ഷാര്‍ജ : പ്രമേഹ രോഗത്തെ തുടര്‍ന്ന് കാഴ്ച ശക്തി ഭാഗിക മായി നഷ്ട മായ സിദ്ദിഖ് കാത്തിം നിയമ പേരാട്ടത്തിനു ശേഷം നാട്ടിലേക്ക് മടങ്ങി. ഷാര്‍ജയിലെ അലി ഇബ്രാഹീം അഡ്വക്കേറ്റ്‌സിന്റെ സൗജന്യ നിയമ സഹായമാണ് തിരുവനന്തപുരം കാരോട് സ്വദേശി സിദ്ദിഖിന് തുണയായത്.
രണ്ടു വര്‍ഷ മായി ഷാര്‍ജ യിലെ വാദി അല്‍ സെയ്ത്തൂണ്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ സെയില്‍സ്മാനായി ജോലി നോക്കി വരുക യായിരുന്നു സിദ്ദിഖ്.
ഇതിനിടയില്‍ പ്രമേഹ രേഗത്തെ തുടര്‍ന്ന് ഇടതു കണ്ണിന്റെ കാഴ്ച നഷ്ടമായി. തുടര്‍ ചികിത്സക്കായും ജോലി ചെയ്യുന്നതിലുള്ള ബുദ്ധി മുട്ട് മൂലവും വിസ റദ്ദാക്കി നാട്ടിലേക്ക് പോകണ മെന്ന് കാണിച്ച് കമ്പനി അധികൃതര്‍ക്ക് കത്ത് നല്‍കി.
എന്നാല്‍ വിസ റദ്ദാക്കാന്‍ കമ്പനി തയ്യാറായില്ല. തുടര്‍ന്ന് സിദ്ദിഖ് തൊഴില്‍ മന്ത്രാലയ ത്തെ സമീപിച്ചു.
തൊഴിലുടമ തൊഴില്‍ മന്ത്രാലയ ത്തില്‍ അറിയിച്ചത് ടെലിഫോണ്‍ കാര്‍ഡ് വില്പനയിലും മറ്റുമായി സിദ്ദിഖ് പണം തിരിമറി നടത്തി യിട്ടുണ്ടെന്നും ഈ തുക തിരികെ ലഭിക്കാതെ വിസ റദ്ദാക്കില്ല എന്നുമായിരുന്നു.
തുടര്‍ന്ന് ഷാര്‍ജ യിലെ അലി ഇബ്രാഹീം അഡ്വക്കേറ്റ്‌സിനെ സമീപിച്ചു. ദ്രുത ഗതി യില്‍ തന്നെ സൗജന്യ നിയമ സഹായ പദ്ധതി യിലൂടെ നിയമ പ്രതിനിധി സലാം പാപ്പിനി ശ്ശേരി യുടെ നേതൃത്വ ത്തില്‍ വിസ റദ്ദാക്കാന്‍ വേണ്ട സഹായങ്ങള്‍ അഡ്വ. കെ. എസ്. അരുണ്‍, അഡ്വ. രമ്യ അരവിന്ദ്, അഡ്വ. രശ്മി ആര്‍ മുരളി അഡ്വ. ജാസ്മിന്‍ ഷമീര്‍ നിയമ പ്രതിനിധി വിനോദ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഒരുക്കി കൊടുക്കുക യായിരുന്നു.
സൂപ്പര്‍ മാര്‍ക്കറ്റിലെ സെയില്‍സ്മാനായിരുന്ന സിദ്ദിഖ്, സ്ഥാപന ത്തിലെ പണമിട പാടുമായി ബന്ധമുണ്ടായിരുന്നില്ല എന്നും ആനുകൂല്യ ങ്ങള്‍ നല്‍കി നാട്ടിലേക്ക് അയക്കാ തിരിക്കാന്‍ വേണ്ടി സ്ഥാപന ഉടമ ഉണ്ടാക്കിയ കള്ളക്കഥ യാണിതെന്നും തൊഴില്‍ മന്ത്രാലയ ത്തിനെ, അലി ഇബ്രാഹീം അഡ്വക്കേറ്റസിലെ അഭിഭാഷക സംഘം ബോധ്യ പ്പെടുത്തി. തുടര്‍ന്ന് തൊഴില്‍ മന്ത്രാലയ ത്തിന്റെ നിര്‍ദേശ പ്രകാരം തൊഴില്‍ ആനുകൂല്യങ്ങള്‍ നല്‍കി സിദ്ദിഖിനെ നാട്ടിലേക്ക് അയക്കുക യായിരുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ജീവകാരുണ്യം, നിയമം, പ്രവാസി