പശ്ചിമബംഗാളില്‍ പാലം തകര്‍ന്ന് 31 പേര്‍ മരിച്ചു

October 23rd, 2011

bridge-collapse-WB-epathram

ഡാര്‍ജിലിംഗ്‌: പശ്ചമ ബംഗാളിലെ ഡാര്‍ജിലിംഗില്‍ പാലം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 31 ആയി. നൂറോളം പേര്‍ക്ക് പരിക്കേറ്റു. ഡാര്‍ജിലിംഗില്‍നിന്ന്‌ 30 കിലോമീറ്റര്‍ അകലെ ശനിയാഴ്ച രാത്രി ബൈജോണ്‍ബാരി മേഖലയിലാണ്  അപകടമുണ്ടായത്. ഗൂര്‍ഖ ജന്‍മുക്‌തിമോര്‍ച്ചയുടെ യോഗത്തില്‍ സംബന്ധിക്കാന്‍ രണ്‍ഗീത്‌ നദിക്കുകുറുകേയുള്ള പഴയ തടിപ്പാലത്തില്‍ തടിച്ചുകൂടിയ ജനങ്ങളാണ്‌ അപകടത്തില്‍പ്പെട്ടത്‌.  അമിത ഭാരവും കാലപ്പഴക്കവും കാരണം പാലം തകര്‍ന്നു വീഴുകയായിരുന്നു. സെപ്‌റ്റംബര്‍ 18 നുണ്ടായ ഭൂമികുലുക്കത്തില്‍ ഈ പാലം ദുര്‍ബലമായിരുന്നു. പത്ത് പേര്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. രാത്രി മുഴുവന്‍ രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു.

പരുക്കേറ്റവരെ സിലിഗുരി മെഡിക്കല്‍ കോളജിലും ഡാര്‍ജലിംഗിലെ സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. പരിക്കേറ്റവരുടെ ചികിത്സാചെലവുകള്‍ വഹിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരവും പ്രഖ്യാപിച്ചിട്ടുണ്ട്

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

വൈറല്‍ പനി : യു.പി. യില്‍ വീണ്ടും മരണങ്ങള്‍

October 14th, 2011

encephalitis-uttarpradesh-epathram

ഗോരഖ്പൂര്‍ : യു.പി. യില്‍ പടര്‍ന്നു പിടിക്കുന്ന വൈറല്‍ പനിയില്‍ വീണ്ടും 6 പേര്‍ കൂടി മരിച്ചു. ഇതോടെ പനി ബാധിച്ച് ഉത്തര്‍പ്രദേശില്‍ മരിച്ചവരുടെ എണ്ണം 438 ആയി. 261 പേര്‍ ഗോരഖ്പൂര്‍ മെഡിക്കല്‍ കോളേജിലും മറ്റ് ആശുപത്രികളിലുമായി ചികില്‍സയില്‍ കഴിയുന്നുണ്ട് എന്ന് ആരോഗ്യ വകുപ്പ്‌ അധികൃതര്‍ അറിയിക്കുന്നു.

ഇത് വരെ മൂവായിരത്തോളം പേരെ സര്‍ക്കാര്‍ ആശുപത്രികളില്‍ പനി ബാധിച്ചു പ്രവേശിപ്പിച്ചിട്ടുണ്ട്. വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് മായാവതി സര്‍ക്കാര്‍ കൂടുതല്‍ പേരെ പ്രവേശിപ്പിക്കാനായി ആശുപത്രികളില്‍ പുതിയ വാര്‍ഡുകള്‍ പണിയാനായി 18 കോടി രൂപ അനുവദിച്ചു. എന്നാല്‍ ഇത് നോയിഡയില്‍ പണി കഴിക്കുന്ന അംബേദ്കര്‍ പാര്‍ക്കിന് അനുവദിച്ച 600 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ തുലോം കുറവാണ് എന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇത്തരം 5 പാര്‍ക്കുകള്‍ക്കായി 2500 കോടി രൂപയാണ് സംസ്ഥാനത്ത് ഉടനീളം മായാവതി സര്‍ക്കാര്‍ ചിലവഴിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അംബാലയില്‍ കാറില്‍ സ്‌ഫോടക ശേഖരം പിടികൂടി

October 13th, 2011

ambala car explosives-epathram

അംബാല: പഞ്ചാബിലെ അംബാല കന്റോണ്‍മെന്റ്‌ റെയില്‍വേ സ്‌റ്റേഷനു സമീപം നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നും സ്‌ഫോടക ശേഖരം പിടികൂടി. അഞ്ചു കിലോ ആര്‍ഡിഎക്‌സ്, അഞ്ച്‌ ഡിറ്റണേറ്ററുകള്‍ രണ്ടു മൈനുകള്‍ എന്നിവയടങ്ങുന്ന സ്‌ഫോടക ശേഖരം ഇന്നലെ രാത്രിയാണ്‌ പോലീസ്‌ പിടിച്ചെടുത്തത്‌. ഒരു ഇന്‍ഡിക കാറിന്റെ ഡിക്കിയില്‍ ആണ് ഇവ സൂക്ഷിച്ചിരുന്നത്. ഹരിയാന രജിസ്‌ട്രേഷനിലുള്ള കാറിന്റെ ഉടമസ്‌ഥനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്‌ പോലീസ്‌. ജമ്മു കാശ്‌മീര്‍ വിലാസം രേഖപ്പെടുത്തിയ ഒരു മിഠായി കവറും കാറില്‍ നിന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌.

തീവ്രവാദി ആക്രമണം ലക്ഷ്യമാക്കി സ്‌ഥാപിച്ചതാണ്‌ സ്‌ഫോടക വസ്‌തുക്കളെന്ന്‌ കരുതുന്നു. വിശദമായ പരിശോധനയ്‌ക്കായി സ്‌ഫോടക വസ്‌തുക്കള്‍ ഫോറന്‍സിക്‌ വിഭാഗത്തിന്‌ കൈമാറി. ഡല്‍ഹിയില്‍ നിന്നും ദേശീയ സുരക്ഷാ ഗാര്‍ഡും സ്‌ഥലത്തെത്തിയിട്ടുണ്ട്‌. മറ്റെവിടെയെങ്കിലും സ്‌ഫോടനം നടത്തുന്നതിന്‌ എത്തിച്ചതാകാം ഇവയെന്ന നിഗമനത്തിലാണ്‌ ഇന്റലിജന്‍സ്‌ വിഭാഗം.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പാരിസ് ഹില്‍ട്ടന്‍ കൊടുത്ത ഡോളര്‍ പിച്ചിച്ചീന്തി

September 29th, 2011

paris-hilton-beggar-mumbai-epathram

മുംബൈ : അപ്രതീക്ഷിതമായി കൈവന്ന സൌഭാഗ്യം വിരല്‍ തുമ്പിലൂടെ നഷ്ടം വന്ന നിരാശയിലാണ് മുംബൈ ഗോരേഗാവിലെ യാചകിയായ ഇഷിക. കഴിഞ്ഞ ദിവസമാണ് ഇന്ത്യ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ വ്യവസായിയും മോഡലുമായ പാരിസ് ഹില്‍ട്ടന്‍ മുംബൈ തെരുവില്‍ വെച്ചു കണ്ട ഇഷികയ്ക്ക്‌ 100 ഡോളര്‍ കറന്‍സി നോട്ട് നല്‍കിയത്. നോട്ട് പലരുടെയും കയ്യില്‍ രൂപയാക്കി മാറ്റാനായി കൊടുത്തുവെങ്കിലും മാറാനായില്ല എന്ന് ഇഷിക പറയുന്നു. അങ്ങനെയാണ് ഈ വിചിത്രമായ നോട്ടിന്റെ പേര് ഡോളര്‍ എന്നാണ് എന്ന് മനസിലാക്കുന്നത്. അവസാനം നോട്ട് വീട്ടില്‍ കൊണ്ട് പോയി ഭര്‍ത്താവിന്റെ സഹോദരനെ ഏല്‍പ്പിച്ചു. മറ്റ് കുടുംബാംഗങ്ങള്‍ വിവരം അറിഞ്ഞതോടെ എല്ലാവര്ക്കും ഈ നോട്ട് വേണമെന്നായി. അവസാനം കലഹമായി, അടിപിടിയായി. ഇഷികയ്ക്കും ഭര്‍തൃ സഹോദരനും അത്യാവശ്യം മര്‍ദ്ദനവും ഏറ്റു. പ്രശ്നം വഷളായതോടെ കുടുംബത്തിന്റെ സമാധാനം തന്നെ നഷ്ടപ്പെടുത്തിയ കറന്‍സി നോട്ട് ഭര്‍തൃ സഹോദരന്‍ പിച്ചിച്ചീന്തി വലിച്ചെറിഞ്ഞു. അതോടെ പ്രശ്നവും തീര്‍ന്നു. തനിക്ക് ലഭിക്കുമായിരുന്ന ഒട്ടേറെ അപ്രതീക്ഷിത സൌഭാഗ്യങ്ങള്‍ നഷ്ടപ്പെട്ട വിഷമത്തിലാണ് ഇപ്പോള്‍ ഇഷിക. താന്‍ ചീന്തിയ കറന്‍സി നോട്ടിന്റെ വില മനസിലാക്കിയ ഭര്‍തൃ സഹോദരന്‍ ഏറെ നഷ്ടബോധത്തിലുമാണ്.

വന്‍കിട പഞ്ചനക്ഷത്ര ഹോട്ടല്‍ ശൃംഖലയായ ഹില്‍ട്ടന്‍ ഹോട്ടല്‍ ഗ്രൂപ്പ് സ്ഥാപകനായ കോണ്‍റാഡ് ഹില്‍ട്ടന്‍റെ ചെറുമകളാണ് പാരീസ്‌ ഹില്‍ട്ടന്‍.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന്‌ ഏഴു പേര്‍ മരിച്ചു

September 28th, 2011

Delhi-building-collapse-epathram

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം ഏഴായി. ഡല്‍ഹി ജുമാ മസ്ജിദിനു സമീപം ചാന്ദ്‌നി മഹലിലാണ് മൂന്നുനില കെട്ടിടം തകര്‍ന്നുവീണത്. മരിച്ചവരില്‍ നാലു സ്‌ത്രീകളും ഉള്‍പ്പെടുന്നു. മുപ്പത്തിലേറെ പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. കെട്ടിടാവശിഷ്‌ടങ്ങള്‍ക്കടിയില്‍ കൂടുതല്‍പേര്‍ കുടുങ്ങി കിടക്കുന്നുണ്ട്. ഇന്നലെ രാത്രി എട്ടുമണിയോടെ ചാന്ദിനി മഹല്‍ മേഖലയിലാണ്‌ 70 വര്‍ഷം പഴക്കമുള്ള കെട്ടിടം തകര്‍ന്നുവീണത്‌. കെട്ടിടത്തിന് സമീപത്തെ വഴിയോര കച്ചവടക്കാരും അപകടത്തില്‍പ്പെട്ടു.

നാട്ടുകാരും അഗ്നിശമനസേനയും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.

- ലിജി അരുണ്‍

വായിക്കുക: ,

Comments Off on ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന്‌ ഏഴു പേര്‍ മരിച്ചു

16 of 221015161720»|

« Previous Page« Previous « ഡൂപ്ലിക്കേറ്റ് ആനപ്പുറത്ത് ചെന്നൈയില്‍ “തൃശ്ശൂര്‍ പൂരം”
Next »Next Page » ഒറീസയില്‍ 3 ലക്ഷം കോടി രൂപയുടെ അനധികൃത ഖനന കുംഭകോണം »



  • എസ്. ഐ. ആര്‍. സമയ പരിധി നീട്ടി : എന്യുമറേഷന്‍ ഫോം 18 വരെ സ്വീകരിക്കും
  • സഞ്ചാർ സാഥി ആപ്പ് : ഉത്തരവ് പിൻവലിച്ച് കേന്ദ്ര സർക്കാർ
  • മുലപ്പാലിൽ യുറേനിയം സാന്നിദ്ധ്യം : കുഞ്ഞുങ്ങളിൽ ക്യാൻസറിന് വരെ കാരണമാകും
  • ജസ്റ്റിസ് സൂര്യ കാന്ത് ചീഫ് ജസ്റ്റിസ്സായി ചുമതലയേറ്റു
  • അറസ്റ്റിനുള്ള കാരണം എഴുതി നൽകണം : സുപ്രീം കോടതി
  • റോഡ് അപകടങ്ങളിൽ ജീവൻ രക്ഷിക്കുന്നതിൽ കേരളം മുന്നിൽ
  • വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ ബന്ധിത ഫോൺ നമ്പർ നിർബ്ബന്ധം
  • സി. പി. രാധാകൃഷ്ണന്‍ ഉപ രാഷ്ട്ര പതിയായി സത്യ പ്രതിജ്ഞ ചെയ്തു ചുമതലയേറ്റു
  • ഗുജറാത്തിലും പശുവിനെ ‘രാജ്മാത’യായി പ്രഖ്യാപിക്കണം : കോൺഗ്രസ്സ് എം. പി.
  • തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നൽകാൻ പ്രത്യേക കേന്ദ്രങ്ങള്‍ തുറക്കുക
  • രജിസ്റ്റേഡ് പോസ്റ്റല്‍ സേവനം നിര്‍ത്തലാക്കുന്നു
  • ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനത്തിനു സുപ്രീം കോടതി സ്റ്റേ
  • കമല്‍ ഹാസന്‍ ഇനി രാജ്യ സഭാ എം. പി : തമിഴില്‍ സത്യപ്രതിജ്ഞ ചെയ്തു
  • റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും റീല്‍സ് ചിത്രീകരിച്ചാൽ പിഴ ഈടാക്കും
  • ദൃശ്യവും ശബ്ദവും പകര്‍ത്തുന്ന സി. സി. ടി. വി. ക്യാമറകൾ സ്ഥാപിക്കണം
  • രാജ്യ സഭയിലേക്ക് കമൽ ഹാസനെ അയക്കും : മക്കൾ നീതി മയ്യം
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ബി. ആർ. ​ഗവായ് ചുമതലയേറ്റു
  • അന്ധ വിശ്വാസങ്ങൾ പ്രചരിപ്പിച്ചാൽ കർശ്ശന നടപടി : എം. കെ. സ്റ്റാലിൻ
  • ജോണ്‍ ബ്രിട്ടാസ് സി. പി. എം. രാജ്യ സഭ കക്ഷി നേതാവ്
  • ജാതി സെന്‍സസ് നടപ്പാക്കും : കേന്ദ്ര സർക്കാർ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine