അബുദാബി : എമിറേറ്റ്സ് വൈല്‍ഡ് ലൈഫ് സൊൈസറ്റി (EWS) യും വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് (WWF) എന്നിവര്‍ സംയു ക്ത മായി തയ്യാറാ ക്കിയ യു. എ. ഇ. കാലാ വസ്ഥാ വ്യതി യാന റിപ്പോർട്ട് അനു സരിച്ച് യു. എ. ഇ. യിൽ മണൽ ക്കാറ്റോടു കൂടിയ അത്യുഷ്ണമുള്ള വേനലിനും വെള്ള പ്പൊക്കം ഉണ്ടാ യേക്കാവുന്ന ശക്ത മായ മഴക്കും വർദ്ധിച്ച ഇൗർപ്പത്തിനും സാദ്ധ്യത എന്ന് കണ്ടെത്തി.
ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ‘വാം’ റിപ്പോര്‍ട്ടു ചെയ്ത താണു ഇക്കാര്യം.
ഉയർന്ന അന്തരീക്ഷ ഉൗഷ്മാവും ഇൗർപ്പ നിലയും തൊഴി ലാളി കളുടെ അദ്ധ്വാന ഫലം കുറക്കു കയും ജന ങ്ങളുടെ ആരോഗ്യ ത്തിന് ദോഷ കര മാവു കയും ചെയ്യും. ഇതു കാരണം സമ്പദ് വ്യവ സ്ഥയിൽ പ്രതി വർഷം 735 കോടി ദിർഹ ത്തിെൻറ നഷ്ടം ഉണ്ടായേക്കാം എന്നു റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
എയർ കണ്ടീഷൻ സംവി ധാന ങ്ങളുടെ ആവശ്യ കത വർദ്ധി ക്കുന്ന തിനാൽ ഉൗർജ്ജ സ്രോതസ്സു കൾക്ക് വലിയ ആഘാതം ആയി രിക്കും. 2050ഒാടെ വേനൽ ക്കാല മാസ ങ്ങളിൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപ നിലയും പത്ത് ശതമാനം ഇൗർപ്പ നിലയും വർദ്ധി ക്കും എന്നും റിപ്പോർട്ട് വ്യക്ത മാക്കുന്നു.
വെള്ള പ്പൊക്കം ഉണ്ടാവും വിധത്തില്‍ ശൈത്യ കാലത്ത് മഴ വർദ്ധിക്കും. കാലാ വസ്ഥാ വ്യതി യാനം കാരണ മായുള്ള ഭീഷണി കൾ വില യിരുത്താൻ കൂടുതൽ ഗവേഷണങ്ങൾ ആവശ്യ മാണ് എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, ആരോഗ്യം, തൊഴിലാളി, പരിസ്ഥിതി, മാധ്യമങ്ങള്‍, യു.എ.ഇ.