അബുദാബി : രജിസ്‌ട്രേഷന്‍ കാലാവധി കഴിഞ്ഞ 20,000 വാഹനങ്ങള്‍ അബുദാബി പോലീസ് പിടിച്ചെടുത്തു. ഈ വര്‍ഷം ജനുവരി മുതല്‍ മെയ് മാസം വരെ നടത്തിയ പരിശോധന യിലാണ് ഇത്രയും വാഹനങ്ങള്‍ പിടിച്ചെടുത്തത്.
കാലാവധി കഴിഞ്ഞ രജിസ്‌ട്രേഷനുമായി സര്‍വീസ് നടത്തുന്ന വാഹന ങ്ങള്‍ കണ്ടെത്തുന്ന തിനായി ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം പരിശോധന ശക്ത മാക്കിയ തായി വകുപ്പ് മേധാവി ലെഫ്. കേണല്‍ മുഹമ്മദ് സാലെം അല്‍ ഷേഹി പറഞ്ഞു. ഇതിനായി വിവിധ റോഡു കളിലായി ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.
രജിസ്‌ട്രേഷന്‍ പുതുക്കാതെ ഓടുന്ന തായി കണ്ടാല്‍ വാഹന ങ്ങള്‍ക്ക് അപ്പോള്‍ തന്നെ 400 ദിര്‍ഹം പിഴചുമത്തും. ശരിയായ ലൈസന്‍സില്‍ അല്ല വാഹനം ഓടിക്കുന്നത് എങ്കില്‍ അവയ്ക്ക് 200 ദിര്‍ഹം വീതം പിഴചുമത്തും.
വര്‍ഷാ വര്‍ഷം നടത്തേണ്ട സുരക്ഷാ പരിശോധന നടത്തുകയോ രജിസ്‌ട്രേഷന്‍ പുതുക്കുകയോ ചെയ്യാത്ത വാഹനങ്ങള്‍ ഉണ്ടാക്കി യേക്കാവുന്ന അപകടം മുന്‍ നിര്‍ത്തിയാണ് പരിശോധന കര്‍ശന മാക്കിയത് എന്നും അബുദാബി പോലീസ് അറിയിച്ചു.