അബുദാബി : റീം ഐലന്റില്‍ ഷോപ്പിംഗ് മാളില്‍ അമേരിക്കന്‍ സ്വദേശിനി യായ അദ്ധ്യാപികയെ കുത്തി ക്കൊല പ്പെടുത്തിയ കേസില്‍ സ്വദേശി വനിതയുടെ വധ ശിക്ഷ നടപ്പാക്കിയ തായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി യായ വാം റിപ്പോര്‍ട്ടു ചെയ്തു.
അൽ റീം ഗോസ്റ്റ് എന്ന്‍ വാര്‍ത്താ മാധ്യമ ങ്ങള്‍ വിശേഷിപ്പിച്ച യു. എ. ഇ. സ്വദേശിനി അലാ ബദര്‍ അബ്ദുല്ല അല്‍ ഹാഷിമി എന്ന യുവതി യെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ വധ ശിക്ഷ ക്ക് വിധേയ യാക്കിയത്.
സ്റ്റേറ്റ് സെക്യൂരിറ്റി പ്രോസിക്യൂഷൻ അറ്റോർണി ജനറൽ അഹ്മദ് അൽ ധൻഹാനിയാണ് ഇക്കാര്യം അറിയിച്ചത്. യു. എ. ഇ. ഫെഡറല്‍ സുപ്രീം കോടതി കഴിഞ്ഞ മാസം അവസാന മാണ് വധ ശിക്ഷ വിധിച്ചത്. ഫെഡറല്‍ സുപ്രീം കോടതി വിധിക്ക് പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അംഗീകാരം നൽകി യതിനെ തുടർന്ന് വധ ശിക്ഷ നടപ്പാ ക്കുക യായിരുന്നു. യു. എ. ഇ.യിൽ ആദ്യ മായാണു ഒരു വനിതയ്ക്കു വധ ശിക്ഷ നല്‍കുന്നത്.
കൊല്ലപ്പെട്ട അമേരിക്കന്‍ അദ്ധ്യാപിക ഇബോല്യാ റയാന്‍
2014 ഡിസംബര്‍ ഒന്നിന് അല്‍ റീം ഐലന്റിലെ ബോട്ടിക് മാളിലെ സൂപ്പര്‍ മാര്‍ക്കറ്റിലെ വാഷ് റൂമില്‍ വെച്ച് ഇബോല്യാ റയാന്‍ എന്ന അമേരിക്കന്‍ സ്വദേശി യായ അദ്ധ്യാപിക യെ അലാ ബദര്‍ കുത്തി ക്കൊല പ്പെടുത്തുക യായിരുന്നു. തികച്ചും ആസൂത്രിത മായാണ് സാമൂഹിക സുരക്ഷിത ത്വത്തെ വെല്ലു വിളിച്ച് പ്രതി കൊലപാതകം നടത്തിയത്.
പൊതു ജന ങ്ങള്‍ക്കു സുരക്ഷിതത്വ ഭീഷണി, ജീവ ഹാനി ഉണ്ടാക്കൽ, സ്വാതന്ത്ര്യം നഷ്‌ടപ്പെടുത്തൽ, സോഷ്യല്‍ മീഡിയ യിലൂടെ തീവ്രവാദ ആശയ ങ്ങള്‍ പ്രചരിപ്പിച്ചു എന്നു തുടങ്ങി ഗുരുതര മായ എട്ടു കുറ്റ ങ്ങളാണു പ്രോസിക്യൂഷന്‍ പ്രതി ക്കെതിരെ കണ്ടെത്തിയത്.
വ്യാജ പേരിൽ നിർമ്മിച്ച ഇ – മെയിൽ ഉപയോഗിച്ച് രാജ്യാന്തര തീവ്രവാദ സംഘടന കളുമായി ബന്ധപ്പെട്ടു. രാജ്യത്തെ അപകീർത്തി പ്പെടുത്തുന്ന തിനായി ഇന്റർനെറ്റിൽ തെറ്റായ വിവരങ്ങളും മുദ്രകളും ഉൾപ്പെടുത്തി. തീവ്രവാദ പ്രവർത്തന ങ്ങൾക്ക് ഫണ്ട് ശേഖരിച്ച് വിതരണം ചെയ്തു തുടങ്ങിയവ യാണ് മറ്റു പ്രധാന കുറ്റങ്ങൾ.
രാജ്യത്തിന്റെ സൽപ്പേരിനെയും ഭദ്രതയെയും തകിടം മറിക്കുക എന്നതാ യിരുന്നു പ്രതിയുടെ ലക്ഷ്യം. രാജ്യത്തു സുരക്ഷിതത്വവും ഭദ്രതയും സുസ്‌ഥിരത യും അഖണ്ഡത യും നില നിൽക്കും. പരസ്‌പര ബന്ധത്തിനും സാമൂഹിക സമാധാന ത്തിനും രാജ്യം ഉത്തമ മാതൃക യായി രിക്കു മെന്നും വിധി പ്രസ്താ വിച്ചു കൊണ്ട് ജഡ്‌ജി ഫലാഹ് അൽ ഹാജിരി ചൂണ്ടിക്കാട്ടി.