അതിശൈത്യത്തില്‍ ഒരു ക്രിസ്മസ് : 131 മരണം

December 26th, 2011

cold-wave-india-epathram

ന്യൂഡല്‍ഹി : കഴിഞ്ഞ 6 വര്‍ഷത്തിനിടയ്ക്ക് ഏറ്റവും കഠിനമായ തണുപ്പ് അനുഭവപ്പെട്ട ക്രിസ്മസ് ആണ് തലസ്ഥാന നഗരി അനുഭവിച്ചത്‌. 2.9 ഡിഗ്രി ആയിരുന്നു കുറഞ്ഞ താപനില. ഉത്തരേന്ത്യയില്‍ വ്യാപകമായി അതിശൈത്യം അനുഭവപ്പെടുന്നുണ്ട്. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസം അതിശൈത്യം മൂലം മരണമടഞ്ഞ 3 പേര്‍ കൂടി അടക്കം ഇതു വരെ മരണ സംഖ്യ 131 ആയി.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

കേരള പരസ്യങ്ങള്‍ കത്തിച്ച് തമിഴരുടെ പ്രതിഷേധം

December 20th, 2011

mullapperiyar controversy-epathram

ചെന്നൈ: മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ജനങ്ങള്‍ സംയമനം പാലിക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കിയ പരസ്യം പ്രസിദ്ധീകരിച്ച തമിഴ്‌നാട്ടില്‍ പത്രങ്ങള്‍ കത്തിച്ചു. ഈ പരസ്യം തമിഴ്‌നാടിന്റെ നിലപാടിന് എതിരാണെന്ന് പറഞ്ഞു കൊണ്ടാണ് പ്രതിഷേധക്കാര്‍ പത്രങ്ങള്‍ കത്തിച്ചത്. കൂടാതെ തേനിയിലും പരിസരങ്ങളിലും അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തണം എന്നാവശ്യപ്പെട്ട് നിരാഹാര സമരങ്ങളും പ്രതിഷേധ പരിപാടികളും നടന്നു. ഇരു സംസ്ഥാനങ്ങളിലെയും അതിര്‍ത്തി കടന്നുള്ള ട്രാന്‍സ്പോര്‍ട്ട് സര്‍വീസുകള്‍ നിര്‍ത്തി വെക്കാനും, അതിര്‍ത്തി വരെ മാത്രം അതാത് സര്‍വീസുകള്‍ നടത്താനും ധാരണയായി. സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഇങ്ങനെ ഒരു തീരുമാനമെന്ന് പോലീസ്‌ വ്യക്തമാക്കി.

-

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഉത്തരേന്ത്യ തണുത്ത്‌ വിറക്കുന്നു; മരണം 26 ആയി

December 19th, 2011

ന്യൂദല്‍ഹി: ഉത്തരേന്ത്യയില്‍ അതിശൈത്യവും ശീതക്കാറ്റും മൂലം മരിച്ചവരുടെ എണ്ണം 26 ആയി. 2.2 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയ മീററ്റാണ് ഏറ്റവും തണുപ്പേറിയ സ്ഥലം. ഉത്തര്‍പ്രദേശിലാണ് കൂടുതല്‍ മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ ഞായറാഴ്ച രാത്രി മാത്രം ആറു പേര്‍ മരിച്ചു. ഡല്‍ഹിയിലും അതിശൈത്യമാണ് അനുഭവപ്പെടുന്നത്. കനത്ത മൂടല്‍മഞ്ഞ് മൂലം മിക്കയിടങ്ങളിലും റെയില്‍ വ്യോമ ഗതാഗതം തടസ്സപ്പെട്ടിരിക്കയാണ്. പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലും കടുത്ത അതിശൈത്യമാണ്. ഇവിടെ രേഖപ്പെടുത്തിയ താപനില അഞ്ചു ഡിഗ്ര സെല്‍ഷ്യസ് ആണ്. മരണ സംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍

-

വായിക്കുക: , ,

Comments Off on ഉത്തരേന്ത്യ തണുത്ത്‌ വിറക്കുന്നു; മരണം 26 ആയി

വ്യാജ മദ്യ ദുരന്തം : മരണം 155

December 16th, 2011

west-bengal-hooch-tragedy-epathram

കൊല്‍ക്കത്ത : പശ്ചിമ ബംഗാള്‍ വ്യാജ മദ്യ ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 155 ആയി. 300 ലേറെ പേര്‍ ആശുപത്രികളില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നുണ്ട്. വ്യാജ മദ്യ ദുരന്തവുമായി ബന്ധപ്പെട്ടു പോലീസ്‌ ഇത് വരെ 12 പേരെ അറസ്റ്റ്‌ ചെയ്തു.

എ. എം. ആര്‍. ഐ. ആശുപത്രിയില്‍ നടന്ന തീ പിടിത്തത്തിന്റെ ആഘാതത്തില്‍ നിന്നും ഉണര്ന്നെഴുന്നേല്ക്കും മുന്‍പാണ് വ്യാജ മദ്യ ദുരന്തം പശ്ചിമ ബംഗാളിനെ നടുക്കിയിരിക്കുന്നത്. മീതൈല്‍ ആല്‍ക്കഹോള്‍ അടങ്ങിയ വിഷ മദ്യം കഴിച്ച നൂറു കണക്കിന് ആളുകളാണ് ഡയമണ്ട്‌ ഹാര്‍ബര്‍ ആശുപത്രിയില്‍ ഇപ്പോഴും മരണത്തോട്‌ മല്ലടിച്ച് കഴിയുന്നത്. പെട്ടെന്നുണ്ടായ ദുരന്തത്തില്‍ സ്ഥല സൗകര്യമില്ലാതെ വലയുന്ന ആശുപത്രിയിലെ വരാന്തകളിലും ഗോവണിയിലും വരെ രോഗികള്‍ കിടക്കുന്നു. യുദ്ധ കാലാടിസ്ഥാനത്തിലാണ് ഡോക്ടര്‍മാരും മറ്റ് ആശുപത്രി ജീവനക്കാരും ഇവിടെ സേവനം അനുഷ്ഠിക്കുന്നത്.

ഇതിനിടെ രോഷാകുലരായ നാട്ടുകാരുടെ സംഘങ്ങള്‍ വ്യാജ മദ്യം വിതരണം ചെയ്യുന്ന കടകള്‍ തച്ചു തകര്‍ത്തു. ഇവ അധികൃതരുടേയും പോലീസിന്റെയും അറിവോടെ പരസ്യമായാണ് നടത്തി വന്നിരുന്നത് എന്ന് നാട്ടുകാര്‍ പറയുന്നു.

സംഭവത്തെ പറ്റി അന്വേഷണം നടത്താന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉത്തരവിട്ടു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബംഗാളിലെ വിഷമദ്യ ദുരന്തത്തില്‍ മരണം 81 ആയി

December 15th, 2011

bengal-toxic-alcohol-epathram

കൊല്‍ക്കത്ത: ബംഗാളിലെ വിഷമദ്യ ദുരന്തത്തില്‍ മരണം 81 ആയി. പശ്ചിമ ബംഗാളിലെ 24 ദക്ഷിണ പര്‍ഗാന ജില്ലയിലെ മൊഗ്രാഹത്തിലാണ് നാടിനെ നടുക്കിയ വിഷമദ്യ ദുരന്തമുണ്ടായത്. സംഗ്രാപൂര്‍ ഗ്രാമത്തിലുള്ളവരാണ് മരിച്ചവരില്‍ ഏറെയും. മരണ സംഖ്യ ഇനിയും കൂടാന്‍ സാദ്ധ്യതയുള്ളതായി അധികൃതര്‍ പറയുന്നു.

-

വായിക്കുക:

Comments Off on ബംഗാളിലെ വിഷമദ്യ ദുരന്തത്തില്‍ മരണം 81 ആയി

15 of 23|«1014151620»|

« Previous Page — « Previous « ഇന്ദ്രപ്രസ്ഥത്തിന് വിസ്മയമായി ഫ്ലാഷ് മോബ്‌
Next » — Next Page » ഹസാരെയുടെ സമരം ഇനി മുംബൈയില്‍ »



  • പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് : നിയമം കർശ്ശനമായി നടപ്പാക്കണം എന്ന് സുപ്രീം കോടതി
  • സിം കാർഡുകളുടെ എണ്ണത്തിൽ കർശ്ശന നിയന്ത്രണം
  • പുതിയ ഡാം നിർമ്മിക്കാം : മുഴുവൻ വെള്ളവും തമിഴ്നാടിന്
  • ലോക് സഭയിൽ ബിൽ പാസ്സാക്കി : ഇനി മുതൽ ‘കേരളം’ തന്നെ
  • ബസ്സുകളിലും മെട്രോയിലും ഉച്ചത്തിലുള്ള ഫോൺ ഉപയോഗം പാടില്ല
  • ധര്‍മ്മേന്ദ്ര പ്രധാൻ രാജി വെക്കാതെ സമരം അവസാനിപ്പിക്കില്ല : സി. ജെ. പി.
  • പാസ്സ്പോർട്ട്-വിസാ സേവനം : പുതിയ കരാർ ഡൽഹി ഹൈക്കോടതി റദ്ദ് ചെയ്തു
  • പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിച്ചു
  • ഓപ്പറേഷൻ സിന്ദൂർ സൈനികരുടെ പേരുകൾ വെളിപ്പെടുത്തി
  • രാമക്ഷേത്ര നിർമ്മാണ തട്ടിപ്പ്
  • അഗ്നി-1 വിജയകരമായി പരീക്ഷിച്ചു
  • അവിഹിത ബന്ധം : വിവാഹ മോചനത്തിന് സാഹചര്യത്തെളിവു മതി
  • 9-10 ക്ലാസ്സുകളിൽ മൂന്ന് ഭാഷകളുടെ പഠനം നിർബ്ബന്ധം
  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine