ജാതി സെന്‍സസ്‌ വേണ്ടെന്നു മീര

June 4th, 2010

ജാതി സെന്‍സസ്‌ നടത്തുന്നതിനോട് തനിക്ക്‌ എതിര്‍പ്പാണെന്ന് ലോകസഭാ സ്പീക്കര്‍ മീര കുമാര്‍ പറഞ്ഞു. ഭരണ ഘടനയുടെ ഉപജ്ഞാതാക്കള്‍ ജാതി രഹിത സമൂഹമാണ് ലക്ഷ്യമിട്ടത്. ഈ ലക്ഷ്യത്തിനു വിഘാതമാകുന്ന യാതൊന്നും അംഗീകരിക്കാനാവില്ല എന്നും അവര്‍ വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ തൂത്തു വാരി

June 3rd, 2010

mamata-banerjeeകൊല്‍ക്കത്ത : ഇടതു കോട്ടയെന്ന് അറിയപ്പെടുന്ന പശ്ചിമ ബംഗാളിലെ മുന്‍സിപ്പല്‍ ഭരണ സമിതി കളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഇടതു പക്ഷത്തിനു കനത്ത തിരിച്ചടി ഏല്‍‌പ്പിച്ചു കൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ വന്‍ മുന്നേറ്റം.141 വാര്‍ഡുകളില്‍ 97 എണ്ണത്തില്‍ വിജയിച്ച് കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്ഗ്രസ് പിടിച്ചടക്കി. ഇടതു പക്ഷം 33 വാര്‍ഡിലും കോണ്‍ഗ്രസ്സ് 7 വാര്‍ഡിലും മറ്റുള്ളവര്‍ മൂന്നിടത്തും വിജയിച്ചു. 2005-ലെ തിരഞ്ഞെടുപ്പില്‍ മൂന്നു നഗര സഭകളില്‍ മാത്രം വിജയിച്ച തൃണമൂല്‍ കോണ്‍ഗ്രസ്സ് ഇതോടെ ബംഗാള്‍ രാഷ്ട്രീയത്തില്‍ വന്‍ മുന്നേറ്റമാണ് നടത്തി യിരിക്കുന്നത്. അന്ന് 81 മുന്‍സിപാലിറ്റികളില്‍ 55 എണ്ണവും ഇടതു മുന്നണിയാണ് കരസ്ഥ മാക്കിയിരുന്നത്.

കേന്ദ്ര ഭരണത്തില്‍ പങ്കാളി യാണെങ്കിലും പശ്ചിമ ബംഗാളില്‍ മമത – കോണ്‍ഗ്രസ്സ് സഖ്യം ഉണ്ടായിരുന്നില്ല. അടുത്ത വര്‍ഷം നടക്കുന്ന നിയമ സഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടാകാവുന്ന രാഷ്ട്രീയ മാറ്റത്തിന്റെ സൂചന യാണിതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി അധികാരത്തില്‍ ഇരിക്കുന്ന ഇടതു ഭരണം തന്നെ ഒരു പക്ഷെ മമത പിടിച്ചടക്കിയേക്കും എന്നതിന്റെ സൂചനകളും ഈ ഫലങ്ങള്‍ നല്‍കുന്നുണ്ട്.

കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നേരിട്ട പരാജയം തന്നെ ബംഗാളില്‍ ഇടതു പക്ഷത്തിനു പിന്തുണ കുറയുന്നതിന്റെ വ്യക്തമായ സൂചനയായി രാഷ്ട്രീയ നിരീക്ഷകര്‍ കണക്കാക്കിയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »

പാവങ്ങളൂടെ പടനായികക്ക്‌ 87 കോടിയുടെ ആസ്തി

May 30th, 2010

mayawatiഒരു നേരം പോലും ഭക്ഷണം കഴിക്കുവാന്‍ സാധിക്കാത്ത വലിയ ഒരു വിഭാഗം ജനങ്ങള്‍ ദുരിതം അനുഭവിക്കുന്ന സംസ്ഥാനത്തെ പാവങ്ങളുടെ പടനായിക എന്ന് വിശേഷി പ്പിക്കപ്പെടുന്ന മുഖ്യമന്ത്രി മായവതിയ്ക്ക്‌ കോടികളുടെ ആസ്ഥിയെന്ന് വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിയായി അധികാരത്തില്‍ കയറി മൂന്നു വര്‍ഷം കൊണ്ട്‌ മായാവതിയുടെ ആസ്ഥിയില്‍ 52 കോടിയില്‍ നിന്നും 87 കോടിയിലേക്ക്‌ ഉള്ള ഉയര്‍ച്ചയാണ് ഉണ്ടായത്.

12.95 കോടി രൂപ കൈവശവും, ബാങ്ക്‌ നിക്ഷേപമായി 11.39 കോടിയും, 1034.26 ഗ്രാം സ്വര്‍ണ്ണം, 86.8 ലക്ഷത്തിന്റെ വജ്രം, 4.44 ലക്ഷത്തിന്റെ വെള്ളിയാഭരണം തുടങ്ങിയവ ഇതില്‍ പെടും.

ജൂണില്‍ നടക്കുന്ന നിയമസഭാ ഉപ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച സത്യവാങ്ങ്മൂല ത്തിലാണ്‌ ഈ വിവരങ്ങള്‍ ഉള്ളത്‌.

പൊതു ഖജനാവില്‍ നിന്നും കോടികള്‍ ചിലവിട്ട്‌ സ്വന്തം പ്രതിമ സ്ഥാപിക്കുവാന്‍ ഉള്ള മായവതിയുടെ ശ്രമങ്ങള്‍ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »

ഭൈരോണ്‍ സിങ്ങ് ശെഖാവത്ത് അന്തരിച്ചു

May 15th, 2010

bhairon-singh-shekhawatമുന്‍ ഉപരാഷ്ട്രപതിയും ബി. ജെ. പി. യുടെ സമുന്നതനായ നേതാവുമായ ഭൈരോണ്‍ സിങ്ങ് ശെഖാവത്ത് അന്തരിച്ചു. ഇന്നു രാവിലെ ജയ്‌പൂരിലെ സവായ് മാന്‍സിങ്ങ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ശ്വാസ തടസവും നെഞ്ചില്‍ അണു ബാധയും മൂലം കഴിഞ്ഞ വ്യാഴാച ആണ് ഇദ്ദേഹത്തെ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

1923 ഒക്ടോബര്‍ 23നു രാജസ്ഥാനിലെ സിക്കന്തര്‍ ജില്ലയില്‍ ഘച്ചരിവാസ് എന്ന ഗ്രാമത്തിലെ ഒരു രജപുത്ര കുടുംബത്തില്‍ ആണ് ശെഖാവത്തിന്റെ ജനനം. ആര്‍. എസ്. എസ്. പ്രവര്‍ത്തകനായി പൊതു ജീവിതം ആരംഭിച്ചു. പിന്നീട് ജന സംഘം സ്ഥാപിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചു. തുടര്‍ന്ന് ബി. ജെ. പി. രൂപീകൃത മായപ്പോള്‍ അതിന്റെ നേതൃ നിരയില്‍ പ്രധാനിയായി. മികച്ച പ്രാസംഗികനും സംഘാടക നുമായിരുന്ന ശെഖാവത്  രാജസ്ഥാനില്‍ ബി. ജെ. പി.  കെട്ടിപ്പടു ക്കുന്നതില്‍ പ്രമുഖ സ്ഥാനം വഹിച്ചു. അടിയന്തി രാവസ്ഥ കാലത്ത് ജയിലില്‍  കഴിയേണ്ടി വന്നിട്ടുണ്ട്. 1977-ല്‍ രാജസ്ഥാന്‍ മുഖ്യ മന്ത്രിയായി. തുടര്‍ന്ന് 1990-92, 93-98 കാലഘട്ടത്തില്‍ വീണ്ടും അവിടെ മുഖ്യ മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. ദേശീയ രാഷ്ടീയത്തിലും ശെഖാവത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരുന്നു. 2002 ആഗസ്തില്‍  ഇന്ത്യയുടെ പതിനൊന്നാമത് ഉപ രാഷ്ടപതി യായി തിരഞ്ഞെടുക്കപ്പെട്ടു.

സൂരജ് കന്വാറാണ് ശെഖാവത്തിന്റെ ഭാര്യ. ഏക മകള്‍ രത്തന്‍ കന്‍‌വാര്‍. തികഞ്ഞ മിതവാദി യായിരുന്ന ശെഖാവത്ത് 1970-ല്‍ രാജസ്ഥാനില്‍ പട്ടിണി പിടിമുറുക്കുവാന്‍ തുടങ്ങിയപ്പോള്‍ അന്ത്യോദയ എന്ന പദ്ധതി ആവിഷ്കരിച്ച്  നടപ്പിലാക്കി. ഇത് രാജസ്ഥാന്‍ ജനതയുടെ മനസ്സില്‍ അദ്ദേഹത്തിനു വലിയ ഒരു സ്ഥാനം നേടിക്കൊടുത്തു. രാജസ്ഥാന്‍ രാഷ്ടീയത്തിലെ ഒരു ജനകീയ നേതാവിനെയാണ് ശെഖാവത്തിന്റെ മരണത്തിലൂടെ ബി. ജെ. പി. ക്ക് നഷ്ടമാകുന്നത്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

മായാവതിയെ പ്രകോപിപ്പിച്ച കാര്‍ട്ടൂണ്‍ : ഖേദമില്ലെന്നു കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥ്

April 5th, 2010

mayawati-crownedന്യൂഡല്‍ഹി : സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടികള്‍ ചിലവഴിച്ച് മായാവതി സ്വന്തം പ്രതിമകള്‍ നാട് നീളെ സ്ഥാപിക്കുമ്പോള്‍, ഉത്തര്‍ പ്രദേശിലെ യുവതികള്‍ റോഡരികിലും തീവണ്ടി പാതയുടെ ഓരത്തും കുന്തിച്ചിരുന്നാണ് മല മൂത്ര വിസര്‍ജനം നടത്തുന്നത് എന്ന് പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥ് പറഞ്ഞു. ഉത്തര്‍ പ്രദേശിലൂടെ ബസിലോ തീവണ്ടിയിലോ സഞ്ചരിച്ചാല്‍ ആയിരക്കണക്കിന് സ്ത്രീകളെ ഇത്തരം ഒരു ദയനീയ അവസ്ഥയില്‍ നമുക്ക്‌ കാണാം. താന്‍ ഭരിക്കുന്ന ജനതയുടെ ദാരിദ്ര്യത്തെ നോക്കി കൊഞ്ഞനം കുത്തുന്നത് പോലെയാണ് ഉത്തര്‍ പ്രദേശില്‍ സ്ഥാപിച്ചിരിക്കുന്ന മായാവതിയുടെ പ്രതിമകള്‍. ഒരു സ്ത്രീ മല മൂത്ര വിസര്‍ജനം നടത്തുന്ന രംഗം കാര്‍ട്ടൂണില്‍ ആവിഷ്കരിക്കേണ്ടി വന്നത് ഈ ഒരു സാഹചര്യത്തിലാണ്.
 
ഇന്ത്യയില്‍ ഏറ്റവും അധികം ദാരിദ്ര്യമുള്ള സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്‌. ദാരിദ്ര്യം മൂലം സ്വന്തം ഭാര്യയേയും കുട്ടികളെയും വരെ വില്‍ക്കുന്നവരുടെ നാട്ടിലാണ് കോടികള്‍ ചിലവഴിച്ച് സ്വന്തം പ്രതിമകള്‍ സ്ഥാപിക്കുന്നതും, കോടികളുടെ നോട്ട് മാല അണിയിക്കുന്നതും, കോടികള്‍ ചിലവഴിച്ച് സ്വീകരണങ്ങള്‍ ഒരുക്കുന്നതും. ഒരു മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇതിനെതിരെ പ്രതികരിക്കേണ്ടത് തന്റെ കര്‍ത്തവ്യമാണ് എന്നും സുധീര്‍ നാഥ് അറിയിച്ചു.
 

mayawati-money-garland

മായാവതിയെ പാര്‍ട്ടി പ്രവര്‍ത്തകര്‍ നോട്ട് മാല അണിയിക്കുന്നു

 
സുധീര്‍ നാഥ് വരച്ച മായാവതിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച തേജസ്‌ പത്രത്തിന്റെ തിരുവനന്തപുരം, പാലക്കാട്‌, കോഴിക്കോട് ഓഫീസുകള്‍ കഴിഞ്ഞ മാസം ബി. എസ്. പി. പ്രവര്‍ത്തകര്‍ ആക്രമിച്ചു തകര്‍ത്തിരുന്നു. തിരുവനന്തപുരത്ത് തേജസ്‌ പത്രത്തിന്റെ ഓഫീസിനു മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു വാഹനവും പാര്‍ട്ടിക്കാര്‍ നശിപ്പിച്ചു. ഇതിനെതിരെ പോലീസ്‌ കേസെടുത്തിട്ടുണ്ട്.
 

mayawati-cartoon

വിവാദമായ കാര്‍ട്ടൂണ്‍

 
ഏറ്റവും ഒടുവിലായി, ആറു കോടി രൂപ ചിലവഴിച്ച് മായാവതിയുടെ പ്രതിഷ്ഠയുമായി ഒരു അമ്പലം കൂടി ഉയര്‍ന്നു വരുന്നുണ്ട് ഉത്തര്‍ പ്രദേശില്‍. നോട്ട് മാല അണിഞ്ഞതിന്റെ പേരില്‍ ഉണ്ടായ കോലാഹലത്തിന് മറുപടി ആയിട്ടാണ് അമ്പലം നിര്‍മ്മിക്കുന്നത്. ശ്രീ ബുദ്ധനെ പോലെയാണ് മായാവതി എന്നാണ് അമ്പലത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ വിശദീകരണം. ആ നിലയ്ക്ക് മായാവതിക്കും ആവാം ഒരു അമ്പലം എന്നാണ് ഇവരുടെ പക്ഷം. എന്നാല്‍ അമ്പലത്തില്‍ പ്രതിഷ്ഠയായി വെയ്ക്കുന്ന മായാവതിയുടെ പ്രതിമയില്‍ “ഭക്തര്‍ക്ക്‌” യഥേഷ്ടം നോട്ട് മാലകള്‍ സമര്‍പ്പിക്കാന്‍ കഴിയും എന്നാണ് ഈ അമ്പലം പണിയാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഉടമ പറയുന്നത്. നോട്ട് മാല അണിഞ്ഞ മായാവതിയ്ക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങളില്‍ മനം നൊന്താണ് താന്‍ തന്റെ സ്ഥലത്ത് മായാവതിയ്ക്ക് ഒരു അമ്പലം പണിയാനുള്ള പദ്ധതി മുന്‍പോട്ട് വെച്ചത് എന്ന് സ്ഥലം ഉടമ കനയ്യാ ലാല്‍ പറയുന്നു.
 
പ്രശ്നം വഷളായതിനെ തുടര്‍ന്ന് തേജസ്‌ പത്രാധിപര്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധപ്പെടുത്തിയതില്‍ ഖേദം പ്രകടിപ്പിച്ചു. എന്നാല്‍ തന്റെ നിലപാടില്‍ താന്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ് എന്ന് സുധീര്‍ നാഥ് അറിയിക്കുന്നു. മാത്രമല്ല, മായാവതിയുടെ പേരില്‍ ഉയര്‍ന്നു വരുന്ന അമ്പലത്തെ പറ്റിയാവും തന്റെ അടുത്ത കാര്‍ട്ടൂണ്‍ എന്നും അദ്ദേഹം പറഞ്ഞു.
 
കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറിയും തേജസ് ദിനപത്രത്തില്‍ എഡിറ്റോറിയല്‍ കാര്‍ട്ടൂണിസ്റ്റുമാണ് ശ്രീ സുധീര്‍നാഥ്.
 


Cartoon irks Mayawati – No regrets says cartoonist Sudheernath


 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

96 of 961020949596

« Previous Page « ശിവസേന നിലപാട് മാറ്റി – സാനിയ മിര്‍സ ആരെ വേണമെങ്കിലും വിവാഹം കഴിച്ചോട്ടെ എന്ന് ഉദ്ദവ് താക്കറെ
Next » സാനിയ മിര്‍സയെ ശുഹൈബ്‌ മാലിക്കു തന്നെ വരണമാല്യം ചാര്‍ത്തും : സാനിയയുടെ പിതാവ് » • ദുരിതാശ്വാസ നിധി യിലേക്ക് ഒരു കോടി രൂപ നല്‍കും : എം. കെ. സ്റ്റാലിന്‍
 • എയർ ഇന്ത്യ18,000 കോടി രൂപക്ക് ടാറ്റ സ്വന്തമാക്കി
 • കൊവിഡ് : വ്യാജ പ്രചാരണങ്ങളില്‍ ഇന്ത്യ മുന്നില്‍
 • അന്യ പുരുഷനോട് കൂടെ കഴിയുന്നത് നിയമ വിരുദ്ധം : ഹൈക്കോടതി
 • എ. ടി. എം. കാലി ആയാല്‍ ബാങ്കിന് പിഴ : റിസര്‍വ്വ് ബാങ്ക്
 • പ്ലാസ്റ്റിക് നിർമ്മിത ദേശീയ പതാക വേണ്ട : കേന്ദ്ര സര്‍ക്കാര്‍
 • കൊവിഡ് വാക്സിൻ മിക്സ് ചെയ്തത് മികച്ച ഫലം നൽകുന്നു : ഐ. സി. എം. ആര്‍
 • രജനി മക്കള്‍ മന്‍ട്രം പിരിച്ചു വിട്ടു : രജനി കാന്ത് രാഷ്ട്രീയ ത്തിലേക്ക് ഇല്ല
 • എം. ബി. ബി. എസ്. വിദ്യാര്‍ത്ഥികള്‍ ആയുഷ് ചികിത്സാ രീതി യില്‍ പരിശീലനം നേടണം
 • കേന്ദ്ര മന്ത്രി സഭ പുനഃ സംഘടിപ്പിച്ചു
 • കൊവിഡ് മരണം : കുടുംബ ത്തിന് ധന സഹായം നല്‍കണം
 • കോവോ വാക്സിന്‍ കുട്ടികളിലെ പരീക്ഷണം ജൂലായില്‍ : സിറം ഇന്‍സ്റ്റിറ്റ്യൂട്ട്  
 • കടൽക്കൊല : സുപ്രീം കോടതി കേസ് അവസാനിപ്പിച്ചു
 • വാക്സിന്‍ വീടുകളിലേക്ക് : കേരളം മാതൃക എന്ന് മുംബൈ ഹൈക്കോടതി
 • കൊവിഡ് വാക്സിന്‍ ഇനി മുതല്‍ സൗജന്യം  
 • മലയാളത്തിന് വിലക്ക് : പ്രതിഷേധം ഇരമ്പുന്നു
 • കൊവിഡ് B.1.617 വക ഭേദത്തെ പ്രതിരോധിക്കും – കുട്ടികളിലും ഉപയോഗിക്കാം : ഫൈസർ
 • കൊവിഡ് ‘ഇന്ത്യൻ വക ഭേദം’ എന്ന പ്രയോഗത്തിനു വിലക്ക്
 • സി. ബി. എസ്. ഇ. പത്താം ക്ലാസ്സ് പരീക്ഷ : മാര്‍ക്ക് നല്‍കുവാന്‍ മാര്‍ഗ്ഗരേഖ  
 • കേന്ദ്ര സർക്കാരിനെ വിമര്‍ശിക്കുന്ന ട്വീറ്റുകള്‍ നീക്കം ചെയ്യണം : ട്വിറ്ററിന് നോട്ടീസ് • പൗരത്വം ഇല്ലാതെ ആക്കുവാന്...
  ശിവാംഗി.. നാവികസേനയുടെ ആദ...
  എയര്‍ ഇന്ത്യയും ഭാരത് പെട...
  വായു മലിനീകരണം : ഡൽഹിയിൽ ...
  സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
  മോഡിയ്ക്കെതിരെ അമിക്കസ് ക...
  ചിദംബരം പ്രതിയായില്ല...
  ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
  മായാവതിയുടെ പ്രതിമകള്‍ മൂ...
  മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
  സോഷ്യല്‍ നെറ്റുവര്‍ക്ക് ...
  ക്രിക്കറ്റ് സ്‌റ്റേഡിയം ക...
  മായാവതി ഉത്തര്‍പ്രദേശ്‌ വ...
  ന്യൂമോണിയ : ശിശു മരണങ്ങള്...
  ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
  162 എം.പിമാര്‍ ക്രിമിനല്‍...
  ഇറോം ശര്‍മിളയുടെ നിരാഹാരം...
  ഭക്ഷ്യവില കുതിക്കുന്നു, ജ...
  പോഷകാഹാരക്കുറവ് മൂലം വന്‍...
  ടീം അണ്ണ ഒറ്റക്കെട്ട് : ‘...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine