ജനപ്രതിനിധി കള്‍ വിവാദ ങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണം

November 29th, 2011

ദുബായ്‌ : കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാരും താജുല്‍ ഉലമാ ഉള്ളാള്‍ സയ്യിദ്‌ അബ്‌ദുല്‍ റഹ്മാന്‍ കുഞ്ഞിക്കോയ തങ്ങളും നേതൃത്വം നല്‍കുന്ന സുന്നികളോടും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ യോടും മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയും നേതാക്കളും ശത്രുതാ മനോഭാവം വെടിഞ്ഞു മൃദുല സമീപനം സ്വീകരിച്ചു വരുന്ന സന്ദര്‍ഭ ത്തില്‍, കാരന്തൂര്‍ സുന്നി മര്‍ക്കസില്‍ സൂക്ഷിച്ചിട്ടുള്ള പ്രവാചക തിരു കേശത്തെ കുറിച്ച് മഞ്ചേശ്വരം എം. എല്‍. എ. യും മുസ്ലിംലീഗ് നേതാവുമായ പി. ബി. അബ്‌ദു റസ്സാഖ് നടത്തിയ വിവാദ പ്രസ്താവന ഖേദകരമായി പോയി എന്നും ഇതു പോലുള്ള അനാവശ്യ പ്രസ്താവന യില്‍ നിന്ന് ജനപ്രതിനിധി കള്‍ ഒഴിഞ്ഞു നില്‍ക്കണം എന്നും അവര്‍ക്ക്‌ വീണ്ടും തിരഞ്ഞെ ടുപ്പുകളെ നേരിടേണ്ടി വരും എന്ന ബോധം വിസ്മരിക്കരുത് എന്നും യു. എ. ഇ. നുസ്രത്തുല്‍ ഇസ്ലാം സംഘം ചെയര്‍മാന്‍ ആലൂര്‍ ടി. എ. മഹമൂദ്‌ ഹാജി ദുബായില്‍ പ്രസ്താവന യില്‍ പറഞ്ഞു

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

അല്‍ ഐന്‍ സെന്‍റ് ജോര്‍ജ് കത്തീഡ്രലില്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍

November 26th, 2011

alain-st-george-jacobite-church-epathram
അബുദാബി : അല്‍ ഐന്‍ സെന്‍റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സിംഹാസന കത്തീഡ്രല്‍ പള്ളിയില്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റിവലിന് ഒരുക്കം തുടങ്ങി. ഡിസംബര്‍ 2 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്കാണ് കൊയ്ത്തുത്സവം ആരംഭിക്കുക.

കേരളീയ ഗ്രാമീണോത്സവ മാതൃകയില്‍ സംഘടിപ്പിക്കുന്ന ഉത്സവ ത്തിന് ഇടവക വികാരി ഫാ. മത്തായി ക്കുഞ്ഞ് ചാത്തനാട്ടുകുടി, ജനറല്‍ കണ്‍വീനര്‍ ജെയിംസ് പി. മാത്യു എന്നിവര്‍ നേതൃത്വം നല്‍കും.

നാടന്‍ വിഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്റ്റാളുകളും വൈവിധ്യമാര്‍ന്ന കലാപരിപാടി കളും ചെണ്ടമേളവും സംഘടിപ്പിക്കും. അന്നേ ദിവസം നടത്തുന്ന നറുക്കെടുപ്പില്‍ സമ്മാനമായി നല്‍കുന്നത് മിത്‌സുബിഷി  ലാന്‍സര്‍ കാര്‍ ആയിരിക്കുമെന്ന് പള്ളി സെക്രട്ടറി ജോസഫ് വര്‍ഗീസ്, ട്രസ്റ്റി ജേക്കബ് വി. തോമസ് എന്നിവര്‍ അറിയിച്ചു. കൊയ്ത്തുത്സവ ത്തിന് മുന്നോടിയായി വിവിധ കമ്മിറ്റി കള്‍ക്ക് രൂപം നല്‍കി പ്രവര്‍ത്തന ങ്ങള്‍ ആരംഭിച്ചു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

അബുദാബി സെന്‍റ് ജോര്‍ജ്ജ് കത്തീഡ്രലില്‍ കൊയ്ത്തുത്സവം

November 17th, 2011

abudhabi-st.george-orthodox-cathedral-ePathram

അബുദാബി : സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ആദ്യ ഫല പ്പെരുന്നാളും കൊയ്ത്തുത്സവവും നവംബര്‍ 18 വെള്ളിയാഴ്ച നടക്കും. യു. എ. ഇ. യുടെ 40-ആം ദേശീയ ദിനത്തോട് അനുബന്ധിച്ചുള്ള ആഘോഷവും ഇതോ ടൊപ്പം നടക്കും.

ആദ്യ ഫലപ്പെരുന്നാള്‍ ദിനമായ വെള്ളിയാഴ്ച രാവിലെ ഏഴു മണിക്ക് പ്രഭാത നമസ്‌ക്കാരവും എട്ടു മണിക്ക് വിശുദ്ധ കുര്‍ബാനയും ആരംഭിക്കും. തിരുവനന്ത പുരം ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. ഗബ്രിയേല്‍ മാര്‍ഗ്രിഗോറിയോസ് മുഖ്യ കാര്‍മികത്വം വഹിക്കും. കുര്‍ബാനന്തരം രാവിലെ 10.30 ന് ആദ്യ ഫല പ്പെരുന്നാളിന്‍റെ ആദ്യഭാഗം നിലവിളക്ക് തെളിയിച്ചു കൊണ്ട് ആരംഭിക്കും. പൊതു സമ്മേളനം വൈകുന്നേരം നാലു മണിക്ക് ആരംഭിക്കും.

പത്മശ്രീ യൂസഫലി എം.എ., ഡോ. ബി. ആര്‍. ഷെട്ടി, ഇന്ത്യന്‍ എംബസി കോണ്‍സല്‍ ആനന്ദ് ബര്‍ദ്ദന്‍ തുടങ്ങിയവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും. കോപ്റ്റിക് ഓര്‍ത്തഡോക്‌സ്, മാര്‍ത്തോമ, സി. എസ്. ഐ., യാക്കോബായ, ആംഗ്ലിക്കന്‍ സഭാ പ്രതിനിധികളും സമ്മേളന ത്തില്‍ പങ്കെടുക്കും.

ദേശീയാഘോഷത്തിന്‍റെ ഭാഗമായി യു. എ. ഇ.  പ്രസിഡണ്ടിനും മറ്റു ഭരണാധി കാരികള്‍ക്കും രാജ കുടുംബാംഗ ങ്ങള്‍ക്കും പ്രജകള്‍ക്കും അഭിവാദനങ്ങള്‍ അര്‍പ്പിക്കുന്ന തോടൊപ്പം അന്തരിച്ച രാഷ്ട്ര പിതാവ്‌ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍റെ സ്മരണയും പുതുക്കും. ചെണ്ടമേളം, ഗാനമേള, ഡാന്‍സ് തുടങ്ങിയ വിവിധ കലാ പരിപാടി കളും ഉണ്ടായിരിക്കും.

ഫാ. വി. സി. ജോസ് ചെമ്മനം, ഫാ. ജോബി കെ. ജേക്കബ്, സ്റ്റീഫന്‍ മല്ലേല്‍, എബി സാം, കെ. ഇ. തോമസ്, സജി തോമസ് എന്നിവരുടെ നേതൃത്വ ത്തില്‍ ആഘോഷ ക്രമീകരണങ്ങള്‍ നടന്നു വരുന്നു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഷാര്‍ജ സെന്‍റ് മൈക്കിള്‍സ് ദേവാലയത്തില്‍ ശതോത്തര രജത ജൂബിലി

November 6th, 2011

sharjah-church-programme-ePathramഷാര്‍ജ : ചങ്ങനാശ്ശേരി അതിരൂപത ശതോത്തര രജത ജൂബിലി യുടെ യു. എ. ഇ. തല ഉദ്ഘാടനം ഷാര്‍ജ സെന്‍റ് മൈക്കിള്‍സ് ദേവാലയ ത്തില്‍ ചങ്ങനാശ്ശേരി മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം നിര്‍വ്വഹിച്ചു.

പാവങ്ങളെ കുറിച്ചുള്ള ചിന്തയും കരുതലു മായിരിക്കണം ഈ ജൂബിലി യുടെ സന്ദേശമെന്നു പിതാവ് ഉദ്ഘാടന പ്രസംഗത്തില്‍ ഉദ്ബോധിപ്പിച്ചു. ഫാ. ആനി സേവ്യര്‍, ഫാ. ജേക്കബ് കാട്ടടിയില്‍, ജേക്കബ്‌ കുഞ്ഞ്, ജോളി ജോര്‍ജ്ജ് കാവാലം, ബിജു മാത്യു, ജസ്റ്റിന്‍ കട്ടക്കയം, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. യുവജന പ്രതിനിധി ജാന്‍സ് അഗസ്റ്റിന്‍, കുട്ടികളുടെ പ്രതിനിധി ജെറിന്‍ വര്‍ഗ്ഗിസ്, വനിതാ പ്രതിനിധി സെലീന എന്നിവരും ചടങ്ങില്‍ സംസാരിച്ചു.

ഉദ്ഘാടന സമ്മേള നത്തോടനു ബന്ധിച്ചു നടത്തപ്പെട്ട വിരുന്നു സല്കാരത്തിലും, കലാ സാംസ്കാരിക പരിപാടി കളിലും നൂറു കണക്കിന് ആളുകള്‍ പങ്കെടുത്തു.

ജോര്‍ജ്ജ് കോലഞ്ചേരി, ജോസഫ് കളത്തില്‍, മാത്യു ജോസഫ്, ജോസഫ് ചാക്കോ, ബെന്നി ഇടയാടി എന്നിവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

പാടലടുക്ക ഖിളര്‍ ജമാ അത്ത് കമ്മിറ്റി പുന:സംഘടിപ്പിച്ചു

November 2nd, 2011

padaladukka-mahallu-uae-committee-ePathram
ദുബായ് : പാടലടുക്ക ഖിളര്‍ ജമാ അത്ത് യു. എ. ഇ. സെന്‍ട്രല്‍ കമ്മിറ്റി പുന: സംഘടിപ്പിച്ചു. പി. കെ. ബദറുദ്ധീന്‍ പാടലടുക്ക(പ്രസിഡന്‍റ്), സുബൈര്‍ പി. വി.( ജനറല്‍ സെക്രട്ടറി),ഷിഹാബ് പാടലടുക്ക( ട്രഷറര്‍), ഉമര്‍ വെളിയങ്കോട് (വൈസ് പ്രസിഡന്‍റ്), പി. എ. അയൂബ് (ജോയിന്‍റ് സെക്രട്ടറി)എന്നിവരെ ജനറല്‍ ബോഡി യോഗം തിരഞ്ഞെടുത്തു.

പി. കെ. ബദറുദ്ധീന്‍ അദ്ധ്യക്ഷത വഹിച്ചു. മഹാത്മ കോളജ് ലക്ചറര്‍ ഷംസുദ്ധീന്‍ പാടലടുക്ക ഉദ്ഘാടനം ചെയ്തു. മുന്‍ ജനറല്‍ സെക്രട്ടറി സലാം പാടലടുക്ക സ്വാഗതവും പി. എ. അയൂബ് നന്ദിയും പറഞ്ഞു.

– അയച്ചു തന്നത് : ശംസുദ്ധീന്‍ പാടലടുക്ക

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 1 of 1312345...10...Last »

« Previous « നാല്പതു വര്‍ഷം പിന്നിട്ട പ്രവാസികളെ സ്വരുമ ആദരിക്കുന്നു
Next Page » വര്‍ണ്ണാഭമായ പരിപാടി കളോടെ വയലാര്‍ അനുസ്മരണം സംഘടിപ്പിച്ചു »



ജലീല്‍ രാമന്തളിക്കും ബി. ...
സുരക്ഷക്കും സമാധാന ത്തിനു...
തടവുകാരെ കൈമാറാന്‍ ഇന്ത്യ...
വ്യാജ മൊബൈലിനെതിരെ കര്‍ശ...
ബോയിംഗിന് ഇത് ചരിത്ര മുഹൂ...
ദുബായ് എയര്ഷോ ആരംഭിച്ചു...
മലയാളി സമാജം ആര്‍. സി. സി...
പ്രവാസി സാമ്പത്തിക അച്ചടക...
ഇന്ത്യന്‍ വിസ ഇനി ഓണ്‍ലൈന...
ദുബായ് ആനപ്രേമി സംഘം മാടമ...
സൌദിയില്‍ 8 ബംഗ്ലാദേശ് സ്...
കേരളീയ വിദ്യാഭ്യാസ രംഗം മ...
തിരുനെല്ലൂര്‍ കരുണാകരന്‍ ...
ബഹറിനില്‍ പ്രക്ഷോഭകാരികളെ...
വാഹനം ഓടിച്ചതിന് സൗദി വനി...
സൗദിയില്‍ ഇനി സ്‌ത്രീകള്‍...
ദുബായില്‍ പ്ലാസ്റ്റിക്‌, ...
ദുബായ്‌ മെട്രോ ഗ്രീന്‍ ലൈ...
പ്രവാസി മലയാളികള്‍ ഓണ ലഹര...
സൃഷ്ടാവിന്റെ മഹത്വം ബോദ്ധ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine