ദോഹ :18 വര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കിയ ഖത്തർ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആല്‍ഥാനി രാജ്യ ഭരണം ഡെപ്യൂട്ടി അമീറും കിരീടാവകാശി യുമായ നാലാമത്തെ മകൻ ശൈഖ് തമീം ബിൻ ഹമദ് ആല്‍ഥാനി ക്ക് കൈമാറി. ചൊവ്വാഴ്ച രാവിലെ എട്ടു മണിക്ക് ജനങ്ങളെ അഭിസംബോധന ചെയ്യവെ യാണ് അമീർ ഇക്കാര്യം പ്രഖ്യാപിച്ചത്.
ഭരണം നടത്തുന്ന ആല്‍ഥാനി കുടുംബ ത്തിലെ പ്രമുഖ രുമായും പ്രധാന ഉപദേശകരു മായും അമീർ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി തിങ്കളാഴ്ച ചര്‍ച്ച നടത്തി യിരുന്നു എന്നും ഭരണ കൈമാറ്റ വുമായി ബന്ധപ്പെട്ട ചര്‍ച്ച കളാണ് നടന്നതെന്നും വിദേശ വാര്‍ത്താ ചാനലുകൾ റിപ്പോര്‍ട്ട് ചെയ്തു.
ഖത്തർ അമീറായി ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി അധികാര ത്തിൽ വന്നത് 1995 ജൂണ്‍ 27നാണ്. 1977 മുതൽ 1995 വരെ കിരീട അവകാശി യായിരുന്ന ശൈഖ് ഹമദ് രാജ്യ ത്തിന്റെ പ്രതിരോധ മന്ത്രി കൂടിയായിരുന്നു.
60 കഴിഞ്ഞ തന്‍റെ ആരോഗ്യ പരമായ കാരണ ങ്ങളാലാണ് മകന് അദ്ദേഹം അധികാരം കൈമാറുന്ന തെന്നും നേരത്തെ ബ്രിട്ടീഷ് – ഫ്രഞ്ച് മാധ്യമ ങ്ങൾ റിപ്പോര്‍ട്ട് ചെയ്തിരിന്നു. ആധുനിക ഖത്തറിന്റെ വളര്‍ച്ച യിൽ നിര്‍ണായക പങ്കു വഹിച്ച അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആല്‍ഥാനി അധികാരം കൈ മാറുന്നത് വളരെ പ്രാധാന്യ ത്തോടെയാണ് വിദേശ മാധ്യമങ്ങൾ നോക്കിക്കാണുന്നത്.
തയാറാക്കിയത് : കെ. വി. അബ്ദുൽ അസീസ്, ചാവക്കാട് – ഖത്തർ
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഖത്തര്‍