അബുദാബി : ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം ചൈന സന്ദര്‍ശിച്ച അബുദാബി കിരീട അവകാശിയും യു. എ. ഇ. സായുധ സേനാ സഹ സര്‍വ്വ സൈന്യാധിപനു മായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗു മായി കൂടി ക്കാഴ്ച നടത്തി.
ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും ബന്ധങ്ങളും ശക്തി പ്പെടു ത്തേണ്ടു ന്നതിനെ കുറിച്ചും ദേശീയ അന്തര്‍ ദ്ദേശീയ വിഷയ ങ്ങളെ കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.
ഇരു രാജ്യങ്ങളും തമ്മില്‍ 36.7 ബില്യന്‍ ദിര്‍ഹ ത്തിന്റെ (10 ബില്യന്‍ ഡോളര്‍) സഹ കരണ നിക്ഷേപക നിധിക്ക് ധാരണ യായി. ഇരു രാജ്യ ങ്ങള്‍ക്കും ഇടയില്‍ വളര്‍ന്നു വരുന്ന സഹ കരണ ത്തിന്റെ പ്രതിഫലന മാണ് പുതിയ നിക്ഷേപക നിധി എന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മില്‍ ഔദ്യോഗിക മായി നയ തന്ത്ര ബന്ധം തുടങ്ങി യ 1984 ല്‍ 6.3 കോടി ഡോളറി ന്റെ വ്യാപാര ഇടപാട് ആയി രുന്നു ഉണ്ടാ യിരുന്നത്. എന്നാല്‍, ഇന്ന് 54.8 ബില്യന്‍ ഡോളര്‍ ആയി വളര്‍ന്നി രിക്കുന്നു എന്നും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ചൂണ്ടിക്കാട്ടി.
ചൈന യും യു. എ. ഇ. യും തമ്മിലുള്ള തന്ത്ര പ്രധാന, സാമ്പത്തിക സഹ കരണം കൂടുതല്‍ ശക്തി പ്പെടുത്താന്‍ പുതിയ നിക്ഷേപക നിധി സഹായക മാവും എന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിംഗ് അഭിപ്രായ പ്പെട്ടു. ‘വണ്‍ ബെല്‍റ്റ്, വണ്‍ റോഡ്’ പദ്ധതി നടപ്പാക്കു ന്നതില്‍ ഫണ്ട് നിര്‍ണ്ണാ യക പങ്കു വഹിക്കും എന്നും അദ്ദേഹം പറഞ്ഞു.
- pma