രക്ത സാക്ഷികള്‍ക്ക് നാടിന്റെ ആദരം : വാഹത് അല്‍ കറാമ തുറന്നു

December 1st, 2016

logo-uae-commemoration-day-ePathram
അബുദാബി : രാജ്യത്തിന് വേണ്ടി ജീവന്‍ അര്‍പ്പിച്ച ധീര രക്ത സാക്ഷി കള്‍ക്ക് നാടിന്റെ ആദരം അര്‍പ്പിച്ചു കൊണ്ട് രക്ത സാക്ഷി സ്മാരക മായ വാഹത് അല്‍ കറാമ തുറന്നു.

അബുദാബി ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദിനും സായുധ സേനാ കേന്ദ്ര ആസ്ഥാന ത്തിനും സമീപ ത്തായി നാല്‍ പത്തി ആറായിരം സ്ക്വയര്‍ ഫീറ്റ് വിസ്തൃതി യില്‍ തീര്‍ത്ത ‘വാഹത് അല്‍ കറാമ’ രാജ്യ ത്തിന്റെ അഭി മാന വും ഐക്യ ബോധ വു മാണ് എടുത്തു കാണി ക്കുന്നത്.

യു. എ. ഇ. വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാ ധികാരി യുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം,  അബു ദാബി കിരീട അവകാശിയും യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ ഡറു മായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ തുടങ്ങി ഭരണാധി കാരി കള്‍ സ്മാരക ത്തില്‍ പുഷ്പ ചക്രങ്ങൾ അര്‍പ്പിച്ചു.

സൈനിക ബഹുമതി കളോടെ സ്മാരകം ഉദ്ഘാടനം ചെയ്യുന്നതിന് സാക്ഷ്യം വഹിക്കാന്‍ രക്ത സാക്ഷി കളുടെ കുടുംബാംഗ ങ്ങളും എത്തി.

വിദേശകാര്യ – അന്താരാഷ്ട്ര സഹ കരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍, കൂടാതെ വിവിധ എമിറേറ്റു കളിലെ ഭരണാധി കാരികളും രാജ കുടും ബാംഗ ങ്ങളും പൗര പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.

 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രവാസി വോട്ട് : തെരഞ്ഞെടുപ്പ് കമ്മീഷന്‍െറ സര്‍വ്വേ യില്‍ പങ്കെടുക്കു വാന്‍ അവസരം

November 23rd, 2016

vote-for-expat-ePathram

അബുദാബി : പ്രവാസി വോട്ട് പ്രാവര്‍ത്തിക മാക്കു വാന്‍ പൊതു ജന പിന്തുണ തേടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓണ്‍ ലൈന്‍ സര്‍വ്വേ നടത്തുന്നു. എവരി ഇന്ത്യന്‍ വോട്ട് കൗണ്ട്സ് ഡോട്ട് ഇന്‍ എന്ന പോര്‍ട്ടലി ലൂടെ യാണ് ഈ സര്‍വ്വേ.

പ്രോക്സി വോട്ട്, പോസ്റ്റല്‍ വോട്ട്, ഇ – വോട്ടിംഗ്, എംബസ്സി യി ലൂടെ  ബാലറ്റ് വഴി എന്നീ രീതി കളില്‍ പ്രവാസി വോട്ട് ഏതു രീതി യില്‍ വേണം എന്നതു സംബ ന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്ന ഓണ്‍ ലൈന്‍ സര്‍വ്വേ യില്‍ പ്രവാസി കള്‍ എല്ലാവരും പങ്കെടു ക്കണം എന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ വാര്‍ത്താ ക്കുറിപ്പിൽ അഭ്യർത്ഥിച്ചു.

ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ സുമായി സഹകരി ച്ചാണ് ഈ ഓണ്‍ ലൈന്‍ സര്‍വ്വേ. ഡിസംബര്‍ അവസാനം വരെ സര്‍വ്വേ യില്‍ പങ്കെടുക്കാം.

ഇതിന് കൂടുതൽ പ്രചാരണം നല്‍കുന്ന വര്‍ക്ക് പോയി ന്റു കള്‍ ലഭി ക്കുകയും കൂടുതല്‍ പോയിന്‍റ് നേടുന്ന വര്‍ക്ക് സമ്മാനം ലഭി ക്കുക യും ചെയ്യും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദേശീയ ദിനം : മൂന്നു ദിവസം അവധി

November 19th, 2016

uae-flag-epathram
അബുദാബി : നാല്പത്തി അഞ്ചാമത് ദേശീയ ദിന വും രക്ത സാക്ഷി ദിന ആചാരണ വും പ്രമാണിച്ച് യു. എ. ഇ. യിലെ പൊതു മേഖല, സ്വകാര്യ മേഖല സ്ഥാപന ങ്ങളില്‍ അവധി പ്രഖ്യാപിച്ചു.

ഡിസംബർ ഒന്നു മുതൽ മൂന്ന് വരെ (വ്യാഴം, വെള്ളി, ശനി) പൊതു മേഖലക്ക് മൂന്നു ദിവസ വും സ്വകാര്യ മേഖല യില്‍ ഡിസംബര്‍ 1, 2 (വ്യാഴം, വെള്ളി) ദിവസ ങ്ങളിലു മാണ് അവധി.

രക്ത സാക്ഷിദിന മായ നവംബര്‍ 30 ന്റെ അവധി യാണ്, വാരാന്ത്യ അവധി യോടൊപ്പം ചേര്‍ത്ത് വ്യാഴാഴ്ച (ഡിസംബര്‍ 1) നല്‍കി യിരിക്കുന്നത്. ഡിസംബർ നാലിന് ഒാഫീസുകൾ പ്രവർത്തനം പുനരാരംഭിക്കും.

യു. എ. ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരിയും ആയ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീട അവകാ ശിയും സായുധ സേന യുടെ ഉപ സർവ്വ സൈന്യാധി പനു മായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ തുടങ്ങിയവര്‍ ദേശീയ ദിന ത്തോട് അനു ബന്ധിച്ച് ആശംസകള്‍ നേര്‍ന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

രക്ത സാക്ഷി ദിനാചരണം : പതാക താഴ്ത്തി ക്കെട്ടും

November 10th, 2016

logo-uae-commemoration-day-ePathram
അബുദാബി : ജീവത്യാഗം ചെയ്ത സൈനികരെ, രക്ത സാക്ഷി ദിന മായ നവംബര്‍ 30 ന് രാഷ്ട്രം അനുസ്മരിക്കും.

രക്ത സാക്ഷിദിന ത്തില്‍ പൊതു അവധി ആയിരിക്കും. മന്ത്രാ ലയ ങ്ങളിലും പൊതു സ്ഥാപന ങ്ങളിലും സര്‍ക്കാര്‍ ആസ്ഥാന ങ്ങളിലും രാവിലെ 8 മണി മുതല്‍ 11.30 വരെ ദേശീയ പതാക താഴ്ത്തി ക്കെട്ടും. തുടര്‍ന്ന് 11.31ന് ദേശീയ ഗാന ത്തോടൊപ്പം പതാക ഉയര്‍ത്തും.

അബുദാബി കിരീട അവകാശിയും യു. എ. ഇ. സായുധ സേനാ ഉപ സര്‍വ്വ സൈന്യാ ധി പനു മായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃ ത്വ ത്തില്‍ രക്ത സാക്ഷി കള്‍ ക്കായുള്ള പദ്ധതി കള്‍ നടപ്പാക്കി വരുന്ന തായി രക്ത സാക്ഷികളുടെ കുടുംബ ക്ഷേമ വിഭാഗം ഡയരക്ടര്‍ ശൈഖ് ഖലീഫ ബിന്‍ തഹ്നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്യാന്‍ അറിയിച്ചു.

രക്ത സാക്ഷി ദിനാചരണ ത്തിന്റെ ഭാഗ മായി ‘The_UAE_Remembers’ എന്ന് ഹാഷ് ടാഗ് ചെയ്തു കൊണ്ടുള്ള പ്രചാരണ പരി പാടിക്ക് ഗവണ്‍ മെന്റ് ആഹ്വാനം ചെയ്തു.

സോഷ്യല്‍ മീഡിയ കളില്‍ സജീവ മായി നില്‍ക്കുന്ന വിദ്യാര്‍ ത്ഥികളും യുവാ ക്കളും ഹാഷ് ടാഗിന്റെ പ്രചാരകരാണ്‍.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. പതാക ദിനം : രാജ്യമെങ്ങും ആഘോഷം

November 3rd, 2016

logo-uae-flag-day-ePathram
അബുദാബി : ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ യു. എ. ഇ. യുടെ പ്രസിഡണ്ടായി സ്ഥാനം ഏറ്റെടുത്ത തിന്റെ പന്ത്രണ്ടാം വാര്‍ഷിക ദിന മായ നവംബര്‍ മൂന്നിനു രാജ്യ ത്ത് പതാക ദിന മായി ആഘോ ഷിച്ചു.

എല്ലാ എമിറേറ്റു കളി ലേയും സ്‌കൂളുകള്‍, വിവിധ മന്ത്രാലയ ങ്ങള്‍, സര്‍ക്കാര്‍ – പൊതു മേഖലാ സ്‌ഥാപ നങ്ങ ളിലും രാജ്യ ത്തിന്റെ മഹത്വവും ഐക്യ വും വിളംബരം ചെയ്തു കൊണ്ട് രാവിലെ 11 മണിക്ക് ദേശീയ പതാക ഉയര്‍ത്തി. രാഷ്ട്ര പുരോഗതി യില്‍ സ്വദേശി കളും വിദേശി കളും ഒന്നിച്ച് പങ്കാളി കള്‍ ആവുക എന്ന ആശയ ത്തിലൂന്നി യാണ് 2013 മുതൽ പതാക ദിനം ആചരിച്ചു തുടങ്ങിയത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page — « Previous « വായനാ വർഷം : എം. ഇ. എസ്. സെമിനാർ അബുദാബി യിൽ
Next » — Next Page » പ്രമേഹ ബോധ വത്കരണ ക്യാമ്പിന് തുടക്ക മായി »



  • അക്ഷര ജാലകം അവാർഡ് സമ്മാനിച്ചു
  • ആയുർവ്വേദ ദിനാചരണം സംഘടിപ്പിച്ചു
  • ബുക്കിഷ് : സൃഷ്ടികൾ ക്ഷണിക്കുന്നു
  • ഇനി ഞായറാഴ്ചകളിലും പാസ്സ് പോർട്ട് ലഭിക്കും
  • ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം അന്തരിച്ചു
  • സ്വർഗ്ഗത്തിന്റെ സ്വർണ്ണ വാതിലുകൾ പ്രകാശനം ചെയ്തു
  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine