ന്യൂഡല്‍ഹി : ജനീവ കണ്‍വെന്ഷനില്‍ എന്‍ഡോസള്‍ഫാന്‍ ആഗോള തലത്തില്‍ നിരോധിക്കണമെന്ന ആവശ്യം പിന്തുണക്കണം എന്ന ആവശ്യവുമായി പ്രധാന മന്ത്രിയെ കണ്ടു നിവേദനം നല്‍കിയ കേരളത്തില്‍ നിന്നുമുള്ള സര്‍വകക്ഷി സംഘത്തിനെ പ്രധാനമന്ത്രി നിരാശപ്പെടുത്തി. ഐ. സി. എം. ആര്‍ (ICMR – Indian Council for Medical Research) ഈ വിഷയത്തില്‍ നടത്തുന്ന പഠനം പൂര്‍ത്തിയായി റിപ്പോര്‍ട്ട് പുറത്തു വന്നാല്‍ മാത്രമേ ഇത് സംബന്ധിച്ച തീരുമാനം എടുക്കാനാവൂ എന്നാണ് മന്മോഹന്‍ സിംഗ് ആരോഗ്യ മന്ത്രി പി. കെ. ശ്രീമതിയുടെ നേതൃത്വത്തില്‍ എത്തിയ കേരളത്തില്‍ നിന്നുള്ള സംഘത്തെ അറിയിച്ചത്.
മഹാരാഷ്ട്രയിലെ വന്‍ ഭൂവുടമയായ കേന്ദ്ര കൃഷി മന്ത്രി ശരദ് പവാര്‍ സ്വാര്‍ത്ഥ താല്പര്യത്തിനു വേണ്ടി സ്വീകരിച്ച എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാടിനു ഇതോടെ കേന്ദ്ര സര്‍ക്കാരും പ്രധാന മന്ത്രിയും പിന്തുണ നല്‍കിയിരിക്കുകയാണ്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, പരിസ്ഥിതി