സൌദിയില്‍ 8 ബംഗ്ലാദേശ് സ്വദേശികളുടെ തല വെട്ടി

October 9th, 2011

lady-of-justice-epathram

റിയാദ്‌ : 8 ബംഗ്ലാദേശ്‌ സ്വദേശികളുടെ തല വെട്ടി മാറ്റി സൗദിയില്‍ വധ ശിക്ഷ നടപ്പിലാക്കി. ഒരു ഈജിപ്ത് സ്വദേശിയെ വധിച്ച കുറ്റത്തിനാണ് ഇവര്‍ക്ക്‌ വധ ശിക്ഷ ലഭിച്ചത്. നാല് വര്ഷം മുന്‍പ്‌ ഒരു പാണ്ടികശാല കൊള്ള അടിക്കവേ അവിടെ പാറാവ് നിന്നിരുന്ന ഈജിപ്ത് സ്വദേശിയെ ഇവര്‍ ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു.

ഈ വര്ഷം 58 പേര്‍ക്കാണ് ഇത്തരത്തിലുള്ള വധശിക്ഷ സൌദിയില്‍ ലഭിച്ചത്. മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ വധശിക്ഷയെ അപലപിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വാഹനം ഓടിച്ചതിന് സൗദി വനിതയ്ക്ക്‌ ചാട്ടവാര്‍ അടി

September 28th, 2011

saudi-women-driving-epathram

റിയാദ്‌ : സ്ത്രീകള്‍ക്ക് വാഹനം സ്വന്തമായി ഓടിക്കാന്‍ വിലക്കുള്ള സൗദി അറേബ്യയില്‍ വാഹനം ഓടിച്ചു പോലീസ്‌ പിടിയിലായ ഒരു വനിതയ്ക്ക്‌ 10 ചാട്ടവാര്‍ അടി ശിക്ഷയായി നല്‍കാന്‍ വിധിയായി. ഏറെ യാഥാസ്ഥിതികമായ നിയമ വ്യവസ്ഥയുള്ള സൗദി അറേബ്യ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ നിരോധനമുള്ള ലോകത്തെ ഏക രാജ്യമാണ്.

സ്ത്രീകള്‍ വാഹനം ഓടിക്കുന്നതിന് സൌദിയില്‍ നിയമ തടസ്സം ഇല്ലെങ്കിലും സാമൂഹികമായി നിലനില്‍ക്കുന്ന വിലക്കിനെ സര്‍ക്കാര്‍ പിന്തുണയ്ക്കുന്നുണ്ട്. രാജ കുടുംബത്തിലെ പല മുതിര്‍ന്ന അംഗങ്ങള്‍ക്കും ഈ നിരോധനത്തോട്‌ യോജിപ്പില്ലെങ്കിലും യാഥാസ്ഥിതികരെ പിണക്കാനുള്ള മടി കാരണം ഈ നിരോധനം ഇപ്പോഴും നിലനില്‍ക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉള്ളത് പോലുള്ള സ്ത്രീ വിമോചനം തങ്ങളുടെ ഇസ്ലാമിക സമൂഹത്തില്‍ വേണ്ട എന്നാണ് യാഥാസ്ഥിതികരുടെ ഉറച്ച നിലപാട്‌.

സാധാരണയായി വാഹനം ഓടിക്കുന്ന സ്ത്രീകളെ പിടികൂടിയാല്‍ ഇനി വാഹനം ഓടിക്കില്ല എന്ന് എഴുതി വാങ്ങി കൂടുതല്‍ നടപടികള്‍ ഒന്നും ഇല്ലാതെ വെറുതെ വിട്ടയക്കാറാണ് പതിവ്. ഇത് ആദ്യമായാണ്‌ ഇത്തരം ഒരു ശിക്ഷ നല്‍കുന്നത്.

സ്ത്രീകളുടെ അവകാശ സംരക്ഷണത്തെ പറ്റി ഏറെ ചര്‍ച്ച നടക്കുകയും സ്ത്രീകള്‍ക്ക് വോട്ടവകാശം പ്രഖ്യാപിക്കുകയും ചെയ്ത് മണിക്കൂറുകള്‍ക്കകം വന്ന ഈ നടപടി മനുഷ്യാവകാശ പ്രവര്‍ത്തകരെ ഏറെ പ്രകോപിപ്പിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , , , ,

4 അഭിപ്രായങ്ങള്‍ »

സൌദിയില്‍ വാഹനമോടിക്കാന്‍ സ്ത്രീകളുടെ അവകാശ സമരം

June 18th, 2011

saudi-women-drive-campaign-epathram

റിയാദ്‌ : വാഹനം ഓടിക്കാനുള്ള തങ്ങളുടെ അവകാശം നിഷേധിക്കുന്നതിന് എതിരെ പ്രതിഷേധ പ്രകടനമായി ഒരു സംഘം സ്ത്രീകള്‍ ഇന്നലെ സൌദിയിലെ നിരത്തുകളിലൂടെ കാറുകള്‍ ഓടിച്ചു. സംഘം ചേരുന്നത് നിയമം മൂലം നിരോധിക്കപ്പെട്ടിട്ടുള്ള സൗദി അറേബ്യയില്‍ മൈക്രോ ബ്ലോഗ്ഗിംഗ് വെബ് സൈറ്റായ ട്വിറ്റര്‍ വഴിയാണ് ഇവര്‍ തങ്ങളുടെ പ്രതിഷേധ സമരം സംഘടിപ്പിച്ചത്. ട്വിറ്ററില്‍ നിശ്ചയിച്ച് ഉറപ്പിച്ചത് അനുസരിച്ച് വൈകുന്നേരമായപ്പോഴേക്കും അന്‍പതോളം സ്ത്രീകള്‍ വാഹനം ഓടിക്കുന്നതിനുള്ള ദേശീയ നിരോധനം ലംഘിച്ചു കൊണ്ട് സൌദിയിലെ നിരത്തുകളില്‍ കാറുകള്‍ ഓടിച്ചു.

സ്ത്രീകള്‍ വാഹനം ഓടിക്കുന്നതിന് സൌദിയില്‍ നിയമ തടസ്സം ഇല്ലെങ്കിലും സാമൂഹികമായി നിലനില്‍ക്കുന്ന വിലക്കിനെ സര്‍ക്കാര്‍ പിന്തുണയ്ക്കുന്നുണ്ട്. രാജ കുടുംബത്തിലെ പല മുതിര്‍ന്ന അംഗങ്ങള്‍ക്കും ഈ നിരോധനത്തോട്‌ യോജിപ്പില്ലെങ്കിലും യാഥാസ്ഥിതികരെ പിണക്കാനുള്ള മടി കാരണം ഈ നിരോധനം ഇപ്പോഴും നിലനില്‍ക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉള്ളത് പോലുള്ള സ്ത്രീ വിമോചനം തങ്ങളുടെ ഇസ്ലാമിക സമൂഹത്തില്‍ വേണ്ട എന്നാണ് യാഥാസ്ഥിതികരുടെ ഉറച്ച നിലപാട്‌.

1998ല്‍ 48 വനിതകള്‍ വാഹനം ഓടിക്കാനുള്ള തങ്ങളുടെ അവകാശത്തിനായി സമരം നടത്തുകയുണ്ടായി. റിയാദില്‍ ഒരു മണിക്കൂറോളം സംഘം ചേര്‍ന്ന് ഇവര്‍ വാഹനം ഓടിച്ചു. എന്നാല്‍ കര്‍ശനമായാണ് സര്‍ക്കാര്‍ ഇവരെ ശിക്ഷിച്ചത്‌. ഇവരുടെ തൊഴിലുകള്‍ നിര്‍ത്തലാക്കുകയും സൗദി അറേബ്യക്ക് വെളിയിലേക്ക് യാത്ര ചെയ്യുന്നതില്‍ നിന്നും ഇവരെ സര്‍ക്കാര്‍ നിരോധിക്കുകയും ചെയ്തു. മത നേതാക്കള്‍ ഇവരെ “വേശ്യകള്‍” എന്ന് മുദ്ര കുത്തി. ഇതേ തുടര്‍ന്നാണ് സ്ത്രീകള്‍ വാഹനം ഓടിക്കുന്നത് നിരോധിച്ചു കൊണ്ട് രാജ്യത്തെ മത നേതൃത്വം ഫത്വ പുറപ്പെടുവിച്ചത്‌. ഈ ഫത്വയുടെ പിന്‍ബലത്തിലാണ് ഇപ്പോള്‍ സ്ത്രീകളെ വാഹനം ഓടിക്കുന്നതില്‍ നിന്നും സൌദിയില്‍ തടയുന്നത്.

അടുത്ത കാലത്തായി അത്യാവശ്യത്തിന് വാഹനം ഓടിച്ച നിരവധി സൗദി വനിതകള്‍ പോലീസ്‌ പിടിയില്‍ ആവുന്നത് സൌദിയില്‍ പതിവാണ്. ഇവരെ ഒരു പുരുഷ രക്ഷാകര്‍ത്താവ് വരുന്നത് വരെ തടവില്‍ വെയ്ക്കുകയും ഇവരെ ഇനി വാഹനം ഓടിക്കാന്‍ അനുവദിക്കില്ല എന്ന ഉറപ്പ് രക്ഷാകര്‍ത്താവില്‍ നിന്നും രേഖാമൂലം ഒപ്പിട്ടു വാങ്ങിയതിന് ശേഷം മാത്രം വിട്ടയയ്ക്കുകയുമായിരുന്നു ചെയ്തു വന്നത്. എന്നാല്‍ വാഹനം ഓടിക്കാനുള്ള അവകാശത്തിനായി സമരം ചെയ്യുകയും താന്‍ അല്‍ ഖോബാര്‍ നിരത്തുകളില്‍ വാഹനം ഓടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ യൂട്യൂബില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്ത മനാല്‍ അല്‍ ഷെരീഫ്‌ പോലീസ്‌ പിടിയിലായി. ഒന്‍പതു ദിവസത്തോളം തടവില്‍ കിടന്ന ഇവരെ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഏറെ തല്‍പ്പരനായ സൗദി രാജാവ്‌ അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ്‌ നേരിട്ട് ഇടപെട്ടാണ് മോചിപ്പിച്ചത് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

- ജെ.എസ്.

വായിക്കുക: , , , , ,

1 അഭിപ്രായം »

സൗദിയില്‍ വാഹനമോടിച്ച സ്ത്രീയെ അറസ്റ്റ് ചെയ്തു

May 23rd, 2011

saudi driving ban-epathram

റിയാദ്: സ്ത്രീകള്‍ ഡ്രൈവ് ചെയ്യുന്നത് കര്‍ശനമായി വിലക്കിയിട്ടുള്ള സൌദിയില്‍, തന്റെ കാര്‍ ഓടിച്ചതിനു ഒരു സൗദി വനിതയെ അറസ്റ്റ് ചെയ്തു. സൌദി അറേബ്യയുടെ പടിഞ്ഞാറന്‍ പ്രവിശ്യയിലെ അല്‍ ഖോബാര്‍ നഗരത്തില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. കമ്പ്യൂട്ടര്‍ ഉദ്യോഗസ്ഥയായ 32 കാരി മനല്‍ അല്‍-ഷെരിഫ് ആണ് പോലീസ് പിടിയിലായത്. താന്‍ സൌദിയില്‍ ഡ്രൈവ് ചെയ്യുന്ന രംഗങ്ങള്‍ ഷൂട്ട്‌ ചെയ്ത മനല്‍ അത് യൂടുബില്‍ കഴിഞ്ഞ ആഴ്ച പ്രദര്‍ശിപ്പിച്ചിരുന്നു. തുടര്‍ന്ന് അറസ്റ്റ്‌ ചെയ്ത ഇവരെ പോലീസ് കസ്റ്റഡിയില്‍ വച്ചു. ഇവരുടെ സഹോദരന്‍ എത്തിയാണ് മനലിനെ മോചിപ്പിച്ചത്.

സൌദി നിയമം അനുസരിച്ച് സ്ത്രീകള്‍ ഡ്രൈവ് ചെയ്യുന്നത് കുറ്റകരമാണ്. കൂടെ പുരുഷന്മാരില്ലാതെ സഞ്ചരിക്കുന്നതും ശിക്ഷാര്‍ഹമാണ്. എന്നാല്‍ സ്ത്രീ വിമോചന പ്രവര്‍ത്തകര്‍ ഈ കര്‍ശന നിയമങ്ങള്‍ക്കെതിരെ ശക്തമായി രംഗത്ത് വന്നിട്ടുണ്ട്. സ്ത്രീകള്‍ ഡ്രൈവ് ചെയ്യുന്നതിനുള്ള വിലക്കിനെതിരെ ജൂണ്‍ 17 നു രാജ്യമൊട്ടാകെ സ്ത്രീകള്‍ വാഹനമോടിച്ചു പ്രതിഷേധിക്കാനാണ് ഇവര്‍ പദ്ധതി ഇട്ടിരിക്കുന്നത്.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഡു വോയ്പ് സര്‍വീസ് ഈ വര്‍ഷം

April 26th, 2011

du-logo-epathram
അബുദാബി : യു. എ. ഇ. യിലെ പ്രമുഖ മൊബൈല്‍ കമ്പനി യായ എമിറേറ്റ്‌സ് ഇന്‍റഗ്രേറ്റഡ് കമ്മ്യൂണി ക്കേഷന്‍ കമ്പനി ( ഡു ) യുടെ വോയ്പ് ( വോയ്‌സ് ഓവര്‍ ഇന്‍റര്‍നെറ്റ് പ്രോട്ടോക്കോള്‍ ) സര്‍വ്വീസ് ഈ വര്‍ഷം അവസാനം നിലവില്‍ വരും.

ഇതോടെ വോയ്പ് സര്‍വ്വീസ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യ ടെലികോം സേവന ദാതാവായി ഡു മാറും.

ഇന്‍റര്‍നെറ്റ് പ്രോട്ടോക്കോള്‍ നെറ്റ്‌വര്‍ക്കി ലൂടെ ശബ്ദം കടത്തി വിടുന്ന സംവിധാനമാണ് വോയ്പ്.

ഡു വിന് പുറമെ ഇത്തിസാലാത്തും ഈ സംവിധാനം നടപ്പിലാക്കും എന്നറിയുന്നു. 2010 ലാണ് രാജ്യത്ത് വോയ്പ് സംവിധാന ത്തിന് ടെലികമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി – ട്രാ – അനുമതി നല്‍കിയത്.

നെറ്റ് കണക്ഷനുള്ള കമ്പ്യൂട്ടറു കള്‍ക്ക് പുറമെ മൊബൈല്‍ ഫോണ്‍ ലാപ്‌ടോപ് എന്നിവയില്‍ നിന്നും വോയ്പ് സംവിധാനം വഴി വിളിക്കാം എന്നത് ഏറെ ഉപകാര പ്രദമാണ്. ഇത് ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിക്കുക പ്രവാസി കള്‍ക്കാണ്.

എന്നാല്‍ കോള്‍ നിരക്ക് സംബന്ധിച്ച് അന്തിമ തീരുമാനാം ആയിട്ടില്ല. ‘ ട്രാ’ യുടെ അംഗീകാര ത്തോടെ മാത്രമേ ഇത് പ്രഖ്യാപിക്കുക യുള്ളൂ.

- pma

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »


« Previous Page« Previous « എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തിന് ഐക്യദാര്‍ഢ്യം
Next »Next Page » ശക്തിയുടെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ കണ്‍വെന്‍ഷന്‍ : ഡോ. കെ. ടി. ജലീല്‍ പങ്കെടുക്കും »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine