വിനയ നയിക്കുന്ന ഏക ദിന ശില്പശാല

January 27th, 2011

vinaya-kerala-police-epathram

അബുദാബി : അബുദാബി കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗത്തിന്റെയും വനിതാ വിഭാഗ ത്തിന്റെയും സംയുക്താ ഭിമുഖ്യത്തില്‍ 28 ന് രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ഏകദിന ശില്പശാല പോലീസ് ഉദ്യോഗസ്ഥയും എഴുത്തുകാരിയുമായ വിനയ എന്‍. എ. നയിക്കും. സ്ത്രീ ശാക്തീകരണ സെമിനാറു കളുടെ രണ്ടാം ഘട്ടമെന്ന നിലയ്ക്ക് സംഘടിപ്പിക്കുന്ന ശില്പശാല ‘സ്ത്രീയും സമൂഹ നിര്‍മിതിയും’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാറോടു കൂടിയായിരിക്കും ആരംഭിക്കുക. ശില്പശാല വിജയിപ്പി ക്കുന്നതിനായി ഓള്‍ കേരള വിമന്‍സ് കോളേജ് അലുംനിയും യു. എ. ഇ. യിലെ ഇതര വനിതാ സംഘടനകളും രംഗത്തുണ്ട്. ശില്പശാല യോടനുബന്ധിച്ച് ട്രാഫിക് ബോധവത്കരണ സെമിനാറും ആദരായനവും എ. എം.  മുഹമ്മദിന്റെ ‘രാമനലിയാര്‍’ എന്ന കഥാ സമാഹാര ത്തിന്റെ പ്രകാശന കര്‍മവും നടക്കുമെന്ന് സാഹിത്യ വിഭാഗം സെക്രട്ടറി അയൂബ് കടല്‍മാട് അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മയ്യില്‍ എന്‍. ആര്‍. ഐ. ഫോറം വസന്തോത്സവം

January 22nd, 2011

mayyil-nri-vasantholsavam-epathram

ദുബായ്‌ : കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ പഞ്ചായത്ത് നിവാസികളുടെ സൌഹൃദ കൂട്ടായ്മയായ മയ്യില്‍ എന്‍. ആര്‍. ഐ. ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ദെയറ ഫ്ലോറ ഗ്രാന്‍ഡ്‌ ഹോട്ടലില്‍ വെച്ച്‌ വിവിധ കലാ പരിപാടികളോടെ വസന്തോത്സവം സംഘടിപ്പിച്ചു. മാധ്യമ പ്രവര്‍ത്തകനായ കെ. എം. അബ്ബാസ്‌ ഉദ്ഘാടനം ചെയ്തു.

അല്‍ റഫാ പൊളി ക്ലിനിക്കിലെ ചീഫ്‌ ഫിസിഷ്യന്‍ ഡോ. കെ. പ്രശാന്ത്‌ പ്രമേഹ രോഗത്തിന്റെ വിവിധ വശങ്ങളെ കുറിച്ച് ക്ലാസെടുത്തു.

പ്രസിഡണ്ട് ഉമ്മര്‍ കുട്ടി അദ്ധ്യക്ഷതയും സെക്രട്ടറി ബാബു സ്വാഗതവും പറഞ്ഞു. പുതിയ സെക്രട്ടറിയായി രഞ്ജിത്തിനെയും പ്രസിഡണ്ടായി ഷാജിയേയും തെരഞ്ഞെടുത്തു.

അയച്ചു തന്നത് : ഇ. ടി. പ്രകാശന്‍

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സീതി സാഹിബ്‌ വിചാര വേദി പ്രവര്‍ത്തക സമിതി

January 19th, 2011

seethisahib-logo-epathramദുബായ് : സീതി സാഹിബ്‌ വിചാര വേദി  യു. എ. ഇ. ചാപ്റ്റര്‍  പ്രവര്‍ത്തക സമിതി യെ തെരഞ്ഞെടുത്തു.  പ്രസിഡന്‍റ് : കെ. എച്. എം. അഷ്‌റഫ്‌, ജനറല്‍ സെക്രട്ടറി : അഷ്‌റഫ്‌ കൊടുങ്ങല്ലൂര്‍, ട്രഷറര്‍ :  റസാക്ക് അല്‍ വാസല്‍.  
 
ഇസ്മയില്‍ ഏറാമല (ഓര്‍ഗ. സെക്രട്ടറി)  വീ. പി. അഹ്മദ് കുട്ടി മദനി, ഉബൈദ് ചേറ്റുവ, ഹനീഫ് കല്‍മാട്ട, ജമാല്‍ മനയത്ത് (വൈസ് പ്രസിഡന്‍റ്) നാസര്‍ കുറുമ്പത്തുര്‍, ബഷീര്‍ മാമ്പ്ര, അലി കൈപ്പമംഗലം, അബ്ദുല്‍ ഹമീദ് വടക്കേകാട്,  റസാക്ക് തൊഴിയൂര്‍, ( സെക്രട്ടറി) എന്നിവരാണ്‌ മറ്റു ഭാരവാഹികള്‍
 
ഇര്‍ഷാദ്  ഓച്ചിറ കണ്‍വീനര്‍ ആയി ഭരണഘടന സമിതി യെയും തെരഞ്ഞെടുത്തു.
 
മാര്‍ച്ച്‌ 11  ന് ഷാര്‍ജ  ഇന്ത്യന്‍ അസോസിയേഷന്‍  ഹാളില്‍ നടത്താന്‍ പോകുന്ന വിദ്യാഭ്യാസ  അനുസ്മരണ  സമ്മേളനം വിജയിപ്പി ക്കാനുള്ള സ്വാഗത സംഘം രൂപികരണം 27 നു രാത്രി 8 മണിക്ക്  ഷാര്‍ജ കെ. എം.  സി. സി. ഹാളില്‍ നടത്തുവാനും കമ്മിറ്റി തീരുമാനിച്ച തായി ഭാരവാഹി കള്‍ അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

എ. പി. അസ്‌ലം അവാര്‍ഡ്- 2011 : നോമിനേഷനുകള്‍ ക്ഷണിക്കുന്നു

January 12th, 2011

ദുബായ് :  യു.  എ.  ഇ. യിലെ മലയാളി സാമൂഹ്യ – സാംസ്‌കാരിക  ജീവകാരുണ്യ രംഗങ്ങളില്‍ സജീവ സാന്നിദ്ധ്യവും ദുബായ് ഭരണാധികാരി യുടെ സബീല്‍ കൊട്ടാരം അഡ്മിനിസ്‌ട്രേറ്ററു മായിരുന്ന എ. പി. അസ്‌ലമിന്‍റെ പേരില്‍ തിരുവനന്തപുരം ക്ഷേമാ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ എ. പി. അസ്‌ലം പ്രതിഭാ പുരസ്‌കാരത്തിനും (2 പേര്‍ക്ക്) എ. പി. അസ് ലം  അച്ചീവ്‌മെന്‍റ് അവാര്‍ഡിനും പൊതു ജനങ്ങളില്‍ നിന്നും നോമിനേഷനുകള്‍  ക്ഷണിക്കുന്നു.

ഒന്നാമത്തെ പ്രതിഭാ പുരസ്‌കാര ത്തിന് കേരള സംസ്ഥാനത്ത് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തന ങ്ങളോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തന മേഖല യില്‍ സ്ത്യുത്യര്‍ഹമായ സേവനം കാഴ്ച വെച്ചിട്ടുള്ള വരെയും രണ്ടാമത്തെ പ്രതിഭാ പുസ്‌കാര ത്തിന് വ്യവസായ – വാണിജ്യ മേഖല യില്‍ സൂമൂഹ്യ പ്രതിബദ്ധത യോടെ പ്രവര്‍ത്തിക്കുന്ന പ്രവാസി ഇന്ത്യക്കാരെ യുമാണ് പരിഗണിക്കുന്നത്. അച്ചീവ്‌മെന്‍റ് അവാര്‍ഡിന് സംസ്ഥാനത്ത് വൃദ്ധജന ങ്ങളുടെ ക്ഷേമ ത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടന കളെയും സ്ഥാപനങ്ങളെ യുമാണ് പരിഗണിക്കുന്നത്.  25,001 – രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന താണ് ഓരോ അവാര്‍ഡും.
അവാര്‍ഡി നായി പരിഗണിക്കുന്നതിന് വിശദ മായ നോമിനേഷനുകള്‍
ജനറല്‍ സെക്രട്ടറി, ക്ഷേമ ഫൗണ്ടേഷന്‍, റ്റി. സി. 49/366, കമലേശ്വരം,  മണക്കാട് പി. ഒ.,  തിരുവനന്തപുരം – 695 009, കേരള. എന്ന തപാലിലോ  kshemafoundation at gmail dot com എന്ന ഇ- മെയില്‍ വിലാസ ത്തിലോ  ജനുവരി 30 ന്   മുന്‍പ് അയക്കേണ്ടതാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക് + 91 98 955 70 337 എന്ന നമ്പറില്‍ ബന്ധപ്പെടുക.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രേരണ സ്വാഗത സംഘ രൂപീകരണം

January 6th, 2011

prerana-logo-epathram

ഷാര്‍ജ: പ്രേരണ യു. എ. ഇ. യുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന സാഹിത്യ സമ്മേളന പരിപാടിയുടെ സ്വാഗത സംഘം രൂപീകരിക്കുവാന്‍ ജനുവരി 7ന് (വെള്ളിയാഴ്ച) 4 മണിക്ക് ഷാര്‍ജ ഏഷ്യന്‍ മൂസിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ യോഗം ചേരും എന്ന് ഭാരവാഹികള്‍ അറിയിച്ചു. സാഹിത്യ തല്പരരായ എല്ലാവര്‍ക്കും ഇതില്‍ പങ്കെടുക്കാവുന്നതാണ്.

സമകാലീന സാഹിത്യത്തെ കേന്ദ്രീകരിച്ചു കൊണ്ട് പ്രേരണ യു. എ. ഇ. നടത്തുന്ന സാഹിത്യ സമ്മേളനത്തില്‍ കവി പി. എന്‍. ഗോപീകൃഷ്ണന്‍ പങ്കെടുക്കും. കാര്യ പരിപാടികളുടെ ഭാഗമായി സമകാലീന സാഹിത്യ രാഷ്ട്രീയ വിഷയങ്ങളില്‍ സെമിനാറുകള്‍ ഉണ്ടായിരിക്കും.

അന്തരിച്ച കവി അയ്യപ്പന്റെ കവിതകളും അദ്ദേഹത്തെ കുറിച്ച് പ്രവസി കവികള്‍ എഴുതിയ കവിതകളും ഉള്‍പ്പെടുത്തി അദ്ദേഹത്തെ അനുസ്മരിക്കുന്ന ചടങ്ങും, കവി അയ്യപ്പന്‍, ലാറ്റിന്‍ അമേരിക്കന്‍ കവി അന്റൊനിന്‍ ആര്‍ടൌഡ് എന്നിവരെ കുറിച്ചുള്ള ഡോക്യൂമെന്ററികളുടെ പ്രദര്‍ശനവും ഉണ്ടാവും.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

Page 18 of 19« First...10...1516171819

« Previous Page« Previous « ഫാക്കി ഗ്രൂപ്പ് വാര്‍ഷിക ആഘോഷങ്ങള്‍
Next »Next Page » അനധികൃത ഡിഷ്‌ ടി.വി.ക്ക് 20,000 ദിര്‍ഹം പിഴ »ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine