ന്യൂഡല്‍ഹി: അണ്ണാ ഹസാരെ നടത്തുന്ന അഴിമതിവിരുദ്ധ പോരാട്ടം അതി ദേശീയവാദമാണെന്ന് ബുക്കര്‍ പ്രൈസ് ജേതാവും സാമൂഹികപ്രവര്‍ത്തകയും എഴുത്തുകാരിയുമായ അരുന്ധതി റോയി പറഞ്ഞു . ഒരു ഇംഗ്ലീഷ് പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ അരുന്ധതി ഹസാരെയേ രൂക്ഷമായി വിമര്‍ശിച്ചത്. സ്വന്തം സംസ്‌ഥാനമായ മഹാരാഷ്‌ട്രയില്‍ പെരുകുന്ന കര്‍ഷക ആത്മഹത്യകള്‍ക്കെതിരേ ഹസാരെ നിശബ്‌ദത പാലിക്കുകയാണെന്നും അരുന്ധതി കുറ്റപ്പെടുത്തി. ഹസാരെയുടെ സമരരീതിയും സത്തയും തെറ്റാണെന്നു ലേഖനത്തില്‍ അരുന്ധതി കുറ്റപ്പെടുത്തി. മഹാത്മാഗാന്ധിയുടെ പാത പിന്തുടര്‍ന്ന് അണ്ണാ ഹസാരെ സ്വീകരിച്ച നിരാഹാര സമരത്തെയും മറ്റു മാര്‍ഗങ്ങളെയും അരുന്ധതി ചോദ്യംചെയ്‌തു. ഗാന്ധിയനെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അണ്ണാ ഹസാരെയുടെ അധികാരത്തോടെയുള്ള ആവശ്യപ്പെടല്‍ അതിനു യോജിക്കും വിധമല്ലെന്നും ലോക്‌പാല്‍ ബില്ലിനെ ലക്ഷ്യംവച്ച് അരുന്ധതി പറഞ്ഞു. നിരാഹാരത്തെ പിന്തുണയ്‌ക്കാത്തവര്‍ യഥാര്‍ഥ ഇന്ത്യക്കാരല്ലെന്നാണു സമരത്തിലൂടെ നല്‍കുന്ന തെറ്റായ സന്ദേശം, ഇത് ശരിയല്ല. അവര്‍ കൂട്ടിച്ചേര്‍ത്തു
-
ഹസരെയുദെ സമരം അഴിമതിക്കെതിരെയാനു. അല്ലാതെ ജനാധിപത്യതിനെതിരെയല്ല. ഹസാരെയെ എതിര്‍ക്കുന്നവര്‍ ആരായാലും അവരെ ജനം കൈകാര്യം ചെയ്യും. അതിന് അധികം വൈകില്ല. യുവജനം അത് ചെയ്യുകതന്നെ ചെയ്യും.
ബ്രിട്ടീഷ് പാര്ലിമെന്റ് ഇന്ത്യക്ക് സ്വാതന്ത്ര്യം നല്കിക്കൊണ്ടുള്ള അധികാരക്കൈമാറ്റ ബില് പരിഗണനക്ക് എടുത്തപ്പോള് ചര്ച്ചയില് പങ്കെടുത്ത് വിന്സ്സ്ടന് ചര്ച്ചില് പറഞ്ഞു – “ഇന്ത്യയില് നിങ്ങള് ആര്ക്കാണ് അധികാരം നല്കാന് പോകുന്നത്?തെമ്മാടികള്ക്കും പോക്കിരികള്ക്കും കൊള്ളക്കാര്ക്കുമല്ലേ? അവര് ഇന്ത്യയെ ഭരിച്ചു നശിപ്പിക്കും”.
ഗാന്ധിജിയുടെ സ്വപ്നങ്ങള് അദ്ദേഹത്തോടൊപ്പം ഇവിടെ ചുട്ടുകരിക്കപ്പെട്ടു.സാക്ഷാല്കരിക്കപ്പെട്ടതാകട്ടെ ചര്ച്ചിലിന്റെ വാക്കുകളാണ്. ഇത് തിരുത്താനുള്ള ഒരു ജനകീയ യജ്ഞം അണ്ണാ ഹസാരെയുടെ നേതൃത്വത്തില് നടത്തുമ്പോള് അദ്ദേഹം നിയമ വാഴ്ചയെ തകര്ക്കുന്നുവെന്ന മുടന്തന് ന്യായം പറഞ്ഞു ജയിലിലടക്കുന്നു. ഇത് ജനാതിപത്യ വാഴ്ചയുടെ കൊലയാണ്. പാര്ലിമെന്റിന്റെ പരിപാവനത ചോദ്യം ചെയ്യുന്നത് അന്നാ ഹസാരെയല്ല. അഴിമതിയും കള്ളപ്പണവും കൊണ്ട് രാജ്യത്തെ തകര്ക്കുന്ന രാഷ്ട്രീയക്കാരാണ്.ഇതിനുള്ള സാധ്യത കണ്ടിട്ടുകൂടിയാവണം പാര്ലിമെന്റുകള് അടിമത്തത്തിന്റെ പ്രതീകങ്ങള് ആണെന്ന് ഹിന്ദു സ്വരാജില് ഗാന്ധിജി എഴുതിയത്.