞ്ഞില്ല.
 
പോലീസി നെതിരെ ബോബെറിഞ്ഞു വെന്ന് കള്ള പ്രചരണം അഴിച്ചു വിട്ട് ഈ അവകാശ പ്രഖ്യാപന സമരത്തെ അതി ക്രൂരമായി അടിച്ച മര്ത്താനാണ് തൊഴിലാളി വിരുദ്ധ ഭരണകൂടം തീരുമാനിച്ചത്. ലാത്തി ച്ചാര്‍ജ്ജിലും വെടി വെപ്പിലുമായി അനേകായിരം ആളുകള്‍ക്ക് പരിക്കും നൂറു കണക്കിന്ന് ജീവനും നഷ്ടപ്പെട്ടു. ചിക്കാഗോ നഗരമാകെ ചൊര ക്കളമാക്കി മാറ്റിയ ഭരണകൂട ഭീകരതയ്ക്കെതിരെ, ധാര്‍ഷ്ട്യത്തിന് എതിരെ പൊരുതി മരിച്ച ധീരരായ രക്ത സാക്ഷികളുടെ ഓര്മ്മക്കു മുന്നില്‍ ഒരു പിടി രക്ത പുഷ്പങ്ങള്‍ അര്പ്പിച്ചു കൊണ്ടാണ് ലോക ത്തെങ്ങുമുള്ള അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗ്ഗം ഈ ദിനം ആവേശ പൂര്‍വ്വം കൊണ്ടാടുന്നത്. 1886ല്‍ ചിക്കാഗോവിലെ ലക്ഷ ക്കണക്കായ തൊഴിലാളികള്‍ നടത്തിയ അവകാശ സമരത്തെ തല്ലി ത്തകര്‍ക്കാന്‍ നേതൃത്വം കൊടുത്ത അതേ വര്‍ഗ്ഗത്തില്‍ പെട്ടവര്‍ തന്നെയാണ് ലോകത്താ കമാനമുള്ള പണിയെ ടുക്കുന്നവന്റെ അവകാശ നിഷേധ ത്തിന്നായി അവരുടെ ആവനാഴിയിലെ ആയുധങ്ങളൊക്കെ ഇന്നും എടുത്ത് ഉപയോഗിച്ചു കൊണ്ടി രിക്കുന്നത്. സാമ്രാജ്യത്വ അധിനി വേശത്തിന്നും മുതലാളിത്ത ചൂഷണത്തി ന്നുമെതിരെയുള്ള ജനങ്ങളുടെ പ്രക്ഷോഭങ്ങള്‍ ഇന്നും ലോകത്തിന്റെ എല്ലാ ഭാഗത്തും നടന്നു കൊണ്ടിരി ക്കുകയണ്.
 
ലോകത്തി ലാകമാനം മുതലാളിത്തവും സാമ്രാജ്യത്വവും ആഗോള വല്‍ക്കരണ ശക്തികളും ഇന്ന് കടുത്ത പ്രതിസന്ധിയും തകര്‍ച്ചയും നേരിട്ട് കൊണ്ടിരിക്കുന്ന അവസരമാണ്.
 
ഇന്ത്യ ഉള്‍പ്പടെ മുതലാളിത്ത സാമൂഹ്യ സാമ്പത്തിക വ്യവസ്ഥ പിന്തുടരുന്ന എല്ലാ രാജ്യങ്ങളും ഇന്ന് കടുത്ത പ്രതിസന്ധി യിലാണ്. സാര്‍‌വ ദേശിയ മായുണ്ടായിട്ടുള്ള മുതലാളിത്ത തകര്‍ച്ചയുടെ ഭാഗമായി ആഗോള മാന്ദ്യത്തിന്റെ കെടുതികള്‍ ഇന്ത്യയിലും അനുഭവ പ്പെടുകയാണു്. ഉല്പന്നങ്ങള്‍ കെട്ടി ക്കിടക്കുന്നു. കയറ്റുമതി ഇടിയുന്നു. ക്രയ വിക്രയം ആപേക്ഷികമായി കുറയുന്നു. ഉല്പാദനം നിലയ്ക്കുന്നു. തൊഴില്ലായ്മ ഉയരുന്നു. അപ്പോഴും സാധന വില ഉയരുകയും, കാര്‍ഷിക – വ്യവസായ മേഖലയാകെ പ്രതിസന്ധിയുടെ പിടിയില്‍ അമരുകയും ചെയ്തിരിക്കുന്നു. ഈ ആഗോള സാമ്പത്തിക പ്രതിസന്ധി മുതലാളിത്ത വ്യവസ്ഥയുടെ പരാജയമാണ് തുറന്ന് കാണിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം അധ്വാനിക്കുന്ന ജനങ്ങളുടെ മേല്‍ അടിച്ചേല്‍ പ്പിക്കുകയും അവരുടെ ചെലവില്‍ പ്രതിസന്ധിക്ക് പരിഹാരം കാണാനുമാണ് അമേരിക്കയിലെയും ഇന്ത്യയി ലെയുമെല്ലാം ഭരണാധി കാരികള്‍ പരിശ്രമിക്കുന്നത്. തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചു വിടുന്നു. വേതനം വെട്ടി ക്കുറയ്ക്കുന്നു. തൊഴില്‍ അവകാശങ്ങള്‍ നിഷേധിക്കുന്നു. നിരവധി യാതനകളും ത്യാഗങ്ങളും സഹിച്ച് നേടിയെടുത്ത അവകാശങ്ങളും ആനുകൂല്യങ്ങളും ഓരൊന്ന് ഓരോന്നായി ഹനിക്കപ്പെടുന്നു . ഇതിന്നെ തിരായി ശക്തവും വിപുലവുമായ ചെറുത്ത് നില്‍‌പ്പ് അനിവാര്യ മായി തീര്‍ന്നിരിക്കുന്നു.
 
തൊഴിലാളി കളുടെയും മറ്റ് അധ്വാനിക്കുന്ന ജനങ്ങളുടെയും രാജ്യത്തി ന്റെയാകെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കൂടുതല്‍ വിപുലമായ ഐക്യ നിര കെട്ടി പ്പടുക്കേ ണ്ടതിന്റെ ആവശ്യകത തൊഴിലാ ളികള്‍ക്ക് ബോധ്യപ്പെട്ടു കൊണ്ടി രിക്കുകയാണ്.
 
ഈ മേയ് ദിനം ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗത്തെ സംബന്ധി ച്ചിടത്തോളം ഏറെ പ്രാധാന്യങ്ങള്‍ നിറഞ്ഞതാണ്.
 
ആഗോള വല്ക്കരണ ത്തിന്നും ഉദാര വല്‍‌ക്കരണ ത്തിന്നും അനുകൂലമായി ശക്തമായ നിലപാടെ ടുക്കുകയും സാമ്രാജ്യത്വ ദാസ്യം അഭിമാനമായി കരുതുകയും ചെയ്യുന്ന കോണ്‍‌ഗ്രസ്സിന്നും വര്‍ഗ്ഗീയതയും ന്യൂന പക്ഷ വിരുദ്ധ നിലപാടും സമ്പന്ന വര്‍ഗ്ഗത്തിന്നും സാമ്രാജ്യത്വ ശക്തികള്‍ക്ക് വേണ്ടി നില കൊള്ളുകയും ചെയ്യുന്ന ബി ജെ പി ക്കുമെതിരെ ശക്തമായി നിലയുറപ്പിക്കാനും അവരുടെ തനി നിറം തുറന്ന് കാണിക്കാനും പതിനഞ്ചാം ലോക സഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ അവരെ തോല്‍‌പ്പിക്കാനും ഇടതു പക്ഷ ജനാധിപത്യ ബദല്‍ നയങ്ങള്‍ ഉയര്‍ത്തി പ്പിടിച്ച് ഇന്ത്യയില്‍ മുന്നാം മുന്നണിയെ അധികാരത്തില്‍ കൊണ്ടു വരാനുമുള്ള ശ്രമങ്ങള്‍ ശക്തമായി നടന്നു കൊണ്ടിരിക്കുന്ന സമയമാണിത്. ഈ തെരഞ്ഞെടുപ്പിന് ശേഷം ഇടതു പക്ഷത്തിന് മുന്‍‌തൂക്കമുള്ള ഇന്ത്യയിലെ കഷ്ടപ്പാടും ദുരിതങ്ങളും അനുഭവിക്കുന്ന ജന കോടികള്‍ക്ക് ആശ്വാസം നല്‍കുന്ന, അധ്വാനിക്കുന്ന തൊഴിലാളികളുടെ അവകാശങ്ങള്‍ സം‌ര‌ക്ഷിക്കുന്ന, മത നിരപേക്ഷതയും രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും ഉയര്‍ത്തി പിടിക്കുകയും സാമൂഹ്യ നീതി ഉറപ്പ് വരുത്തുകയും ചെയ്യുന്ന മുന്നാം മുന്നണിയെ കേന്ദ്രത്തില്‍ അധികാരത്തില്‍ കൊണ്ടു വരാനുള്ള ശ്രമങ്ങള്‍ക്ക് ശക്തമായ കരുത്തും പിന്തുണയും നല്‍കേണ്ട തായിട്ടുണ്ട്.
 
കേരളത്തില്‍ തങ്ങളുടെ ആധിപത്യ ത്തിന്നും ചുഷണത്തിന്നും വിഘാതമായി നില്‍ക്കുന്നത് സംഘടിത തൊഴിലാളി പ്രസ്ഥാന മാണെന്ന് മനസ്സിലാക്കി അതിനെ തകര്‍ക്കാന്‍ സംഘടിതമായി ഇറങ്ങി ത്തിരിച്ചിരിക്കുന്ന പള്ളിക്കാര്‍ക്കും പട്ടക്കാര്‍ക്കു മെതിരെ പ്രബുദ്ധരായ കേരളത്തിലെ ജനങ്ങള്‍ കരുതി യിരിക്കേണ്ട തായിട്ടുണ്ട്. ലോകത്തി ലെമ്പാടും അമേരിക്കന്‍ സാമ്രാജ്യത്വ ശക്തികള്‍ മര്‍ദ്ദനവും ചൂഷണവും കൂട്ട ക്കുരുതികളും നടത്തുമ്പോള്‍ അവര്‍ക്കൊപ്പം നിന്ന് ലാഭം കൊയ്യുന്ന ഇവരുടെ തനി നിറം ജനം തിരിച്ചറിയണം.
 
ലോകത്തിലെ മുഴുവന്‍ ജന വിഭാഗങ്ങളുടെയും ഐക്യവും ശക്തിയും കുറെ കൂടി കെട്ടുറപ്പു ള്ളതാക്കാനും, സാമ്രാജ്യത്വ ശക്തികളുടെയും ഭരണ വര്‍ഗ്ഗത്തിന്റെയും കടന്നാ ക്രമണങ്ങളെ ചെറുക്കാനും, വിനാശ കരമായ അവരുടെ സാമ്പത്തിക നയങ്ങള്‍ മൂലം സംജാതമായിട്ടുള്ള അതി രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കര കയറാനും ലോകത്തിലെ തൊഴിലാളി വര്‍ഗ്ഗത്തിന് കഴിയേ ണ്ടതായിട്ടുണ്ട്.
 
തൊഴിലാളികളില്‍ പുത്തന്‍ പ്രതീക്ഷകളുടെ നാമ്പുകള്‍ കിളിര്പ്പിക്കാനും അവകാശ ങ്ങള്‍ക്കു വേണ്ടി അടി പതറാതെ മുന്നേറാനും ഈ സാര്‍‌വ്വ ദേശി‍യ തൊഴിലാളി ദിനത്തിന് കഴിയട്ടെ എന്ന് ആശം‍സിക്കുന്നു.
 
നാരായണന്‍ വെളിയംകോട്, ദുബായ്
 
 

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

ബജറ്റ്‌ പ്രവാസികളെ കയ്യൊഴിഞ്ഞു – നാരായണന്‍ വെളിയം‌കോട്

February 17th, 2009

ഇടക്കാല ബജറ്റ്‌ നാടിന്റെ സാമ്പത്തിക സുരക്ഷിതത്വം കാക്കുന്ന പ്രവാസികളെ പാടെ കയ്യൊഴിഞ്ഞു. ഇന്ന് മന്ത്രി പ്രണബ് മുഖര്‍ജി ലോക്സഭയില്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റ് കേരളത്തിനും പ്രത്യേകിച്ച് പ്രവാസികള്‍ക്കും തികച്ചും നിരാശാ ജനകമാണ്. കടുത്ത സാമ്പത്തിക മാന്ദ്യം കൊണ്ട് ജോലി നഷ്ടപ്പെട്ട് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് തിരിച്ച് കേരളത്തി ലെത്തുന്ന പ്രവാസികളെ പുനരധി വസിപ്പിക്കാന്‍ എന്തെങ്കിലും പദ്ധതികള്‍ ബഡ്‌ജറ്റില്‍ ഉണ്ടാകു മെന്നാണ് എല്ലാവരും പ്രതിക്ഷിച്ചത്. എന്നാല്‍ മടങ്ങി വരുന്ന പ്രവാസി ഇന്ത്യക്കാ ര്‍ക്കായി പ്രത്യേക പദ്ധതികളൊന്നും ഇല്ലയെന്നത് കടുത്ത നിരാശക്കും പതിഷേധത്തിന്നും ഇടയാക്കിയിട്ടുണ്ട്.

ലോകമെങ്ങും സാമ്പത്തിക ക്കുഴപ്പത്തില്‍ അകപ്പെട്ടപ്പോള്‍ നമ്മുടെ രാജ്യം പിടിച്ചു നില്‍ക്കുന്നത് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണം കൊണ്ടാണ്. ഓരോ വര്‍ഷവും പ്രവാസികള്‍ ഇന്ത്യയിലേക്ക് അയക്കുന്നത് 1,28,500 കോടി രൂപയാണ്. അതില്‍ കേരളത്തില്‍ നിന്നുള്ള പ്രവാസിക ളയക്കുന്നത് 64,000 കോടി രൂപയാണ്. ആയിരത്തി ത്തൊള്ളാ യിരത്തി എഴുപതുകളില്‍ വമ്പിച്ച വിദേശ നാണയ കമ്മി അനുഭവിച്ച രാജ്യമാണ് ഇന്ത്യ. അന്ന് വിദേശ നാണയത്തിനു വേണ്ടി നമ്മുടെ ഖജനാവ് കരുതല്‍ പണമായി സൂക്ഷിച്ചിരുന്ന സ്വര്‍ണം വിദേശ മാര്‍ക്കറ്റില്‍ ലേലം ചെയ്തു വിറ്റിട്ടാണ് വിദേശ നാണയ കമ്മി നികത്തിയത്. ഇന്ന് നമ്മുടെ വിദേശ നാണയ ശേഖരത്തില്‍ കോടിക ളാണുള്ളത്. ആയിരത്തി ത്തൊള്ളാ യിരത്തി എഴുപ ത്തേഴുകളില്‍ വിദേശത്ത് പോയിരുന്ന സമയത്ത് എമിഗ്രേഷന്‍ പ്രൊട്ടക്ഷന്‍ ആക്ട് അനുസരിച്ച് നിശ്ചിതമായ സംഖ്യ കെട്ടി വച്ചാല്‍ മാത്രമേ ഒരാള്‍ക്ക് വിദേശത്തേക്ക് പോകാന്‍ സാധിക്കുകയുള്ളൂ. അങ്ങനെ കെട്ടി വച്ച തുക 4,800 കോടി രൂപയായിരുന്നു. മുപ്പതു വര്‍ഷത്തെ പലിശ കൂടി ചേര്‍ത്താല്‍ ഏകദേശം 20,000 കോടി രൂപയോളം വരും. ഈ പണമാകട്ടെ നല്ലൊരു ശതമാനവും കേരളത്തില്‍ നിന്നു പോയ പ്രവാസി മലയാളി കളുടേതാണ്. ഈ പണത്തെ പ്പറ്റി കേരളത്തില്‍ നിന്നുള്ള ഒരു എം. പി. പാര്‍ലമെന്റില്‍ ചോദിച്ചപ്പോള്‍ കേന്ദ്ര പ്രവാസി മന്ത്രി പറഞ്ഞത് ഫയലുകള്‍ പഠിക്കുക യാണെന്നാണ്. ഈ മന്ത്രിയുടെ പഠനം ഇന്നും കഴിഞ്ഞിട്ടില്ല.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രവാസികളായ ജോലിക്കാരുള്ളത് ഇന്ത്യയില്‍ നിന്നാണ്. അവര്‍ക്കു വേണ്ടി ഏതെങ്കി ലുമൊരു ക്ഷേമ പദ്ധതി കൊണ്ടു വരാന്‍ ഇതു വരെ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. സ്ത്രീകള്‍ ഉള്‍പ്പെടെ വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികളുടെ സുരക്ഷ ഉറപ്പു വരുത്തേണ്ട കേന്ദ്ര ഗവണ്‍മെന്റ് അതിനു ശ്രമിക്കുന്നില്ല. നമ്മുടെ രാജ്യത്തു നിന്ന് എവിടെ യൊക്കെ ആളുകള്‍ പോയി ട്ടുണ്ടെന്നും എങ്ങനെയൊക്കെ പണി യെടുക്കുന്നു വെന്നുമുള്ള കൃത്യമായ വിവരമൊന്നും ഇതു വരെ ശേഖരിക്കാന്‍ പോലും കഴിയാത്ത ഒരു രാജ്യമാണ് നമ്മുടെത്. സമകാലിക കേരളത്തെ രൂപപ്പെടു ത്തുന്നതില്‍ പ്രധാന പങ്കു വഹിച്ച കേരളത്തിലെ പ്രവാസികളുടെ ക്ഷേമം കണക്കിലെടുത്ത് ഇന്ത്യയി ലാദ്യമായി പ്രവാസി ക്ഷേമ വകുപ്പ് ഉണ്ടാക്കിയത് കേരളത്തിലാണ്. 1996ല്‍ നായനാര്‍ കേരളത്തിലെ മുഖ്യ മന്ത്രിയാ യിരിക്കു മ്പോഴായിരുന്നു അത്.

നാരായണന്‍ വെളിയംകോട്

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

വെറുക്കപ്പെട്ടവനെ ഇറക്കി, പുതിയ ഒരാള്‍ വാഴ്ത്തപ്പെടുന്നു

January 20th, 2009

ലോകമെങ്ങും വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദിനമാണിന്ന്. 2009 ജനുവരി 20. അമേരിക്കയുടെ 44ാമത് പ്രസിഡണ്ടായി ഇന്നാണ് ബറാക് ഒബാമ സ്ഥാനം ഏല്‍ക്കുന്നത് .ലോക ചരിത്രത്തിലെ ഏറ്റവും വെറുക്കപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് ബുഷ് പുറത്തു പോകുമ്പോഴാണ്, ലോകത്തിന് ഏറെ പ്രതിക്ഷ ഏകിക്കൊണ്ട് ബറാക് ഒബാമ കടന്ന് വരുന്നത്.

എന്നാല്‍ ആഭ്യന്തര നയങ്ങളിലും വിദേശ നയത്തിലും ബുഷ് ഭരണ കൂടം പിന്തുടരുന്ന നയങ്ങള്‍ മാത്രം ആയിരിക്കും ഒബാമയും പിന്‍തുടരുക എന്ന് ഏകദേശം ഉറപ്പായി തീര്‍ന്നിരിക്കുന്നു. കാരണം ബുഷിന്റെ ഉപദേശകരില്‍ പലരും ഇന്ന് ഒബാമയുടെ ഉപദേശകരായി മാറിയിരിക്കുന്നു. സാര്‍‌വ്വ ദേശിയ രംഗത്തും ഒബാമയുടെ നയങ്ങള്‍ ബുഷിന്റെ നയങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമല്ല എന്ന് കാണാന്‍ കഴിയും.

പലസ്തീനില്‍ ഇസ്രേയല്‍ നടത്തുന്ന എല്ലാ വിധ കടന്നാക്രമണങ്ങളെയും ന്യായീകരിക്കുന്ന രിതിയില്‍ ആണ് ഒബാമയുടെ തിരഞ്ഞെടുപ്പ് കാലത്തെ പ്രതികരണങ്ങള്‍. ഗാസയിലും ലബനാനിലും ഇസ്രേയല്‍ നടത്തി കൊണ്ടിരുന്ന അതിക്രമങ്ങളെ ഇസ്രായേലിന്റെ ‘സ്വയ രക്ഷക്കുള്ള അവകാശം’ ആയി വ്യാഖ്യാനിച്ച ഒബാമ ഫലസ്തീന്‍ ജനതയുടെ ദുരിതങ്ങളെ സംബന്ധിച്ച് ഒരക്ഷരം ഉരിയാടാന്‍ ഇന്നു വരെ തയ്യാറായിട്ടില്ല.

ഇപ്പോഴാകട്ടെ, 1967നു ശേഷം ഉണ്ടായിട്ടുള്ള ഏറ്റവും വലിയ വംശീയ കൂട്ടക്കൊല ഗാസയില്‍ ഇസ്രായേല്‍ കെട്ടഴിച്ചു വിട്ടപ്പോള്‍ ഇസ്രായേല്‍ ഗാസയില്‍ വ്യോമാക്രമണം തുടങ്ങിയ സന്ദര്‍ഭത്തില്‍ 2008 ഡിസംബര്‍ 28ന് ഒബാമയുടെ ഉപദേശകന്‍ ഡേവിഡ് ആക്സില്‍റോഡ് അഭിപ്രായപ്പെട്ടത് ജനാധിപത്യ പരമായി തെരഞ്ഞെടുക്കപ്പെട്ട ഹമാസ് ഭരണം ഭീകരതയാണെന്നും ഇസ്രായേല്‍ ആക്രമണം നീതീകരിക്ക ത്തക്കതാ ണെന്നുമാണ്. എന്നാല്‍ മുന്നാഴ്ച കൊണ്ട് 1200 ല്‍ പരം ആളുകളെ കൊന്നൊടുക്കുകയും പതിനായിരത്തോളം പേര്‍ക്ക് പരിക്ക് പറ്റുകയും ആയിര ക്കണക്കിന് വീടുകള്‍ തകര്‍ക്കപ്പെടുകയും ചെയ്തിട്ടു പോലും അമേരിക്കയുടെ നിയുക്ത പ്രസിഡണ്ട് ഒരക്ഷരം ഉരയാടി യില്ലായെന്നത് എത്ര ഖേദകരമാണ്. മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിച്ച പൈശാചിക പ്രവര്‍ത്തി ക്കെതിരെ ഒരക്ഷരം ഉരിയാടാത്ത പുതിയ അമേരിക്കന്‍ പ്രസിഡണ്ടിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനം എങ്ങിനെ ആയിരിക്കു മെന്നതിന്ന് ചിന്തിക്കാവു ന്നതേയുള്ളു. ഉണ്ണിയെ കണ്ടാല്‍ അറിയാം ഊരിലെ പഞ്ഞമെന്ന പഴമൊഴി ആണ് ഇവിടെ അര്‍ത്ഥ വത്താകുന്നത്.

അധികാര മേറ്റാലുടന്‍ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സാമൂഹിക സുരക്ഷാ പദ്ധതികളും സര്‍ക്കാറിന്റെ ചെലവു കുറക്കാനുള്ള പദ്ധതികളൂം നടപ്പാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുമെന്ന് സൂചന നല്‍കി ക്കഴിഞ്ഞു. അതായത് സമ്പന്നന്മാരെ പ്രീണിപ്പിക്കുകയും നിലവിലുള്ള സാമൂഹിക സുരക്ഷാ പദ്ധതികള്‍ പോലും വേണ്ടെന്നു വെച്ച് സാധാരണക്കാരെ ദ്രോഹിക്കുകയും ചെയ്യുന്ന നവ ഉദാര വല്‍ക്കരണ നയങ്ങള്‍ തന്നെ ആയിരിക്കും തന്റെതും എന്ന് പുതിയ പ്രസിഡണ്ടും വ്യക്തമാക്കുന്നു.

ഇറാഖിലും അഫ്‌ഗാനി സ്ഥാനിലും മറ്റു ലോകത്തിന്റെ പല ഭാഗങ്ങളിലും കൂലി പ്പട്ടാളത്തെ അയച്ച് അധിനിവേശം നടത്തി രാജ്യങളെ കൊള്ള അടിക്കുകയും പതിനായിരങ്ങളെ കൊന്നൊടുക്കുകയും, ജനങളുടെ ജനാധിപ ത്യാവകാ ശങ്ങളെയും മനുഷ്യാ വകാശത്തെയും ചവിട്ടി മെതിക്കുകയും ചെയ്യുന്ന നീചവും ക്രൂരവും പൈശാചികവുമായ പ്രവര്‍ത്തിക്ക് അന്ത്യം ഉണ്ടാകുമെന്ന് ജനം കരുതുന്നു. ഇത് യാഥാര്‍ത്ഥ്യം ആകുമോ? ഇല്ലാ എന്ന് ഒറ്റ വാക്കില്‍ പറയാന്‍ കഴിയും.

മാത്രമല്ല അമേരിക്കന്‍ സാമ്രാജ്യത്വ മോഹികളും അവരുടെ കൂലി പ്പട്ടാളവും ലോക ജനതക്കു മേലെ ആധിപത്യം സ്ഥാപിക്കാന്‍ തീവ്രവാദ ത്തിന്നെതിരായ നീക്കം എന്ന പുകമറ സൃഷ്ടിച്ചി രിക്കുകയാണ്. വരാനിരിക്കുന്ന നാളുകള്‍ നമുക്ക് കാത്തിരുന്ന് കാണാം.‍

‍ ‍

നാരായണന്‍ വെളിയന്‍‌കോട്

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

നെടുമ്പശേരിയില്‍ യുസേഴ്സ് ഫീ പുനഃസ്ഥാപികാനുള്ള നീക്കത്തെ ചെറുക്കണം

December 22nd, 2008

നെടുമ്പാശേരി വിമാന ത്താവളത്തില്‍ യാത്രക്കാരോട് ഈടാക്കിയിരുന്ന യൂസേഴ്സ് ഫീ പുനരാരംഭിക്കുന്ന കാര്യം അടുത്ത ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനിക്കുമെന്ന് വിമാനത്താവള കമ്പനി (സിയാല്‍) ചെയര്‍മാന്‍ കൂടിയായ മുഖ്യ മന്ത്രി വി. എസ്. അച്യുതാനന്ദന്‍ ഇന്ന് പറഞ്ഞത്. നല്ല നിലയില്‍ ലാഭകരമായി നീങുന്ന ഒരു സ്ഥാപനത്തിന്റെ പണക്കൊതി മൂത്ത ഡയരക്ടര്‍മാരുടെയും ഷെയര്‍ ഹോള്‍ഡര്‍മാരുടെയും ഇന്ന് ചേര്‍ന്ന യോഗത്തിലാണ് ഈ അഭിപ്ര്രയം ഉയര്‍ന്ന് വന്നത്. എന്നാല്‍. ചിലര്‍ മുന്‍പുണ്ടായിരുന്ന 500 രൂപ യൂസേഴ്സ് ഫീ പുനസ്ഥാപിക്കണമെന്ന് നിര്‍ദേശിച്ചപ്പോള്‍ ഇതിനെ ഒരു വിഭാഗം എതിര്‍ക്കുകയും. 250 രൂപ യൂസേഴ്സ് ഫീയായി ഏര്‍പ്പെടുത്തണമെന്ന പുതിയ നിര്‍ദേശവും വെക്കുകയും ചെയ്തതായിട്ടാണ് മുഖ്യ മന്ത്രി പറഞ്ഞത്. ഇതേ തുടര്‍ന്ന് പൊതു യോഗം ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ ഡയറക്ടര്‍ ബോര്‍ഡിനെ ചുമതലപ്പെടുത്തുക യായിരുന്നുവെന്ന് മുഖ്യ മന്ത്രി അറിയിച്ചു.

സാമ്പത്തിക പ്രതിസന്ധിയും മറ്റു പല തരത്തിലുള്ള പ്രയാസങളും അനുഭവിക്കുന്ന ഗള്‍ഫ് മലയാളികളെ വീണ്ടും ബുദ്ധിമുട്ടിക്കാനാണ് യുസേഴ്സ് ഫീ വീണ്ടും കൊണ്ടു വരാന്‍ നെടുമ്പശ്ശേരി എയര്‍പോര്‍ട്ട് ഡയരക്ടര്‍ ബോര്‍ഡ് ശ്രമിക്കുന്നത്. പ്രവാസികളുടെ നിരവധി കാലത്തെ പരിശ്രമം കൊണ്ട് എടുത്ത് കളഞ്ഞ യുസേഴ്സ് ഫീ വീണ്ടും തിരിച്ച് കൊണ്ടു വരാനുള്ള നീക്കത്തെ ശക്തമായി ചെറുക്കാന്‍ ഗള്‍ഫ് മലയാളികള്‍ രംഗത്ത് വരണം‍

ഗള്‍ഫ് മലയാളികളുടെ 35^40 വര്‍ഷത്തെ അധ്വാനം കൊണ്ട് കേരളത്തിന്റെ ‍ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളില്‍ ഉണ്ടായിട്ടുള്ള വളര്‍ച്ച വളരെ വലുതാണ്.

എന്നാല്‍, രാജ്യത്തിന്റെ പുരോഗതിക്കു വേണ്ടി അഹോരാത്രം മലരാരണ്യങളില്‍ പണിയെടുക്കുന്ന പാവപ്പെട്ട തൊഴിലാളികളുടെ പ്രശ്നങള്‍ക്ക് പരിഹാരം കാണാന്‍ ആരും തന്നെ ശ്രമിക്കുന്നില്ലായെന്ന് മാത്രമല്ല അവരെ നിര്‍ദ്ദക്ഷിണ്യം ചൂഷണം ചെയ്യാനാണ് ഭരണാധി കാരികളും സ്വന്തം കുടുംബ ക്കാരടക്കം ശ്രമിക്കുന്നത്.

പ്രവാസികളെ ആശ്രയിച്ചുള്ള സാമ്പത്തിക വളര്‍ച്ചയുടെ ഭാഗമായി കേരളത്തിലെ ജീവിത നിലവാരം വളരെ ഉയര്‍ന്നിട്ടുണ്ട്. ഇനി അതില്‍ നിന്ന് പുറകോട്ടു പോകുകയെന്നത് അസാധ്യമാണ്. എന്നാല്‍ ആഗോള സാമ്പത്തിക മാന്ദ്യം ഇന്ന് ഗള്‍ഫ് മേഖലയെ അത്യന്തം ഗുരുതരമായ അവസ്ഥയിലേക്ക് കൊണ്ടു ചെന്നെത്തി ച്ചിരിക്കുന്നത്. ആയിര ക്കണക്കായ തൊഴിലാളികളാണ് പിരിച്ചു വിടല്‍ ഭീഷണിയെ അഭിമുഖികരിച്ചു കൊണ്ടിരിക്കുന്നത്.

പ്രവാസികളുടെ യാത്രാ പ്രശ്നം പരിഹരിക്കാന്‍ ഇന്നും കാര്യാമായ ശ്രമങള്‍ ഒന്നും നടന്നിട്ടില്ല. ഇന്നും കഴുത്തറുപ്പന്‍ ചാര്‍ജ്ജാണ് എയര്‍ ഇന്ത്യ യും എയര്‍ ഇന്ത്യ എക്സ്പ്രസ്സും മറ്റു വിമാന ക്കമ്പിനികളും എടുത്തു കൊണ്ടിരിക്കുന്നത്. ഈ ചൂഷണം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാറില്‍ നിന്ന് കാര്യമായ ശ്രമങളൊന്നും ഉണ്ടാകുന്നില്ല. എന്നാല്‍ പ്രവാസി സംഘടനകളാകട്ടെ ഈ വിമാന ക്കമ്പിനികളുടെ ഔദാര്യം പറ്റി അവറ്ക്കു വേണ്ടി കുഴലൂത്ത് നടത്തുന്ന ലജ്ജാകരമായ കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുന്നത്.

നാരായണന്‍ വെളിയന്‍‌കോട്

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

തീവ്രവാദത്തെ വേരോടെ പിഴുതെറിയുക, ജാഗ്രത പാലിക്കുക …

October 28th, 2008

തീവ്ര വാദം കേരളത്തില്‍ വേരുറപ്പി ച്ചിരിക്കു ന്നുവെന്ന വാര്‍ത്ത കേരളീയരെ ആകെ ഞെട്ടിച്ചിരിക്കുന്നു. തീവ്ര വാദത്തെ കേരളത്തിന്റെ മണ്ണില്‍ നിന്ന് നിഷ്‌ക്കാസനം ചെയ്യുക യെന്നത് ആഭ്യന്തര വകുപ്പിന്റെയും പൊലീസ് സേനയുടെയും മാത്രമല്ല കേരളീയ രുടെയാകെ ഉത്തരവാദി ത്തമായി മാറി ക്കഴിഞ്ഞി രിക്കുന്നു. കേരളത്തെ തീവ്ര വാദികളുടെ സ്വാധീനത്തില്‍ നിന്ന് മോചിപ്പിക്കാന്‍ ജനങ്ങളുടെ കൂട്ടായ ശ്രമങ്ങളിലൂടെ മാത്രമേ സാധിക്കുകയുള്ളു.

ജമ്മു കശ്മീരിലെ അതിര്‍ത്തി ജില്ലയില്‍ സുരക്ഷാ സേനയു മായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ചിലര്‍ മലയാളി കളാണെന്നും അവര്‍ക്ക് കേരളത്തിലെ തീവ്ര വാദിക ളുമായി ബന്ധ മുണ്ടെന്നും ഔദ്യോ ഗികമായി സ്ഥിരീ കരിച്ചതോടെ സംസ്ഥാന ത്തിനകത്തെ തീവ്ര വാദ പ്രവര്‍ത്ത നത്തിന്റെ തീവ്രതയും വ്യാപ്തിയും ജനങ്ങളെ ആശങ്കാ കുലരാക്കി യിരിക്കു കയാണ് ‍.

കേരള പോലിസിലെ സ്പെഷല്‍ അന്വേഷക സംഘം കണ്ണൂര്‍ ജില്ലയിലെ ഫയാസിന്റെ വീട് പരിശോധി ച്ചപ്പോള്‍ കശ്മീരിലെ തീവ്ര വാദ പ്രവര്‍ത്ത നവുമായി നേരിട്ട് ബന്ധ മുള്ളതിന്റെ പേടി പ്പെടുത്തുന്ന തെളിവാണ് പുറത്തു വന്നിരിക്കുന്നത്. കേരളത്തിലെ തീവ്ര വാദ പ്രവര്‍ത്ത നത്തിന്റെ തീവ്രതയും വ്യാപ്തിയും അതിന് സഹായം ചെയ്യുന്ന വരെയും ഇനിയും അന്വേഷിച്ച് കണ്ടെ ത്തേണ്ടി യിരിക്കുന്നു. മതത്തിന്റെ മൂടു പട മണിഞ്ഞ് അതിനുള്ളില്‍ തീവ്ര വാദികള്‍ക്ക് സുരക്ഷിത ഇടം ഒരുക്കി ക്കൊടുക്കു ന്നതിന്റെ അപകടം തീര്‍ച്ചയായും നമ്മുടെ ജനങ്ങള്‍ തിരിച്ചറിഞ്ഞേ മതിയാകൂ. അതവരെ ബോധ്യ പ്പെടുത്തിയെ മതിയാകൂ.

ജമ്മു കശ്മീരിലെ ഭീകര പ്രവര്‍ത്ത നങ്ങള്‍ക്ക് തീവ്ര വാദികളെ റിക്രൂട്ട് ചെയ്ത് പരിശീലനം നടത്താന്‍ കേരള ത്തിന്റെ മണ്ണില്‍ കഴിയുന്നു വെന്നത് അതീവ ഗൌരവ ത്തോടെ കൈ കാര്യം ചെയ്യേണ്ട വിഷയമാണ്. മത മൌലിക വാദികളും വര്‍ഗീയ ഭ്രാന്തന്മാരു മാവുക മാത്രമല്ല, തീവ്ര വാദി സംഘട നകളുടെ റിക്രൂട്ട്മെന്റ് ഏജന്‍സി കൂടി യായിരി ക്കുകയാണ് ഇവിടെ. കേരളത്തില്‍ പല ജില്ലയിലും തീവ്ര വാദ പ്രവര്‍ത്ത നത്തിന് പരിശീലനം നല്‍കി വരുന്നു ണ്ടെന്നത് പുതിയ കാര്യമല്ല.

ആര്‍. എസ്. എസിനെ നേരിടാ നാണെന്ന പേരിലാണ് മുസ്ളിം ചെറുപ്പക്കാരെ എന്‍. ഡി. എഫ്., സിമി പോലുള്ള സംഘടനകള്‍ വശീകരിച്ച് രഹസ്യമായ പ്രവര്‍ത്ത നത്തില്‍ പങ്കാളി കളാക്കുന്നത്. തീവ്ര വാദികള്‍ക്ക് പണത്തിനു പഞ്ഞമില്ല. പല കേന്ദ്രത്തില്‍ നിന്നും ഇഷ്ടം പോലെ പണം ലഭിക്കുന്നു.

നാരായണന്‍ വെളിയന്‍കോട്

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

കാണാതാവുന്ന സ്ത്രീകളുടെ ഞെട്ടിപ്പിയ്ക്കൂന്ന കണക്ക് – നാരായണന്‍ വെളിയന്‍കോട്

October 17th, 2008

കേരളത്തില്‍ കാണാതാവുന്ന സ്‌ത്രികളുടെ എണ്ണത്തില്‍ വന്ന വന്‍ വര്‍ദ്ധനവിന്റെ ഞെട്ടിപ്പിക്കുന്ന കണക്കാണിത്. വളരെ ഗൗരവമായ ഈ ഒരു പ്രശ്നം കാര്യമായ ചര്‍ച്ചയ്ക്കും പ്രതികരണങ്ങള്‍ക്കും അവതരിപ്പിക്കുന്നു. എന്താണിതിന് കാരണം? എന്താണിതിന് പ്രതിവിധി? കേരളത്തില്‍ നിന്ന് ദിനം പ്രതി കാണാതാവുന്ന സ്‌ത്രികളുടെയും കുട്ടികളുടെയും എണ്ണം കൂടി ക്കൊണ്ടിരിക്കുന്നു ‌വെന്ന വാര്‍ത്ത അത്യന്തം ആശങ്കാ ജനകമാണ്. രണ്ടായിരത്തി അഞ്ചു മുതല്‍ രണ്ടായിരത്തി എട്ടു വരെ കാണാതായ സ്‌ത്രികളുടെയും കുട്ടികളുടെയും എണ്ണം 9404 ആണ്. കേരള സംസ്ഥാന പോലീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്രൈം റിക്കാര്‍ഡ് ബ്യൂറോവിന്റെതാണ് ഈ ഞെട്ടിപ്പിക്കുന്ന കണക്ക്.

കേരളത്തില്‍ ഓരോ മൂന്നു മണിക്കൂറിലും ഒരു സ്‌ത്രിയേയോ കുട്ടിയെയോ കാണാതാവുന്നു. ഇരുപത്തി നാലു മണിക്കൂറിനുള്ളില്‍ എട്ടു പേരാണ് വീടു വിട്ടു പോകുന്നത്. സെക്സ് റാക്കറ്റ് വല വീശി പ്പിടിച്ച് അന്യ പ്രദേശത്തേക്ക് കയറ്റി അയക്കുന്നതായാലും പ്രേമ ബന്ധങ്ങളില്‍ പെട്ട് ഒളിച്ചോടുന്ന വരായാലും ഇവരെയൊക്കെ മിസ്സിങ് ലിസ്റ്റിലാണ് ഉള്‍പ്പെടുത്തുന്നത്.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്‌ത്രികള്ക്കും കുട്ടികള്‍ക്കും ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന സംസ്ഥാനമാണ് കേരളം. വിദ്യാഭ്യാസ രംഗത്തും പോലീസിന്റെ കാര്യക്ഷമതയിലും മുന്നിലുള്ള സംസ്ഥാനത്ത് കാണാതാവുന്നതും വീടു വിട്ടിറങ്ങി പ്പോകുന്നതുമായ സ്‌ത്രികളും കുട്ടികളും എവിടേയ്ക്കാണ് പോകുന്നതെന്ന കാര്യത്തില്‍ ഗൌരവമായ അന്വേഷണവും പഠനവും ആവശ്യമായിരിക്കുന്നു. രണ്ടായിരത്തി അഞ്ചു മുതല്‍ രണ്ടായിരത്തി എട്ടു വരെ കേരളത്തീല്‍ നിന്ന് കാണാതായ സ്‌ത്രികളില്‍ ആയിരത്തി അഞൂറോളം പേരെ ഇനിയും കണ്ടെത്തിയിട്ടില്ല.

ഇവര്‍ ജീവിച്ചിരിക്കുന്നോ മരിച്ചോ അതോ ഏതെങ്കിലും സെക്സ് റാക്കറ്റിന്റെ പിടിയില്‍ പെട്ടോ എന്നൊന്നും ആര്‍ക്കും പറയാന്‍ കഴിയുന്നില്ല.

2005 ല്‍ മൊത്തം 1977 പേരെയാണ് കാണാതായിരിക്കുന്നത്. ഇതില്‍ ആയിരത്തി ഇരുന്നൂറ്റി എഴുപതു പേര്‍ പതിനെട്ട് വയസ്സിന് മുകളില്‍‌ പ്രായമുള്ള സ്‌ത്രികളാണ് ‍. മുന്നൂറ്റി നാല്‍‌പ്പത്തി ഏഴ് പേര്‍ പതിനെട്ട് വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളാണ് ‍. മുന്നൂറ്റി അറുപതു പേര്‍ പതിനെട്ടു വയസ്സിന് താഴെ പ്രായമുള്ള പെണ്‍കുട്ടികളാണ്.

2006 ല്‍ മൊത്തം കാണാതായവരുടെ എണ്ണം 2881 ആണ്. ഇതില്‍ 1834 പേര്‍ 18 വയസ്സിന് മേലെ പ്രായമുള്ള സ്‌ത്രികളും 547 പേര്‍ 18 വയസ്സിന് താഴെ പ്രായമുള്ള ആണ്‍കുട്ടികളും 547 പേര്‍ 18 വയസ്സിന് താഴെ പ്രായമുള്ള പെണ്‍കുട്ടികളുമാണ്.

2007 ല്‍ മൊത്തം കാണാതായവരുടെ എണ്ണം 3135 ആണ്. അതില്‍ 2167 പേര്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ള സ്‌ത്രികളൂം 447 പേര്‍ 18 വയസ്സിന് താഴെ പ്രായമുള്ള ആണ്‍കുട്ടികളും 521 പേര്‍ 18 വയസ്സിന് താഴെ പ്രായമുള്ള പെണ്‍കുട്ടികളുമാണ്.

2008 ല്‍ ഇതു വരെ 1471 പേരെ കാണാതായിട്ടുണ്ട്. ഇതില്‍ 18 വയസ്സിന് മുകളില്‍ പ്രായമായ സ്‌ത്രികളുടെ എണ്ണം 205 ആണ്. 18 വയസ്സിന് താഴെ പ്രായമുള്ള ആണ്‍കുട്ടികളുടെ എണ്ണം 258 ഉം പെണ്‍കുട്ടികളുടെ എണ്ണം 258 ഉം ആണ്.

ഏറ്റവും കൂടുതല്‍ ആളുകളെ കാണാതായിരിക്കുന്നത് തിരുവനന്തപുരം ജില്ലയില്‍ നിന്നാണ്.

നാരായണന്‍ വെളിയന്‍കോട്

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

ലോക ജനതയുടെ മനസ്സില്‍ ആളിക്കത്തുന്ന തീപ്പന്തം പോലെ ഇന്നും കത്തി ജ്വലിച്ചു നില്‍‍ക്കുന്ന ചെഗുവേര – നാരായണന്‍ വെളിയന്‍കോട്

October 9th, 2008

ബോളിവിയയിലെ നങ്കാ ഹു വാസുവിന് അടുത്ത് ഹിഗുവേര ഗ്രാമത്തില്‍ വെച്ച് അമേരിക്കന്‍ കൂലി പ്പട്ടാളം 1967 ഒക്ടോബര്‍ 9ന് പകല്‍ 1.10 നാണ് ലോക വിമോചന പോരാട്ടങ്ങളുടെ വീര നായകന്‍ ചെഗുവേരയെ നിര്‍ദ്ദാക്ഷിണ്യം വെടി വെച്ചു കൊന്നത്. 41 വര്‍ഷം പിന്നിട്ടിട്ടും ലോക ജനതയുടെ മനസ്സില്‍ ആളി ക്കത്തുന്ന തീ പന്തം പോലെ ചെഗുവെരയുടെ സ്മരണ ഇന്നും കത്തി ജ്വലിച്ചു നില്ക്കുന്നു.

നിര്‍ദ്ദയമായ ഫാസിസ്റ്റ് ഭരണ കൂടത്തെ ഗറില്ല പോരാട്ടം കൊണ്ട് തകര്‍ത്ത് എറിയാമെന്ന് വാക്കു കൊണ്ടും തോക്കു കൊണ്ടും സാക്ഷ്യ പ്പെടുത്തിയ, ആശയങ്ങളെ വൈകാരിമായ സ്വാധീനം കൊണ്ട് പരിവര്‍ത്തിപ്പിച്ച വിശ്വ വിപ്ലവകാരിയായ ചെഗുവെരയെ ക്കുറിച്ച് പ്രകാശ ഭരിതമായ ഓര്‍മ്മകള്‍ ഇന്നും ലോക ജനത വികാര വായ്പോടെ മനസ്സില്‍ സൂക്ഷിക്കുന്നു.

മണ്ണിനും മനുഷ്യ സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള മഹാ യുദ്ധത്തില്‍ പോരാടി മരിച്ച ചെഗുവേര അടക്കമുള്ള ധീര ദേശാഭിമാനികളുടെ വീര സ്മരണ സാമ്രാജ്യത്വ – അധിനിവേശ ശക്തികള്‍ ക്കെതിരെ പോരാടുന്ന ലോകത്ത് എമ്പാടുമുള്ള വിപ്ലവ കാരികള്‍ക്ക് ആശയും ആവേശവും നല്‍കുന്നതാണ്.

വേദനയില്‍ പുളയുന്ന മനുഷ്യനെ സഹാനു ഭൂതിയുടെയും സാന്ത്വനത്തിന്റെയും ഒരു കര സ്പര്‍ശം കൊണ്ടെങ്കിലും സഹായിക്കണം എന്ന ആദര്‍ശ പ്രചോദിതമായ ഒരു യൌവനത്തിന്റെ ഉള്‍വിളി മൂലം വൈദ്യ ശാസ്ത്ര ബിരുദം നേടിയിട്ടും, ഈ ലോകം മുഴുവന്‍ വേദനിക്കുന മനുഷ്യരുടെ നിലവിളികള്‍ കൊണ്ട് മുഖരിതമാണെന്ന് തിരിച്ചറിയുകയും, ചികില്‍സ വേണ്ടത് സമൂഹത്തിനാണെന്നും, സിറിഞ്ചും സ്റ്റെതസ്ക്കോപ്പുമല്ല, തോക്കും പടക്കോപ്പുമാണ് അതിന്റെ ഉപകരണങ്ങള്‍ എന്നും ചെഗുവേര അനുഭവത്തിലൂടെ കണ്ടെത്തി.

“ഒരുവന്‍ അപരനെ സ്നേഹിക്കുന്ന, അപരന്റെ വാക്കുകള്‍ സംഗീതം പോലെ മധുരമാകുന്ന ഒരു ജീവിത വ്യവസ്ഥയ്ക്കു വേണ്ടി പൊരുതുവാനാണ് താന്‍ ആയുധം ഏന്തുന്നതെന്ന്, പകയും വിദ്വേഷവും കൊണ്ടല്ല, സ്നേഹം കോണ്ട് മാത്രമാണ് താന്‍ ആയുധം ഏന്തുന്നതെന്ന്” ചെ ഉറച്ച് വിശ്വാസിച്ചു.

1967 ഒക്‌ടൊബര്‍ 9ന് സി. ഐ. എ. യുടെയും അമേരിക്കന്‍ കൂലി പ്പട്ടാളത്തിന്റെയും വെടിയുണ്ടയേറ്റ് വധിക്കപ്പെടുമ്പോഴും ജീവന്റെ ഒടുവിലത്തെ തുടിപ്പും പിടഞ്ഞ് നിശ്ചലമാകുമ്പോഴും വിപ്ലവത്തിന്റെ അനശ്വരതയെ ക്കുറിച്ച് മാത്രം ഉരുവിട്ട വിപ്ലവകാരിയായിരുന്നു അനശ്വരനായ ചെ.

ഇപ്പോഴും തുടരുന്ന ലോക വിമോചന പോരാട്ടങ്ങളുടെ വറ്റാത്ത ഇന്ധനമായി, ഓര്‍മ്മകളുടെ കടലെടുത്തു പോകാത്ത വന്‍കരയായി, എണ്ണമറ്റ തലമുറകളെ കര്‍മ്മ പഥത്തിലേക്ക് ഓടിയടുക്കാന്‍ പ്രേരിപ്പിക്കുന്ന ഊര്‍ജ്ജ സ്രോതസ്സായി, ഇതാ ഭൂമിയുടെ നെറുകയില്‍ കാല്‍ ഉറപ്പിച്ച് സാമ്രാജ്യത്തത്തിന്റെ വിരി മാറിലേക്ക് നിറയൊഴിക്കാന്‍ തോക്കുയര്‍ത്തി നില്‍ക്കുന്ന അനശ്വര വിപ്ലവകാരി ചെഗുവെരയുടെ ഉജ്ജ്വല സ്മരണ സ്വാതന്ത്ര്യത്തിനും ജനാധിപത്യ അവകാശങ്ങള്‍ക്കും വേണ്ടി പോരാടുന്ന, സാമ്രാജ്യത്വത്തിനും സാമ്രാജ്യത്വ ദാസന്മാര്‍ക്കും, അധിവേശ ശക്തികള്‍ക്കും എതിരെ പൊരുതുന്ന മര്‍ദ്ദിതരും ചുഷിതരുമായ ജനതയ്ക്ക് എന്നും എന്നും ആവേശം പകരുന്നതാണ്.

നാരായണന്‍ വെളിയന്‍കോട്

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

അടിമത്തം ഇരന്നു വാങ്ങുന്നവര്‍

September 11th, 2008

രാജ്യത്തിന്റെ പരമാധികാരം പണയപ്പെടുത്തി അടിമത്തം ഇരന്നു വാങ്ങുന്നവരായി നമ്മുടെ ഭരണാധികാരികള്‍ അധഃപതിച്ചിരിക്കുന്നു. രാജ്യത്തിന്റെ പരമാധികാരം പണയ പ്പെടുത്തുന്നതാണ് ആണവ കരാറെന്നും ഇതിന്നെതിരെ ദേശാഭിമാനികള്‍ ഒറ്റക്കെട്ടായി അണി നിരക്കണമെന്നും ഇടതു പക്ഷം ശക്തിയായി വാദിക്കുമ്പോള്‍ കോണ്ഗ്രസ്സും പ്രധാന മന്ത്രിയും ഇതിന്നെതിരെ തൊടു ന്യായങ്ങള്‍ പറഞ്ഞ് ആണവ ക്കരാറിനെ ന്യായികരിക്കുകയാണ്. സാമ്രാജ്യത്ത ശക്തികള്‍ക്ക് കീഴടങ്ങാന്‍ തയ്യാറായി നില്ക്കുന്ന വലിയൊരു ജന വിഭാഗം ഇന്ത്യയിലു മുണ്ടെന്ന് തെളിയിക്കു ന്നതായിരുന്നു ആണവ ക്കരാറിനെ ക്കുറിച്ച് നടന്ന ചര്‍ച്ചകള്‍.

ആണവ ക്കരാറിനെ ക്കുറിച്ച് ഇന്ത്യന്‍ പ്രധാന മന്ത്രി ഇന്ത്യന്‍ പാര്‍ലിമെന്റിനും ജനങ്ങള്ക്കും നല്കിയ ഉറപ്പുകളോക്കെ വ്യാജമാണെന്നും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ള തായിരുന്നു വെന്നും അമേരിക്ക പുറത്തു വിട്ട രേഖകളില്‍ നിന്ന് തെളിഞ്ഞിരിക്കുകയാണ്. ഇന്ത്യ അമേരിക്കയുമായി ഒപ്പിടാന്‍ പോകുന്ന 123 കരാര്‍ അമേരിക്കന്‍ കോണ്ഗ്രസ്സ് പസ്സാക്കിയ ഹൈഡ് ആക്ടിന്ന് വിധേയമാ യിരിക്കുമെന്നും തെളിഞ്ഞിരിക്കുന്നു.

ഇന്ത്യ ആണവ പരിക്ഷണം നടത്തിയാല്‍ മാത്രമല്ല അമേരിക്കക്ക് ആവശ്യമെന്ന് തോന്നുന്ന ഏതു ഘട്ടത്തിലും കരാര്‍ റദ്ദാക്കാന്‍ കഴിയുമെന്നും അമേരിക്കന്‍ കോണ്ഗ്രസ്സിന്റെ വിദേശ കാര്യ സമിതിക്ക് അമേരിക്കന്‍ സര്ക്കാര്‍ അയച്ച രേഖയില്‍ വെളിപ്പെടു ത്തിയിരിക്കുന്നു. അമേരിക്ക ശത്രു രാജ്യങ്ങളുമായി കരുതുന്ന വരുമായിട്ടുള്ള ചങ്ങാത്തം പോലും ആണവ ക്കാരാര്‍ എക പക്ഷിയമായി റദ്ദാക്കാന്‍ അമേരിക്കക്ക് അംഗികാരം നല്കുന്നുണ്ട്. ആണവ ക്കാരാര്‍ റദ്ദാക്കാന്‍ ഒരു കൊല്ലത്തെ സമയം അനുവദിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ആണവ വിതരണം ഉടനെ നിര്ത്തി വെപ്പിക്കാന്‍ അമേരിക്കക്ക് കഴിയും .പ്രധാന മന്ത്രിയും കോണ്‍ഗ്രസ്സും പറയുന്നതിന്റെ ഘടക വിരുദ്ധമായ കാര്യങ്ങളാണ് അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ വിദേശ കാര്യ സമതിക്ക് പ്രസിഡണ്ട് ബുഷ് അയച്ച രേഖയില്‍ പറയുന്നത്.

യുറേനിയത്തിന്റെ ദ്വിമുഖ പ്രയോഗത്തിനുള്ള സാങ്കേതിക വിദ്യ, സമ്പുഷ്ടിക രണത്തിന്നും പുനഃസംസ്ക രണത്തിന്നുമുള്ള സാങ്കേതിക വിദ്യ ഇതൊന്നും ഇന്ത്യക്ക് കൈമാറില്ല. ഇന്ത്യയുടെ ആണവോര്ജ്ജ സംവിധാനം അന്താരാഷ്ട്ര ഏജന്സികളുടെ പരിശോധന കള്ക്ക് തുറന്നിടണം എന്നിരുന്നാലും ഇന്ത്യക്ക് യാതൊരു രക്ഷയുമില്ല. അമേരിക്കയില്‍ നിന്ന് വാങ്ങുന്ന റിയാക്ടറുകളില്‍ സംപുഷ്ട യുറേനിയം ഒരു പ്രാവശ്യം മാത്രമെ ഉപയോഗിക്കാന്‍ കഴിയുകയുള്ളു. എന്നാല്‍ ഇന്ത്യയില്‍ യുറേനിയം മൂന്നു ഘട്ടങ്ങളായി ഉപയോഗിക്കുന്ന ഹെവി വാട്ടര്‍ റിയേക്ടറുകളാണ് നാമിന്ന് ഉപയോഗിക്കുന്നത്. സംമ്പുഷ്ട യുറേനിയം ഉയര്ന്ന സമ്മര്ദ്ദത്തില്‍ പ്രവര്ത്തിക്കുന്ന വാട്ടര്‍ റിയേക്ടറുകളില്‍ ഉപയോഗിക്കുന്നു. തുടര്ന്ന് സംസ്കരിച്ചു കിട്ടുന്ന യുറേനിയം ഫാസ്റ്റ് ബ്രീഡര്‍ റിയേക്ടറുകളില്‍ ഉപയൊഗിക്കുന്നു. അവസാനമായി ഫ്ലുട്ടോണിയം – തോറിയം മിശ്രിതം അഡ്വാന്സ്ഡ് ഹെവിവാട്ടര്‍ റിയേക്ടറുകളില്‍ ഉപയോഗിക്കുന്നു. എന്നാല്‍ ഇറക്കുമതി ചെയ്യുന്ന ലൈറ്റ് വാട്ടര്‍ റിയേക്ടറുകളില്‍ സമ്പുഷ്ട യുറേനിയം മാത്രമാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. അതു കൊണ്ട് യുറേനിയം വന്‍ തോതില്‍ ഇറക്കുമതി ചെയ്യേണ്ടി വരും. ഇത് നമ്മുടെ സാമ്പത്തിക രംഗത്തെ പാപ്പരാക്കുകയും നാം ഇന്ന് നടത്തി ക്കൊണ്ടിരിക്കുന്ന എല്ലാ പരിക്ഷണങ്ങളും നിര്ത്തി വെയ്ക്കേണ്ടതായും വരും .

ഇന്ത്യയിലെ നൂറ്റിപ്പത്ത് കോടി ജനങ്ങളുടെ ആത്മാഭിമാനം പണയപ്പെടുത്തി അമേരിക്കയുമായി ഈ അടിമത്തത്തിന്റെ കരാര്‍ ഒപ്പിടുന്നതിന്ന് ഇന്ത്യന്‍ പ്രധാന മന്ത്രിയെ നയിക്കുന്ന ചേതോ വികാരമെന്താണ്. സാമ്രാജ്യത്തെ ഇന്ത്യയില്‍ നിന്ന് കെട്ടു കെട്ടിച്ച് സ്വാതന്ത്ര്യം നമുക്ക് നേടി ത്തന്ന ധീര ദേശാഭിമാനികളോട് കാട്ടുന്ന കടുത്ത അനീതിയാണിത്. അമേരിക്കന്‍ സാമ്രാജ്യത്തത്തിന്റെ ചോര ക്കൊതി പൂണ്ട നര വേട്ടയുടെ കറുത്ത അധ്യായങ്ങളെ ക്കുറിച്ച് അല്പമെങ്കിലും ധാരണയുള്ളവര്‍ ബുഷിന്റെ കാല്ക്കീഴില്‍ രാജ്യത്തിന്റെ പരമാധികാരം പണയം വെയ്ക്കാന്‍ തുനിയില്ല.

നാരായണന്‍ വെളിയംകോട്

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

വര്‍ഗ്ഗീയ വാദികള്‍ അഴിഞ്ഞാടുമ്പോള്‍ മതേതരത്വ വാദികള്‍ മാളത്തില്‍

September 3rd, 2008

ഒറിസ്സ കത്തി എരിയുകയാണ്. ജലാസ് പേട്ടയില്‍ സ്വാമി ലക്ഷണാനന്ദ സരസ്വതി കൊല ചെയ്യപ്പെട്ടതിന്ന് ശേഷം ആ സ്ഥലം സന്ദര്‍ശിച്ച വി എച്ച് പി നേതാവ് പ്രവിണ്‍ തൊഹാഡിയ കൊലപാതകത്തിന്ന് ഉത്തരവാദികള്‍ ക്രിസ്ത്യാനികളാണെന്ന് ആരോപിച്ചതിന്ന് ശേഷമാണ് അക്രമങള്‍ക്ക് തുടക്കം. ഒരാഴ്ച ക്കാലമായി ക്രൈസ്തവര്‍ക്ക് എതിരായി നടക്കുന്ന അതി ക്രൂരവും പൈശാചികവുമായ നര നായാട്ട് ഇന്നും തുടരുകയാണ്. ആയിര ക്കണക്കിന്ന് വീടുകളും നിരവധി ക്രിസ്ത്യന്‍ ദേവാലയങളും അഗ്നിക്ക് ഇരയാക്കി കഴിഞിരിക്കുന്നു. പതിനായിര ക്കണക്കിന്ന് ജനങള്‍ നാടും വീടും വസ്തു വകകളും ഉപേക്ഷിച്ച് ജീവ രക്ഷാര്‍ത്ഥം പാലായനം ചെയ്ത് കാട്ടില്‍ അഭയം തേടിയിരിക്കുന്നു .

ഒറീസ്സയിലെ കാണ്ടമാല്‍ ജില്ലയില്‍ നടന്ന അക്രമത്തില്‍ പരിക്കേറ്റ ഒരു കുട്ടി

അക്രമങളും കൊള്ളയും കൊള്ളി വെപ്പും നിര്‍ബാധം തുടരുമ്പോഴും സര്‍ക്കാറും പോലീസ്സും നിഷ്ക്രിയരായി നോക്കി നല്‍ക്കുക മാത്രമല്ല അക്രമ കാരികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നു വെന്നത് അത്യന്തം അപകടകരമായ സ്ഥിതിയിലേക്കാണ് കാര്യങള്‍ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നത്. അക്രമങള്‍ക്ക് ഇരയായ പതിനയ്യായി രത്തോളം പേരെ നിരവധി ദുരിതാ ശ്വാസ കേമ്പുകളില്‍ എത്തിക്കാനും സംരക്ഷണം നല്‍കാനും കഴിഞുവെന്ന് സര്‍ക്കാര്‍ അവകാശ പ്പെടുമ്പോഴും കൊടും കാട്ടില്‍ അഭയം തേടിയ ആറായിര ത്തോളം പേരെ തിരിച്ചു കൊണ്ടു വരുന്നതിന്നോ അവര്‍ക്ക് ആവശ്യമായ ഭക്ഷണം എത്തിക്കുന്നതിന്നോ ഇന്നും കഴിഞിട്ടില്ലാ എന്നത് അത്യന്തം വേദനാ ജനകമായ അവസ്ഥയാണ്.

അതി രൂക്ഷമായ അക്രമങളും കൊള്ളയും കൊള്ളി വെപ്പും അരങേറിയ ഗജപതി, രായ്‌ഗാഡ, ജയപ്പൂര്‍ തുടങിയ സ്ഥലങളില്‍ സ്ഥിതി ഗതികള്‍ ശന്തമാണെന്ന് സര്‍ക്കാര്‍ പറയുന്നു ണ്ടെങ്കിലും ജനങളില്‍ നിന്ന് ഭീതി അകറ്റാനോ അവരില്‍ സുരക്ഷ ബോധം ഉറപ്പ് വരുത്താനോ ഇതു വരെ കഴിഞിട്ടില്ല.

ഒറിസ്സയില്‍ ഹിന്ദു വര്‍ഗ്ഗിയ വാദികള്‍ അഴിഞാടുമ്പോള്‍ കൊള്ളയും കൊള്ളി വെപ്പും നടത്തുമ്പോള്‍ , മനുഷ്യനെ ജീവനോടെ ചുട്ടു കൊല്ലുമ്പോള്‍ മതേതര ത്തത്തിന്റെ കാവല്‍ ഭടന്മാരെന്ന് വീമ്പിളക്കുന്ന കേരളത്തിലെ ഉമ്മന്‍ ചാണ്ടിയുടെയും ചെന്നിത്തല യുടെയും കോണ്‍ഗ്രസ്സ് എല്ലാവിധ അക്രമങള്‍ക്കും മൌനാ നുവാദം കൊടുത്ത് മാളത്തില്‍ ‍ ഒളിച്ചിരി ക്കുകയാണ്. വര്‍ഗ്ഗിയ വാദികള്‍ മാരകാ യുധങളുമായി അഴിഞാടുമ്പോള്‍ കണ്ണില്‍ കണ്ടതെല്ലാം അഗ്നിക്ക് ഇരയാക്കുമ്പോള്‍ മനുഷ്യനെ പച്ചയോടെ ചുട്ടു കരിക്കുമ്പോള്‍ അതിന്നെതിരെ ചെറു വിരലനക്കാന്‍ കൊണ്‍ഗ്രസ്സിലെ ഒരുത്തനും തയ്യാറായിട്ടില്ല. കേന്ദ്രത്തിലെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ഒറിസ്സയിലെ അക്രമങള്‍ക്ക് കൂട്ടു നില്‍ക്കുകയാണെന്ന ആരോപണം വളരെ സജീവമായി ത്തന്നെ നില നില്‍ക്കുന്നു. ഒറിസ്സയിലെ ക്രിസ്ത്യന്‍ പുരോഹിതന്മരും വിവിധ വേദികളില്‍ ഇത് ഉന്നയിച്ചു കഴിഞു.

വര്‍ഗ്ഗിയ വാദികളുടെ കൊല ക്കത്തിക്ക് സ്വന്തം സഹോദരന്മാര്‍ ഇരയാകുമ്പോഴും അവരുടെ വീടും വസ്തു വകകളും ജീവിതത്തിലെ സര്‍വ സമ്പാദ്യങളും അഗ്നിക്കിര യാക്കുമ്പോഴും കേരളത്തിലെ വിദ്യാഭ്യാസ കൊള്ളക്ക് ചുക്കാന്‍ പിടിക്കുന്നവര്‍ പറയുന്നത് ഒറിസ്സയിലെ പ്രത്യക്ഷ അക്രമത്തേക്കാള്‍ ഭീകരമാണ് കേരളത്തിലെ പരോക്ഷ അക്രമമെന്നാണ്. മനുഷ്യത്തം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഇവരെ ഒറിസ്സയില്‍ മനുഷ്യ ക്കുരുതി നടത്തുന്നവ രേക്കാള്‍ ക്രൂരന്മാരാണെന്ന് പറയേണ്ടി വരും. കമ്മ്യുണിസ്റ്റ് വിരോധം തലക്ക് കയറിയാല്‍ മനുഷ്യന്‍ എത്രത്തോളം അധഃപതിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണത്.

നാരായണന്‍ വെളിയന്‍കോട്

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

തീവ്രവാദികളെ അടിച്ചമര്‍ത്തുന്നതില്‍ യാതൊരു വിട്ടു വീഴ്ചയും കാണിക്കരുത്‌

August 2nd, 2008

ഇന്ത്യയിലെ വന്‍ നഗരങ്ങള്‍‍ ഇന്ന് കടുത്ത തീവ്രവാദ ഭീഷണിയുടെ മുള്‍ മുനയിലാണ്‌. മണിക്കൂറുകളുടെ ഇടവേളയിലാണ്‌ ബാഗ്ലൂരിലും അഹമ്മദാബാദിലും നിരവധി സ്ഫോടനങ്ങള്‍ ഉണ്ടായത്‌. താരതമ്യേന ശക്തി കുറഞ്ഞ സ്ഫോടനമായതു കൊണ്ട്‌ ആളപായം കുറവായിരുന്നുവെന്ന് പറയാം. എന്നിരുന്നാലും നിരവധി പേര്‍ക്ക്‌ സാരമായ പരിക്കും നിരവധി നിരപരാധി കളെ കൊല ചെയ്യാനും രാജ്യത്തിന്റെ സുരക്ഷക്കും പുരോഗതിക്കും വെല്ലുവിളി ഉയര്‍ത്താനും തീവ്രവാദികള്‍ക്കും കഴിമെന്ന് സൂചന നല്‍കാനും തിവ്രവാദികള്‍ ശ്രമിച്ചിട്ടുണ്ട്‌. ഐ ടി വ്യവസായങ്ങളുടെ സിരാ കേന്ദ്രമായ ബാഗ്ലൂരില്‍ നടത്തിയ സ്ഫോടനം രാജ്യത്തിന്റെ വികസനം തകര്‍ക്കുകയെന്ന ഉദ്ദേശത്തൊടു കൂടി ത്തന്നെയാണ്‌. അഹമ്മദാബാദില്‍ 70 മിനിറ്റി നുള്ളില്‍ 16 സ്ഥലങ്ങളില്‍ നടത്തിയ സ്ഫോടനത്തില്‍ 45 പേര്‍ മരിക്കുകയും 170ഓളം പേര്‍ക്ക്‌ പരിക്ക്‌ പറ്റിയതായതു മായിട്ടുമാണ്‌ റിപ്പോര്‍ട്ട്‌. തീവ്രവാദികള്‍ തീവ്രത കുറഞ്ഞ ബോബുകള്‍ ഉപയോഗിച്ചതു കൊണ്ടാണ്‌ മരണ സംഖ്യ കുറഞ്ഞ തെന്നാണ്‌ പൊതുവെയുള്ള നിഗമനം.

രാജ്യത്തിന്റെ ഏതൊരു സുരക്ഷ സംവിധാനത്തേയും വെല്ലു വിളിക്കാനും രാജ്യത്തിന്റെ ക്രമ സമാധാനം തകര്‍ക്കാനും ജന ജീവിതം ദുരിത പൂര്‍ണ്ണമാക്കാനും ആയിരങ്ങളെ കൊന്നൊടു ക്കാനുമുള്ള ശക്തി തങ്ങള്‍ക്കുണ്ട്‌ എന്നതിന്റെ സൂചന മാത്രമാണ്‌ അവര്‍ നല്‍കിയിരിക്കു ന്നതെന്ന് നാം മനസ്സിലാക്കേണ്ട തായിട്ടുണ്ട്‌.

എന്താണ്‌ ഈ സ്ഫോടനങ്ങള്‍ നടത്തിയ തീവ്രവാദികളുടെ ലക്ഷ്യമെന്നും ഏത്‌ തീവ്രവാദി സംഘടന യാണ്‌ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും വ്യക്തമായി യാതൊന്നും പറയാന്‍ നമ്മുടെ സര്‍ക്കാറിനോ ഇന്റലിജന്‍സ്‌ ബ്യൂറോവിനോ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഒരു കാര്യം വളരെ വ്യക്തമായി കാണാന്‍ കഴിയും . ഇന്ത്യയില്‍ വേരോട്ടമുള്ളതും സംഘടിതവുമാണ്‌ ഇവരുടെ പ്രവര്‍ത്തനം. ഈ സംഘടനയുടെ പ്രവര്‍ത്തനത്തെ പ്പറ്റി ശരിയായ രീതിയിലുള്ള അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ വിമുഖത കാണിക്കരുത്‌.

2004 മേയ്‌ 22ന്‌ കേന്ദ്രത്തില്‍ യു പി എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്ന് ശേഷം ഇന്ത്യയില്‍ നടന്ന 15 സ്ഫോടനങ്ങ ളിലായി 550 പേര്‍ കൊല്ലപ്പെടുകയും ആയിര ക്കണക്കിനാളുകള്‍ക്ക്‌ പരിക്ക്‌ പറ്റുകയും ചെയ്തിട്ടുണ്ട്‌. ഈ കൊല്ലം മേയ്‌ മാസത്തില്‍ ജയ്‌പ്പൂരില്‍ നടന്ന സ്ഫോടനത്തില്‍ മാത്രം കൊല്ലപ്പെട്ടത്‌ 63 പേരാണ്‌. എന്നാല്‍ ഈ സ്ഫോടനങ്ങളുടെ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടുപിടി ക്കുന്നതിനോ അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരുന്നതിന്നോ ഇതു വരെ കഴിഞ്ഞിട്ടി ല്ലായെന്നത്‌ അത്യന്തം ദു:ഖകരമായ അവസ്ഥയാണ്‌. ഭീകാരാക്രമങ്ങളും സ്ഫോടനങ്ങളും ഉണ്ടാകുമ്പോള്‍ പ്രസ്താവനകളിലൂടെ അപലപിക്കുകയും സര്‍ക്കാറിലെ തലവന്മാര്‍ സ്ഥലം സന്ദര്‍ശിച്ച്‌ പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്താല്‍ എല്ലാം കഴിഞ്ഞുവെന്ന് കരുതുന്നത്‌ തീവ്രവാദികള്‍ക്കും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കും പ്രചോദനമായി ത്തിരുന്നുണ്ട്‌ എന്നതാണ്‌ യാഥര്‍ത്ഥ്യം. ഇത്തരത്തിലുള്ള സ്ഥിരം കലാ പരിപാടികളാണ്‌ ഇന്നും കാണാന്‍ കഴിയുന്നത്‌. ഇതു കൊണ്ട്‌ രക്ഷപ്പെടുന്ന കുറ്റവാളികള്‍ക്ക്‌ കൂടുതല്‍ ആത്മ ധൈര്യത്തോടെ വിണ്ടും അവരുടെ പ്രവര്‍ത്തന ങ്ങളുമായി മുന്നോട്ട്‌ പോകാന്‍ കഴിയുന്നുണ്ട്‌. മറ്റൊരു തെറ്റായ പ്രവണത കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴി ചാരുന്നതും ചളി വാരിയെറിയുന്നതും തീവ്രവാദികള്‍ക്ക്‌ സഹായകരമാകുന്നുണ്ട്‌.

തീവ്രവാദികളോട്‌ വിട്ടു വീഴ്ചയില്ലാത്ത നയം സ്വീകരിക്കുകയും തീവ്രവാദികളെ അടിച്ചമര്‍ത്താന്‍ രാഷ്ട്രിയത്തിന് അതീതമായി ഒത്തൊരു മിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ജനങ്ങളെ വിശ്വാസത്തിലെടുത്ത്‌ തീവ്രവാദികളുടെ ഉറവിടം കണ്ടെത്തി വേരോടെ പിഴുതെറിയാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ആയിരിക്കണം സര്‍ക്കാറും പോലീസും മുന്നിട്ടിറങ്ങേണ്ടത്‌.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വെച്ച്‌ ക്രമ സമാധാനത്തിലും നിയമ വാഴ്ചയിലും എറെ മുന്നിട്ട്‌ നില്‍ക്കുന്ന കേരളത്തില്‍ തീവ്രവാദത്തിന്റെ വിത്ത്‌ പാകാന്‍ ശ്രമിക്കുന്നവരെ ഇരുട്ടിന്റെ മറവില്‍ തീവ്രവാദത്തിന്ന് കരുത്ത്‌ നല്‍കാന്‍ സഹായിക്കുന്നവരെ തിരിച്ചറിഞ്ഞേ മതിയാകൂ. നമ്മുടെ നാടിനെ തീവ്രവാദത്തിന്റെ പാതയിലേക്ക്‌ നയിക്കാനും ജന ജീവിതം ദുരിത പൂര്‍ണമാക്കാനും ശ്രമിക്കുന്ന ദുഷ്ട ശക്തികളെ അടിച്ചമര്‍ത്തുന്നതില്‍ യാതൊരു വിട്ടു വീഴ്ചയും കാണിക്കരുത്‌

നാരായണന്‍ വെളിയന്‍കോട്

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

4 of 5345

« Previous Page« Previous « പോഡ് കാസ്റ്റ് – മുത്തശ്ശി പത്രം വീണ്ടും നുണ പറയുന്നു – അഭിലാഷ് .എം.എ.
Next »Next Page » മിശ്ര വിവാഹിതരുടെ മക്കളെ കൊന്നു കളയണമോ? »



  • ഗാസയിലെ മനുഷ്യക്കുരുതി ഉടനെ നിര്‍ത്തണം
  • ഒന്നിനും കൊള്ളാത്ത പ്രവാസികാര്യ വകുപ്പും ഒന്നും ചെയ്യാത്ത പ്രവാസികാര്യ മന്ത്രിയും ഓശാന പാടാന്‍ ശിഖണ്ഡികളായ ചില പ്രവാസികളും
  • ഇന്ന് അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത് സിങ്ങിന്റെ ജന്മദിനം
  • സൂപ്പര്‍ താരങ്ങളുടെ കോക്കസ് കളി തുറന്നു പറഞ്ഞ മഹാനടന്‍
  • മലയാളിയും ക്രെഡിറ്റ്‌ കാര്‍ഡും – ഭാഗം 1
  • നിയമം പിള്ളേടെ വഴിയേ…
  • സിനിമയുടെ ശീര്‍ഷാസനക്കാഴ്ച: കൃഷ്ണനും രാധയും
  • വേട്ടയാടുന്ന ദൃശ്യങ്ങള്‍
  • പോന്നോണം വരവായി… പൂവിളിയുമായി
  • ദൂരം = യു. ഡി. എഫ്.
  • അച്യുതാനന്ദനെ കോമാളി എന്ന് വിളിച്ച പത്രപ്രവര്‍ത്തകന്‍ മാപ്പ് പറയണം
  • വി. എസ്. തന്നെ താരം
  • അഴിമതി വിരുദ്ധ ജന വികാരം യു.ഡി.എഫിന് എതിരായ അടിയൊഴുക്കായി
  • ഗാന്ധിയന്മാരുടെ പറന്നു കളി
  • മോശം പ്രകടനവുമായി ശ്രീശാന്ത്
  • നമ്മുടെ ചിഹ്നം ഐസ്ക്രീം…
  • കുഞ്ഞൂഞ്ഞിന്റെ സിന്ധുകുഞ്ഞാട്
  • ഡോ. പി. കെ. ആര്‍. വാര്യര്‍ വിട വാങ്ങി
  • കൊല കൊമ്പന്മാരുടെ ചിത്രങ്ങള്‍
  • മുഖ്യ തല ആരുടെ കുഞ്ഞൂഞ്ഞൊ? ചെന്നിത്തലയോ



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine