അബുദാബി : കേരള സോഷ്യല്‍ സെന്‍റര്‍ , പ്രസക്തി, നാടക സൗഹൃദം, കോലായ , ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പ് എന്നിവ യുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദൃശ്യാ ചലച്ചിത്രോത്സവ ത്തിന്റെ ലോഗോ പ്രകാശനം കേരള സോഷ്യല്‍ സെന്ററില്‍ നടന്നു.
ആര്‍ട്ടിസ്റ്റ് രാജീവ് മുളക്കുഴ രൂപ കല്‍പന ചെയ്ത ലോഗോ , സാംസ്‌കാരിക പ്രവര്‍ത്തകന്‍ വാസുദേവന്‍ പ്രകാശനം ചെയ്തു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ അജി രാധാകൃഷ്ണന്‍ ആധ്യക്ഷം വഹിച്ച പ്രകാശന ചടങ്ങില്‍ കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് കെ. ബി. മുരളി ഉത്ഘാടനം ചെയ്തു. കെ. എസ്. സി. ഇവന്റ് കോഡി നേറ്റര്‍ മുസമ്മില്‍ ബ്രോഷര്‍ പ്രകാശനം നിര്‍വഹിച്ചു.
ഫെബ്രുവരി 16, 17 തിയ്യതി കളില്‍ നടക്കുന്ന ചലച്ചിത്രോത്സവ ത്തില്‍ ആഗോള തലത്തില്‍ ശ്രദ്ധ ആകര്‍ഷിച്ച അഞ്ചു സിനിമ കള്‍ പ്രദര്‍ശിപ്പിക്കും.
ഉബെര്‍ട്ടോ പസോളിനി സംവിധാനം ചെയ്ത Machan (സിംഹള ), ഗിരീഷ് കാസറവള്ളി യുടെ ‘ദ്വീപ ‘ (കന്നഡ ), Incendies ( Denis Villeneuve / French – Arabic), an Occurence at Owl Creek Bridge (Robert Enrico / French), The Return (Andrey Zvyagintsev/ Russian) എന്നീ സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, സാംസ്കാരികം, സിനിമ