
അബുദാബി : ചുവപ്പ് സിഗ്നൽ മറി കടന്നതിന് കഴിഞ്ഞ വര്‍ഷം അബുദാബിയിൽ പിടിക്കപ്പെട്ടത് 21,688 വാഹന ങ്ങൾ എന്ന് അബുദാബി ട്രാഫിക് വിഭാഗം.
അബുദാബിയിൽ പ്രധാന വീഥികളിലും സിഗ്നലുകളി ലുമായി സ്ഥാപിച്ച ഇൻഫ്രാ റെഡ് ക്യാമറകൾ വഴി യാണ് നിയമ ലംഘനങ്ങൾ പിടി കൂടിയത്.
ചുവപ്പ് സിഗ്നല്‍ മറികടക്കുന്നത് ഗുരുതരമായ അപകടങ്ങള്‍ക്കും മരണം അടക്കമുള്ള അത്യാഹിത ങ്ങള്‍ക്കും കാരണമാകുന്നു എന്നും മഞ്ഞ വെളിച്ചം കത്തിയ ശേഷം സിഗ്നലു കള്‍ മറി കടക്കാന്‍ വേണ്ടി അമിത വേഗതയില്‍ വാഹ നം ഓടിക്കുന്നത് ഒഴിവാ ക്കണം എന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
ചുവപ്പ് സിഗ്നല്‍ മറി കടക്കുക എന്നത് ഗുരുതര മായ നിയമ ലംഘന മാണ്. 800 ദിര്‍ഹം പിഴ യാണ് ഇത്തര ക്കാര്‍ക്കുള്ള ശിക്ഷ. എട്ട് ബ്ലാക്ക് പോയിന്റുകളും ചുമത്തും. ഇതിനും പുറമെ 15 ദിവസ ത്തേക്ക് വാഹനം പിടിച്ചിടുകയും ചെയ്യും. ഇതിനു പകര മായി പ്രസ്തുത കാലയളവിലെ ഓരോ ദിവസത്തിനും 100 ദിര്‍ഹം വീതം പിഴ അടക്കേണ്ടി വരും എന്നും ട്രാഫിക് വിഭാഗം റോഡ് സേഫ്റ്റി ആന്‍ഡ് ട്രാഫിക് എഞ്ചിനീയറിംഗ് തലവന്‍ മേജര്‍ ഖലീഫ മുഹമ്മദ് അല്‍ ഖയീലി വ്യക്തമാക്കി.



അബുദാബി : സ്‌കൂള്‍ ബസ്സില്‍ വിദ്യാര്‍ത്ഥിനി ശ്വാസം മുട്ടി മരിച്ച സംഭവ ത്തില്‍ അറസ്റ്റിലായ പാകിസ്ഥാൻ സ്വദേശി ബസ് ഡ്രൈവര്‍, സഹായിയായ ഫിലിപ്പിനോ സ്വദേശിനി, സ്‌കൂള്‍ ജീവനക്കാരി യായ ലബനന്‍ സ്വദേശിനി എന്നീ മൂന്നു പ്രതികള്‍ക്ക് മൂന്ന് വര്‍ഷ ത്തെ തടവും 20,000 ദിര്‍ഹം പിഴയും വിധിച്ചു.


നിയമ ലംഘനം ശ്രദ്ധ യില്‍ പെടുന്ന പക്ഷം നിശ്ചിത കാലാവധി ക്കുള്ളില്‍ ഇവ മാറ്റണം എന്നു കാണിച്ച് ഉടമകള്‍ക്ക് നോട്ടീസ് നല്‍കും. ഇത് ലംഘിക്കുന്ന പക്ഷം ആയിരം ദിര്‍ഹം പിഴ ഈടാക്കും എന്നും നഗര സഭയുടെ മുന്നറിയിപ്പ് നോട്ടീസില്‍ പറയുന്നുണ്ട്.



























