ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് എടുക്കാത്ത വര്‍ക്ക് ജനു വരി മുതല്‍ പിഴ

December 13th, 2016

logo-uae-ministry-of-health-ePathram.jpg
ദുബായ് : എമിറേറ്റില്‍ ഉള്ളവര്‍ 2016 ഡിസംബര്‍ 31 നുള്ളില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് എടുക്കണം എന്നും 2017 ജനുവരി ഒന്നു മുതല്‍ ഇന്‍ഷ്വ റന്‍സ് ഇല്ലാത്ത വരില്‍ നിന്ന് പിഴ ഈടാക്കും എന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ (ഡി. എച്ച്. എ) മുന്നറി യിപ്പു നല്‍കി.

അനുവദിച്ച അധിക കാലാവധി ആറു മാസം എന്നുള്ളത് ഇനി നീട്ടി നല്‍കുക യുമില്ല.

2013 ലെ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിയമം 11 പ്രകാരം ദുബായ് എമിറേറ്റിന്റെ വിസ ഉള്ളവര്‍ ഈ വര്‍ഷം ജൂണ്‍ 30 നുള്ളിൽ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് എടുക്കണം എന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ 12 ശതമാനം ആളു കള്‍ക്ക് ഇനിയും ഇന്‍ഷ്വറന്‍സ് സൗകര്യം ലഭിച്ചില്ല. തുടര്‍ന്നാണ് ഇവര്‍ക്കു കൂടി ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് ഏര്‍പ്പെ ടുത്തു ന്നതിന് ജൂലൈ മുതല്‍ ആറു മാസം അധിക കാലാ വധി അനുവദിച്ചത്. സ്ഥാപന ങ്ങളിലെ ജോലി ക്കാരുടെ എണ്ണ ത്തിന് അനുസരി ച്ചായിരുന്നു ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് എടുക്കാന്‍ അധികൃതര്‍ കാലാ വധി ഏര്‍പ്പെടു ത്തിയി രുന്നത്.

isahd-new-health-insurance-system-in-dubai-ePathram

2017 ജനുവരി ഒന്നു മുതല്‍ വിസ പുതുക്കുന്ന വരെല്ലാം തന്നെ ആരോഗ്യ പരിരക്ഷ ഉറപ്പാ ക്കണം. ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കാർഡ് ഇല്ലാത്ത വര്‍ക്ക് വിസ പുതുക്കി നല്‍കുക യുമില്ല.

കമ്പനി കള്‍ക്കും വ്യക്തി കളുടെ സ്പോണ്‍സര്‍ വിസ യിലുള്ള വര്‍ക്കും നിയമം ബാധകമാണ്. നിലവില്‍ ഹെല്‍ത്ത് ഇന്‍ഷ്വ റന്‍സ് ഉള്ള വരില്‍ കാലാവധി തീര്‍ന്ന വരും യഥാ സമയം പുതു ക്കേണ്ട തുണ്ട്.  അല്ലാത്ത പക്ഷം വിസ പുതുക്കു മ്പോൾ ഇന്‍ഷ്വ റന്‍സ് കാലാ വധി തീര്‍ന്നത് മുതലുള്ള പിഴ അട ക്കേണ്ടി വരും.

‘ഇസ്ആദ്‘ എന്ന് പേരിലുള്ള നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി 2014 മുതല്‍ മൂന്നു ഘട്ട ങ്ങളിൽ ആയാണ് നടപ്പാ ക്കിയത്.

1000 ൽ അധികം ജീവന ക്കാരുള്ള കമ്പനി കള്‍ക്ക് ആദ്യ ഘട്ട ത്തിലും 100 മുതല്‍ 999 വരെ ജീവന ക്കാ രുള്ള കമ്പനി കള്‍ക്ക് രണ്ടാം ഘട്ട ത്തിലും ഇന്‍ഷു റന്‍സ് നിര്‍ബന്ധ മാക്കി. 100ല്‍ താഴെ ജീവന ക്കാരുള്ള കമ്പനി കളാണ് മൂന്നാം ഘട്ട ത്തില്‍ വരുന്നത്. ഇത്തരം കമ്പനി കള്‍ ജൂണ്‍ 30 നുള്ളിൽ ഇന്‍ഷു റന്‍സ് എടുത്തി രിക്കണം എന്ന വ്യവസ്ഥ യാണ് ഡിസംബർ വരെ നീട്ടി യിരു ന്നത്.

ജീവന ക്കാര്‍ക്ക് ഇനിയും ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നല്‍കാത്ത കമ്പനി കള്‍ക്ക് എതിരെ യും അധികൃതര്‍ കടുത്ത നടപടി കള്‍ സ്വീകരിക്കും. ജീവന ക്കാരുടെ ശമ്പള ത്തില്‍ നിന്ന് പ്രീമിയം തുക ഈടാ ക്കരുത് എന്നും നിർ ദ്ദേശ മുണ്ട്. ജീവന ക്കാരുടെ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് ചെലവ് കമ്പനി കൾ വഹിക്കണം.

എന്നാൽ ഭര്‍ത്താ ക്കന്മാ രുടെ വിസ യിലുള്ള കുടുംബിനി കളുടെയും മക്ക ളു ടെയും ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് ചെലവു കൾ സ്പോണ്‍സര്‍ മാര്‍ വഹി ക്കണം. വീട്ടു വേലക്ക് കൊണ്ടു വരുന്ന വരുടെ ഇന്‍ഷ്വറന്‍സ് പരി രക്ഷ അതാതു സ്പോണ്‍സര്‍ മാര്‍ നല്‍കണം.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. യിലെ ഇന്ത്യന്‍ സ്ഥാനപതി ചുമതല യേറ്റു

December 8th, 2016

indian-ambassedor-to-uae-navdeep-singh-suri-ePathram
അബുദബി : യു. എ. ഇ. യിലെ പുതിയ ഇന്ത്യന്‍ അംബാ സിഡര്‍ നവ്ദീപ് സിംഗ് സൂരി ചുമതലയേറ്റു.

യു. എ. ഇ. വിദേശ കാര്യ മന്താലയം അണ്ടര്‍ സിക്രട്ടറി മുഹമ്മദ് മിര്‍ അല്‍ റൈസിക്ക് അധികാര പത്രം കൈ മാറി യാണ് അംബാസിഡര്‍ ചുമതല യേറ്റത്. മലയാളി യായ ടി. പി. സീതാറാം വിരമിച്ച ഒഴിവിലാണ് പുതിയ നിയമനം.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നബിദിനം : ഇൗ മാസം 11 ന് അവധി

December 8th, 2016

skssf-meeladu-nabi-celebration-ePathram
അബുദാബി : നബി ദിനം പ്രമാണിച്ച് യു. എ. ഇ. യിലെ പൊതു മേഖല യിലും സ്വകാര്യ മേഖല യിലും ഡിസം ബര്‍ 11 ഞായറാഴ്ച (റബീഉല്‍ അവ്വല്‍ 12) അവധി ആയി രിക്കും.

ഗവണ്‍ മെന്റ് ഓഫീസുകള്‍, മന്ത്രാലയ ങ്ങള്‍, വിവിധ വകുപ്പ് ആസ്ഥാന ങ്ങള്‍, വിദ്യാഭ്യാസ സ്ഥാപന ങ്ങള്‍ എന്നി വക്കും അവധി ആയിരിക്കും എന്ന് ‘ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍ മെന്റ് ഹ്യൂമന്‍ റിസോഴ്‌ സസ്’ അറിയിച്ചു.

യു. എ. ഇ. മാനവ വിഭവ ശേഷി കാര്യ വകുപ്പു മന്ത്രി സഖര്‍ ഗോബാഷ് ആണ് സ്വകാര്യ മേഖല യുടെ അവധി പ്രഖ്യാ പിച്ചത്. ശമ്പള ത്തോടു കൂടിയ അവധി യാണ് നബി ദിനം പ്രമാണിച്ച് അനു വദിച്ചിരിക്കുന്നത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വാഹത് അല്‍ കറാമ യിലേക്ക് സന്ദർശക പ്രവാഹം

December 6th, 2016

wahat-al-karama-memorial-site-created-to-honour-the-uae-martyrs-ePathram
അബുദാബി : യു. എ. ഇ. യുടെ രക്ത സാക്ഷി സ്മാരക മായ ‘വാഹത് അല്‍ കറാമ’ സന്ദർശ കർ ക്കായി തുറന്നു കൊടുത്തു.ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദിനും അബു ദാബി സായുധ സേനാ കാര്യാലയ ത്തിനും സമീപ ത്താ യി ട്ടാണ് സ്മാരകം സ്ഥിതി ചെയ്യുന്നത്.

രാവിലെ 9 മണി മുതല്‍ രാത്രി 7 മണി വരെ എല്ലാ വിഭാഗം ജന ങ്ങൾക്കും ഇവിടെ സന്ദർശിക്കാം. നാല്‍ പത്തി ആറായിരം സ്ക്വയര്‍ ഫീറ്റ് വിസ്തൃതി യില്‍ 31 ശിലാ പാളികള്‍ ചേര്‍ത്തു വച്ചാണ് സ്മാരകം ഒരുക്കി യിരി ക്കുന്നത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

രാജ്യം 45 ആം ദേശീയ ദിനാഘോഷ നിറവിൽ

December 2nd, 2016

logo-spirit-of-the-union-45th-uae-national-day-ePathram
അബുദാബി : നാല്പത്തി അഞ്ചാമത് ദേശീയ ദിന ആഘോഷ ങ്ങളുടെ തിമിർ പ്പി ലാ ണ് യു. എ. ഇ.

വിവിധ നാട്ടു രാജ്യങ്ങളായി കിടന്നിരുന്ന ഏഴ് എമി റേറ്റു കള്‍ കൂട്ടി ച്ചേര്‍ത്ത് ഐക്യ അറബ് രാജ്യമായി രൂപീ കരിച്ചതിന്റെ വാര്‍ഷികം ആഘോഷി ക്കുന്നത് രാജ്യ ത്തിന്റെ ഒത്തൊരുമ പ്രതി ഫലി ക്കുന്ന വിവിധ പരി പാടി കൾ ആസൂത്രണം ചെയ്തു കൊണ്ടു തന്നെ യാണ്.

കെട്ടിട ങ്ങളും പാത യോരങ്ങളും ആഴ്ച കള്‍ക്ക് മുമ്പെ തന്നെ കോടി തോരണ ങ്ങളാലും വർണ്ണ വിളക്കു കളാലും അലങ്ക രിച്ചിരുന്നു.

ഷോപ്പിംഗ് മാളു കളും മറ്റു കച്ചവട കേന്ദ്ര ങ്ങളും കട കമ്പോ ള ങ്ങളും ദേശീയ ദിന അലങ്കാര ങ്ങള്‍ കൊണ്ടു നിറഞ്ഞു. ദേശീയ പതാക യുടെ നിറ ങ്ങളില്‍ തീര്‍ത്ത വസ്ത്ര ങ്ങളും തൊപ്പി കൾ, ആഭരണ ങ്ങൾ, കൊടി കൾ, അല ങ്കാര ദീപങ്ങളും ആഴ്ച കള്‍ക്കു മുന്‍പേ ഇടം പിടിച്ചിരുന്നു. ഷോപ്പു കളുടെ അകവും പുറവും അലങ്കരി ച്ചിരി ക്കുന്നതും ചതുര്‍വര്‍ണ്ണ ത്തില്‍ തന്നെ.

സ്വദേശി കളുടെ വീടു കളിലും സ്ഥാപന ങ്ങളിലും ദേശീയ പത്രാക യുടെ ചതുര്‍ വർണ്ണം അണിഞ്ഞു കൂടുതൽ വർ ണ്ണാഭ മായി. ഭരണാധി കാരി കളുടെ ചിത്ര ങ്ങളും രാജ്യ ത്തിന്റെ പുരോ ഗതി ചിത്രീ കരി ക്കുന്ന വീഡിയോ പ്രദർശനം അടക്കമുള്ള അലങ്കാര ങ്ങളാ ണ് ബഹു നില കെട്ടിട ങ്ങളിൽ സ്ഥാനം പിടിച്ചിരി ക്കുന്നത്.

രാജ്യത്തിന്റെ പ്രഥമ പ്രസിഡണ്ടും രാഷ്ട്ര പിതാ വു മായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ദീര്‍ഘ വീക്ഷണ ത്തിന്റെ ഫലമാണ് യു. എ. ഇ. എന്ന രാജ്യത്തിന്റെ രൂപീ കരണം.

രക്ത സാക്ഷി ദിന മായ നവംബര്‍ 30 നു പ്രഖ്യാപി ച്ചിരുന്ന അവധി, വാരാന്ത്യ അവധി യോടൊപ്പം ചേര്‍ത്ത് ഡിസംബര്‍ 1 വ്യാഴാഴ്ച മുതല്‍ 3 ദിവസം ദേശീയ ദിനാ ഘോഷ ങ്ങള്‍ ക്കുള്ള അവധി പ്രഖ്യാപി ച്ച പ്പോൾ വിവിധ മന്ത്രാലയ ങ്ങളിലും സർക്കാർ ഓഫീസു കളിലും സ്കുളു കളിലും കഴിഞ്ഞ ആഴ്ച യിൽ തന്നെ ദേശീയ ദിന പരേഡ് അടക്കം വിവിധ പരിപാടി കൾ അരങ്ങേറി.

കൂടാതെ പ്രവാസി സംഘടന കളുടെ ആഭിമുഖ്യ ത്തിലും വൈവിധ്യ മാര്‍ന്ന നിര വധി പരി പാടി കളാണ് ദേശീയ ദിനാ ഘോഷ ത്തിന്റെ ഭാഗ മായി നടക്കുന്നത്.

രാജ്യ ത്തിന്‍െറയും ജനങ്ങളു ടെയും സുരക്ഷ മുന്‍ നിര്‍ത്തി ആഭ്യന്ത മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശ ങ്ങള്‍ എല്ലാ വിഭാഗം ജനങ്ങളും കര്‍ശന മായി പാലിക്കണം എന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « രക്ത സാക്ഷികള്‍ക്ക് നാടിന്റെ ആദരം : വാഹത് അല്‍ കറാമ തുറന്നു
Next »Next Page » ദേശീയ ദിന ആഘോഷം സമാജത്തിൽ »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine