ലഖ്‌നൗ : ഭൂമി പിടിച്ചെടുത്ത് സ്വകാര്യ കെട്ടിട നിര്‍മ്മാതാക്കള്‍ക്ക് നല്‍കിയ നടപടിക്കെതിരെ കര്‍ഷകര്‍ നല്‍കിയ ഹരജിയില്‍ അലഹബാദ് ഹൈക്കോടതി നടപടി സ്വീകരിച്ചത് മായാവതി സര്‍ക്കാരിന് വന്‍ തിരിച്ചടിയായി. ഗ്രെയ്റ്റര്‍ നോയ്ഡയിലെ ബിസ്രാഖ് ജലാല്‍പൂര്‍, ദേവ്‌ലാ എന്നീ ഗ്രാമങ്ങളിലെ ഭൂമി പിടിച്ചെടുക്കല്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ഈ ഗ്രാമങ്ങളിലെ കര്‍ഷകരില്‍ നിന്നും 32 ഹെക്ടര്‍ ഭൂമിയാണ് മായാവതി സര്‍ക്കാര്‍ പിടിച്ചെടുത്ത് സ്വകാര്യ വ്യക്തികള്‍ക്ക് കെട്ടിട നിര്‍മ്മാണത്തിനായി വിറ്റത്. ഇതിനെതിരെ കര്‍ഷകര്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേസിന്റെ വാദം ജൂലൈയില്‍ കോടതി കേള്‍ക്കും.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, പരിസ്ഥിതി, പ്രതിഷേധം, മനുഷ്യാവകാശം