അശോകന്‍ കതിരൂരിന്റെ മരണത്തില്‍ നാടക സൗഹൃദം അനുശോചനം രേഖപ്പെടുത്തി

March 30th, 2011

ashokan-kathirur-epathram

അബുദാബി : മലയാള നാടക രംഗത്ത് കരുത്തുറ്റ രചനകളാല്‍ നാടക പ്രേമികളുടെ ആരാധനാ പാത്രമായി മാറിയ അശോകന്‍ കതിരൂരിന്റെ അകാലത്തിലുള്ള നിര്യാണത്തില്‍ അബുദാബി നാടക സൌഹൃദം അനുശോചനം രേഖപ്പെടുത്തി. മലയാള നാടക വേദിക്ക് നികത്താനാവാത്ത നഷ്ടമാണ് അശോകന്‍ കതിരൂരിന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് നാടക സൌഹൃദം പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഷരീഫ് മാന്നാര്‍ പറഞ്ഞു.

നാടക രംഗത്തേക്ക് വരുന്നവര്‍ക്ക് നാടകാഭിനയത്തെ പറ്റി വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുവാനും പ്രോത്സാഹി പ്പിക്കുവാനും പ്രത്യേകം താല്പര്യം കാണിച്ചിരുന്ന അദ്ദേഹം യു. എ. ഇ. യിലെ നാടക പ്രവര്‍ത്തകരുമായി അടുത്ത ബന്ധം സ്ഥാപിക്കുകയും സഹരിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തെ പറ്റിയൂള്ള വാര്‍ത്ത ഗള്‍ഫിലെ നാടക പ്രവര്‍ത്തകര്‍ ഞെട്ടലോടെയാണ് ശ്രവിച്ചത് എന്നും, ഈ നഷ്ടം നികത്താനാ വാത്തതാണ് എന്നും നാടക സൌഹൃദം പ്രസിഡന്റ് പി. എം. അബ്ദുള്‍ റഹിമാന്‍ പറഞ്ഞു. മലയാള നാടക വേദിക്ക് പ്രതീക്ഷയായിരുന്ന ഒരു സംവിധായകനെയാണ് നഷ്ടമായത് എന്ന് സിനിമാ – നാടക പ്രവര്‍ത്തകനായ ഇസ്കന്ദര്‍ മിര്‍സ പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബാബുരാജ് സംഗീത നിശ

March 12th, 2011

ms-baburaj-epathram

ദുബായ്‌ : കോഴിക്കോടിന്റെ പെരുമ ഉയര്‍ത്തിയ വിഖ്യാത സംഗീത സംവിധായകന്‍ എം. എസ്. ബാബുരാജിന്റെ സ്മരണ പുതുക്കുന്നതിനും അദ്ദേഹത്തിന്റെ നിര്‍ധന കുടുംബത്തെ സഹായിക്കുന്നതിനും വേണ്ടി കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ ഏപ്രില്‍ അവസാന വാരം ദുബായില്‍ സംഗീത നിശ സംഘടിപ്പിക്കും. മലയാള ചലച്ചിത്ര പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പ്രമുഖ പ്രതിഭകള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ വെച്ച് സംഘടനയുടെ ഔദ്യോഗിക ഉല്‍ഘാടനവും നടത്തും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സാഹിത്യ വിഭാഗം ഉദ്ഘാടനം

February 28th, 2011

punathil-kunjabdulla-epathram

ഷാര്‍ജ : ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ സാഹിത്യ വിഭാഗം ഉദ്ഘാടന ചടങ്ങില്‍ ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള പ്രസംഗിക്കുന്നു. പ്രമുഖ അറബ് കവി ഇബ്രാഹിം മുഹമ്മദ്‌ ഇബ്രാഹിം, പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ തുടങ്ങിയവര്‍ വേദിയില്‍.

[singlepic id=21 w=400 float=center]

ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്‌താല്‍ വലുതായി കാണാം
(ഫോട്ടോ : കെ.വി.എ. ഷുക്കൂര്‍)

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദല കൊച്ചുബാവ പുരസ്കാരത്തിന് സൃഷ്ടികള്‍ ക്ഷണിക്കുന്നു

February 16th, 2011

tv-kochubava-epathram
ദുബായ്‌ : സ്വദേശത്തും വിദേശത്തും കഴിയുന്ന നവാഗതരായ മലയാളി എഴുത്തുകാര്‍ക്കായി അന്തരിച്ച കഥാകാരന്‍ ടി. വി. കൊച്ചുബാവയുടെ സ്മരണാര്‍ത്ഥം ദുബായ്‌ ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ (ദല) ഏര്‍പ്പെടുത്തിയ “ദല കൊച്ചുബാവ സാഹിത്യ പുരസ്കാര” ത്തിന് രചനകള്‍ ക്ഷണിക്കുന്നു.

കഥ, കവിത, ലേഖനം, ഏകാങ്ക നാടകം എന്നീ ഇനങ്ങളില്‍ ഏറ്റവും മികവ് പുലര്‍ത്തുന്ന രചനകളാണ് പുരസ്കാരത്തിനായി പരിഗണിക്കുക. “മാധ്യമ രംഗത്തെ കോര്‍പ്പൊറേറ്റ്‌ വല്ക്കരണവും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനവും” എന്നതാണ് ലേഖന വിഷയം. കഥ, കവിത, നാടകം എന്നിവയ്ക്ക് പ്രത്യേക വിഷയങ്ങളില്ല.

മൌലികവും പ്രസിദ്ധീക രിചിട്ടില്ലാത്തതുമായ സൃഷ്ടികളാണ് കഥ, കവിത, ലേഖനം എന്നിവയ്ക്ക് പരിഗണിക്കുക. 2010ല്‍ പ്രസിദ്ധീകരിച്ചതോ, പ്രസിദ്ധീകരണം കാത്തിരിക്കുന്നതോ ആയ ഏകാങ്ക നാടകങ്ങളാണ് പരിഗണിക്കുന്നത്. ലേഖനം 16 പേജിലും, കഥ 12 പേജിലും, കവിത 60 വരികളിലും കവിയാന്‍ പാടുള്ളതല്ല.

മലയാള സാഹിത്യ മേഖലയിലെ പ്രമുഖ വ്യക്തികള്‍ വിധി കര്‍ത്താക്ക ളായിരിക്കും. പുരസ്കാര സമര്‍പ്പണം കേരളത്തില്‍ സംഘടിപ്പിക്കുന്ന സാംസ്കാരിക സദസ്സില്‍ നിര്‍വ്വഹിക്കപ്പെടും. സൃഷ്ടികള്‍ അയക്കുന്നവര്‍ സ്വന്തം വിലാസം, ഫോണ്‍ നമ്പര്‍, ഈമെയില്‍ എന്നിവ പ്രത്യേകം എഴുതി സൃഷ്ടിയോടൊപ്പം അയക്കേണ്ടതാണ്. സൃഷ്ടികളില്‍ പേരോ, മറ്റു വ്യക്തി വിവരങ്ങളോ എഴുതരുത്. കവറിനു പുറത്ത് “ദല കൊച്ചുബാവ പുരസ്കാരത്തിനുള്ള സൃഷ്ടി” എന്ന് എഴുതണം.

സൃഷ്ടികള്‍ മാര്‍ച്ച് 31 നകം താഴെ കാണുന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.

K. Dileep
“Swayamprabha”
R-Mangalam,
Kannmpra P.O.
Palakkad District
Kerala
PIN : 678686
Phone: +91 9562060659

കൂടുതല്‍ വിവരങ്ങള്‍ക്ക് +971 502865539, +971 506272279 എന്നീ നമ്പരുകളിലോ info at daladubai dot org എന്ന ഈമെയില്‍ വിലാസത്തിലോ ബന്ധപ്പെടുക.

കെ. വി. സജീവന്‍

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കണ്ടെത്താത്ത വിലാസം

February 6th, 2011

ayyappan-prerana-epathram

പ്രേരണ യു. എ. ഇ. യുടെ നേതൃത്വത്തില്‍ കണ്ടെത്താത്ത വിലാസം – കവി അയ്യപ്പന്റെ ഓര്‍മ്മയില്‍ മലയാള കവിതയുടെ ഒരു ദിവസം ഫെബ്രുവരി 4 ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടന്നു. കവി അയ്യപ്പന്‍ എഴുതിയ, അദ്ദേഹം തന്നെ ആലപിച്ച, വേനല്‍മഴ എന്ന കവിതയുടെ പശ്ചാത്തലത്തില്‍ കാര്യക്രമം ആരംഭിച്ചു. ബിനായക് സെന്‍ അടക്കമുള്ള രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുക എന്ന പ്രമേയം അവതരിപ്പിച്ചതിന് ശേഷം മറ്റ് കാര്യ പരിപാടി കളിലേക്ക് കടന്നു. “കുടിയേറ്റ രാഷ്ട്രീയം മലയാള കവിതയില്‍” എന്ന വിഷയത്തില്‍ സര്‍ജുവും “അരാജക വാദത്തിന്റെ ജൈവ രസതന്ത്രവും രാഷ്ട്രീയവും” എന്ന വിഷയത്തില്‍ അബ്ദുള്‍ ഖാദറും പ്രബന്ധം അവതരിപ്പിച്ചു. സമകാലീന മലയാള കവിതയില്‍ സാമൂഹ്യ പ്രബുദ്ധത കൊണ്ട് ശ്രദ്ധേയനായ പി. എന്‍. ഗോപീകൃഷ്ണന്‍ അയ്യപ്പന്‍ അനുസ്മരണ പ്രഭാഷണം നടത്തുകയും തുടര്‍ന്ന് “സമകാലീന മലയാള കവിതയും, മലയാള ജനതയുടെ നൈതികതയും” എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുകയും ചെയ്തു. പ്രബന്ധാ വതരണങ്ങള്‍ക്ക് ശേഷം സജീവമായ ചര്‍ച്ചകളും നടന്നു. തന്റെ കവിതകള്‍ കൊണ്ടും മറ്റ് പ്രബന്ധങ്ങളുടെ ചര്‍ച്ചയില്‍ ഇടപെട്ടും ഗോപീകൃഷണന്‍ മുഴുവന്‍ സമയവും നിറ സാന്നിധ്യമായിരുന്നു.

അയ്യപ്പനെ കുറിച്ചുള്ള കവിതകള്‍ സത്യന്‍ മാടാക്കര, റഫീക് (ഉമ്പാച്ചി), അസ്മോ പുത്തഞ്ചിറ, നസീര്‍ കടിക്കാട്, ജോസ് ആന്റണി കുരീപ്പുഴ എന്നിവരും, കവി അയ്യപ്പന്റെ കവിതകള്‍ കമറുദീന്‍ ആമയം, രശ്മി, ഷീജ മുരളി എന്നിവരും ചൊല്ലി.

“ആന്റോണിം ആര്‍ടോഡിന്റെ കൂടെ എന്റെ ജീവിതവും കാലവും” എന്ന ഫ്രഞ്ച് കവി ആര്‍ടോഡിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയും അവതരിപ്പിച്ചു.

പ്രദോഷ് കുമാര്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ രാജീവ് ചേലനാട്ട് പ്രേരണ യു. എ. ഇ. യുടെ നിലപാടും ഈ പരിപാടിയുടെ വീക്ഷണവും അവതരിപ്പിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 5 of 6« First...23456

« Previous Page« Previous « യുവ പ്രവാസികള്‍ക്കായി പ്രസംഗ മത്സരം
Next »Next Page » ഫരീദ് അബ്ദുള്‍ റഹ്മാനെ ടീകോം സി ഇ ഒ സ്ഥാനത്തു നിന്ന് മാറ്റില്ല »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine