അബുദാബി : കുട്ടി കൾക്ക് കൃഷിയിൽ ആഭിമുഖ്യം വളർത്തുക എന്ന ലക്ഷ്യ വുമായി അബുദാബി മലയാളി സമാജവും പ്രസക്തിയും ചേർന്ന് ‘തൊട്ടാവാടി’ കുട്ടി കളുടെ ക്യാമ്പ് സംഘടിപ്പിച്ചു. ചെടി നടലും വെള്ളം പകരലും മരങ്ങളെ പ്പറ്റിയുള്ള ക്ലാസു കളുമെല്ലാം കുട്ടികൾക്ക് പുത്തൻ അനുഭവമായി.
ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റുകളും ചെടി കളുടെ തൈകളും വിതരണം ചെയ്തു. കുട്ടികളുടെ നേതൃത്വ ത്തിൽ നിർമ്മിച്ച പത്രം ”തൊട്ടാവാടി” കവി അസ്മോ പുത്തൻചിറ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ നസീർ പാങ്ങോടിന് നൽകി ഉദ്ഘാടനം ചെയ്തു.
പ്രസന്ന, ജാസിർ എരമംഗലം, രമേഷ് നായർ, വിജയ ലക്ഷ്മി പള്ളത്ത്, റൂഷ് മെഹർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
ക്യാമ്പിന്റെ ഉദ്ഘാടനം സമാജം പ്രസിഡന്റ് ഷിബു വർഗീസ് നിർവ്വഹിച്ചു. ഫൈസൽ ബാവ അദ്ധ്യക്ഷത വഹിച്ചു. സമാജം വനിതാ കണ്‍വീനർ ഡോ. രേഖ ജയകുമാർ ആശംസാ പ്രസംഗം നടത്തി. അജി രാധാകൃഷ്ണൻ സ്വാഗതവും മുഹമ്മദ് അസ്ലം നന്ദിയും പറഞ്ഞു .
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുട്ടികള്‍, പരിസ്ഥിതി, മലയാളി സമാജം