സിക്കിമില്‍ ഭൂകമ്പം : 18 മരണം

September 18th, 2011

earthquake-epathram

ഗാംഗ്ടോക് : ഗാംഗ്ടോക് നഗരത്തില്‍ നിന്നും 64 കിലോമീറ്റര്‍ മാറി ഇന്ന് വൈകീട്ട് ഉണ്ടായ ഭൂമികുലുക്കത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു. 7 പേര്‍ സിക്കിമിലും, 4 പേര്‍ പശ്ചിമ ബംഗാളിലും, 2 പേര്‍ ബീഹാറിലും, 5 പേര്‍ നെപ്പാളിലുമാണ് കൊല്ലപ്പെട്ടത്‌. റിക്റ്റര്‍ സ്കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭൂചലനം വൈകീട്ട് 06:10നാണ് തുടങ്ങിയത്. ഇതിന്റെ അലകള്‍ ഡല്‍ഹി, ബീഹാര്‍, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, നേപ്പാള്‍ എന്നിവിടങ്ങളിലും അനുഭവപ്പെട്ടു. ബീഹാറില്‍ ചലനം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിഭ്രാന്തരായ ജനക്കൂട്ടത്തിന്റെ തിക്കിലും തിരക്കിലും പെട്ടാണ് ഒരാള്‍ കൊല്ലപ്പെട്ടത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. റോഡുകള്‍ തടസപ്പെട്ടു. ഗതാഗതം താറുമാറായി. അനേകം ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. ഭൂകമ്പത്തെ തുടര്‍ന്ന് വ്യാപകമായി ഉരുള്‍പൊട്ടലും ഉണ്ടായിട്ടുണ്ട്.ഇനിയും ഉരുള്‍ പൊട്ടലുകള്‍ ഉണ്ടാവാന്‍ സാദ്ധ്യത ഉള്ളതായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്‌ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഭോപ്പാലില്‍ ഭീതി പരത്തി വാതക ചോര്‍ച്ച

August 24th, 2011

poison_gas-epathram

ഭോപ്പാല്‍: ഭോപ്പാലിലെ ഭാരത് ഹെവി ഇലക്ട്രിക് കമ്പനിയുടെ ജലശുദ്ധീകരണ ശാലയില്‍ നിന്നും ക്ലോറിന്‍ വാതകം ചോര്‍ന്നതിനെകുറിച്ച് കമ്മീഷണര്‍തല അന്വേഷണം നടത്താന്‍ മദ്ധ്യപ്രദേശ് ഗവണ്‍മെന്റ് ഉത്തരവിട്ടു. വാതക ചോര്‍ച്ചയെതുടര്‍ന്ന് ബിര്‍ളാ മന്ദിര പ്രദേശത്തുള്ള ചേരി നിവാസികള്‍ പരിഭ്രാന്തിയിലായി വാതക ചോര്‍ച്ചയെതുടര്‍ന്ന മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധിപേര്‍ക്ക് മറ്റു വിവിധ ബുദ്ധിമുട്ടുകള്‍ ഉണ്ടാവുകയും ചെയ്തു. സംഭവത്തെതുടര്‍ന്ന പ്ലാന്റ് മാനേജര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കമ്മീഷണര്‍തലത്തിലുള്ള അന്വേഷണത്തിനാണ് മദ്ധ്യപ്രദേശ് ഗവണ്‍മെന്റ് ഉത്തരവിട്ടത്.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അഗത്തിയില്‍ എയര്‍ ഇന്ത്യ വിമാനം ചെളിയില്‍ ഇറങ്ങി

August 20th, 2011

agathi-airport-epathram

നെടുമ്പാശ്ശേരി: ലക്ഷദ്വീപിലെ അഗത്തി വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ എയര്‍ഇന്ത്യാ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി ചെളിയില്‍ പൂണ്ടു. വന്‍ദുരന്തമാണ് ഒഴിവായത്. വെള്ളിയാഴ്ച രാവിലെ 10.15ന് കൊച്ചിയില്‍ നിന്നും അഗത്തിയിലേക്ക് പോയ എയര്‍ഇന്ത്യയുടെ എ.ഐ 9501 വിമാനമാണ് തെന്നിമാറിയത്. 20 യാത്രക്കാരും രണ്ട് പൈലറ്റുമാരും രണ്ട് ക്രൂവുമാണ് ഉണ്ടായിരുന്നത്. രാവിലെ 11.10ന് ഇറങ്ങുമ്പോള്‍, റണ്‍വേയില്‍നിന്നും തെന്നിമാറിയ വിമാനം മണലില്‍ പൂണ്ടതിനാലാണ് വന്‍ദുരന്തം ഒഴിവായത്. വിമാനത്തിലുണ്ടായിരുന്ന ആര്‍ക്കും പരിക്കില്ല.

വിമാനം ഇറങ്ങുമ്പോള്‍ അഗത്തിയില്‍ മഴയും കാറ്റും ഉണ്ടായിരുന്നു. ചാറ്റല്‍ മഴമൂലം വിമാനം റണ്‍വേയില്‍നിന്നു തെന്നിമാറിയതാകാമെന്നാണു പ്രാഥമിക നിഗമനം. ചക്രങ്ങള്‍ ചെളിയില്‍ പുതഞ്ഞു നിന്നില്ലായിരുന്നെങ്കില്‍ വിമാനം മണല്‍തിട്ടയിലും മരങ്ങളിലും ഇടിച്ചുകയറുമായിരുന്നു. പ്രതികൂല കാലാവസ്ഥയില്‍ വിമാനം ഇറങ്ങുന്നതിന് സഹായിക്കുന്ന ഇന്‍സ്ട്രുമെന്‍റ് ലാന്‍റിങ് സിസ്റ്റം അഗത്തിയില്‍ ഇല്ല. നീളം കുറഞ്ഞ റണ്‍വേയാണ്‌ അഗത്തിയിലേത്‌. ലാന്‍റിങ് വേഗം കൂടിയതുകൊണ്ടാകാം റണ്‍വേയില്‍ നിന്നും വിമാനം തെന്നിമാറിയതെന്നാണ് പ്രാഥമിക നിഗമനം. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ) അനുമതി വാങ്ങിയശേഷം മണലില്‍പൂണ്ട വിമാനം വലിച്ചുകയറ്റി റണ്‍വേയിലെത്തിച്ചു. കനത്ത മഴ ഉണ്ടായിരുന്നതിനാല്‍ വിമാനം റണ്‍വേയിലേക്ക് എത്തിക്കുന്ന ജോലികള്‍ ശ്രമകരമായി. വൈകീട്ടോടെയാണ് വിമാനം റണ്‍വേയിലെത്തിച്ചത്. വിമാനത്തിന് തകരാറൊന്നും സംഭവിച്ചിട്ടില്ല.

സംഭവവുമായി ബന്ധപ്പെട്ടു വിമാനത്തിലെ രണ്ടു പൈലറ്റുമാരുടെ ലൈസന്‍സ്‌ സസ്‌പെന്‍ഡ്‌ ചെയ്‌തു. ഇവരിലൊരാള്‍ വനിതയാണ്‌. അപകടത്തെക്കുറിച്ചു വിശദമായ അന്വേഷണത്തിനു ഡയറക്‌ടര്‍ ഓഫ്‌ സിവില്‍ ഏവിയേഷന്‍ ഉത്തരവിട്ടു.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചെന്നൈ ആശുപത്രിയില്‍ അഗ്നിബാധ : 2 മരണം

July 23rd, 2011

fire-epathram

ചെന്നൈ: കില്‍‌പോക്ക് മെഡിക്കല്‍കോളജ് ആശുപത്രിയിലെ  ഐസിയുവില്‍ ഇന്ന് രാവിലെ അഞ്ചു മണിയോടെ ഉണ്ടായ തീപിടുത്തത്തില്‍ രണ്ട് രോഗികള്‍ മരിച്ചു. ഡോക്ടറുടെ മുറിയിലെ എസി യൂണിറ്റിന് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപിടിച്ചതാണ് അപകടകാരണം ആയത്‌.

ഐ.സി യുവിലെ ഡോക്ടറുടെ മുറിയില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധിച്ച ജീവനക്കാര്‍ ഫയര്‍ ഫോഴ്സില്‍ വിവരമറിയിച്ചു. തീ പിടുത്തം ഉണ്ടായപ്പോള്‍ ഒന്‍പതോളം രോഗികള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് രോഗികളെ വാര്‍ഡില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ പുറത്തേക്കു എടുത്തു കൊണ്ട്‌ വരികയായിരുന്നു. ഇവരില്‍ രണ്ടു പേര്‍ കാര്യമായ പരിക്കുകള്‍ ഇല്ലാതെ രക്ഷപെട്ടു. 5 പേരുടെ നില ഗുരുതരമായി തുടരുന്നു.

രണ്ടു ഫയര്‍ എന്‍ജിനുകള്‍ രണ്ടു മണിക്കൂര്‍ ശ്രമിച്ചതിന്റെ ഫലമായാണ് തീ അണച്ചത്.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ട്രെയിനില്‍ ബോംബ് കണ്ടെത്തി, വന്‍ ദുരന്തം ഒഴിവായി

June 17th, 2011

ഗുവാഹത്തി: അസ്സമില്‍ വെള്ളിയാഴ്ച രാവിലെ കൊല്‍ക്കത്ത – ഗുവാഹത്തി കാഞ്ചന്‍‌ജംഗ എക്സ്പ്രസ് ട്രെയിന്റെ സീറ്റിനടിയില്‍ സ്ഥാപിച്ചിരുന്ന ബോംബ് കണ്ടെത്തിയത് വന്‍ ദുരന്തം ഒഴിവാക്കി. പൊലീസാണ് ബോംബ് കണ്ടെത്തി നിര്‍വീര്യമാക്കിയത്. ട്രെയിനില്‍ സാധാരണയുള്ള പരിശോധനയ്ക്കിടെയാണ് പൊലീസ് ബോംബ് കണ്ടെത്തിയത്. എസ് – 5 കോച്ചിന്റെ ഇരുപത്തിരണ്ടാം നമ്പര്‍ സീറ്റിനടിയില്‍ സൂക്ഷിച്ചിരുന്ന ബാഗിലാണ് ബോംബ് ഒളിപ്പിച്ചു വെച്ച രീതിയിലാണ് കണ്ടെത്തിയത്‌ .ബോംബ് തുടര്‍ന്ന് ട്രെയിനില്‍ ഉണ്ടായിരുന്ന 1100 യാത്രക്കാരെയും ഒഴിപ്പിച്ച് വീണ്ടും വിശദ പരിശോധന നടത്തി.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

17 of 211016171820»|

« Previous Page« Previous « പോസ്കോ പദ്ധതിയ്ക്കെതിരെ ജനരോഷം ഇരമ്പുന്നു
Next »Next Page » മഴ കനത്തു; തീവണ്ടികള്‍ മുടങ്ങി »



  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine