ഒറിസ്സ കത്തി എരിയുകയാണ്. ജലാസ് പേട്ടയില്‍ സ്വാമി ലക്ഷണാനന്ദ സരസ്വതി കൊല ചെയ്യപ്പെട്ടതിന്ന് ശേഷം ആ സ്ഥലം സന്ദര്‍ശിച്ച വി എച്ച് പി നേതാവ് പ്രവിണ്‍ തൊഹാഡിയ കൊലപാതകത്തിന്ന് ഉത്തരവാദികള്‍ ക്രിസ്ത്യാനികളാണെന്ന് ആരോപിച്ചതിന്ന് ശേഷമാണ് അക്രമങള്‍ക്ക് തുടക്കം. ഒരാഴ്ച ക്കാലമായി ക്രൈസ്തവര്‍ക്ക് എതിരായി നടക്കുന്ന അതി ക്രൂരവും പൈശാചികവുമായ നര നായാട്ട് ഇന്നും തുടരുകയാണ്. ആയിര ക്കണക്കിന്ന് വീടുകളും നിരവധി ക്രിസ്ത്യന്‍ ദേവാലയങളും അഗ്നിക്ക് ഇരയാക്കി കഴിഞിരിക്കുന്നു. പതിനായിര ക്കണക്കിന്ന് ജനങള്‍ നാടും വീടും വസ്തു വകകളും ഉപേക്ഷിച്ച് ജീവ രക്ഷാര്‍ത്ഥം പാലായനം ചെയ്ത് കാട്ടില്‍ അഭയം തേടിയിരിക്കുന്നു .
അക്രമങളും കൊള്ളയും കൊള്ളി വെപ്പും നിര്‍ബാധം തുടരുമ്പോഴും സര്‍ക്കാറും പോലീസ്സും നിഷ്ക്രിയരായി നോക്കി നല്‍ക്കുക മാത്രമല്ല അക്രമ കാരികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നു വെന്നത് അത്യന്തം അപകടകരമായ സ്ഥിതിയിലേക്കാണ് കാര്യങള്‍ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നത്. അക്രമങള്‍ക്ക് ഇരയായ പതിനയ്യായി രത്തോളം പേരെ നിരവധി ദുരിതാ ശ്വാസ കേമ്പുകളില്‍ എത്തിക്കാനും സംരക്ഷണം നല്‍കാനും കഴിഞുവെന്ന് സര്‍ക്കാര്‍ അവകാശ പ്പെടുമ്പോഴും കൊടും കാട്ടില്‍ അഭയം തേടിയ ആറായിര ത്തോളം പേരെ തിരിച്ചു കൊണ്ടു വരുന്നതിന്നോ അവര്‍ക്ക് ആവശ്യമായ ഭക്ഷണം എത്തിക്കുന്നതിന്നോ ഇന്നും കഴിഞിട്ടില്ലാ എന്നത് അത്യന്തം വേദനാ ജനകമായ അവസ്ഥയാണ്.
അതി രൂക്ഷമായ അക്രമങളും കൊള്ളയും കൊള്ളി വെപ്പും അരങേറിയ ഗജപതി, രായ്‌ഗാഡ, ജയപ്പൂര്‍ തുടങിയ സ്ഥലങളില്‍ സ്ഥിതി ഗതികള്‍ ശന്തമാണെന്ന് സര്‍ക്കാര്‍ പറയുന്നു ണ്ടെങ്കിലും ജനങളില്‍ നിന്ന് ഭീതി അകറ്റാനോ അവരില്‍ സുരക്ഷ ബോധം ഉറപ്പ് വരുത്താനോ ഇതു വരെ കഴിഞിട്ടില്ല.
ഒറിസ്സയില്‍ ഹിന്ദു വര്‍ഗ്ഗിയ വാദികള്‍ അഴിഞാടുമ്പോള്‍ കൊള്ളയും കൊള്ളി വെപ്പും നടത്തുമ്പോള്‍ , മനുഷ്യനെ ജീവനോടെ ചുട്ടു കൊല്ലുമ്പോള്‍ മതേതര ത്തത്തിന്റെ കാവല്‍ ഭടന്മാരെന്ന് വീമ്പിളക്കുന്ന കേരളത്തിലെ ഉമ്മന്‍ ചാണ്ടിയുടെയും ചെന്നിത്തല യുടെയും കോണ്‍ഗ്രസ്സ് എല്ലാവിധ അക്രമങള്‍ക്കും മൌനാ നുവാദം കൊടുത്ത് മാളത്തില്‍ ഒളിച്ചിരി ക്കുകയാണ്. വര്‍ഗ്ഗിയ വാദികള്‍ മാരകാ യുധങളുമായി അഴിഞാടുമ്പോള്‍ കണ്ണില്‍ കണ്ടതെല്ലാം അഗ്നിക്ക് ഇരയാക്കുമ്പോള്‍ മനുഷ്യനെ പച്ചയോടെ ചുട്ടു കരിക്കുമ്പോള്‍ അതിന്നെതിരെ ചെറു വിരലനക്കാന്‍ കൊണ്‍ഗ്രസ്സിലെ ഒരുത്തനും തയ്യാറായിട്ടില്ല. കേന്ദ്രത്തിലെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ഒറിസ്സയിലെ അക്രമങള്‍ക്ക് കൂട്ടു നില്‍ക്കുകയാണെന്ന ആരോപണം വളരെ സജീവമായി ത്തന്നെ നില നില്‍ക്കുന്നു. ഒറിസ്സയിലെ ക്രിസ്ത്യന്‍ പുരോഹിതന്മരും വിവിധ വേദികളില്‍ ഇത് ഉന്നയിച്ചു കഴിഞു.
വര്‍ഗ്ഗിയ വാദികളുടെ കൊല ക്കത്തിക്ക് സ്വന്തം സഹോദരന്മാര്‍ ഇരയാകുമ്പോഴും അവരുടെ വീടും വസ്തു വകകളും ജീവിതത്തിലെ സര്‍വ സമ്പാദ്യങളും അഗ്നിക്കിര യാക്കുമ്പോഴും കേരളത്തിലെ വിദ്യാഭ്യാസ കൊള്ളക്ക് ചുക്കാന്‍ പിടിക്കുന്നവര്‍ പറയുന്നത് ഒറിസ്സയിലെ പ്രത്യക്ഷ അക്രമത്തേക്കാള്‍ ഭീകരമാണ് കേരളത്തിലെ പരോക്ഷ അക്രമമെന്നാണ്. മനുഷ്യത്തം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഇവരെ ഒറിസ്സയില്‍ മനുഷ്യ ക്കുരുതി നടത്തുന്നവ രേക്കാള്‍ ക്രൂരന്മാരാണെന്ന് പറയേണ്ടി വരും. കമ്മ്യുണിസ്റ്റ് വിരോധം തലക്ക് കയറിയാല്‍ മനുഷ്യന്‍ എത്രത്തോളം അധഃപതിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണത്.
– നാരായണന്‍ വെളിയന്‍കോട്
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: narayanan-veliancode