സൌദി അറേബ്യ : അധികൃതരുടെ അനുമതി ഇല്ലാതെയും പ്രവേശന ഫീസ് വെച്ചും സംഘടിപ്പിച്ച പൊതു പരിപാടി യില്‍ പങ്കെടുത്ത പ്രശസ്ത ഗായകന്‍ കെ. ജി. മാര്‍ക്കോസ് സൗദി അധികൃതരുടെ പിടിയിലായി. വെള്ളിയാഴ്ച രാത്രി യോടെ അറസ്റ്റിലായ മാര്‍ക്കോസിനെ ശനിയാഴ്ച തന്നെ ജാമ്യത്തില്‍ വിട്ടു.
വെള്ളിയാഴ്ച രാത്രി ഖത്തീഫ് അല്‍ നുസൈഫ് ഫാമില്‍ പരിപാടി തുടങ്ങാന്‍ ഇരിക്കെ യാണ് പൊലീസും മതകാര്യ വകുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന സംഘം ഇദ്ദേഹത്തെ പിടി കൂടിയത്.
ശനിയാഴ്ച രാവിലെ തന്നെ ഖത്തീഫ് സ്റ്റേഷനില്‍ എത്തിയ മലയാളി സാമൂഹിക പ്രവര്‍ത്തകരും സൗദിയില്‍ സന്ദര്‍ശനം നടത്തുന്ന പാര്‍ലമെന്റ് അംഗം കെ. സുധാകരനും ഇന്ത്യന്‍ എംബസി വഴി നടത്തിയ ഇടപെടലുകളാണ് മാര്‍ക്കോ സിനെ ജാമ്യത്തില്‍ ഇറക്കാന്‍ സഹായിച്ചത് എന്ന് അറിയുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: നിയമം, സംഗീതം, സൗദി അറേബ്യ